Monday, June 3, 2013

വിൽക്കുവാൻ വെച്ച ഹൃദയം 


ഇന്നലെ ഞാൻ വീണ്ടും അവളെ പറ്റി കേൾക്കാൻ ഇടയായി കൂട്ടുകാരനും ആയി ഉള്ള കുശലം പറച്ചിലിനിടയിൽ എനിക്കു വേദന ഉണ്ടാക്കും എന്ന് അറിയാം എങ്കിലും അവൻ എന്നോട് പറഞ്ഞു അളിയാ ഇന്നലെ ഞാൻ അവളെ കണ്ടായിരുന്നു എന്ന് . ഏതാവൾ എന്ന് ചോദിക്കേണ്ട ആവശ്യം എനിക്കില്ലായിരുന്നു കാരണം എന്റെ ജീവിദത്തിൽ ഞാൻ സ്ഥാനം കൊടുത്തത് ഇതുവരെ ഒരേ ഒരാള്ൾക്കു മാത്രം.


    ഉറക്കം എന്നെ താഴുകുന്നില്ല എന്നോട് പിണങ്ങി അവൻ ആ ഇരുട്ടത്ത്‌ ദൂരെ മാറി നിൽക്കുന്നു അത് കഴിഞ്ഞ ഒരു വർഷമായിട്ടു അങ്ങിനെതന്നെ ആയതിനാൽ എനിക്ക് പുതുമ തോന്നിയില്ല ചിന്ദകൾ ആകുന്ന ചിതലുകൾ എന്റെ മനസാകുന്ന പുസ്തകത്തെ ഭക്ഷണം ആക്കാൻ തുടങ്ങുന്നു .......................

അവൾ അവളെനിക്കു എല്ലാം ആയിരുന്നു എന്റെ ജീവൻ എന്റെ സന്തോഷം എല്ലാം അവൾ ആയിരുന്നു എന്റെ ഹൃദയം ഇടിപ്പിന്റെ സംഗീതം അവൾക്കു വേണ്ടി ഉള്ളതായിരുന്നു അവളെ പരിജയപെട്ട അന്നു മുതൽ ജീവിതത്തിനു പുതിയ അർത്ഥം കൈ വന്നതായി എനിക്ക് തോന്നി ഞാൻ അവളുടെ മുന്നിൽ എന്റെ ഹൃദയം വിൽക്കുവാൻ വെച്ചു വിലയായി ഞാൻ ആവശ്യപെട്ടത്‌ ആ മനസിനുള്ളിൽ എനിക്ക് ഒരു സ്ഥാനവും ആ മാറിലെ ചൂടും മാത്രം പക്ഷെ അവളുടെ സ്നേഹം എനിക്ക് ഞാൻ അവശ്യ പെട്ടതിലും അതികം തന്നു എന്തിനു അവളുടെ ശാരീരം വരെ എന്നാൽ കപട കമുകന്മ്മാർക്ക് ഒരു വെല്ലുവിളി ആകാൻ വേണ്ടി ഞാൻ ഞാൻ അവൾ തന്ന അദിക സമ്മാനങ്ങൾ മേടിച്ചില്ല ഞങളുടെ സ്നേഹത്തിന്റെ അഞ്ചാം പുറന്നാളും കഴിഞ്ഞു ഇതിനിടയിൽ അവളില്ലാതെ എനിക്കു ജീവിക്കാൻ പറ്റില്ല എന്ന രൂപത്തിൽ ആയി കരിയങ്ങൾ കാരണം എന്റെ ഹൃദയം അവളുടെ കൈയിൽ ആയിരുന്നല്ലോ.

കാലമാകുന്ന കുത്തൊഴുക്കിൽ പെട്ട് ഞാനും അവളും അകന്നു.അതിന്റെ തലേ ദിവസം അവൾ എന്നോട് പറഞ്ഞു അവൾക്കു അവൾക്കു എന്നെ പിരിഞ്ഞിരിക്കാൻ  കഴിയില്ല പോലും എന്റെ മാറിൽ ചാഞ്ഞു കിടന്നവൾ പൊട്ടി കരഞ്ഞു എന്റെ മനസു അരുതേ എന്നു പറഞ്ഞിട്ടും എനിക്കു അതു അനുസരിക്കാൻ കഴിഞ്ഞില്ല ഞാൻ അങ്ങിനെ അവളിൽ നിന്നും അകന്നു എനിക്കുവേണ്ടി കാത്തിരിക്കു എന്ന് അവളോട്‌ പറഞ്ഞിട്ട് ഞാൻ യാത്രക്കുള്ള ഒരുക്കങ്ങൾ തുടങ്ങി

നീണ്ട രണ്ടു വർഷങ്ങൾ എനിക്കു രണ്ടു യുഗങ്ങൾ ആയിടാണ് തോന്നിയത് ഒടുവിൽ ആ ദിനവും വന്നെത്തി എന്റെ   ഹൃദയം കൈവശം വെച്ച് കാത്തു സൂക്ഷിക്കുന്ന അവളുടെ അടുക്കലേക്കു ഞാൻ നാളെ പോകുകയാണ്

ഞാൻ അങ്ങിനെ വീണ്ടും അവളുടെ അടുക്കൽ എത്തി എന്നെ കണ്ടതും അവളുടെ മുഖത്തെ സന്തോഷം ഇല്ലാണ്ടായി ഞാൻ അവളോട്‌ എന്റെ ഹൃദയം ആവശ്യപെട്ടു അവൾ അവളുടെ ഓർമയുടെ ഭാണ്ഡത്തിൽ തപ്പി നോക്കി ഒടുവിൽ എന്നോട് പറഞ്ഞു നഷ്ടപെട്ടു പോയി എന്ന് കാരണം അനേഷിക്കാൻ ഞാൻ മിനകെട്ടില്ല എന്റെ ഓർമകൾ നഷടപെട്ടു ഞാൻ അഗാധ ഗെർതതിലെക്കു കൂപ്പു കുത്തി .

 നേരം വെളുത്തു വെള്ള വസ്ത്രത്തിൽ പൊതിഞ്ഞ മാലാഖ മരുന്നുമായി വന്നു എന്നെ വിളിച്ചു  എന്റെ കാലിൽ  ആഭരണമായി ഇട്ട ചങ്ങല അഴിച്ചു മാറ്റി എന്നോട് പറഞ്ഞു തനിക്കൊരു വിസിറ്റൊർ ഉണ്ട് കാണണം എങ്കിൽ ചെല്ലുക എന്ന്...........

6 comments:

  1. അക്ഷരപിശാച് മാറ്റ ണേ

    ReplyDelete
    Replies
    1. ഹൃദയത്തിൽ തൊട്ട നന്ദി അക്ഷര തെറ്റിന് കാരണം മറ്റൊന്നും അല്ല ജോലി തിരക്ക് തന്നെ സമയം ഇല്ലാ സമയത്ത് ആണ് എഴുത്തിനുള്ള ആശയം വരുന്നത് അതാണ് കാരണം ക്ഷെമിക്കുമല്ലൊ

      Delete
  2. Pls Remove Remove word verification..Difficult to Comment

    ReplyDelete
    Replies
    1. sorry enikku manasilayilla athu engine chayunne ennu

      Delete
  3. ഒരുപാട് അക്ഷരതെറ്റുകൾ., റ്റൈപിംഗ് റ്റൂളിന്റെ ആണെങ്കിൽ കീമാജിക് അല്ലെങ്കിൽ കീ മാൻ ഉപയോഗിക്കുക. തുടർന്നും എഴുതുക. ആശയങ്ങൾക്ക് വ്യക്തത വരട്ടെ..

    ReplyDelete
    Replies
    1. ഹൃദയത്തിൽ തൊട്ട നന്ദി അക്ഷര തെറ്റിന് കാരണം മറ്റൊന്നും അല്ല ജോലി തിരക്ക് തന്നെ സമയം ഇല്ലാ സമയത്ത് ആണ് എഴുത്തിനുള്ള ആശയം വരുന്നത് അതാണ് കാരണം ക്ഷെമിക്കുമല്ലൊ

      Delete