Sunday, February 7, 2016

പ്രിയതമ

പ്രിയതമ 


ഭാര്യക്ക് 2 ദിവസായി ഒരു സ്നേഹക്കുറവ് എന്നൊടുണ്ടോ എന്ന് ഒരു സംശയം....😢 ഇനി എങ്ങാനും കഴിഞ്ഞ ഫ്രൈഡേ വെള്ളം അടിച്ച വഴിക്കു വല്ല തെറിയും വിളിച്ചു പറഞ്ഞിട്ടാണോ എന്ന് ഒരു തോന്നൽ
മുടിയാൻ ആയിട്ട് ഒന്നും ഒട്ടു ഓർമ്മയും ഇല്ലാ താനും .....
ഒടുവിൽ രണ്ടും കൽപ്പിച്ചു ഒരു തീരുമാനത്തിൽ എത്തി അവൾക്ക് വായിച്ചാൽ മനസ്സ് നോവുന്ന ഒരു പ്രണയ0 നിറഞ്ഞ മെസേജു അയക്കുക
അങ്ങിനെ ആ ദൗത്യം ആയി ഗൂഗിളിൽ കയറി തിരച്ചിൽ തുടങ്ങി ഒടുവിൽ അടിപൊളി എന്ന് മനസ്സിൽ തോന്നിയ ഒരെണ്ണം കോപ്പി ചെയ്തു എന്നിട്ട് വാട്സ് ആപ്പ് തുറന്ന് പ്രേമ പൂർവ്വം അവളെ മോളെ നിന്റെ ചേട്ടൻ ജീവിക്കുന്നത് മോൾക്ക് വേണ്ടി മാത്രമാണ് എന്ന മുഖവുരയോടെ അവിടെ പേസ്റ്റ് ചെയ്തിട്ടു അവൾക്കു കാച്ചി
എന്നിട്ടു അവളുടെ മറുപടിക്കായി കാത്തിരുന്നു
ഒടുവിൽ ഞാൻ വിട്ട മെസേജ് അവള് കണ്ടു എന്നുള്ള നീല ടിക് മാർക്ക് തെളിഞ്ഞ നിമിഷം ഞാൻ ഉത്സാഹത്തോടെ ചാടി എണീറ്റു ഫോണിൽ അവളെ മോളെ എന്ന് വിളിച്ചു തുടങ്ങി
എന്നാൽ എന്റെ പ്രതീക്ഷയ്ക്ക് വിരുദ്ധമായി അപ്പുറത്തു നിന്നും പൊട്ടലും ചീറ്റലും ആണ് കേട്ടത്
ഇത്ര നാളും കള്ളുകുടിയെ ഉണ്ടാരുന്നൊള്ളു ഇപ്പോൾ പെണ്ണ് പിടിയും ആയി നിങ്ങൾക്ക് അല്ലെ
കണ്ട അവളുമാർക്കൊക്കെ അയച്ച സാധനം തെറ്റി എനിക്ക് കിട്ടിയപ്പോൾ അല്ലെ എനിക്ക് മനസിലായത്
എന്റെ ഭഗവാൻ എന്റെ കണ്മുന്നിൽ കാണിച്ചു തന്നതാ എനിക്ക് പണ്ടേ സംശയം ഉണ്ടാരുന്നു ഇപ്പോൾ ഉറപ്പായി ഞാൻ എന്റെ വീട്ടിൽ പോകുന്നു ഇനിമുതൽ അവടെ കൂടെ പോയി താമസിച്ചോ 💐
ഇങ്ങനെ പറഞ്ഞു കൊണ്ട് അവൾ ഫോണും കട്ട് ചെയ്തു പോയി എത്ര ആലോചിച്ചിട്ടും എനിക്ക് ഒന്നും മനസിലായില്ല ... ഇനിം പണ്ടത്തെ വല്ലോം അവൾ "{¿¿¿¿¿ ഹേയ് അതിനു ചാൻസ് കുറവാണ് പിന്നെ എന്താകും
ഒരു പിടിയും കിട്ടാതെ ഉറക്കത്തിലേക്കു വീണു ..... പിറ്റേന്ന് ഉറക്കം ഉണർന്ന ഉടനേ അവളെ വിളിച്ചു ഫോൺ സ്വിച്ച്ഡ് ഓഫ്
വാട്‌സ് ആപ്പ് ബ്ലോക്കി
ഞാൻ വെറുതേ തലേന്ന് അവൾക്ക് അയച്ച മെ സേ ജുകൾ വെറുതേ വായിച്ചു നോക്കി അപ്പോഴാണ് ആ ഞെട്ടുന്ന സത്യം ഞാൻ മനസിലാക്കിയത്
### എന്റെ ഹൃദയത്തിന്റെ അവകാശി ആയ ലക്ഷ്മി....
എന്ന് ആണ് ഞാൻ ഇന്നലെ അയച്ച ഹൃദയത്തിൽ തൊടുന്ന
മെസേജു സ്റ്റാർട്ട് ചെയ്യുന്നത് ... ഏതോ ദ്രോഹി ഉണ്ടാക്കിയ സാധനം കോപ്പി ചെയ്തു ഞാൻ സെന്റ് ചെയ്യും മുൻപ് ഈ ലക്ഷ്മിക്ക് പകരം അവടെ പേര് ചേർക്കാൻ മറന്നു
അങ്ങിനെ അവളിപ്പോൾ അവടെ വീട്ടിൽ സമാധാനത്തോടെ കഴിയുന്നു
എന്നാലും എന്റെ ലക്ഷ്മി

Tuesday, January 21, 2014

Post title

കവലയില്‍ ബസ്‌ ഇറങ്ങി അയാള്‍ നടപ്പ് തുടങ്ങിയിട്ട് നേരം ഒരുപാടായി... സമയം സന്ദ്യയോടു അടുത്തിരിക്കുന്നു. പകലത്തെ തന്‍റെ പണിഭാരം കൊണ്ടാകാം സൂര്യന്‍റെ മുഖം ചുവന്നു തുടുതിരിക്കുന്നു. ലെക്ഷ്യ സ്ഥാനത്തിലേക്ക് എത്തുവനായി അയാളുടെ കാലുകള്‍ മത്സരിച്ചു.....   ഇടയ്ക്കിടയ്ക്ക് കൈയ്യില്‍കിടന്നിരുന്ന വാച്ചില്‍ സമയം നോക്കികൊണ്ട് അയാള്‍ ആരോടെന്നില്ലാതെ എന്തൊക്കെയോ പുലമ്പികൊണ്ടിരുന്നു..... ഒടുവില്‍ ഒരു പടിപ്പുര വാതിക്കല്‍ എത്തിയപ്പോള്‍ അയാളുടെ കാലുകള്‍ നിശ്ചലം ആയി... പഠിപ്പുരയിലെ അര വാതില്‍ പതുക്കെ തുറന്നു കൊണ്ട് അയാള്‍ അകത്തേക്ക് പ്രവേശിച്ചു.....

   അകത്ത് പഴയ ഒരു വീടിന്‍റെ ഉമ്മറം അയാളുടെ മുന്നില്‍ ദൃശ്യമായി... കാലപ്പഴക്കത്താല്‍ ഭിത്തിയില്‍ നിന്നും കുമ്മായം മുഴുവന്‍ അടര്‍ന്നു വീണുകൊണ്ടിരിക്കുന്ന ഒരു പഴയ വീടിന്‍റെ ഉമ്മറം ... അയാള്‍ പതുക്കെ വിറയാര്‍ന്ന കാല്‍വെപ്പുകളോട് ആ വീടിന്‍റെ ഉമ്മറത്തേക്ക് കയറി കൈയില്‍ ഉണ്ടായിരുന്ന ബാഗ്‌ പൊടിപിടിച്ചു കിടന്ന ആ ഉമ്മറ  കോലായിലേക്ക് ഇറക്കി വെച്ചശേഷം അയാള്‍ ആ വീടിന്‍റെ വാതില്‍ ലെക്ഷ്യമാക്കി നടന്നു കൈയില്‍ കരുതിയ തുരുമ്പു പിടിച്ച താക്കോല്‍ കൂട്ടത്തില്‍ നിന്നും ഒരെണ്ണം എടുത്തുകൊണ്ട് ആ വാതില്‍ തുറക്കാന്‍ അയാള്‍ പരിശ്രെമിച്ചു.... കാല പഴക്കത്താല്‍ തുരുംപുപിടിച്ചു കിടന്നിരുന്ന ആ പൂട്ട്‌ ആദ്യം അയാളുടെ മുന്നില്‍ മുട്ട് വളയ്ക്കാന്‍ തൈയ്യാര്‍ അല്ലായിരുന്നു നീണ്ട നേരത്തെ ശ്രമ ഭലമായി അയാള്‍ ആ വാതില്‍ തള്ളി തുറന്നു വലിയൊരു ഒച്ചയോടെ ആ വാതില്‍ മലക്കെ തുറന്നു..... ചിറകടി ഒച്ചയോടെ കടവാവലുകള്‍ തുറന്ന വാതിലിലൂടെ വെളിയിലേക്ക് പറന്നു.. ആദ്യം ഒന്ന് പേടിചെങ്കിലും പിന്നീട് അയാള്‍ വാതിലിനുള്ളിലൂടെ ആ മുറിയിലേക്ക് കടന്നു...

   തങ്ങളുടെ സോര്യ വിഹാരത്തിന് തടസം നേരിട്ടതിന്‍റെ അമര്‍ഷം ശബ്തങ്ങളിലൂടെ പ്രകടിപ്പിച്ചു കൊണ്ട് ചുണ്ടെലികള്‍ തലങ്ങും വിലങ്ങും പാഞ്ഞു പൊടിയും മാറാലയും  നിറഞ്ഞ ആ മുറിയില്‍ അയാള്‍ക്ക് ശ്വാസം മുട്ടി... കൊണ്ടുവന്നിരുന്ന ബാഗില്‍ നിന്നും അയാള്‍ ഒരു മെഴുകുതിരി എടുത്തു കത്തിച്ച് ആ തറയില്‍ വെച്ചു... മെഴുകുതിരിയുടെ അരണ്ട വെളിച്ചത്തില്‍ അയാള്‍ ആ മുറി മുഴവന്‍ ഒന്ന് കണ്ണോടിച്ചു . ഭിത്തിയില്‍ നിറം മങ്ങിയ കുറെ ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് ഫോട്ടോകള്‍. അതില്‍ ഒരെണ്ണത്തില്‍ അയാളുടെ കണ്ണുകള്‍ ഉടക്കി തന്‍റെ അച്ഛനും അമ്മയും.. ആ ഫോട്ടോയിലേക്ക് തന്നെ കണ്ണും നട്ടിരുന്ന അയാളുടെ ഓര്‍മ്മകള്‍ അയാള്‍ അറിയാതെ കുറെ വര്ഷം പുറകിലേക്ക് പോയി..

                 ചെമ്പ് ചരുവത്തിലേക്ക് പശുവിന്‍റെ    മുല ഞെട്ടില്‍ നിന്നും പാല്‍ പതിക്കുമ്പോള്‍ ഉണ്ടാകുന്ന ഒരു പ്രത്യേക സോരം അവനെ ഉറക്കത്തില്‍ നിന്നും ഉണര്‍ത്തി.. വീടിന്‍റെ ഓല മേഞ്ഞ മേല്‍ക്കുരയില്‍ ഓല വിടവിന്‍റെ ഇടയിലൂടെകവലയില്‍ ബസ്‌ ഇറങ്ങി അയാള്‍ നടപ്പ് തുടങ്ങിയിട്ട് നേരം ഒരുപാടായി... സമയം സന്ദ്യയോടു അടുത്തിരിക്കുന്നു. പകലത്തെ തന്‍റെ പണിഭാരം കൊണ്ടാകാം സൂര്യന്‍റെ മുഖം ചുവന്നു തുടുതിരിക്കുന്നു. ലെക്ഷ്യ സ്ഥാനത്തിലേക്ക് എത്തുവനായി അയാളുടെ കാലുകള്‍ മത്സരിച്ചു.....   ഇടയ്ക്കിടയ്ക്ക് കൈയ്യില്‍കിടന്നിരുന്ന വാച്ചില്‍ സമയം നോക്കികൊണ്ട് അയാള്‍ ആരോടെന്നില്ലാതെ എന്തൊക്കെയോ പുലമ്പികൊണ്ടിരുന്നു..... ഒടുവില്‍ ഒരു പടിപ്പുര വാതിക്കല്‍ എത്തിയപ്പോള്‍ അയാളുടെ കാലുകള്‍ നിശ്ചലം ആയി... പഠിപ്പുരയിലെ അര വാതില്‍ പതുക്കെ തുറന്നു കൊണ്ട് അയാള്‍ അകത്തേക്ക് പ്രവേശിച്ചു.....

   അകത്ത് പഴയ ഒരു വീടിന്‍റെ ഉമ്മറം അയാളുടെ മുന്നില്‍ ദൃശ്യമായി... കാലപ്പഴക്കത്താല്‍ ഭിത്തിയില്‍ നിന്നും കുമ്മായം മുഴുവന്‍ അടര്‍ന്നു വീണുകൊണ്ടിരിക്കുന്ന ഒരു പഴയ വീടിന്‍റെ ഉമ്മറം ... അയാള്‍ പതുക്കെ വിറയാര്‍ന്ന കാല്‍വെപ്പുകളോട് ആ വീടിന്‍റെ ഉമ്മറത്തേക്ക് കയറി കൈയില്‍ ഉണ്ടായിരുന്ന ബാഗ്‌ പൊടിപിടിച്ചു കിടന്ന ആ ഉമ്മറ  കോലായിലേക്ക് ഇറക്കി വെച്ചശേഷം അയാള്‍ ആ വീടിന്‍റെ വാതില്‍ ലെക്ഷ്യമാക്കി നടന്നു കൈയില്‍ കരുതിയ തുരുമ്പു പിടിച്ച താക്കോല്‍ കൂട്ടത്തില്‍ നിന്നും ഒരെണ്ണം എടുത്തുകൊണ്ട് ആ വാതില്‍ തുറക്കാന്‍ അയാള്‍ പരിശ്രെമിച്ചു.... കാല പഴക്കത്താല്‍ തുരുംപുപിടിച്ചു കിടന്നിരുന്ന ആ പൂട്ട്‌ ആദ്യം അയാളുടെ മുന്നില്‍ മുട്ട് വളയ്ക്കാന്‍ തൈയ്യാര്‍ അല്ലായിരുന്നു നീണ്ട നേരത്തെ ശ്രമ ഭലമായി അയാള്‍ ആ വാതില്‍ തള്ളി തുറന്നു വലിയൊരു ഒച്ചയോടെ ആ വാതില്‍ മലക്കെ തുറന്നു..... ചിറകടി ഒച്ചയോടെ കടവാവലുകള്‍ തുറന്ന വാതിലിലൂടെ വെളിയിലേക്ക് പറന്നു.. ആദ്യം ഒന്ന് പേടിചെങ്കിലും പിന്നീട് അയാള്‍ വാതിലിനുള്ളിലൂടെ ആ മുറിയിലേക്ക് കടന്നു...

   തങ്ങളുടെ സോര്യ വിഹാരത്തിന് തടസം നേരിട്ടതിന്‍റെ അമര്‍ഷം ശബ്തങ്ങളിലൂടെ പ്രകടിപ്പിച്ചു കൊണ്ട് ചുണ്ടെലികള്‍ തലങ്ങും വിലങ്ങും പാഞ്ഞു പൊടിയും മാറാലയും  നിറഞ്ഞ ആ മുറിയില്‍ അയാള്‍ക്ക് ശ്വാസം മുട്ടി... കൊണ്ടുവന്നിരുന്ന ബാഗില്‍ നിന്നും അയാള്‍ ഒരു മെഴുകുതിരി എടുത്തു കത്തിച്ച് ആ തറയില്‍ വെച്ചു... മെഴുകുതിരിയുടെ അരണ്ട വെളിച്ചത്തില്‍ അയാള്‍ ആ മുറി മുഴവന്‍ ഒന്ന് കണ്ണോടിച്ചു . ഭിത്തിയില്‍ നിറം മങ്ങിയ കുറെ ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് ഫോട്ടോകള്‍. അതില്‍ ഒരെണ്ണത്തില്‍ അയാളുടെ കണ്ണുകള്‍ ഉടക്കി തന്‍റെ അച്ഛനും അമ്മയും.. ആ ഫോട്ടോയിലേക്ക് തന്നെ കണ്ണും നട്ടിരുന്ന അയാളുടെ ഓര്‍മ്മകള്‍ അയാള്‍ അറിയാതെ കുറെ വര്ഷം പുറകിലേക്ക് പോയി..

                 ചെമ്പ് ചരുവത്തിലേക്ക് പശുവിന്‍റെ    മുല ഞെട്ടില്‍ നിന്നും പാല്‍ പതിക്കുമ്പോള്‍ ഉണ്ടാകുന്ന ഒരു പ്രത്യേക സോരം അവനെ ഉറക്കത്തില്‍ നിന്നും ഉണര്‍ത്തി.. വീടിന്‍റെ ഓല മേഞ്ഞ മേല്‍ക്കുരയില്‍ ഓല വിടവിന്‍റെ ഇടയിലൂടെ പ്രകാശം അരിച്ചരിച്ചു മുറിയിലേക്ക് ഇറങ്ങുന്നുണ്ടായിരുന്നു കിടന്നിരുന്ന പായ തെറുത്തുച്ചിട്ട് അവന്‍ പതുക്കെ മുറ്റത്തേക്ക് ഇറങ്ങി.. പശുതൊഴുത്തില്‍ അമ്മയും അച്ഛനും കൂടി പശുവിനെ കറക്കുന്നു.. തുടര്‍ന്ന് വീടിന്‍റെ അകത്തേക്ക് കയറിയ അവന്‍ ഉമ്മറ  പടിയില്‍ കത്തിച്ചു വെച്ചിരുന്ന മണ്ണണ്ണ്‍ വിളക്ക് ഊതി അണച്ചു.... മണ്‍ചട്ടിയില്‍ അടച്ചു വെച്ചിരുന്ന വെള്ളം എടുത്തവന്‍ കണ്ണും മുഖവും കഴുകി..  അപ്പോഴേക്കും അമ്മ ആവി പറക്കുന്ന ചായയും ആയി വന്നിരുന്നു... കുളിയും മറ്റ് കര്‍മ്മങ്ങളും കഴിഞ്ഞവന്‍ അയയില്‍ ഉണക്കാന്‍ ഇട്ടിരുന്ന ചുവന്ന നിക്കറും വെള്ള ഷര്‍ട്ടും ധരിച്ചുകൊണ്ട് സ്കൂളിലേക്ക് പോകുവാനായി ഒരുങ്ങി ഇറങ്ങി....... ഉമ്മറത്ത്‌ ചാര് കസേരയില്‍ അച്ഛന്‍ റേഡിയോയും കേട്ടുകൊണ്ട് ഇരിപ്പുണ്ടായിരുന്നു... മുറ്റത്ത് അമ്മ വെള്ളത്തില്‍ ഇട്ടു കുതിര്‍ത്തു കൊണ്ടുവന്ന ഓല വരിവരിയായി മെടഞ്ഞു വെക്കുന്നുണ്ടായിരുന്നു.. നനയാതിരിക്കാന്‍ മഴക്കാലത്തിന്‍റെ മുന്‍പുള്ള അമ്മയുടെ ഒരുക്കം...

    വീടിന്‍റെ ഓല കൊണ്ടുള്ള മേല്‍ക്കൂര മാറ്റി ഓട് ആക്കിയ ദിവസം വീട്ടില്‍ ഒരു പെരുന്നാളിന് ഉള്ള അത്ര ആള് ഉണ്ടായിരുന്നു കാരണം ആ നാട്ടില്‍ ഓടുകൊണ്ടുള്ള വീടുകള്‍ കുറവായിരുന്നു.... അയല്‍വക്കത്തെ ചേച്ചിമാരോട് അമ്മ പറയുന്നത് അവന്‍ കേട്ടു "" ഇനീം എനിക്ക് എന്‍റെ പിള്ളാരും ആയി മനസമാധാനത്തോടെ ഉറങ്ങമല്ലോ .. ചെവിപാമ്പ് കേറും എന്ന് പേടിക്കണ്ടല്ലോ ഓല ആയിരുന്നപ്പോള്‍ എന്നും അതിന്‍റെ ശല്യം കൂടുതല്‍ ആയിരുന്നു.....  രാവിലത്തെ കഞ്ഞികുടീം കഴിഞ്ഞ് കൂട്ടുകാരും ആയി ഗോലി കളിക്കാന്‍ അവന്‍ പോകുന്ന സമയത്ത് അവന്‍ കാണുമായിരുന്നു വിശാലമായ പറമ്പിലൂടെ അമ്മ വെറുതേ നടക്കുന്നു... എന്നാല്‍ പറമ്പില്‍ നിന്നും തിരിച്ചു വരുന്ന അമ്മയുടെ മുണ്ടിന്‍റെ കോന്തലില്‍ എന്തെങ്കിലും കയകറികള്‍ എപ്പോഴും കാണുമായിരിക്കും.. അന്ന് ഉച്ചയ്ക്ക് ഊണിനു കൂട്ടാന്‍ അതായിരിക്കും.. മീന്‍ ആരെങ്കിലും വിരുന്നുകാര്‍ ഉണ്ടെങ്കില്‍ മാത്രമേ വീട്ടില്‍ വാങ്ങുംമായിരുന്നുള്ള്‌ു..... വിരുന്നുകാര്‍ ആരെങ്കിലും മുന്നറിയിപ്പ് ഇല്ലാതെ വന്നാല്‍ അമ്മ ഉടന്‍ അവനെ വിളിച്ചു പറയുമായിരുന്നു കിഴക്കേലെ വീട്ടില്‍ ചെന്ന് രണ്ടു സ്പൂണ്‍ പഞ്ചസാര വാങ്ങികൊണ്ട് വാ വൈകോട്ടു അരിച്ചരിച്ചു മുറിയിലേക്ക് ഇറങ്ങുന്നുണ്ടായിരുന്നു കിടന്നിരുന്ന പായ തെറുത്തുച്ചിട്ട് അവന്‍ പതുക്കെ മുറ്റത്തേക്ക് ഇറങ്ങി.. പശുതൊഴുത്തില്‍ അമ്മയും അച്ഛനും കൂടി പശുവിനെ കറക്കുന്നു.. തുടര്‍ന്ന് വീടിന്‍റെ അകത്തേക്ക് കയറിയ അവന്‍ ഉമ്മറ  പടിയില്‍ കത്തിച്ചു വെച്ചിരുന്ന മണ്ണണ്ണ്‍ വിളക്ക് ഊതി അണച്ചു.... മണ്‍ചട്ടിയില്‍ അടച്ചു വെച്ചിരുന്ന വെള്ളം എടുത്തവന്‍ കണ്ണും മുഖവും കഴുകി..  അപ്പോഴേക്കും അമ്മ ആവി പറക്കുന്ന ചായയും ആയി വന്നിരുന്നു... കുളിയും മറ്റ് കര്‍മ്മങ്ങളും കഴിഞ്ഞവന്‍ അയയില്‍ ഉണക്കാന്‍ ഇട്ടിരുന്ന ചുവന്ന നിക്കറും വെള്ള ഷര്‍ട്ടും ധരിച്ചുകൊണ്ട് സ്കൂളിലേക്ക് പോകുവാനായി ഒരുങ്ങി ഇറങ്ങി....... ഉമ്മറത്ത്‌ ചാര് കസേരയില്‍ അച്ഛന്‍ റേഡിയോയും കേട്ടുകൊണ്ട് ഇരിപ്പുണ്ടായിരുന്നു... മുറ്റത്ത് അമ്മ വെള്ളത്തില്‍ ഇട്ടു കുതിര്‍ത്തു കൊണ്ടുവന്ന ഓല വരിവരിയായി മെടഞ്ഞു വെക്കുന്നുണ്ടായിരുന്നു.. നനയാതിരിക്കാന്‍ മഴക്കാലത്തിന്‍റെ മുന്‍പുള്ള അമ്മയുടെ ഒരുക്കം...

    വീടിന്‍റെ ഓല കൊണ്ടുള്ള മേല്‍ക്കൂര മാറ്റി ഓട് ആക്കിയ ദിവസം വീട്ടില്‍ ഒരു പെരുന്നാളിന് ഉള്ള അത്ര ആള് ഉണ്ടായിരുന്നു കാരണം ആ നാട്ടില്‍ ഓടുകൊണ്ടുള്ള വീടുകള്‍ കുറവായിരുന്നു.... അയല്‍വക്കത്തെ ചേച്ചിമാരോട് അമ്മ പറയുന്നത് അവന്‍ കേട്ടു "" ഇനീം എനിക്ക് എന്‍റെ പിള്ളാരും ആയി മനസമാധാനത്തോടെ ഉറങ്ങമല്ലോ .. ചെവിപാമ്പ് കേറും എന്ന് പേടിക്കണ്ടല്ലോ ഓല ആയിരുന്നപ്പോള്‍ എന്നും അതിന്‍റെ ശല്യം കൂടുതല്‍ ആയിരുന്നു.....  രാവിലത്തെ കഞ്ഞികുടീം കഴിഞ്ഞ് കൂട്ടുകാരും ആയി ഗോലി കളിക്കാന്‍ അവന്‍ പോകുന്ന സമയത്ത് അവന്‍ കാണുമായിരുന്നു വിശാലമായ പറമ്പിലൂടെ അമ്മ വെറുതേ നടക്കുന്നു... എന്നാല്‍ പറമ്പില്‍ നിന്നും തിരിച്ചു വരുന്ന അമ്മയുടെ മുണ്ടിന്‍റെ കോന്തലില്‍ എന്തെങ്കിലും കയകറികള്‍ എപ്പോഴും കാണുമായിരിക്കും.. അന്ന് ഉച്ചയ്ക്ക് ഊണിനു കൂട്ടാന്‍ അതായിരിക്കും.. മീന്‍ ആരെങ്കിലും വിരുന്നുകാര്‍ ഉണ്ടെങ്കില്‍ മാത്രമേ വീട്ടില്‍ വാങ്ങുംമായിരുന്നുള്ള്‌ു..... വിരുന്നുകാര്‍ ആരെങ്കിലും മുന്നറിയിപ്പ് ഇല്ലാതെ വന്നാല്‍ അമ്മ ഉടന്‍ അവനെ വിളിച്ചു പറയുമായിരുന്നു കിഴക്കേലെ വീട്ടില്‍ ചെന്ന് രണ്ടു സ്പൂണ്‍ പഞ്ചസാര വാങ്ങികൊണ്ട് വാ വൈകോട്ടു

Sunday, January 19, 2014

നിങ്ങളുടെ സൊന്തം അപ്പൂസ്‌

രാവിലെ കൃത്യം 5.50 ന് ഉറക്കം ഉണരും.... അത് ഒരു ശീലം ആയിട്ട് വര്‍ഷങ്ങള്‍ ആയി..... കാരണം പണ്ട് ചെറുപ്പത്തില്‍ എന്നും ഉണര്‍ന്ന് എണിക്കുന്നത് ഇന്നത്തെ പോലെ മൊബൈലിലെ ഉയര്‍ന്ന അലാറം ടൂണ്‍ കേട്ടുകൊണ്ട് അല്ലായിരുന്നു """ആകാശവാണി തിരുവനന്തപുരം സുഭാഷിതം"" ഈ വാക്കുകള്‍ ആയിരുന്നു എന്‍റെ ഓര്‍മ്മയിലെ ആദ്യകാല അലാറം..... എന്നും അതേ സമയത്ത് റേഡിയോ വെക്കുക എന്നത് അച്ഛന്‍റെ ദിനചര്യയില്‍ ആദ്യത്തെ സംഭവം ആയിരിന്നു......ക്ലോക്ക് ഇല്ലായിരുന്ന എന്‍റെ വീട്ടില്‍ ഞാന്‍ സമയം അറിഞ്ഞിരുന്നത് ആകാശവാണിയിലെ പരുപാടികള്‍ കേട്ടുകൊണ്ട് ആയിരുന്നു...

ഉണര്‍ന്ന് കഴിഞ്ഞു പ്രാഥമിക കര്‍മ്മങ്ങള്‍ കഴിഞ്ഞാല്‍ നേരെ പൊതിച്ചോറും എടുത്തു റെഡി ആയി നില്‍ക്കും റേഡിയോയിലെ പത്ര പാരായണം തുടങ്ങാന്‍ വേണ്ടി .. കാരണം അത് തുടങ്ങുന്ന സമയത്ത് വീട്ടില്‍ നിന്നും ഇറങ്ങിയാല്‍ മാത്രമേ ആറു മുപ്പതിനുള്ള മോര്‍ണിംഗ് സ്റാര്‍ ബസ്‌ പിടിക്കാന്‍ പറ്റുകയുള്ളൂ....

സ്കൂള്‍ ഇല്ലാത്ത ദിവസം ആണെങ്കിലും കൃത്യം രാവിലെ തന്നെ എഴുന്നേല്‍ക്കും......... പ്രത്യകിച്ചും ഞായര്‍ ദിവസങ്ങളില്‍ കാരണം അന്ന് ടിവിയില്‍ ഒരുപാടു പരുപാടികള്‍ ഉള്ളതാണ് നാട്ടില്‍ അന്ന് ടിവി ഉള്ളത് ഒരേ ഒരിടത്ത് മാത്രമാണ്.... അതുകൊണ്ട് നേരത്തെ ചെന്ന് സ്ഥാനം പിടിച്ചാല്‍ മാത്രമേ പരുപാടികള്‍ കാണുവാന്‍ കഴിയു......

രാവിലെ തന്നെ പശുവിനുള്ള പിണ്ണാക്ക് തിളപ്പിച്ച്‌ വെച്ചങ്കില്‍ മാത്രമേ അച്ഛന്‍ ടി വി കാണാന്‍ വിടുകയുള്ളൂ... അക്കാലത്തു ഇന്നത്തെ പോലെ കണ്ണീര്‍ സീരിയലുകള്‍ കുറവായിരുന്നു.. രാവിലെ.. ഹിന്ദി സീരിയല്‍ മലയാളത്തിലേക്ക് മൊഴി മാറ്റിയത്... """ചന്ദ്രകാന്ത "" അതിലെ കൂര്‍സിങ്ങിനേം മറ്റും ഇപ്പോഴും നല്ല ഓര്‍മ്മ.... അതിനുശേഷം ശ്രീകൃഷ്ണ സീരിയല്‍ തുടങ്ങും ഹിന്ദി ആണെങ്കിലും കണ്ടോണ്ടിരിക്കാന്‍ സുഖം ആണ്... കൃഷ്ണന്‍റെയും രാധയുടെയും കേളികള്‍ അക്രൂരന്റെ ലീലാ വിലാസം... അതൊരു കാലം

ദൂരദെര്‍ശനില്‍ അക്കാലത്തു വെള്ളിയാഴ്‌ചകളില്‍ ഉള്ള ചിത്രഗീതവും ഞായറാഴ്ചയിലെ വൈകിട്ടുതെ സിനിമയും കഴിഞ്ഞാല്‍ പിന്നീട് ഉള്ള മലയാളം പ്രോഗ്രാം എന്ന് പറഞ്ഞാല്‍.... മധു \മോഹന്‍റെ "ജ്യാലയായി" മാത്രം ആയിരുന്നു.......

രാവിലത്തെ ടി വി പ്രോഗ്രാം കഴിഞ്ഞാല്‍ ഉടന്‍തന്നെ ആടിനേം കൊണ്ട് തീറ്റാന്‍ പോകണം... അത് അച്ഛന്‍റെ കല്‍പ്പന ആണ്.... രണ്ടു തള്ളയാടും അതിന്‍റെ കുട്ടികളും കാണും.... അതിനേം അഴിച്ചുകൊണ്ട് പോകും മലയിലേക്ക്......

വൈകിട്ട് വന്നുകഴിഞ്ഞാല്‍ ഉടന്‍തന്നെ അഞ്ചുമണിക്ക് വീണ്ടും പോകും ആഴ്ചയില്‍ ഒരിക്കല്‍ ഉള്ള സിനിമാ കാണാന്‍.... പക്ഷെ അതിനു മുന്‍പ് അച്ഛന്‍ നോക്കും ആടിന്‍റെ വയറിലേക്ക് അത് നറഞ്ഞു എന്ന് അച്ഛന് ബോദ്യം വന്നില്ലങ്കില്‍ അന്നത്തെ സിനിമ മൂ******ബാക്കി പിന്നീട് പറയാം ഇപ്പോള്‍ ഇത്തിരി തിരക്കുണ്ട്‌

സ്നേഹത്തോടെ നിങ്ങളുടെ സൊന്തം
അപ്പൂസ്‌

ജീവിതം.

രാവിലെ ഉറക്കം ഉണ്ര്‍ന്നതും നേരെ ദൈവത്തിന്‍റെ ഫോട്ടോ വെച്ച് വിളക്ക് കത്തിക്കുന്നിടതെക്ക് ഓടിച്ചെന്നു പതിവില്ലാത്തത് പോലെ പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി.... കാരണം ഇന്ന് ഡ്രൈവിംഗ് എക്സാം ആണ് അതില്‍ വിജയിക്കണമെങ്കില്‍ പുള്ളിക്കാരന്‍ വിജാരിച്ചാലെ വല്ലതും നടക്കു .. കാരണം നാട് ദുഫായി ആണ് ഇതിനു മുന്‍പ് നടന്ന രണ്ട് എക്സാം മാന്യമായി തോറ്റു... ഇതില്‍ കൂടി തോറ്റാല്‍ പിന്നെ ജീവിച്ചിരുന്നിട്ടു കാര്യം ഇല്ല...... എന്തായാലും പ്രാര്‍ത്ഥനയും കഴിഞ്ഞു .. പതിവ് പരുപടികള്‍ക്ക് ശേഷം... ഡ്രൈവിംഗ് സ്കൂളിലേക്ക് വെച്ച് പിടിച്ചു.............

സ്കൂളില്‍ എത്തും മുന്‍പ് അതാ ഫോണിലേക്ക് അതാ ആത്മാര്‍ത്ഥ സുഹൃത്തിന്‍റെ കാള്‍ വരുന്നു.... അവനോടു സംസാരിച്ച കൂട്ടത്തില്‍ ഞാന്‍ ഇന്ന് നടക്കുന്ന ഡ്രൈവിംഗ് ടെസ്റ്റിന്‍റെ കാര്യം അവനുമായി പങ്കുവെച്ചു.... കൂടെ എന്‍റെ പേടിയും.... ""നീ ഒന്ന് കൊണ്ടും പേടിക്കേണ്ടാ അളിയാ നമ്മളില്ലേ കൂടെ നീ ഈ നമ്പര്‍ കുറിചെടുക്ക്... പുള്ളി നമ്മടെ സൊന്തം ആളാ.... ടെസ്റ്റ് നടക്കും മുന്‍പ് പുള്ളിയെ നീ നേരില്‍ കാണുക ബാക്കി ഒക്കെ പുള്ളി നോക്കും """ അവന്‍റെ ഈ വാക്കുകള്‍ ഞാന്‍ കേട്ടപ്പോള്‍ ഒരു ലോട്ടറി അടിക്കുമ്പോള്‍ കിട്ടുന്ന സുഖം എന്താണോ അതേ ഫീലിംഗ് എനിക്ക് ഉണ്ടായി....

ഉടന്‍തന്നെ ഞാന്‍ ആ നമ്പറില്‍ വിളിച്ചു .... മറുതലയ്ക്കല്‍ ഫോണ്‍ എടുത്തു ഞാന്‍ എന്‍റെ ആവശ്യം പറഞ്ഞു .... നേരില്‍ കാണണം എന്ന് അവിടെ നിന്നും മറുപടി കിട്ടി.... പുള്ളി പറഞ്ഞത് അനുസരിച്ച് ഞാന്‍ നേരില്‍ കാണുവാനായി പുള്ളി ഇരിക്കുന്ന സ്ഥലത്തേക്ക് പോയി

പുള്ളിയെ നേരില്‍ കണ്ടു.... പരസ്പരം പരിചയപെടലിനു ശേഷം ഞാന്‍ എന്‍റെ ആവശ്യം നേരില്‍ പറഞ്ഞു ഉടന്‍തന്നെ അയാള്‍ എന്നോട് ദക്ഷിണ വെക്കാന്‍ പറഞ്ഞു """ മൂന്ന് മാസമായി സാലറി കിട്ടാത്തവന്‍റെ ഓട്ടകീശയില്‍ എന്തോന്ന് ദക്ഷിണ... ഒടുവില്‍ പണ്ട് ഹെല്‍മറ്റ് ഇടാഞ്ഞു ബൈക്ക് ഓടിച്ചപ്പോള്‍ പെറ്റി അടയ്ക്കാന്‍ പൈസ ഇല്ലാഞ്ഞു ഒടുവില്‍ പോക്കറ്റില്‍ കിടന്ന അമ്പതു രൂപ ആദ്യമായി കൊടുത്ത പോലീസ് കാരനെ മനസ്സില്‍ ദ്യാനിച്ചു കൊണ്ട് അവിടുന്നും ഇവിടുന്നും നുള്ളി പറക്കി ഒരു ഇരൂന്നൂര് ദിര്‍ഹം ഞാന്‍ അദ്ധേഹത്തിന്‍റെ കാല്‍ക്കല്‍ വെച്ചു""""""

നന്നായിവരും എന്നും പറഞ്ഞു പുള്ളി എന്നോട് കാര്യങ്ങള്‍ വിവരിക്കാന്‍ തുടങ്ങി..... പരീക്ഷാ ഹാളില്‍ ഉള്ളത് അജ**** എന്ന് പേരുള്ള ഒരാള് ആണ് പുള്ളിയെ നേരില്‍ പോയിക്കാണുക... പിന്നീട് പറയുക നീ ബഷീറിന്‍റെ ദോസ്ത്‌ ആണെന്ന്.. ബാക്കി ഒക്കെ പുള്ളി നോക്കിക്കോളും.... ]

തുടര്‍ന്ന് ഞാന്‍ പരീക്ഷാ ഹാളിന്‍റെ വാതുക്കല്‍ എത്തി അവിടെ എന്നെപ്പോലെ തന്നെ ഒരുപാടുപേര്‍ നില്‍പ്പുണ്ടായിരുന്നു പലപല രാജ്യക്കാര്‍... ഞാന്‍ എന്‍റെ ഹാള്‍ ടിക്കറ്റ്‌ വാങ്ങി എന്‍റെ ഊഴം വരുന്നതും കാത്തു വെളിയില്‍ കുത്തി ഇരുന്നു.... പരീക്ഷാ ഹാളിന്‍റെ വാതില്‍ പലവുരു അടയുകയും തുറക്കുകയും ചെയ്തു... പലരും ഉള്ളിലേക്ക് പോയി മറ്റു പലരും വെളിയിലെക്കും.... വെളിയില്‍ പോകുന്നവരുടെ മുഖം ശ്രെദിച്ചാല്‍ അറിയാം അവര്‍ ജെയിച്ചോ തോറ്റോ എന്ന്.....

ഞാന്‍ എന്‍റെ ഊഴവും കാത്തു വീണ്ടും ഇരുപ്പ് തുടങ്ങി.... സിനിമയില്‍ ഒക്കെ കാണുന്ന ലേബര്‍ റൂം പോലെ തോന്നിച്ചു എനിക്ക് ആ പരീക്ഷാ ഹാളിന്‍റെ മുന്‍വശം..... ഒടുവില്‍ അകത്തു നിന്നും എന്‍റെ പേര് വിളിച്ചു... ഞാന്‍ അടിവെച്ചു അടിവെച്ചു ഇടിക്കുന്ന ഹൃദയവും ആയി അകത്തേക്ക് കയറി...............

നേരെ ഞാന്‍ ബഷീര്‍ പറഞ്ഞ പുള്ളിക്കാരന്‍റെ കാബിനിലേക്ക് പോയി... ഹാഫ് ഡോറില്‍ ഞാന്‍ പതുക്കനെ മുട്ടി ......... അപ്പുറത്ത് നിന്നും അകത്തേക്ക് കയറുവാനുള്ള പെര്‍മിഷന്‍ കിട്ടി ......... ഞാന്‍ കതവും തുറന്നു അകത്തേക്ക് കയറി.... എന്‍റെ തൊട്ടു മുന്നില്‍ അതാ ഒരുത്തന്‍ ഇരിക്കുന്നു........ എന്‍റെ സന്നിത്യം അറിഞ്ഞതും അയാള്‍ മുഖം ഉയര്‍ത്തി എന്നെ ഒന്ന് നോക്കി......... ആ മുഖത്തേക്ക് എന്‍റെ കണ്ണുകള്‍ പതിഞ്ഞതും ഞാന്‍ അലറി.... പെട്ടന്ന് തന്നെ എന്‍റെ ഓര്‍മ്മകള്‍ കുറച്ചു കാലം പിന്നിലേക്ക്‌ ഓടി എന്നോട് പോലും ചോദിക്കാതെ.......


എന്താടാ സുധി നീ വല്ലാതെ ഇരിക്കുന്നത് ഞാന്‍ സുധിയോടു ചോദിച്ചു ..... ഒന്നുമില്ലെടാ വീട്ടില്‍ ചില പ്രശ്നങ്ങള്‍... അവന്‍ ആദ്യം തുറന്നു പറയാന്‍ മടിച്ച കാര്യം ഒടുവില്‍ ഞങള്‍ കൂട്ടുകാരുടെ ഇടപെടല്‍ ശക്തം ആയപ്പോള്‍ അവന്‍ പറഞ്ഞു....

അവന്‍റെ പെങ്ങള്‍ സുനിതയ്ക്ക് ഈ ഇട ആയി ചില പ്രേശ്നങ്ങള്‍ അവള്‍ ക്ലാസ്‌ കഴിഞ്ഞു വരുന്ന വഴിക്ക് ഒരു പൂവാലന്‍ ശല്യം ചെയ്യുന്നുണ്ട് പോലും... ഇത് ചോദിക്കാന്‍ സുധി ഒറ്റയ്ക്ക് പോയപ്പോള്‍ അവന്‍ പിടിച്ചു ഇടിച്ചു വിട്ടു സുധിയെ ഇതാണ് സംഭവം.......

ഞങ്ങളിലെ പൌരുഷം ഉണര്‍ന്നു സുധിയുടെ പെങ്ങള്‍ എന്ന് പറഞ്ഞാല്‍ ഞങ്ങടെം പെങ്ങള്‍ .... അപ്പോള്‍ ഇത് ചോദിക്കുക തന്നെ വേണം ഞാന്‍ ഉള്‍പ്പടെ നാല് പേര് അടങ്ങുന്ന ഞങ്ങടെ സങ്കം പൂവാലനെ ഒതുക്കുവാന്‍ യാത്ര തിരിച്ചു.....

ഒടുവില്‍ അവന്‍ നില്‍ക്കുന്ന സ്ഥലം കണ്ടുപിടിച്ചു അവനോടു ആദ്യം മര്യാദയുടെ ഭാക്ഷയില്‍ പറഞ്ഞു മറുപടി എനിക്ക് ചെകിടത് കിട്ടി.... പിന്നീട് ഒന്നും നോക്കിയില്ല അടി തുടങ്ങി കണ്ണും അടച്ച്.. എന്‍റെ ചുറ്റിലും ആരൊക്കെയോ ഓടി വരുന്ന ശബ്ദം ഞാന്‍ കേട്ടു എന്നിട്ടും കണ്ണ് തുറക്കാതെ ഞാന്‍ അടി തുടര്‍ന്നു... ഒടുവില്‍ എനിക്ക് കിട്ടുന്ന അടിയുടെ എണ്ണം കൂടിയപ്പോള്‍ ഞാന്‍ കണ്ണ് തുറന്നു..... എന്‍റെ കൂടെ വന്ന മൂന്നു പേരേം കാണുന്നില്ല പകരം എനിക്ക് പരിചയം ഇല്ലാത്ത മറ്റു ചിലര്‍.... കൈയില്‍ വടിവാളും സൈക്കിള്‍ ചെയിനും..... എനിക്ക് ഉറപ്പായി ഇന്ന് എന്‍റെ നാടിനു ഞാന്‍ ഒരു അവധി ഒപ്പിച്ചു കൊടുക്കും എന്ന്......

ഒടുവില്‍ രണ്ടും കല്‍പ്പിച്ചു ഞാന്‍ അവരോടു മാപ്പ് പറഞ്ഞു... എന്നെകൊണ്ട് നൂറ് എത്ത൦ ഇടുവിച്ചു ശേഷം അവന്മ്മാര്‍ എന്നെ വെറുതെ വിട്ടു ..... പോകും വഴി ആ പൂവലന്‍റെ നെറ്റിയിലേക്ക് ദൂരെ നിന്നും, ഒരു കല്ലും വലിച്ചെറിഞ്ഞു ഞാന്‍ ഓടി........... ആ ഓട്ടം... വീണ്ടും അവന്‍റെ മുന്നില്‍ തന്നെ ചെന്ന് എത്തി ഒരുപാടു വര്‍ഷങ്ങള്‍ക്കു ശേഷം ഇന്ന്.........

അവന്‍റെ നെറ്റിയില്‍ ഇപ്പോഴും ആ പാട് അതുപോലെ ഉണ്ട് ഞാന്‍ അന്ന് എറിഞ്ഞ കല്ലിന്‍റെ പാട്...... എനിക്ക് നില്‍ക്കണോ അതോ തിരിച്ചു പോകണോ എന്ന് അറിവില്ലാതെ ആയി ഒടുവില്‍....... ഞാന്‍ അവനോടു കാര്യം പറഞ്ഞു

ഞാന്‍ ബഷീറിന്‍റെ ദോസ്ത് ആണ്.... കാര്യങ്ങള്‍ ബഷീര്‍ പറഞ്ഞു കാണുമല്ലോ....

യ യ എല്ലാം പറഞ്ഞു കുഷപ്പമില്ല ... പോയി ഇരുന്നു പരീക്ഷ എഴുതിക്കോളു ... അവന്‍ എന്നെ പരീക്ഷാ ഹാളില്‍ കടത്തി വിട്ടു കൂടെ അവനും.... പരീക്ഷ കഴിഞ്ഞു ഞാന്‍ റിസള്‍ട്ട്‌ കിട്ടാനായി വെളിയില്‍ കാത്തു നിന്നു എനിക്ക് ഉറപ്പായിരുന്നു ജെയിക്കില്ല എന്ന് കാരണം അവന്‍ എന്നെ മനസിലായിട്ടും മനസിലാകാത്തത് പോലെ നടിച്ചവന്‍... എന്തായാലും ഇന്ന് അവന്‍ പകരം ചോദിക്കും ഉറപ്പാണ്‌ .....

ഒടുവില്‍ എന്‍റെ കാത്തിരുപ്പ് അവസാനിപ്പിച്ച്‌ കൊണ്ട് എന്‍റെ റിസല്‍റ്റു മായി അവന്‍ വെളിയിലെത്തി .... വിറയാര്‍ന്ന കൈകളുമായി ഞാന്‍ അത് ഏറ്റു വാങ്ങി.... അതിലേക്കു നോക്കി ..... ഞാന്‍ ജയിച്ചിരിക്കുന്നു..... എനിക്ക് വിശ്വോസിക്കാന്‍ ആയില്ല..... ഞാന്‍ അവനോടു തിരക്കി താങ്കള്‍ക്ക് എന്നെ മനസിലായില്ല എന്ന് ഉണ്ടോ........

മറുപടിയായി അവന്‍ അവന്‍റെ പേര്‍സ് തുറന്ന് അതില്‍ നിന്നും ഒരു കല്യാണ ഫോട്ടോ എന്നെ എടുത്തു കാണിച്ചു.... അതില്‍ അവനും സുധിയുടെ പെങ്ങളും ചിരിച്ചുകൊണ്ട് നില്‍ക്കുന്നു.... എനിക്ക് ഒന്നുമേ മനസിലായില്ല... അത്ഭുദത്തോടെ ഞാന്‍ ആ പഴയ പൂവാലന്‍റെ മുഖത്തേക്ക് നോക്കി നിന്നു..........


ഇന്ന് നടന്ന എക്സാം ഞാന്‍ വിജയിച്ച വിവരം വേറെ ഏതു രീതിയില്‍ അറിയിച്ചാലും ശരി ആകില്ല അതാണ്‌ ഇങ്ങനെ മാന്യ സുഹൃത്തുക്കള്‍ പൊറുക്കുമല്ലോ
— feeling സത്യത്തില്‍; ന്താ അല്ലെ ജീവിതം.

ന്യൂ ജനറേഷന്‍....

ന്യൂ ജനറേഷന്‍....

ബ്രോ .. വിളികളും മറ്റ് ആര്‍ക്കും മനസിലാകാത്ത രീതിയിലുള്ള ആല്‍ഫബേറ്റ്സ് ഉപയോഗിച്ചുള്ള ചാറ്റിങ്ങുമായി അവന്‍ രാവിലെ മുഖപുസ്തകം തുറന്നു... കഴിഞ്ഞ ഒരുമാസമായി അവന്‍ ഉപയോഗിച്ചിരുന്ന വസ്ത്രങ്ങള്‍ അവന്‍റെ മുറിയില്‍ അവിടെ ഇവിടെ ചിതറി കിടപ്പുണ്ട്.. ഫോണ്‍ കൈയില്‍ എടുത്ത് അവന്‍റെ കാമുകിയോട് സംസാരം തുടങ്ങി ....""എന്ത് ഇന്ന് നിനക്ക് പിരീട്സ്‌ ആണെന്നോ ?? എന്താ ഈ മാസം നേരത്തെ ??? അശീലച്ചുവയുള്ള സംസാരം നീണ്ട് പോയി ഒടുവില്‍ സമയം പത്ത് അകറായി എന്ന് അറിഞ്ഞപ്പോള്‍ പതുക്കെ ഫോണും കട്ട്‌ ചെയ്ത് അവന്‍ കിടക്കയില്‍ നിന്നും ചാടി എണീറ്റു..... പുതപ്പില്‍ നിന്നും പാറ്റകളും കൂറപ്പേനും.. മുട്ടയും ലെക്ഷ്യമില്ലാതെ ഓട്ടം തുടങ്ങി

അനുസരണ ഇല്ലാത്ത തലമുടി... അതില്‍ കളര്‍ അടിച്ചു ചുവപ്പിച്ചു വെച്ചിരിക്കുന്നു താടിയില്‍ കുറച്ചു കറുത്ത രോമങ്ങള്‍ വളര്‍ത്തി വെച്ചിരിക്കുന്നു ഇന്നലെത്തെ ഉറക്കത്തില്‍ വായില്‍ നിന്നും ഊറി ഇറങ്ങിയ ഉമിനീര് പറ്റിപിടിച്ചു അത് വൃത്തികെട് ആയിരിക്കുന്നു .....

വില കൂടിയ ഏതോ ക്രീം അവന്‍ തലയില്‍ പുരട്ടി തലമുടി കൈ വിരലുകള്‍ കൊണ്ട് ഏതോ സ്റ്റൈലില്‍ ഒതുക്കി വെച്ചു .. വെള്ളം കണ്ടിട്ട് ദിവസങ്ങള്‍ ആയ അവന്‍റെ ശരീരത്തിലേക്ക് അവന്‍ വിലയേറിയ പെര്‍ഫ്യും അടിച്ചു.. പിന്നീട് മുറിയില്‍ ചിതറി കിടന്നിരുന്ന തുണികളുടെ കൂട്ടത്തില്‍ നിന്നും ഒരു ഷര്‍ട്ടും അടിവശം കീറി പറിഞ്ഞ ഒരു ചാക്ക് പാന്റും കാലുകളില്‍ വലിച്ചു കയറ്റി ഒരു ഉണക്ക ഗ്ലാസും കണ്ണുകളില്‍ വെച്ചു കൊണ്ട് അവന്‍ വീട്ടില്‍ നിന്നും വെളിയിലേക്ക് ഇറങ്ങി ... കാതില്‍ മൊബൈല്‍ ഫോണില്‍ നിന്നുള്ള വയറുകളും വെച്ച്.. വായില്‍ ഒരു ചൂയിങ്ങവും ഇട്ട് ചവച്ചുകൊണ്ട് .... അവന്‍ അലെക്ഷ്യമായി നടന്നു..... പുറകില്‍ കൂടി വരുന്നവര്‍ക്ക് അവന്‍റെ ജോക്കിയുടെ പകുതിയും കാണാമായിരുന്നു.....

ബസ്‌ സ്റ്റോപ്പില്‍ നില്‍ക്കുന്ന പെണ്‍കുട്ടികള്‍ അവനെ തന്നെ നോക്കി നിന്നു (അവരുടെ വിചാരം അവന്‍റെ പാന്റ് ഇപ്പോള്‍ ഊര്‍ന്നു വീഴും എന്ന് ആയിരുന്നു )

ഇവനണ്‌ാത്രേ ന്യൂ ജനറേഷന്‍

ഒന്നിനോടും യാതൊരു വിധത്തിലും ഉള്ള പ്രതികരണം ഇല്ലാത്ത മാഗി കുഞ്ഞുങ്ങള്‍

ഇവരുടെ കാഴ്ച്ചപ്പാടില്‍ ഈ ജീവിതം ആണ് ഏറ്റവും മനോഹരം നാളെയെ പറ്റി ഒരു പേടിയും ഇല്ല എങ്ങിനെ എങ്കിലും തന്തയും തള്ളയും ഉണ്ടാക്കി വെക്കുന്ന പൈസാ ഇല്ലാണ്ടേ ആക്കണം ..
ഇവര്‍ക്ക് എല്ലാം ഫ്രീക് ആയിരിക്കണം .... എന്നാല്‍ ഫ്രീക് എന്ന വാക്കിന്‍റെ അര്‍ഥം ചോദിച്ചാല്‍ വാ പൊളിക്കും...


നോട്ട് :അറിയാന്‍ പാടില്ലാത്തത് കൊണ്ട് ചോദിക്കുക ആണെടാ മൈ ... മൈ... മൈനാകപള്ളി ക്കാരന്‍ ചെറുക്കാ എന്താ നിന്‍റെ വിചാരം ഈ ന്യൂ ജനറേഷന്‍ എന്ന്‍ പറഞ്ഞാല്‍ എന്തോ വലിയ സംഭവം ആണെന്നോ......
feeling ചാറ്റ് ബോക്സില്‍ വന്ന് കൂതറ ഫോട്ടോയിക്ക് ഇനീം ലൈക്ക് ചോദിച്ചാല്‍ കൊല്ലും ഞാന്‍

എന്താ ഈ ലോകം ഇങ്ങനെ...??

മദ്യപാനം ആരോഗ്യത്തിന് ഹാനികരം എന്ന് എഴുതിവേച്ചിട്ടുള്ള കുപ്പിയില്‍ നിന്ന് തന്നെ മദ്യം കുടിക്കുന്നു ... (എന്‍റെ അപ്പുപ്പന്‍ ദിവസവും ചാരായം കുടിക്കുമായിരുന്നു എന്നിട്ട് അദ്ദേഹം മരിച്ചത് സെഞ്ച്വറി അടിച്ച ശേഷം ആണ് എന്ന ചിന്ത മനസിന്‌ ബലം നല്‍കും).....

നാല് കിലോമീറ്റര്‍ ദൂരെ ഉള്ള ജിംനേഷ്യം വരെ ബൈക്കില്‍ പോകും എന്നാല്‍ അവിടെ എത്തിയാല്‍ അഞ്ച് കിലോമീറ്റര്‍ ത്രെഡ് മില്ലില്‍ നടക്കും.... (എന്നാല്‍ ആ ആദ്യത്തെ നാല് കിലോമീറ്റര്‍ നടന്ന് പോയാല്‍ കിട്ടുന്ന ലാഭം എന്താണെന്നു മനസ്സില്‍ വിചാരിക്കില്ല )

കല്യാണം കഴിഞ്ഞ് താന്‍ പതിവൃത ആണെന്ന് ഭര്‍ത്താവിനെ കാണിക്കാന്‍ ഫേസ്ബുക്ക്‌ പാസ്സ്‌വേര്‍ഡ്‌ ഭര്‍ത്താവിന് കൊടുക്കും (പിറ്റേന്ന് തന്നെ ഒരു പുതിയ ഐഡി ഉണ്ടാക്കി ഭര്‍ത്താവിനെ ബ്ലോക്ക്‌ ച്ചെയും)

തന്‍റെ കാമുകിക്ക് മറ്റൊരു കാമുകന്‍ വേണ്ട എന്ന തിരിച്ചറിവ് വരുമ്പോള്‍ അവളോട്‌ രാത്രി ഫോണ്‍ ഓഫ്‌ ചെയ്തു വെച്ചിട്ട് ഉറങ്ങാന്‍ പറയും.... അവള്‍ അത് കേട്ടോ എന്ന് അറിയാന്‍ ഉറക്കത്തില്‍ പലതവണ അവളുടെ നമ്പരില്‍ വിളിച്ചു നോക്കും..... (അവള്‍ക്ക് വേറെ നമ്പര്‍ ഉള്ള കാര്യം മണ്ടന് അറിയില്ല )

പത്താം ക്ലാസില്‍ തോറ്റവന് എം എ ക്കാരിയെ കല്യാണം കഴിക്കാം..... എന്നാല്‍ എം എ ക്കാരന് കിട്ടുന്നത് പത്തില്‍ തോറ്റ പെണ്‍കുട്ടിയെ

എന്താ ഈ ലോകം ഇങ്ങനെ...??

യത്രനാര്യസ്തു പൂജ്യന്തേ രമന്തേ തത്രദേവതാ

യത്രനാര്യസ്തു പൂജ്യന്തേ
രമന്തേ തത്രദേവതാ::::::

കുഞ്ഞിലെ സംസ്കൃത ക്ലാസില്‍ മാസ്റ്റര്‍ പറഞ്ഞ ഈ വാചകം വളരെ വെക്തതയോടെയും ശ്രെദ്ധയോടെയും ആണ് അന്ന് കേട്ടിരുന്നത്

എന്നാല്‍ വളര്‍ച്ചയുടെ ഓരോ പടവിലും.... ആ വാക്കുകളില്‍ ഒളിച്ചിരുന്ന കള്ളത്തരം പതുക്കെ പതുക്കെ എനിക്ക് മനസിലായി.....

പിതാ രക്ഷതി കൌമാരേ
ഭര്‍ത്താ രക്ഷതി യൌവനേ
പുത്രോ രക്ഷതി വാര്‍ദ്ധക്യേ
ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി.....

ഈ വരികളില്‍ മനു എത്ര വെക്തമായി നമ്മളെ മനസിലാക്കി തരുന്നു... ഒരു പാട് കാര്യങ്ങള്‍....

സ്ത്രീ അമ്മ ആണ് സഹോദരി ആണ് ദേവി ആണ് ഭാര്യ ആണ് കാമുകി ആണ് അതില്‍ എല്ലാം ഉപരി ഭൂലോക കള്ളിയും ആണ്.......

ഇന്നലകളില്‍ എപ്പോഴോ ആണ് അവിചാരിതമായി അവള്‍ എന്‍റെ ജീവിതത്തില്‍ കടന്ന് വന്നത്.. ഒട്ടും പ്രതീക്ഷിക്കാതെ ഉള്ള വരവ് ആയതിനാല്‍ ആദ്യം എനിക്ക് അവളോട്‌ പൊരുത്തപ്പെടാന്‍ കുറച്ച് സമയം എടുത്തു..... എന്നിലെ കുറവുകള്‍ എന്നിലെ കൂടുതലുകള്‍ എല്ലാം ഞാന്‍ അവള്‍ക്കു വാക്കുകളിലൂടെ മനപ്പാഠം ആക്കി കൊടുത്തു...... അതൊന്നും അവള്‍ക്ക് വിഷയം അല്ലായിരുന്നു... അവളുടെ വാക്കുകളില്‍ പറഞ്ഞാല്‍ അവള്‍ക്ക് വേണ്ടത്.... സ്നേഹം കൂടുമ്പോള്‍ കെട്ടിപ്പിടിച്ചു കിടക്കാന്‍ ഒരു ശരീരവും തലവെക്കാന്‍ ഒരു വിരിമാരും... അവളുടെ ശരീരത്ത് ഇക്കിളി കൂട്ടാന്‍ രണ്ട് കൈകളും .. പിന്നെ കാമത്തിന്‍റെ താല്‍ക്കാല ശമനത്തിനായി ഫോണിലൂടെ പഞ്ചാര വര്‍ത്തമാനങ്ങളും......

സ്നേഹത്തിന്‍റെ മദന ജലം വീഴാതെ മരുഭൂമി ആയി ക്കിടന്ന എന്‍റെ മനസിലൂടെ അവള്‍ അവളുടെ സ്നേഹത്താല്‍ ചാലുകള്‍ കീറി... ആ ചാലുകളിലൂടെ സ്നേഹജലം ധാരാളം ഒഴുകി.... പലതിരക്കുകല്‍ക്കിടയിലും ഞാന്‍ അതിലെ ജലം വറ്റാതെ കാത്തു സൂക്ഷിച്ചിട്ടുണ്ട് .... ദുര്‍സൊപ്നം മാത്രം കണ്ടിരുന്ന എന്‍റെ നിദ്രകളില്‍ അവള്‍ മാലാഖ ആയി വന്നു.... എന്‍റെ രാത്രികള്‍ പല പല വര്‍ണ്ണങ്ങളില്‍ നിറഞ്ഞാടി

പാട്ട് പാടാത്ത ഞാന്‍ ഗായകന്‍ ആയി.... കവിത എഴുതാത്ത ഞാന്‍ മഹാ കവി ആയി

പ്രേമം ഏതെങ്കിലും ഒരു സ്ഥലത്തുനിന്ന്‌ കീഴോട്ട്‌ ഇറങ്ങി വരുന്നതല്ല. അത്‌ ആളുകളുടെ ഹൃദയത്തില്‍ നിന്ന്‌ ഉത്ഭവിക്കുന്നതാണ്‌. എന്‍റെ വിശ്വാസം ഇതായിരുന്നു....

അവള്‍ക്കു വേണ്ടതെല്ലാം കിട്ടി കൂടുതല്‍ കൂടുതല്‍ വേണം എന്നുള്ള അവളുടെ വശികള്‍ക്ക് ഞാന്‍ വഴങ്ങാതെ ആയി

ഉപദേശങ്ങളിലൂടെ ഞാന്‍ അവളെ കാര്യങ്ങള്‍ പറഞ്ഞ്‌ മനസിലാക്കാന്‍ നോക്കി... എന്നാല്‍ കള്ള കണ്ണിരിലും പൊളി വചനങ്ങളിലൂടെയും അവള്‍ എന്നെ മണ്ടന്‍ ആക്കി കൊണ്ടേ ഇരുന്നു......

ഒടുവില്‍ എല്ലാ ചെറുപ്പക്കാര്‍ക്കും പറ്റാറുള്ള പോലെ എനിക്കും പറ്റി.......

ചേട്ടാ എനിക്ക് ചേട്ടനോട് ഒരു കാര്യം .. പറയാനുണ്ട്‌ .... ചേട്ടനെ ഞാന്‍ ചതിക്കുക ആയിരുന്നു ..... എനിക്ക് ചേട്ടനോട് ഉള്ളത് യഥാര്‍ത്ത സ്നേഹം അല്ലായിരുന്നു ... ചേട്ടന്‍ ഇനീം മുതല്‍ എന്നെ സഹോദരി ആയി കാണണം..... എന്നെ ശപിക്കരുത്... എന്നേക്കാള്‍ മിടുക്കിയും സുന്ദരിയുമായ ഒരു പെണ്ണിനെ ചേട്ടന് വേണ്ടി ദൈവം കണ്ടു വെച്ചിട്ടുണ്ട്...... നമ്മുക്ക് ഇനീം മുതല്‍ ഫ്രണ്ട്സ് ആയി ഇരിക്കാം ........

അങ്ങിനെ എന്‍റെ പെങ്ങന്‍മ്മാരുടെ കൂട്ടത്തില്‍ ഒരാള് കൂടി....

അവള് പടക്കം ആയിരുന്നു എങ്കില്‍ ഞാന്‍ തൃശൂര്‍ പൂരത്തിന് പടക്കം കൊളുത്തുന്നവന്‍ ആക്കാന്‍ തൈയ്യാര്‍ അല്ലായിരുന്നു ആയതിനാല്‍ ദൈവമേ ... അവള്‍ക്ക് നല്ലത് മാത്രം വരുത്തണേ ..... എന്നാ പ്രാര്‍ത്ഥനയോടെ

പാവം പിടിച്ച ഞാന്‍

നോട്ട് :: എന്‍റെ ഫെമിനിസ്റ്റ്‌ ചേച്ചിമാരും,, ലൈന്‍ പൊളിഞ്ഞ സന്തോഷം പങ്ക്കു വെക്കാന്‍ പറ്റാഞ്ഞ എന്‍റെ സുഹൃത്തുക്കളും എന്നോട് പൊറുക്കുമല്ലോ
feeling നിനക്കുള്ളതു ദൈവം തരുമടി കൂതറ പട്ടി.