Thursday, June 13, 2013

മണിയേട്ടൻ









കതകും വലിച്ചടച്ചുകൊണ്ട് എന്നെ ക്രൂരമായി ഒന്നു നോക്കിയിട്ട് ആണ് പുള്ളി പുള്ളിയുടെ ടാബിളിൽ ചെന്നു സ്ഥാനം പിടിച്ചത് പിന്നീട് ഇടയ്ക്കിടയ്ക്ക് എന്നെ നോക്കി എന്തൊക്കെയോ പുലംബുകയും ചെയുന്നു എനിക്ക് കാരിയം മനസിലായില്ല ഹോസ്പിറ്റലിൽ വിസയുടെ ആവശ്യത്തിനായി മേടിക്കൽ ചെക്കപ്പിനു പോകും മുൻപ് സന്തോഷത്തോടെ എന്നോട് യാത്ര പറഞ്ഞുപോയ മനുഷ്യനാ തിരികെ വന്നപ്പോൾ ഇങ്ങനെ ദൈവമേ ഇനീം എന്തെങ്കിലും കുഴപ്പോം രണ്ടും കൽപ്പിച്ചു ഞാൻ ചോദിയ്ക്കാൻ തീരുമാനിച്ചു എന്താ ചേട്ടാ പറ്റിയത് എന്നുള്ള എന്റെ ചോദിയത്തിനു കിട്ടിയ മറുപടി ്#₹₹$#^&**(*^$$%^^%₹^^^#്്#@##$ ഇത് ആയിരുന്നു ഹോ ഭയാനകം ചെവി അടിച്ചു പോയി എനിക്കു സംശയം വര്ദ്ധിച്ചു ഇനീം മാനസികമായി എന്തെങ്കിലും പൊതുവെ വളരെ ശാന്തനായ മനുഷ്യൻ ആയിരുന്നു ഇതു പിന്നെ എന്നാ പറ്റിയതാ
കൂടുതൽ ചിന്ദിക്കാൻ സമയം ഇല്ലാത്തതിനാൽ ഞാൻ തിരികെ വീണ്ടും എന്റെ ജോലികളിലേക്ക് കടന്നു

റൂമിൽ ഞാൻ മാത്രം സമയം ഏതാണ്ട് എട്ടു മണി രാത്രി സഹമുറിയൻ മാരിൽ മൂന്നാമത്തെ ആളു കേറി വന്നു പുള്ളിയോട് ഞാൻ ചോദിച്ചു നമ്മുടെ മണിയേട്ടന് ഇത് എന്നാ പറ്റി ഹോസ്പിറ്റലിൽ പോയി വന്നപ്പോൾ മുതൽ പുള്ളി അകെ ദേഷ്യത്തിൽ ആണല്ലോ. മറുപടി രേസംആയിരുന്നു എന്തെന്നാൽ മേടിക്കൽ സമയത്ത് ഡോക്ടറുടെ റൂമിൽ മണിയേട്ടൻ പിറന്ന പടി കേറി ചെന്നു പോലും ഡോക്ടർ ഒരു സ്ത്രീ ആയിരുന്നു ബാക്കി പുള്ളി പറയാതെ തന്നെ എനിക്കു ഊഹിക്കാൻ പറ്റി പുള്ളി ആത്മ ഗെതം പോലെ പറഞ്ഞു എങ്കിലും മണിയേട്ടൻ എന്തിനാ അങ്ങിനെ ചെയിതതു ആ സമയം എന്റെ ഓർമ്മ നാലു ദിവസം പുറകിലോട്ടു പോയി

കുളികഴിഞ്ഞു ഫേസ്ബുക്കും നോക്കി ഇരിക്കുന്ന സമയം റൂമിൽ മണിയേട്ടൻ പതുക്കെ എന്റെ അടുക്കൽ വന്നു ചോദിച്ചു അപ്പു ഈ മെഡിക്കൽ എന്നാൽ എന്തുവാ എന്തൊക്കെയാ അതിന്റെ രീതികൾ പ്രായം അൻപതിനോട് അടുത്ത അദിയമായി ഗെൾഫിൽ എത്തിയ പുള്ളിയുടെ മുഖത്തേക്ക് ഒന്നു നോക്കി ചോദിയം ശ്രെധിക്കാത്ത രീതിയിൽ ഞാൻ ഇരുന്നു വീണ്ടും പുള്ളി പഴേ ചോദിയം എടുത്തു എന്റെ നേർക്ക് എറിഞ്ഞു ശല്യം സഹിക്കാൻ വൈയാതെ ഞാൻ പറഞ്ഞു ചേട്ടാ സംഭവം ഇത്തിരി പ്രശ്നമാ ആദിയം ബ്ലഡ്‌ ചെക്ക്‌ ചെയും അതിനു ശേഷം ഷർട്ട്‌ അഴിച്ചു മാറ്റി ചെസ്റിന്റെ എക്സ് റേ എടുപ്പിക്കും അതും കഴിഞു നേരെ അപ്പുറത്ത് കാണുന്ന മുറിയിലേക്ക് ഓടി ചെല്ലണം ചെല്ലുമ്പോൾ ബാക്കി ഇട്ടിരിക്കുന്ന പാന്റും ഊരി കളഞ്ഞിരിക്കണം ചുരുക്കത്തിൽ ആ മുറിയിൽ ചെല്ലുമ്പോൾ ദേഹത്ത് നൂൽ ബന്തം പാടില്ല അപ്പോൾ തന്നെ അവർ ഓക്കേ സെര്ടിഫിക്കറ്റ് തരും. ഇത്രയും പറഞ്ഞു കൊടുത്തിട്ട് ഞാൻ എന്റെ എഫ് ബി യിലേക്ക് തിരിഞ്ഞു.

ഞാൻ പുള്ളിയെ കളിപ്പിക്കാൻ വേണ്ടിയാണ് ലാസ്റ്റിലെ ഓട്ടം പറഞ്ഞത് എന്നാൽ പുള്ളി അതെ പടി അതു ചെയ്തു കളയും എന്ന് സോപനത്തിൽ പോലും ഞാൻ ഓർത്തില്ല
 — feelingwonderful.

No comments:

Post a Comment