Sunday, January 19, 2014

യത്രനാര്യസ്തു പൂജ്യന്തേ രമന്തേ തത്രദേവതാ

യത്രനാര്യസ്തു പൂജ്യന്തേ
രമന്തേ തത്രദേവതാ::::::

കുഞ്ഞിലെ സംസ്കൃത ക്ലാസില്‍ മാസ്റ്റര്‍ പറഞ്ഞ ഈ വാചകം വളരെ വെക്തതയോടെയും ശ്രെദ്ധയോടെയും ആണ് അന്ന് കേട്ടിരുന്നത്

എന്നാല്‍ വളര്‍ച്ചയുടെ ഓരോ പടവിലും.... ആ വാക്കുകളില്‍ ഒളിച്ചിരുന്ന കള്ളത്തരം പതുക്കെ പതുക്കെ എനിക്ക് മനസിലായി.....

പിതാ രക്ഷതി കൌമാരേ
ഭര്‍ത്താ രക്ഷതി യൌവനേ
പുത്രോ രക്ഷതി വാര്‍ദ്ധക്യേ
ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി.....

ഈ വരികളില്‍ മനു എത്ര വെക്തമായി നമ്മളെ മനസിലാക്കി തരുന്നു... ഒരു പാട് കാര്യങ്ങള്‍....

സ്ത്രീ അമ്മ ആണ് സഹോദരി ആണ് ദേവി ആണ് ഭാര്യ ആണ് കാമുകി ആണ് അതില്‍ എല്ലാം ഉപരി ഭൂലോക കള്ളിയും ആണ്.......

ഇന്നലകളില്‍ എപ്പോഴോ ആണ് അവിചാരിതമായി അവള്‍ എന്‍റെ ജീവിതത്തില്‍ കടന്ന് വന്നത്.. ഒട്ടും പ്രതീക്ഷിക്കാതെ ഉള്ള വരവ് ആയതിനാല്‍ ആദ്യം എനിക്ക് അവളോട്‌ പൊരുത്തപ്പെടാന്‍ കുറച്ച് സമയം എടുത്തു..... എന്നിലെ കുറവുകള്‍ എന്നിലെ കൂടുതലുകള്‍ എല്ലാം ഞാന്‍ അവള്‍ക്കു വാക്കുകളിലൂടെ മനപ്പാഠം ആക്കി കൊടുത്തു...... അതൊന്നും അവള്‍ക്ക് വിഷയം അല്ലായിരുന്നു... അവളുടെ വാക്കുകളില്‍ പറഞ്ഞാല്‍ അവള്‍ക്ക് വേണ്ടത്.... സ്നേഹം കൂടുമ്പോള്‍ കെട്ടിപ്പിടിച്ചു കിടക്കാന്‍ ഒരു ശരീരവും തലവെക്കാന്‍ ഒരു വിരിമാരും... അവളുടെ ശരീരത്ത് ഇക്കിളി കൂട്ടാന്‍ രണ്ട് കൈകളും .. പിന്നെ കാമത്തിന്‍റെ താല്‍ക്കാല ശമനത്തിനായി ഫോണിലൂടെ പഞ്ചാര വര്‍ത്തമാനങ്ങളും......

സ്നേഹത്തിന്‍റെ മദന ജലം വീഴാതെ മരുഭൂമി ആയി ക്കിടന്ന എന്‍റെ മനസിലൂടെ അവള്‍ അവളുടെ സ്നേഹത്താല്‍ ചാലുകള്‍ കീറി... ആ ചാലുകളിലൂടെ സ്നേഹജലം ധാരാളം ഒഴുകി.... പലതിരക്കുകല്‍ക്കിടയിലും ഞാന്‍ അതിലെ ജലം വറ്റാതെ കാത്തു സൂക്ഷിച്ചിട്ടുണ്ട് .... ദുര്‍സൊപ്നം മാത്രം കണ്ടിരുന്ന എന്‍റെ നിദ്രകളില്‍ അവള്‍ മാലാഖ ആയി വന്നു.... എന്‍റെ രാത്രികള്‍ പല പല വര്‍ണ്ണങ്ങളില്‍ നിറഞ്ഞാടി

പാട്ട് പാടാത്ത ഞാന്‍ ഗായകന്‍ ആയി.... കവിത എഴുതാത്ത ഞാന്‍ മഹാ കവി ആയി

പ്രേമം ഏതെങ്കിലും ഒരു സ്ഥലത്തുനിന്ന്‌ കീഴോട്ട്‌ ഇറങ്ങി വരുന്നതല്ല. അത്‌ ആളുകളുടെ ഹൃദയത്തില്‍ നിന്ന്‌ ഉത്ഭവിക്കുന്നതാണ്‌. എന്‍റെ വിശ്വാസം ഇതായിരുന്നു....

അവള്‍ക്കു വേണ്ടതെല്ലാം കിട്ടി കൂടുതല്‍ കൂടുതല്‍ വേണം എന്നുള്ള അവളുടെ വശികള്‍ക്ക് ഞാന്‍ വഴങ്ങാതെ ആയി

ഉപദേശങ്ങളിലൂടെ ഞാന്‍ അവളെ കാര്യങ്ങള്‍ പറഞ്ഞ്‌ മനസിലാക്കാന്‍ നോക്കി... എന്നാല്‍ കള്ള കണ്ണിരിലും പൊളി വചനങ്ങളിലൂടെയും അവള്‍ എന്നെ മണ്ടന്‍ ആക്കി കൊണ്ടേ ഇരുന്നു......

ഒടുവില്‍ എല്ലാ ചെറുപ്പക്കാര്‍ക്കും പറ്റാറുള്ള പോലെ എനിക്കും പറ്റി.......

ചേട്ടാ എനിക്ക് ചേട്ടനോട് ഒരു കാര്യം .. പറയാനുണ്ട്‌ .... ചേട്ടനെ ഞാന്‍ ചതിക്കുക ആയിരുന്നു ..... എനിക്ക് ചേട്ടനോട് ഉള്ളത് യഥാര്‍ത്ത സ്നേഹം അല്ലായിരുന്നു ... ചേട്ടന്‍ ഇനീം മുതല്‍ എന്നെ സഹോദരി ആയി കാണണം..... എന്നെ ശപിക്കരുത്... എന്നേക്കാള്‍ മിടുക്കിയും സുന്ദരിയുമായ ഒരു പെണ്ണിനെ ചേട്ടന് വേണ്ടി ദൈവം കണ്ടു വെച്ചിട്ടുണ്ട്...... നമ്മുക്ക് ഇനീം മുതല്‍ ഫ്രണ്ട്സ് ആയി ഇരിക്കാം ........

അങ്ങിനെ എന്‍റെ പെങ്ങന്‍മ്മാരുടെ കൂട്ടത്തില്‍ ഒരാള് കൂടി....

അവള് പടക്കം ആയിരുന്നു എങ്കില്‍ ഞാന്‍ തൃശൂര്‍ പൂരത്തിന് പടക്കം കൊളുത്തുന്നവന്‍ ആക്കാന്‍ തൈയ്യാര്‍ അല്ലായിരുന്നു ആയതിനാല്‍ ദൈവമേ ... അവള്‍ക്ക് നല്ലത് മാത്രം വരുത്തണേ ..... എന്നാ പ്രാര്‍ത്ഥനയോടെ

പാവം പിടിച്ച ഞാന്‍

നോട്ട് :: എന്‍റെ ഫെമിനിസ്റ്റ്‌ ചേച്ചിമാരും,, ലൈന്‍ പൊളിഞ്ഞ സന്തോഷം പങ്ക്കു വെക്കാന്‍ പറ്റാഞ്ഞ എന്‍റെ സുഹൃത്തുക്കളും എന്നോട് പൊറുക്കുമല്ലോ
feeling നിനക്കുള്ളതു ദൈവം തരുമടി കൂതറ പട്ടി.

No comments:

Post a Comment