Tuesday, October 1, 2013

ഓണം

ഒരുപാട് പഴക്കം ഇല്ലാത്ത ഒരു ഓണക്കാലം .. ഓണാഘോഷ പരുപാടികളുടെ ഭാഗമായി സ്കൂളില്‍ വിപുലമായ പരുപാടികള്‍ ആണ് ആ കൊല്ലം ഞങ്ങള്‍ എല്ലാരും പ്ലാന്‍ ചെയ്തിരുന്നത് കാരണം ആ വര്‍ഷം കൂടി കഴിഞ്ഞാല്‍ ഞങ്ങളുടെ സ്ക്കൂള്‍ ജീവിതം അവസാനിക്കുക ആയിരുന്നു.. ആ കാരണം കൊണ്ട് ഒരിക്കലും മറക്കാത്ത രീതിയില്‍ ഓണം ആഘോഷിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു...........

ഓണത്തിന്‍റെ രണ്ടു ദിവസം മുന്‍പ് അത്തപുക്കളം മത്സരം നടത്തുവാന്‍ തീരുമാനിച്ചു അതിനുവേണ്ടി എല്ലാരുടേം കൈയില്‍ നിന്നും ഇരുപതു രൂപാ വെച്ച് വാങ്ങാന്‍ അരുണിനെ ഏര്‍പ്പാട് ചെയ്തു അവന്‍ അത് ഭംഗിയായി നിറവേറ്റി..... പിരിച്ചു കിട്ടിയ പൈസയുമായി അവന്‍ പൂ വാങ്ങുവാന്‍ പുറപെട്ടു കൂടെ അനൂപും.... ഞങ്ങള്‍ മറ്റു പരുപടികള്‍ ഭംഗിയാക്കാന്‍ തീരുമാനിച്ചു... ഓണത്തിന്‍റെ ഭാഗമായി ആണ്‍ കുട്ടികള്‍ മുണ്ടും ഷര്‍ട്ടും പെണ്‍കുട്ടികള്‍ സെറ്റും മുണ്ടും ആയിരുന്നു വേഷം.. ഞാന്‍ അന്ന് ആദ്യമായി മുണ്ടും ഉടുത്ത് സ്കൂളില്‍ എത്തി.. കൂട്ടത്തില്‍ ഏറ്റവും നല്ല മുണ്ട് ശ്യാമിന്‍റെ ആയിരുന്നു കസവ് വെച്ച നല്ല വലിയ കര ഉള്ള മുണ്ട്... അവന്‍ ആ മുണ്ടും ഉടുത്ത് പെണ്‍കുട്ടികളുടെ ഇടയില്‍ വിലസാനും തുടങ്ങി..... മറ്റുള്ളവരെ കാര്യങ്ങള്‍ ഏല്‍പ്പിച്ചു ഞാന്‍ തിരുവാതിര പ്രാക്ടീസ് ചെയുന്ന പെണ്‍കുട്ടികളുടെ അടുക്കലേക്ക് പോയി... സെറ്റും മുണ്ടും ഉടുത്ത മലയാളി മങ്കമാരുടെ ലാസ്യ സൌന്ദര്യം ആസോധിച്ചു ഞാന്‍ രസം പിടിച്ചിരിക്കുന്ന ടൈമില്‍ ശ്യാം ഓടി വന്നു ""ഡാ സമയം എന്തായെന്നാ വിചാരം പൂക്കള മത്സരം ഇപ്പോള്‍ തുടങ്ങും പൂ വാങ്ങാന്‍ പോയ അരുണ്‍ ഇത് വരെ വന്നില്ല നീ പെട്ടന്ന് അങ്ങോട്ട്‌ വാ""" അവന്‍റെ ഈ വാക്കുകള്‍ കേട്ടപ്പോള്‍ ഞാന്‍ വാച്ചിലേക്ക് നോക്കി എന്‍റെ നെഞ്ചിനുള്ളില്‍ ഒരു മിന്നല്‍ ഉണ്ടായി കാരണം മത്സരം തുടങ്ങാന്‍ ഇനീം പത്തു മിനിറ്റ് മാത്രം.. ഞാന്‍ ശ്യാമും ഒന്നിച്ചു മത്സരം നടക്കുന്ന ഹാള്‍ ലെക്ഷ്യമാക്കി ഓടി........

ഹാളില്‍ എത്തിയതും ഞാന്‍ കണ്ടു അന്നത്തെ ദിവസത്തെ ഞങ്ങടെ ശത്രുക്കള്‍ ആയ മറ്റു ടീമുകള്‍ പുക്കളം ഇടുവാന്‍ ആയി എല്ലാം ഒരുക്കി റെഡി ആയി നില്‍ക്കുന്നു... എന്ത് ചെയ്യണം എന്നറിയാതെ നിന്ന എന്‍റെ ചുമലിലേക്ക് ഒരു കൈ വന്നു പതിച്ചു ഞാന്‍ മുഖം തിരിച്ചു ആ കൈയുടെ ഉടമസ്ഥനെ നോക്കി ഞെട്ടി പോയി ഞാന്‍ ""ഹരികൃഷ്ണന്‍"" ഞാന്‍ അവനെ നോക്കി ഒന്ന് ചിരിച്ചു അവന്‍ പോക്കറ്റില്‍ നിന്നും ഒരു ബ്ലൈട് എടുത്തു എന്നെ കാണിച്ചു പെട്ടന്ന് രണ്ടു ദിവസം മുന്‍പ് നടന്ന സംഭവത്തിലേക്ക് എന്‍റെ ഓര്‍മ്മ ചെന്ന് ചേര്‍ന്നു

സ്കൂളിന്‍റെ പടികെട്ടുകള്‍ കയറി ഞാന്‍ പകുതിയില്‍ എത്തിയപ്പോള്‍ പട്ടന്ന്‍ ഹരികൃഷ്ണന്‍ ചാടി വന്നു "" ഡാ ഈ വട്ടത്തെ പൂക്കള മത്സരത്തില്‍ ഞങ്ങടെ ടീം വിജയിക്കും നിനക്ക് ബെറ്റ്‌ കെട്ടാന്‍ സമ്മതം ആണോ """ അവന്‍ വെറുതെ പറയുക ആണ് എന്ന് കരുതി ഞാന്‍ അവനോടു ബെറ്റ്‌ കെട്ടാന്‍ തീരുമാനിച്ചു """സമ്മതം"" ഞാന്‍ അവനു മറുപടി കൊടുത്തു "" എങ്കില്‍ കേട്ടോ ഈ വട്ടത്തെ പൂക്കള മത്സരത്തില്‍ എന്‍റെ ടീം തോറ്റാല്‍ ഞാന്‍ എന്‍റെ പകുതി മീശ എടുക്കുന്നതായിരിക്കും നേരെ മറിച്ച് അപ്പുവിന്‍റെ ടീം ആണ് തോല്‍ക്കുന്നതെങ്കില്‍ അവനും പകുതി മീശ എടുക്കുന്നതായിരിക്കും """" എല്ലാരും കേള്‍ക്കുന്ന രീതിയില്‍ അവന്‍ ഉറക്കെ പറഞ്ഞു പക്ഷെ ഞാന്‍ അതൊരു തമാശ ആയിട്ടാണ് കരുതിയത്‌.......

അനൂപിനെ മറ്റുള്ളവര്‍ വഴക്ക് പറയുന്നത് കേട്ടുകൊണ്ടാണ് ഞാന്‍ എന്‍റെ ഓടിപ്പോയ ഓര്‍മ്മയെ തിരിച്ചു വിളിച്ചത് ഞാന്‍ അനൂപിനോട് ചോദിച്ചു """ആരുടെ #$%$^&(*)(*& ആയിരുന്നെടാ കോ (&*^*& ഇതുവരെ നീ.... പൂ മേടിക്കാന്‍ പോയിട്ട് അരുണും പൂവും എന്തിയെ"""" ഒരു ചെറിയ ചിരിയോടെ അനൂപ്‌ എന്നോട് പറഞ്ഞു "" അരുണ്‍ ആ മൂത്ര പുരയുടെ പുറകില്‍ നിന്നും പൂക്കളം ഇടുന്നു ""ഞാന്‍ അത്ഭുദ പെട്ടു കാരണം മത്സരം നടക്കുന്നത് ഹാളില്‍ ആണ് ഇവന്‍ മൂത്ര പുരയുടെ പുറകില്‍ എന്നതിനാ പുക്കളം ഇടുന്നത് ഇനീം ചിലപ്പോള്‍ ട്രയല്‍ നോക്കുക ആയിരിക്കും ഞാന്‍ മനസ്സില്‍ കരുതി.... ശ്യാമും ഒരുമിച്ചു മുത്ര പുര ലെക്ഷ്യമാക്കി വീണ്ടും ഞാന്‍ ഓട്ടം ആരംഭിച്ചു.....

അനൂപ്‌ പറഞ്ഞത് ശരി ആയിരുന്നു അരുണ്‍ നല്ല അടിപൊളി പുക്കളം ആണ് അവിടെ ഇട്ടുകൊണ്ടിരുന്നത് പക്ഷെ പൂവിനു പകരം ""വാള്‍"" വെച്ചുകൊണ്ടുള്ള വാള്‍ ക്കളം ആണെന്ന് മാത്രം.... എന്ത് ചെയ്യണം എന്ന് എനിക്ക് ഒരെത്തും പിടിയും കിട്ടിയില്ല ഞാന്‍ എന്‍റെ മീശയുടെ അവസ്ഥ ഓര്‍ത്തു നെടുവീര്‍പ്പിട്ടു നാളെ മുതല്‍ ഞാന്‍ ശ്രീജയുടെയും,വീണയുടെയും മുഖത്ത് എങ്ങിനെ നോക്കും.. രണ്ടും കല്‍പ്പിച്ചു ഉടുത്തിരുന്ന മുണ്ട് മടക്കി കുത്തി മറ്റുള്ളവരോട് കളം ഇടുന്നതിനു മുന്‍പുള്ള എല്ലാ കാര്യങ്ങളും ചെയ്തു വെക്കാന്‍ പറഞ്ഞു.... മത്സരം തുടങ്ങുവാന്‍ ഇനീം അഞ്ചു മിനിറ്റ്‌ കൂടി മാത്രം ഞാന്‍ വീണ്ടും ശ്യാമും ഒരുമിച്ചു സ്കൂളിന്‍റെ സമീപത്തെ വീടുകള്‍ ലെക്ഷ്യമാക്കി ഓട്ടം തുടങ്ങി.............

സ്കൂളിന്‍റെ മതിലും ചാടിക്കടന്ന് ആദ്യം കണ്ട വീട്ടിലേക്കു ചാടി കയറി.. വീട്ടുകാരുടെ അനുവാദം കാത്തു നില്‍ക്കാതെ ഞാന്‍ നേരെ കണ്ട ചെടിയിലേക്ക് കയറി പുക്കള്‍ പറിക്കുവാന്‍ തുടങ്ങി ശ്യാം താഴെ ഞാന്‍ ഇറുതിടുന്ന പുക്കള്‍ എടുക്കുവാനും നിന്നു.. പെട്ടന്ന് എവിടുന്നാണെന്ന് അറിയില്ല പുലികളെ കാട്ടിലും വലിപ്പം ഉള്ള രണ്ടു പട്ടികള്‍ കുരച്ചുകൊണ്ടു ഞങ്ങളെ ലെക്ഷ്യമാക്കി ഓടി വന്നു.. പട്ടികളെ കണ്ടതും ശ്യാം ജീവനും കൊണ്ട് ഓടി..പട്ടികള്‍ അവന്‍റെ പുറകെയും.. ഇതിനിടയില്‍ ഞാന്‍ കണ്ടു ശ്യമിന്‍റെ കസവ് മുണ്ട് ഒരു പട്ടിയുടെ വായില്‍ ജട്ടി മാത്രം ഇട്ടുകൊണ്ട് ശ്യാം ഓടിച്ചെന്നു ഒരു തെങ്ങില്‍ വലിഞ്ഞു കയറി പട്ടികള്‍ തെങ്ങിന്‍റെ അടിയില്‍ കുരച്ചുകൊണ്ട് നില്‍പ്പ് തുടങ്ങി.... ചെടിയുടെ മുകളില്‍ ആയതിനാല്‍ ഞാന്‍ രെക്ഷ പെട്ടു.. ഞാന്‍ പതുക്കെ മുകളില്‍ നിന്നും താഴെ ഇറങ്ങി സ്കൂള്‍ ലെക്ഷ്യമാക്കി ശ്യാം ഇല്ലാതെ ഒറ്റയ്ക്ക് വീണ്ടും ഓട്ടം തുടങ്ങി ഓട്ടത്തിനിടയില്‍ ഞാന്‍ കണ്ടു ആ വീടിന്‍റെ ഗേറ്റില്‍ ഒരു ബോര്‍ഡ്‌ """പട്ടി ഉണ്ട് സൂക്ഷിക്കുക""".......

വെറും കൈയുമായി ഞാന്‍ മത്സരം നടക്കുന്ന ഹാളില്‍ എത്തി ചേര്‍ന്നു അവിടെ മത്സരം തകര്‍ത്തു നടക്കുന്നു എന്‍റെ ടീം മാത്രം പരസ്പരം വായില്‍ നോക്കി ഇരിക്കുന്നു ഞാന്‍ ഉറപിച്ചു എന്‍റെ മീശ പോക്കായി എന്ന്... മത്സരം തീരുവാന്‍ ഇനീം കുറച്ചു സമയം കൂടി പെട്ടന്ന് അതാ ഒരു ഉപ്പുചാക്കും മുണ്ടിന് പകരം മറയായി പിടിച്ചു കൊണ്ട് ശ്യാം ഓടി വരുന്നു എങ്ങിനെയോ അവന്‍ പട്ടികളെ കബളിപ്പിച്ചു ഓടി വരുക ആയിരുന്നു ആ ഉപ്പ് ചാക്ക് കണ്ടതും എന്‍റെ മനസ്സില്‍ പുതിയൊരു പുക്കളം ഉണ്ടായി..ഞാന്‍ നേരെ തൊട്ടടുത്ത പലചരക്ക് കട ലെക്ഷ്യമാക്കി ഓടി അവിടെനിന്നും ഒരുചാക്ക് ഉപ്പും എടുത്തു ഹാള്‍ ലെക്ഷ്യമാക്കി തിരിച്ചു ഓടി... പെട്ടന്ന് തന്നെ കുറെ മഞ്ഞ പൊടിയും,, നീലവും,, സിന്ദൂരവും അങ്ങിനെ ഒപ്പിക്കാന്‍ പറ്റുന്ന എല്ലാ കളറും ഒപ്പിച്ചു ഉപ്പുമായി കലര്‍ത്തി പുക്കളം ഇടുവാന്‍ തുടങ്ങി ഒടുവില്‍.......


വിധി പ്രക്യാപിച്ചു ഞാന്‍ എന്‍റെ മീശ കാത്തു സൂക്ഷിച്ചു "" ഹായി ഹായി എന്നാ രസമാ ഹരികൃഷ്ണനെ കാണാന്‍ മീശ ഇല്ലാണ്ട്"""" അപ്പോഴും ശ്യമിന്‍റെ ചിന്ത മുണ്ടില്ലാതെ എങ്ങിനെ വീട്ടില്‍ പോകും എന്നായിരുന്നു...
— feeling എന്‍റെ എല്ലാ സഹോദരങ്ങള്‍ക്കും ഒരു ഐശോര്യ പ്രദമായ ഓണം ആശംസിച്ചു കൊള്ളുന്നു.

No comments:

Post a Comment