Sunday, June 16, 2013


അവൻ 



അവൻ ഇന്ന് ഏറെ വളർന്നിരിക്കുന്നു നീണ്ട 12 വർഷത്തിനു ശേഷം ആണ് ഞാൻ അവനെ വീണ്ടും കാണുന്നത് ഒരുകാലത്ത് ഞങ്ങളുടെ ജീവിതത്തിൽ നിർണായക സ്ഥാനം ഉണ്ടായിരുന്നു അവന് സുശീല ടീച്ചറിന്റെ സാമുഹ്യപാടം ക്ലാസിൽ ടീച്ചർ പറയാറുള്ള ഭൂമിയുടെ അടിയിലെ മണ്‍ പാളികളെ പറ്റി ഞങ്ങൾക്ക് നല്ലവണ്ണം മനസിലായത് അവന്റെ നിർമാണത്തിനായി ഭൂമി കുഴിച്ചപ്പോൾ ആണ് കുഴിയുടെ ആഴം കൂടുംതോറും പല പല വർണ്ണത്തിൽ ഉള്ള മണ്ണുകൾ വെളിയിൽ വരുന്നത് വളരെ ആഹ്ലാദത്തോടെ ഞാൻ നോക്കി ഇരിന്നിട്ടുണ്ട്. അന്ന് ഞാൻ നാലാം ക്ലാസിൽ പഠിക്കുന്നു ഒരു വേനൽക്കാലം വെള്ളം കിട്ടാതെ നാട്ടിലെ ജെനങ്ങൾ നട്ടം തിരിയുന്ന സമയം ആളുകളുടെ പരാതികൾ ഒടുവിൽ അവന്റെ വരവിനു കളം ഒരുക്കി ഞങ്ങൾ പിള്ളാരുടെ ഭാക്ഷയിൽ പറഞ്ഞാൽ രാവിലെ 11.30 നും ഉച്ചക്ക് 1 മണിക്കും വൈകിട്ട് 3.25 നും ഉള്ള ഇന്റർവേൽ കളിയ്ക്കാൻ വിടുക എന്നതായിരുന്നു ഈ ഓരോ സമയത്തും കളിക്കു പകരം ഞങ്ങൾ അവന്റെ വളർച്ച കാണാനായി ചിലവഴിച്ചു ഒരുപാടു പരിണാമ ഘട്ടത്തിനോടുവിൽ അവൻ വളർന്നു വളർച്ചയുടെ  അവസാന ഘട്ടത്തിന്റെ തൊട്ടു മുൻപിൽ എത്തി എന്നാൽ നമ്മുടെ നാടിൻറെ ശാപം അവന്റെ വളർച്ചയേയും ബാധിച്ചു എന്തെന്നാൽ അവൻ പൂർണ്ണ വളർച്ച എത്തും മുൻപ് ഭരണം മാറി എട്ടാം മാസത്തിൽ പിറന്ന ഒരു കുഞ്ഞിനെപോലെ അവൻ ഞങ്ങളുടെ മുന്നിൽ അന്നു തൊട്ടു നിൽപ്പാരംഭിച്ചു. അവനു കൂട്ടായി സ്കൂളിലെ ആൽ മുത്തച്ചനും ഞങ്ങൾ കുട്ടികൾക്ക് അവൻ എന്നും ഞങ്ങളിൽ ഒരുവൻ ആയിരുന്നു കള്ളനും പോലീസും കളിക്കുമ്പോൾ എത്ര വട്ടം ഞാൻ എന്ന കള്ളൻ അവന്റെ മറവിൽ ഒളിച്ചിരുന്നിട്ടുണ്ട് ഭാഗ്യ മുട്ടായിയുടെ കവറുകൾ വെച്ച് അവന് എത്ര മാലകൾ ഞാൻ ഇടുവിചിട്ടുണ്ട് തേൻഉണ്ടകൾ കൂട്ടുകാരു കാണാതെ അവന്റെ മറവിൽ ഞാൻ എത്ര തവണ ഒളിപ്പിച്ചിട്ടുണ്ട് എല്ലാം ഇന്നലെ കഴിഞ്ഞ പോലെ. ആ സ്കൂൾ പഠനം കഴിഞ്ഞു അടുത്ത സ്കൂളിൽ പോകും മുൻപ് അവനു നല്ലതു വരുത്തണേ എന്ന് എന്റെ കൊച്ചു ഹൃദയം എത്ര പ്രാർത്തിച്ചിട്ടുണ്ട്. ഇന്നും എന്റെ പ്രാർത്ഥന ദൈവം കേട്ടിട്ടില്ല എന്തെന്നാൽ അവൻ ഇന്നും ആ പഴയ നിൽപ്പു തന്നെ. മാറ്റങ്ങളായിട്ടുള്ളവ അവന്റെ ഇരുമ്പ് ശരീരത്തിൽ കാലം ഏൽപ്പിച്ച മുറിവുകൾ മാത്രം ഞങ്ങളുടെ പിൻഗാമികൾക്ക് അവരുടെ ജീവിതത്തിൽ ഇവനുള്ള സ്ഥാനം എന്തായിരുന്നു എന്ന് എനിക്കറിയില്ല എങ്കിലും കുഴൽ കിണറെ   വളർച്ച എത്താത്ത നിന്നെ അങ്ങിനെ വിളിക്കാമോ എന്ന് എനിക്കറിയില്ല എങ്കിലും നിനക്കുള്ള ശാപ മോഷത്തിനായി ഇന്നും ഞാൻ പ്രാർത്ഥിക്കുന്നു കാരണം എന്റെ സ്ക്കൂൾ ജീവിതത്തിൽ നിനക്കുള്ള സ്ഥാനം അത്രക്കും വലുതായിരുന്നു 

No comments:

Post a Comment