Thursday, November 14, 2013

സുനില്‍

ഒരു പെണ്‍കുട്ടിയെ കണ്ടാല്‍ നീ ആദ്യം നോക്കുന്നത് അവളുടെ ഏതു ഭാഗത്ത് ആയിരിക്കും ???? സുനിലിന്‍റെ ആവര്‍ത്തിച്ചുള്ള ഈ ചോദ്യം എന്നെ സ്വോപ്ന ലോകത്ത്‌ നിന്നും ഞാന്‍ പഠിക്കുന്ന ക്ലാസിലെ മൂന്നാമത്തെ ബെഞ്ചിലെ രണ്ടാമത്തെ സീറ്റില്‍ തിരിച്ച്എത്തിച്ചു...........

ഞാന്‍ ആലോചിച്ചു സുനിലിന്‍റെ ചോദ്യം അങ്ങിനെ തള്ളി കളയാന്‍ കഴിയുകയില്ല...... അതിനെ പറ്റി കൂടുതല്‍ ആലോചിച്ചപ്പോള്‍ എനിക്ക് ചിരിവന്നു... ഞാന്‍ അവനോടു ചോദിച്ചു .. എന്താ അളിയാ ഇപ്പോള്‍ ഇങ്ങനെ ഒരു ചോദ്യം ചോദിക്കാന്‍ കാരണം ???

അവന്‍റെ മറുപടി എന്നെ വീണ്ടും ചിന്തയുടെ ലോകത്തിലേക്ക്‌ കടത്തികൊണ്ടു പോയി ....... അവന്‍ പറഞ്ഞത് ഈ പ്രകാരം ആയിരുന്നു "" അത് ഒന്നുമില്ല അളിയാ ,, നിനക്കറിയാമോ കഴിഞ്ഞ ആഴ്ച ഞാന്‍ അമ്മയുടെ വീട്ടില്‍ പോകുന്ന വഴിയില്‍ ബസില്‍ ഒരു പെങ്കൊച്ചിനെ കണ്ടു ...... ഞാന്‍ ആദ്യം നോക്കിയത് അവളുടെ കാലുകളിലേക്ക് ആയിരുന്നു.. എന്‍റെ അളിയാ ഇത്രയും സുന്ദരമായ കാലുകള്‍ ഞാന്‍ ഇതുവരെ കണ്ടിട്ടില്ല.... അത് മാത്രമല്ല തുടര്‍ന്ന് ഞാന്‍ അവളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി ... വെളുത്തതല്ലാ എങ്കിലും ... എന്നാ ഐശോര്യം ആണെന്ന് അറിയാമോ അവളെ കാണാന്‍....

എന്‍റെ നോട്ടം കണ്ടിട്ടാണ് എന്ന് തോന്നുന്നു അവള്‍ എനിക്ക് ഒരു പുഞ്ചിരി സമ്മാനിച്ചു... ആ പുഞ്ചിരിയില്‍ ഞാന്‍ വീണുപോയെടാ.... നല്ല മുല്ല മൊട്ട് അടുക്കി വെച്ചപോലത്തെ പല്ലുകള്‍.... അവളുടെ തലമുടി ആണെങ്കില്‍ മുട്ടിന്‍റെ അടിവരെ കാണും .... ഞാന്‍ അവള്‍ക്കും തിരിച്ചൊരു ചിരി സമ്മാനിച്ച്‌ അവളുടെ അടുക്കലേക്ക് നീങ്ങി നിന്നു....... അവളുടെ മുടിക്കെട്ടില്‍ നിന്നും ഉയര്‍ന്ന കാച്ചിയ എണ്ണയുടെ വാസന എന്നെ ഉണ്മതന്‍ അകിയെടാ.......

എന്തായാലും ഇപ്പോള്‍ അവള്‍ എന്‍റെ കാമുകിയായി"" അവന്‍ പറഞ്ഞു നിര്‍ത്തി ......

സ്ത്രീ സ്പര്‍ശം ഏല്‍ക്കാതെ വീണ്ടു കീറി കിടന്ന എന്‍റെ മനസിലേക്ക് അവന്‍റെ വാക്കുകള്‍ ഒരു മഴയായി പെയ്തിറങ്ങി ... അവനോട് എനിക്ക് ഒരേ സമയം ആരാധനയും , ബഹുമാനവും തോന്നി..... ഞാന്‍ മനസുകൊണ്ട് അന്നുമുതല്‍ അവന്‍റെ ശിഷ്യത്വം സ്വീകരിച്ചു.....

സ്കൂളില്‍ നിന്നും വീട്ടിലേക്കുള്ള മടക്കു യാത്രയില്‍ ബസില്‍ വെച്ച് ഞാന്‍ കണ്ടു എന്‍റെ സമീപം നില്‍ക്കുന്ന ഒരു പെണ്‍കുട്ടിയെ ..... പട്ടന്നു ഞാന്‍ സുനിലിന്‍റെ വാക്കുകള്‍ ഓര്‍മിച്ചു ... ഞാന്‍ പതിയെ അവളുടെ കാലുകളിലേക്ക് നോക്കി .... നല്ല വടിവൊത്ത വിരലുകള്‍ ഭംഗിയായി നഖം വെട്ടി നിരത്തി നിര്‍ത്തിയിരിക്കുന്നു എനിക്ക് സന്തോഷം ആയി കൂടെ സമാധാനവും കാരണം ആദ്യത്തെ ലെക്ഷണം ഓക്കേ .....

ഞാന്‍ പതിയെ അവളുടെ മുടിയിഷകളെ നോക്കി സാമാന്യം നല്ല നീളം ഉണ്ട് പക്ഷെ ബസിലെ തിരക്ക് കാരണം എനിക്ക് അറിയാന്‍ കഴിഞ്ഞില്ല അത് മുട്ടിന്‍റെ അടിയില്‍ വരെ ഉണ്ടോ എന്ന്.... അത് അറിയാനായി ഞാന്‍ അവളുടെ മുടിയിഴകളെ കൈ കൊണ്ട് അളന്നു നോക്കി....... പെട്ടന്ന് അവള്‍ രൂക്ഷമായിട്ടു എന്നെ ഒന്ന് നോക്കി ......... പിന്നീട് ഞാന്‍ അവളുടെ അടുക്കലേക്ക് ചേര്‍ന്ന് നിന്നു ... കാച്ചിയ എണ്ണയുടെ മണം അവളുടെ മുടികെട്ടിന് ഉണ്ടോ എന്നറിയാന്‍................

പെട്ടന്നാണ് അത് സംഭവിച്ചത് ...............

ബസ്‌ ""സഡന്‍ ബ്രേക്ക്"" ഇട്ടു പിടി വിട്ടുപോയ ഞാന്‍ ദേ കിടക്കുന്നു അവളേം കേട്ടിപിടിചോണ്ട് തറയില്‍.........

ഒരു വിധം ഞാന്‍ അവളുടെ ദേഹത്ത് നിന്നും എണീറ്റ്‌ .. അവളോട്‌ സോറി പറഞ്ഞു ...........

ഉടന്‍തന്നെ പുറകില്‍ നിന്നും ഒരു കൈ എന്‍റെ ചുമലില്‍ വീണു ..... ഞാന്‍ തിരിഞ്ഞു നോക്കി ... ഒരു മീശക്കാരന്‍......
നീ എന്താടാ നാറി കാണിച്ചത്‌ .... എന്നും ചോദിചോണ്ട് അയാള്‍ എന്‍റെ കുത്തിനു പിടിച്ചു അടിയോടടി ............

ഒരാഴ്ചത്തെ വിശ്രമത്തിനു ശേഷം ഞാന്‍ വീണ്ടും സ്കൂളില്‍ എത്തി ......... എന്നെ കണ്ടതും സുനില്‍ ഓടി എത്തി എന്താടാ അളിയാ നിന്നെ കുറച്ചു ദിവസം ആയല്ലോ കണ്ടിട്ട് ????
പിന്നെ ഒരു കാര്യം ചോദിക്കാന്‍ ഉണ്ട് .............

ഒരു പെങ്കൊച്ചിനെ കണ്ടാല്‍..... അവളോട്‌ എന്താരിക്കും ആദ്യം നീ ചോദിക്കുന്നത് ???????

അവനു ഞാന്‍ കൊടുത്ത മറുപടി .. നിങ്ങള്‍ ഊഹിചെടുതോ ........
— feeling happy.

No comments:

Post a Comment