ഇന്നും വെറുതെ ഇരിക്കുന്ന ചില സമയത്ത് .ആ വാക്കുകള്‍ എന്‍റെ ചെവിയിലൂടെ പണ്ടത്തെ നോവുള്ള ഓര്‍മകളും കുത്തി പോക്കികൊണ്ട് കടന്നു പോകും ""നിന്നോട് ഞാന്‍ ഇഷ്ടമാണ് എന്നല്ലാ പറഞ്ഞോള്ളു അല്ലാതെ ചീത്ത ഒന്നും പറഞ്ഞില്ലല്ലോ... നീ ഓര്‍മയില്‍ വെച്ചോ എന്നെങ്കിലും ഒരിക്കല്‍ എന്‍റെ ഈ വാക്കുകളും ഞാന്‍ അനുഭവിച്ച വേദനയും നിന്‍റെ ഉറക്കം കെടുത്തും"" അതെ ആ വാക്കുകളും അവള്‍ അനുഭവിച്ച വേദനയും എന്‍റെ ഉറക്കം കെടുത്താന്‍ തുടങ്ങിയിട്ട് നാളുകള്‍ ഒരുപാടായി............
പ്രേമം എന്താണെന്നു പോലും അറിയാന്‍ കഴിയാത്ത ഒരു യു പി സ്കൂള്‍ കാലഘട്ടം.. പൊതുവേ സൌന്ദര്യത്തെക്കാള്‍ അന്ന് പെണ്‍കുട്ടികളെ ഞാന്‍ ഉള്‍പെടുന്ന ആണ്‍ കുട്ടികള്‍ ഇഷ്ടപെടുന്നത് അവര്‍ ക്ലാസില്‍ മേടിക്കുന്ന മാര്‍ക്കിന്‍റെ അടിസ്ഥാനത്തില്‍ ആയിരുന്നു.. എന്‍റെ ക്ലാസില്‍ അന്ന് നല്ലവണ്ണം പഠിക്കുന്ന പെങ്കൊച്ച് ശ്യാമ ആയിരുന്നു അവളുടെ ഒരു പുഞ്ചിരിക്കായി,, ആ ദ്ദ്രിഷ്ടി മുനകള്‍ എന്നിലേക്ക് പതിയാനായി. ഞാന്‍ എത്ര പാഴ് ശ്രെമങ്ങള്‍ നടത്തിയിട്ടുണ്ട് എന്ന് എനിക്ക് പോലും അറിയില്ല.. എങ്കിലും എല്ലായിപ്പോഴും തോല്‍വി തന്നെ ആയിരുന്നു എനിക്ക് കുട്ടായിരുന്നത്.....
അങ്ങിനെ ഒരുദിവസം വീട്ടില്‍ നിന്നും സ്കുളിലെക്കുള്ള വഴിയില്‍ ഞാന്‍ ഉണ്ണിയില്‍ നിന്നും അറിഞ്ഞു.. അവനോട് പെണ്‍കുട്ടികളില്‍ ആരോ പറഞ്ഞു പോലും അപ്പുവിനെ ഇഷ്ടമാണെന്ന്.. എന്‍റെ മനസ്സില്‍ അന്നേരം ഓടി എത്തിയത് ശ്യാമയുടെ മുഖം ആയിരുന്നു..ഏതു പെണ്‍കുട്ടി എന്നുള്ള എന്‍റെ ചോദ്യം അവന്‍ അവഗെണിച്ചു.കാരണം ഇന്നലെ നടന്ന കേരള പാഠവലി മലയാളം പരീക്ഷയില്‍ ഞാന്‍ അവനു ഉത്തരം കാണിച്ചു കൊടുത്തില്ല പോലും.. ഹും നിന്‍റെ സഹായം വേണ്ടാ ഞാന്‍ ഒറ്റയ്ക്ക് കണ്ടു പിടിച്ചോളാം എന്ന് അവനോടും പറഞ്ഞു കൊണ്ട് ഞാന്‍ ക്ലാസിലേക്ക് കയറി.. എന്‍റെ മനസുമുഴുവന്‍ ആരാണ് ആ പെണ്‍കൊടി എന്ന ചിന്ത ആയിരുന്നു .....പ്രേമം ആദ്യമായി പൊട്ടി മുളച്ച എന്‍റെ മനസ്സില്‍ ഞാന്‍ ഒരു താജ്മഹല്‍ ഉണ്ടാക്കി അവിടെ ശ്യാമയുടെ പടവും വെച്ചു.
രാവിലെ ഉള്ള പെടുക്കാന്‍ വിട്ട ഇടവേളയില്‍ ഞാന്‍ മുത്രപുരയുടെ ചുമരുകളില്‍ കാമ്മുനിസ്റ്റു പച്ചയുടെ ഇലകള്‍ ചേര്‍ത്ത് വെച്ച് എഴുതി മറ്റാരും കാണാതെ ""അപ്പു +ശ്യാമ"". തിരികെ കയറാനുള്ള ബെല്ല് മുഴങ്ങിയപ്പോള്‍ ഞാന്‍ കൈയും കഴുകി ക്ലാസില്‍ എത്തി എന്‍റെ ബെഞ്ചില്‍ സ്ഥാനമുറപ്പിച്ചു..ആ പീരീഡ് ഇംഗ്ലീഷ് ആയിരുന്നു.പഠിക്കുവാനുള്ള മടികൊണ്ടോ മലയാളത്തെ ഒരു പാട് സ്നേഹിക്കുന്നത് കൊണ്ടോ എനിക്ക് ഇംഗ്ലീഷ് എന്ന് കേള്‍ക്കുന്നത് തന്നെ വെറുപ്പായിരുന്നു.. ക്ലാസിനിടയ്ക്ക് എന്‍റെ നോട്ടം മുഴുവന്‍ പെണ്‍കുട്ടികളുടെ നിരയില്‍ ഫസ്റ്റ് ബെഞ്ചില്‍ ഇരിക്കുന്ന ശ്യമയില്‍ ആയിരുന്നു അതുകൊണ്ട് സാര്‍ എന്ത് പഠിപ്പിക്കുന്നു എന്നോ എന്താ ക്ലാസില്‍ നടക്കുന്നത് എന്നോ ഞാന്‍ നോക്കിയില്ല...
എന്‍റെ മുഖത്തേക്ക് പാഞ്ഞു വന്ന ചോക്കിന്‍ കഷണം എന്നെ വീണ്ടും ക്ലാസില്‍ ശ്രെധിക്കാന്‍ നിര്‍ബെന്ധിതന്‍ ആക്കി "" സാര്‍ പറഞ്ഞു അപ്പു പറയു ആ ചോദ്യത്തിന് ഉത്തരം.... ഞാന്‍ ഞെട്ടി എന്ത് ചോദ്യം, എന്ത് ഉത്തരം, ഇരുന്നിടത്ത് നിന്നും ഏണിറ്റു ഞാന്‍ പകച്ചു സാറിന്‍റെ മുഖത്തേക്ക് നോക്കി നിന്നു എന്നിട്ട് പതുക്കെ അടുത്തിരുന്ന ഉണ്ണിയോട് ""എന്താടാ ആ ചോദ്യം എന്ന് ചോദിച്ചു,,,അവന്‍ പറഞ്ഞുതന്നു ""ഹൌ മെനി കിലോമീറ്റര്‍ ഫ്രം വാഷിംഗ് ടെന്‍ ഡി സി ടു മിയാമി ബീച്ച്"""
ഞാന്‍ ഒന്നും ആലോചിച്ചില്ല സാറിനോട് ഇങ്ങനെ പറഞ്ഞു തുടങ്ങി ""അയാം ദി ആന്‍സര്‍ കിലോമീറ്റര്‍ ആന്‍ഡ് കിലോമീറ്റര്‍ ഫ്രം""" ഒരു കുട്ടചിരിയില്‍ ക്ലാസ് മുഴുവന്‍ പങ്കു ചേര്‍ന്നു.. പിന്നീടാണ് ഉണ്ണി എന്നോട് ചെയ്ത ചതി എനിക്ക് മനസിലായത് ഞാന്‍ ഓര്‍ത്തു ഞങ്ങള്‍ ഒരുമിച്ചാണ് ഇന്നലെ മോഹന്‍ ലാലിന്‍റെ ഈ സിനിമ ടി വി യില്‍ കണ്ടത്... എന്തായാലും മാനം പോയി.......
നേരം ഉച്ച ആയി ചോറും ഉണ്ട ശേഷം കള്ളനും പോലീസും കളിയ്ക്കാന്‍ പോകാന്‍ തുടങ്ങും മുന്‍പ് ക്ലാസിലെ ബാക്ക് ബെഞ്ചില്‍ നിന്നും ഒരു പെണ്‍കൊടി എന്നെ വിളിച്ചു ""അപ്പു പോകല്ലേ എനിക്കൊരു കാര്യം പറയാനുണ്ട്""" ഞാന്‍ അവളുടെ അടുക്കലേക്ക് ചെന്നു ഒട്ടും താല്‍പര്യം ഇല്ലാണ്ട് ചോദിച്ചു എന്നാ കാര്യം???..അവള്‍ പറഞ്ഞു "" അത് ഞാന്‍ ഇന്നലെ ഉണ്ണിയോട് ഒരു കാര്യം പറഞ്ഞിരുന്നു എനിക്ക് ഇയാളെ ഇഷ്ടമാണ്""" ഞാന്‍ ബോധം കെട്ടവനെ പോലെ ആയി ഞാന്‍ ഉണ്ടാക്കിയ പ്രേമത്തിന്‍റെ സിമ്പല്‍ ആയ താജ്മഹല്‍ പെട്ടന്ന് തകര്‍ന്നു വീണു "" എന്നിലെ നല്ല കുട്ടി ഉണര്‍ന്നു ഞാന്‍ അലറി """ഡി നീ എന്താണ് എന്നെ പറ്റി കരുതിയത് ഞാന്‍ പ്രേമിക്കാന്‍ നടക്കുവാ എന്നോ ഇനീം മേലില്‍ പ്രേമം മണ്ണാകട്ട എന്നും പറഞ്ഞു എന്‍റെ പുറകെ വരരുത് ഞാന്‍ പഠിക്കാനാ സ്കുളില്‍ വരുന്നത്""" പിന്നെ എന്തൊക്കെയോ ഞാന്‍ പറഞ്ഞു ... തോട്ടപ്പുറം നില്‍ക്കുന്ന ശ്യാമ കേള്‍ക്കാന്‍ വേണ്ടിയാണ് ഞാന്‍ അത്രയും പറഞ്ഞത് അവള്‍ക്കു എന്നോട് ഒരു ഇമ്പ്രഷന്‍ ഉണ്ടാകട്ടെ എന്ന് കരുതി...പൊട്ടി കരഞ്ഞു കൊണ്ട് അനിത ക്ലാസിനു വെളിയിലേക്ക് പോയി......
അന്ന് വയ്കിട്ടു അനിത എന്‍റെ അടുക്കല്‍ വന്ന് ഇങ്ങനെ പറഞ്ഞു ""നിന്നോട് ഞാന്‍ ഇഷ്ടമാണ് എന്നല്ലാ പറഞ്ഞോള്ളു അല്ലാതെ ചീത്ത ഒന്നും പറഞ്ഞില്ലല്ലോ... നീ ഓര്‍മയില്‍ വെച്ചോ എന്നെങ്കിലും ഒരിക്കല്‍ എന്‍റെ ഈ വാക്കുകളും ഞാന്‍ അനുഭവിച്ച വേദനയും നിന്‍റെ ഉറക്കം കെടുത്തും""
അന്നേരത്തെ ഒരു അറിവ് കേടില്‍ ഞാന്‍ അത് കാര്യമാക്കിയില്ല... എന്നാല്‍ പിന്നീട് വല്യ വല്യ ക്ലാസുകളില്‍ ഞാന്‍ അനുഭവിച്ചു അനിതയുടെ വാക്കിന്‍റെ ശക്തി എന്താണെന്നു.. കാരണം എന്‍റെ പ്രണയം പിന്നീട് എല്ലായിപ്പോഴും പരാചയം ആയിരുന്നു.....
അതുപോലെ ഈ ഇടയ്ക്ക് ഞാന്‍ അനിതയെ കണ്ടു ഞെട്ടി പോയി അന്നത്തെ ആ മെലിഞ്ഞുണങ്ങിയ രൂപം ഇന്ന് വണ്ണവും വെച്ചു കാണാന്‍ അതി സുന്ദരി ആയിരിക്കുന്നു എനിക്ക് നഷ്ടബോദം തോന്നി.... ഇപ്പോഴും ഉറക്കം വരാത്ത പല രാത്രികളിലും എന്‍റെ മനസിലേക്ക് അനിതയുടെ വാക്കുകള്‍ ഒരു കുന്ത മുന പോലെ കടന്നു വരാറുണ്ട്......
No comments:
Post a Comment