Sunday, January 19, 2014

ന്യൂ ജനറേഷന്‍....

ന്യൂ ജനറേഷന്‍....

ബ്രോ .. വിളികളും മറ്റ് ആര്‍ക്കും മനസിലാകാത്ത രീതിയിലുള്ള ആല്‍ഫബേറ്റ്സ് ഉപയോഗിച്ചുള്ള ചാറ്റിങ്ങുമായി അവന്‍ രാവിലെ മുഖപുസ്തകം തുറന്നു... കഴിഞ്ഞ ഒരുമാസമായി അവന്‍ ഉപയോഗിച്ചിരുന്ന വസ്ത്രങ്ങള്‍ അവന്‍റെ മുറിയില്‍ അവിടെ ഇവിടെ ചിതറി കിടപ്പുണ്ട്.. ഫോണ്‍ കൈയില്‍ എടുത്ത് അവന്‍റെ കാമുകിയോട് സംസാരം തുടങ്ങി ....""എന്ത് ഇന്ന് നിനക്ക് പിരീട്സ്‌ ആണെന്നോ ?? എന്താ ഈ മാസം നേരത്തെ ??? അശീലച്ചുവയുള്ള സംസാരം നീണ്ട് പോയി ഒടുവില്‍ സമയം പത്ത് അകറായി എന്ന് അറിഞ്ഞപ്പോള്‍ പതുക്കെ ഫോണും കട്ട്‌ ചെയ്ത് അവന്‍ കിടക്കയില്‍ നിന്നും ചാടി എണീറ്റു..... പുതപ്പില്‍ നിന്നും പാറ്റകളും കൂറപ്പേനും.. മുട്ടയും ലെക്ഷ്യമില്ലാതെ ഓട്ടം തുടങ്ങി

അനുസരണ ഇല്ലാത്ത തലമുടി... അതില്‍ കളര്‍ അടിച്ചു ചുവപ്പിച്ചു വെച്ചിരിക്കുന്നു താടിയില്‍ കുറച്ചു കറുത്ത രോമങ്ങള്‍ വളര്‍ത്തി വെച്ചിരിക്കുന്നു ഇന്നലെത്തെ ഉറക്കത്തില്‍ വായില്‍ നിന്നും ഊറി ഇറങ്ങിയ ഉമിനീര് പറ്റിപിടിച്ചു അത് വൃത്തികെട് ആയിരിക്കുന്നു .....

വില കൂടിയ ഏതോ ക്രീം അവന്‍ തലയില്‍ പുരട്ടി തലമുടി കൈ വിരലുകള്‍ കൊണ്ട് ഏതോ സ്റ്റൈലില്‍ ഒതുക്കി വെച്ചു .. വെള്ളം കണ്ടിട്ട് ദിവസങ്ങള്‍ ആയ അവന്‍റെ ശരീരത്തിലേക്ക് അവന്‍ വിലയേറിയ പെര്‍ഫ്യും അടിച്ചു.. പിന്നീട് മുറിയില്‍ ചിതറി കിടന്നിരുന്ന തുണികളുടെ കൂട്ടത്തില്‍ നിന്നും ഒരു ഷര്‍ട്ടും അടിവശം കീറി പറിഞ്ഞ ഒരു ചാക്ക് പാന്റും കാലുകളില്‍ വലിച്ചു കയറ്റി ഒരു ഉണക്ക ഗ്ലാസും കണ്ണുകളില്‍ വെച്ചു കൊണ്ട് അവന്‍ വീട്ടില്‍ നിന്നും വെളിയിലേക്ക് ഇറങ്ങി ... കാതില്‍ മൊബൈല്‍ ഫോണില്‍ നിന്നുള്ള വയറുകളും വെച്ച്.. വായില്‍ ഒരു ചൂയിങ്ങവും ഇട്ട് ചവച്ചുകൊണ്ട് .... അവന്‍ അലെക്ഷ്യമായി നടന്നു..... പുറകില്‍ കൂടി വരുന്നവര്‍ക്ക് അവന്‍റെ ജോക്കിയുടെ പകുതിയും കാണാമായിരുന്നു.....

ബസ്‌ സ്റ്റോപ്പില്‍ നില്‍ക്കുന്ന പെണ്‍കുട്ടികള്‍ അവനെ തന്നെ നോക്കി നിന്നു (അവരുടെ വിചാരം അവന്‍റെ പാന്റ് ഇപ്പോള്‍ ഊര്‍ന്നു വീഴും എന്ന് ആയിരുന്നു )

ഇവനണ്‌ാത്രേ ന്യൂ ജനറേഷന്‍

ഒന്നിനോടും യാതൊരു വിധത്തിലും ഉള്ള പ്രതികരണം ഇല്ലാത്ത മാഗി കുഞ്ഞുങ്ങള്‍

ഇവരുടെ കാഴ്ച്ചപ്പാടില്‍ ഈ ജീവിതം ആണ് ഏറ്റവും മനോഹരം നാളെയെ പറ്റി ഒരു പേടിയും ഇല്ല എങ്ങിനെ എങ്കിലും തന്തയും തള്ളയും ഉണ്ടാക്കി വെക്കുന്ന പൈസാ ഇല്ലാണ്ടേ ആക്കണം ..
ഇവര്‍ക്ക് എല്ലാം ഫ്രീക് ആയിരിക്കണം .... എന്നാല്‍ ഫ്രീക് എന്ന വാക്കിന്‍റെ അര്‍ഥം ചോദിച്ചാല്‍ വാ പൊളിക്കും...


നോട്ട് :അറിയാന്‍ പാടില്ലാത്തത് കൊണ്ട് ചോദിക്കുക ആണെടാ മൈ ... മൈ... മൈനാകപള്ളി ക്കാരന്‍ ചെറുക്കാ എന്താ നിന്‍റെ വിചാരം ഈ ന്യൂ ജനറേഷന്‍ എന്ന്‍ പറഞ്ഞാല്‍ എന്തോ വലിയ സംഭവം ആണെന്നോ......
feeling ചാറ്റ് ബോക്സില്‍ വന്ന് കൂതറ ഫോട്ടോയിക്ക് ഇനീം ലൈക്ക് ചോദിച്ചാല്‍ കൊല്ലും ഞാന്‍

No comments:

Post a Comment