നീണ്ട ഹോണടി ശബ്ദം എന്നെ ചിന്തകളിൽ നിന്നും ഉണർത്തി ഞാൻ യാത്ര ചെയുന്ന ബസ് ആ കുന്നിൻ മുകളിലൂടെ പതുക്കെ താഴേക്ക് ഇറങ്ങാൻ തുടങ്ങി അടുത്തത് ലാസ്റ്റ് സ്റ്റോപ്പ് ആണ് എനിക്ക് ആശ്വാസം ആയി കാരണം യാത്ര തുടങ്ങിയിട്ട് നേരം കുറേ ആയി. ഒരു വല്ലാത്ത ശബ്ദത്തോടെ ബസ് ആ വലിയ ആൽ മര ചുവട്ടിൽ നിർത്തി അവിടെ യാത്ര അവസാനിപ്പിച്ചു ഡ്രൈവർ തന്റെ സീറ്റിൽ നിന്നും താഴെ ഇറങ്ങി നീണ്ടു വലിഞ്ഞു ഒരു കോട്ടുവാ വിട്ടു ഞാനുൾപ്പടെ ആറു പേർ മാത്രം ആ സ്റ്റോപ്പിൽ ഇറങ്ങുവാൻ. ഞാൻ ബസിൽ നിന്നും ഇറങ്ങി നേരെ കാണുന്ന ചായക്കടയിലേക്ക് നടന്നു ഒരു ചായക്ക് ഓർഡർ കൊടുത്തിട്ട് ഞാൻ ചായക്കടയിലെ നിറം മങ്ങിയ ബെഞ്ചിൽ സ്ഥാനം ഉറപ്പിച്ചു.ചായയും ആയി വന്ന എല്ലിച്ച മനുഷ്യൻ എന്നെ ഒന്ന് സൂക്ഷിച്ചു നോക്കിയിട്ടു ചോദിച്ചു ഇവിടെ മുൻപ് എങ്ങും കണ്ടിട്ടില്ലല്ലോ പുതിയ ആള് ആണോ ആരെ കാണാനാ എവിടുന്നു വരുന്നു തുടങ്ങി ഒരു ശാസത്തിൽ ഒരുപാടു ചോദ്യങ്ങൾ ഞാൻ മറുപടി ആയി ഒന്നു മൂളുക മാത്രം ചെയ്തു എന്റെ മറുപടി ഇഷ്ടമാകഞ്ഞിട്ടാണോ പാവം ചായയെക്കാൾ കടുപ്പത്തിൽ എന്നെ ഒന്നു നോക്കി ആ നോട്ടം വക വെക്കാതെ ഞാൻ ചായ കുടിക്കാൻ തുടങ്ങി നഷ്ടപെട്ടുപോയ ബാല്യകാല സ്മ്രിതികൾ എനിക്ക് ആ ചായയുടെ രുചി വീണ്ടും കൊണ്ടുതന്നു ചായ കുടി കഴിഞ്ഞു ഗ്ലാസ് തിരികെ കൊടുത്തു കടയിലെ മേശ പ്പുറത്ത് വെച്ചിരുന്ന സിഗരറ്റിൽ നിന്നും ഒന്നെടുത്തു ചുണ്ടത്ത് വെച്ച് ഞാൻ ആഞ്ഞു വലിച്ചു മൂന്നു നാലു പുക വിട്ടു യാത്ര ക്ഷീണം ഒന്ന് മാറ്റി അതിനു ശേഷം കടക്കാരനോട് ഞാൻ തിരക്കിയറിഞ്ഞു എന്റെ ലെക്ഷ്യ സ്ഥാനതിലെക്കുള്ള വഴി.
വീണ്ടും യാത്ര തുടങ്ങി നേരം സന്ദ്യ ആവുന്നു സൂര്യ രേസ്മികൾ ഭൂമിക്കു അതിന്റെ അവസാന ചുംബനവും നൽകി യാത്ര ആകാൻ തുടങ്ങുന്നു എന്റെ ലെക്ഷ്യത്തിലേക്ക് ഞാൻ ഇനിയും എത്തി ചേർന്നില കാലുകൾ ആഞ്ഞു ചവിട്ടി ഞാൻ എന്റെ നടത്തയുടെ വേഗത കൂട്ടി ഒടുവിൽ ഞാൻ കണ്ടു അങ്ങു ദൂരെ ആ പടിപ്പുര എന്റെ വരവും പ്രേതിക്ഷിച്ചു എന്നവണ്ണം തല ഉയർത്തിപ്പിടിച്ചു നിൽക്കുന്നു എന്റെ യാത്ര ആ പടിപ്പുര കടന്നു വിശാലമായ മുറ്റത്തുകൂടി ആ പഴയ വീടിന്റെ പൂമുഖത്ത് അവസാനിച്ചു
(തുടരും )
കണ്ണിന്റെ ഫിലമെന്റ്റ് അടിച്ചു പോകുമല്ലോ പഹയാ..
ReplyDeleteപാര്‍ട്ടി പത്രമായിട്ടും ദേശാഭിമാനി വെള്ള പേപ്പറിലല്ലേ അടിക്കുന്നത് സഖാവേ?
(കമെന്റ് വേര്‍ഡ് വെരിഫിക്കേഷന്‍ ഒഴിവാക്കൂ)
ha ha ha ha ha
Delete