Sunday, January 19, 2014

ജീവിതം.

രാവിലെ ഉറക്കം ഉണ്ര്‍ന്നതും നേരെ ദൈവത്തിന്‍റെ ഫോട്ടോ വെച്ച് വിളക്ക് കത്തിക്കുന്നിടതെക്ക് ഓടിച്ചെന്നു പതിവില്ലാത്തത് പോലെ പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി.... കാരണം ഇന്ന് ഡ്രൈവിംഗ് എക്സാം ആണ് അതില്‍ വിജയിക്കണമെങ്കില്‍ പുള്ളിക്കാരന്‍ വിജാരിച്ചാലെ വല്ലതും നടക്കു .. കാരണം നാട് ദുഫായി ആണ് ഇതിനു മുന്‍പ് നടന്ന രണ്ട് എക്സാം മാന്യമായി തോറ്റു... ഇതില്‍ കൂടി തോറ്റാല്‍ പിന്നെ ജീവിച്ചിരുന്നിട്ടു കാര്യം ഇല്ല...... എന്തായാലും പ്രാര്‍ത്ഥനയും കഴിഞ്ഞു .. പതിവ് പരുപടികള്‍ക്ക് ശേഷം... ഡ്രൈവിംഗ് സ്കൂളിലേക്ക് വെച്ച് പിടിച്ചു.............

സ്കൂളില്‍ എത്തും മുന്‍പ് അതാ ഫോണിലേക്ക് അതാ ആത്മാര്‍ത്ഥ സുഹൃത്തിന്‍റെ കാള്‍ വരുന്നു.... അവനോടു സംസാരിച്ച കൂട്ടത്തില്‍ ഞാന്‍ ഇന്ന് നടക്കുന്ന ഡ്രൈവിംഗ് ടെസ്റ്റിന്‍റെ കാര്യം അവനുമായി പങ്കുവെച്ചു.... കൂടെ എന്‍റെ പേടിയും.... ""നീ ഒന്ന് കൊണ്ടും പേടിക്കേണ്ടാ അളിയാ നമ്മളില്ലേ കൂടെ നീ ഈ നമ്പര്‍ കുറിചെടുക്ക്... പുള്ളി നമ്മടെ സൊന്തം ആളാ.... ടെസ്റ്റ് നടക്കും മുന്‍പ് പുള്ളിയെ നീ നേരില്‍ കാണുക ബാക്കി ഒക്കെ പുള്ളി നോക്കും """ അവന്‍റെ ഈ വാക്കുകള്‍ ഞാന്‍ കേട്ടപ്പോള്‍ ഒരു ലോട്ടറി അടിക്കുമ്പോള്‍ കിട്ടുന്ന സുഖം എന്താണോ അതേ ഫീലിംഗ് എനിക്ക് ഉണ്ടായി....

ഉടന്‍തന്നെ ഞാന്‍ ആ നമ്പറില്‍ വിളിച്ചു .... മറുതലയ്ക്കല്‍ ഫോണ്‍ എടുത്തു ഞാന്‍ എന്‍റെ ആവശ്യം പറഞ്ഞു .... നേരില്‍ കാണണം എന്ന് അവിടെ നിന്നും മറുപടി കിട്ടി.... പുള്ളി പറഞ്ഞത് അനുസരിച്ച് ഞാന്‍ നേരില്‍ കാണുവാനായി പുള്ളി ഇരിക്കുന്ന സ്ഥലത്തേക്ക് പോയി

പുള്ളിയെ നേരില്‍ കണ്ടു.... പരസ്പരം പരിചയപെടലിനു ശേഷം ഞാന്‍ എന്‍റെ ആവശ്യം നേരില്‍ പറഞ്ഞു ഉടന്‍തന്നെ അയാള്‍ എന്നോട് ദക്ഷിണ വെക്കാന്‍ പറഞ്ഞു """ മൂന്ന് മാസമായി സാലറി കിട്ടാത്തവന്‍റെ ഓട്ടകീശയില്‍ എന്തോന്ന് ദക്ഷിണ... ഒടുവില്‍ പണ്ട് ഹെല്‍മറ്റ് ഇടാഞ്ഞു ബൈക്ക് ഓടിച്ചപ്പോള്‍ പെറ്റി അടയ്ക്കാന്‍ പൈസ ഇല്ലാഞ്ഞു ഒടുവില്‍ പോക്കറ്റില്‍ കിടന്ന അമ്പതു രൂപ ആദ്യമായി കൊടുത്ത പോലീസ് കാരനെ മനസ്സില്‍ ദ്യാനിച്ചു കൊണ്ട് അവിടുന്നും ഇവിടുന്നും നുള്ളി പറക്കി ഒരു ഇരൂന്നൂര് ദിര്‍ഹം ഞാന്‍ അദ്ധേഹത്തിന്‍റെ കാല്‍ക്കല്‍ വെച്ചു""""""

നന്നായിവരും എന്നും പറഞ്ഞു പുള്ളി എന്നോട് കാര്യങ്ങള്‍ വിവരിക്കാന്‍ തുടങ്ങി..... പരീക്ഷാ ഹാളില്‍ ഉള്ളത് അജ**** എന്ന് പേരുള്ള ഒരാള് ആണ് പുള്ളിയെ നേരില്‍ പോയിക്കാണുക... പിന്നീട് പറയുക നീ ബഷീറിന്‍റെ ദോസ്ത്‌ ആണെന്ന്.. ബാക്കി ഒക്കെ പുള്ളി നോക്കിക്കോളും.... ]

തുടര്‍ന്ന് ഞാന്‍ പരീക്ഷാ ഹാളിന്‍റെ വാതുക്കല്‍ എത്തി അവിടെ എന്നെപ്പോലെ തന്നെ ഒരുപാടുപേര്‍ നില്‍പ്പുണ്ടായിരുന്നു പലപല രാജ്യക്കാര്‍... ഞാന്‍ എന്‍റെ ഹാള്‍ ടിക്കറ്റ്‌ വാങ്ങി എന്‍റെ ഊഴം വരുന്നതും കാത്തു വെളിയില്‍ കുത്തി ഇരുന്നു.... പരീക്ഷാ ഹാളിന്‍റെ വാതില്‍ പലവുരു അടയുകയും തുറക്കുകയും ചെയ്തു... പലരും ഉള്ളിലേക്ക് പോയി മറ്റു പലരും വെളിയിലെക്കും.... വെളിയില്‍ പോകുന്നവരുടെ മുഖം ശ്രെദിച്ചാല്‍ അറിയാം അവര്‍ ജെയിച്ചോ തോറ്റോ എന്ന്.....

ഞാന്‍ എന്‍റെ ഊഴവും കാത്തു വീണ്ടും ഇരുപ്പ് തുടങ്ങി.... സിനിമയില്‍ ഒക്കെ കാണുന്ന ലേബര്‍ റൂം പോലെ തോന്നിച്ചു എനിക്ക് ആ പരീക്ഷാ ഹാളിന്‍റെ മുന്‍വശം..... ഒടുവില്‍ അകത്തു നിന്നും എന്‍റെ പേര് വിളിച്ചു... ഞാന്‍ അടിവെച്ചു അടിവെച്ചു ഇടിക്കുന്ന ഹൃദയവും ആയി അകത്തേക്ക് കയറി...............

നേരെ ഞാന്‍ ബഷീര്‍ പറഞ്ഞ പുള്ളിക്കാരന്‍റെ കാബിനിലേക്ക് പോയി... ഹാഫ് ഡോറില്‍ ഞാന്‍ പതുക്കനെ മുട്ടി ......... അപ്പുറത്ത് നിന്നും അകത്തേക്ക് കയറുവാനുള്ള പെര്‍മിഷന്‍ കിട്ടി ......... ഞാന്‍ കതവും തുറന്നു അകത്തേക്ക് കയറി.... എന്‍റെ തൊട്ടു മുന്നില്‍ അതാ ഒരുത്തന്‍ ഇരിക്കുന്നു........ എന്‍റെ സന്നിത്യം അറിഞ്ഞതും അയാള്‍ മുഖം ഉയര്‍ത്തി എന്നെ ഒന്ന് നോക്കി......... ആ മുഖത്തേക്ക് എന്‍റെ കണ്ണുകള്‍ പതിഞ്ഞതും ഞാന്‍ അലറി.... പെട്ടന്ന് തന്നെ എന്‍റെ ഓര്‍മ്മകള്‍ കുറച്ചു കാലം പിന്നിലേക്ക്‌ ഓടി എന്നോട് പോലും ചോദിക്കാതെ.......


എന്താടാ സുധി നീ വല്ലാതെ ഇരിക്കുന്നത് ഞാന്‍ സുധിയോടു ചോദിച്ചു ..... ഒന്നുമില്ലെടാ വീട്ടില്‍ ചില പ്രശ്നങ്ങള്‍... അവന്‍ ആദ്യം തുറന്നു പറയാന്‍ മടിച്ച കാര്യം ഒടുവില്‍ ഞങള്‍ കൂട്ടുകാരുടെ ഇടപെടല്‍ ശക്തം ആയപ്പോള്‍ അവന്‍ പറഞ്ഞു....

അവന്‍റെ പെങ്ങള്‍ സുനിതയ്ക്ക് ഈ ഇട ആയി ചില പ്രേശ്നങ്ങള്‍ അവള്‍ ക്ലാസ്‌ കഴിഞ്ഞു വരുന്ന വഴിക്ക് ഒരു പൂവാലന്‍ ശല്യം ചെയ്യുന്നുണ്ട് പോലും... ഇത് ചോദിക്കാന്‍ സുധി ഒറ്റയ്ക്ക് പോയപ്പോള്‍ അവന്‍ പിടിച്ചു ഇടിച്ചു വിട്ടു സുധിയെ ഇതാണ് സംഭവം.......

ഞങ്ങളിലെ പൌരുഷം ഉണര്‍ന്നു സുധിയുടെ പെങ്ങള്‍ എന്ന് പറഞ്ഞാല്‍ ഞങ്ങടെം പെങ്ങള്‍ .... അപ്പോള്‍ ഇത് ചോദിക്കുക തന്നെ വേണം ഞാന്‍ ഉള്‍പ്പടെ നാല് പേര് അടങ്ങുന്ന ഞങ്ങടെ സങ്കം പൂവാലനെ ഒതുക്കുവാന്‍ യാത്ര തിരിച്ചു.....

ഒടുവില്‍ അവന്‍ നില്‍ക്കുന്ന സ്ഥലം കണ്ടുപിടിച്ചു അവനോടു ആദ്യം മര്യാദയുടെ ഭാക്ഷയില്‍ പറഞ്ഞു മറുപടി എനിക്ക് ചെകിടത് കിട്ടി.... പിന്നീട് ഒന്നും നോക്കിയില്ല അടി തുടങ്ങി കണ്ണും അടച്ച്.. എന്‍റെ ചുറ്റിലും ആരൊക്കെയോ ഓടി വരുന്ന ശബ്ദം ഞാന്‍ കേട്ടു എന്നിട്ടും കണ്ണ് തുറക്കാതെ ഞാന്‍ അടി തുടര്‍ന്നു... ഒടുവില്‍ എനിക്ക് കിട്ടുന്ന അടിയുടെ എണ്ണം കൂടിയപ്പോള്‍ ഞാന്‍ കണ്ണ് തുറന്നു..... എന്‍റെ കൂടെ വന്ന മൂന്നു പേരേം കാണുന്നില്ല പകരം എനിക്ക് പരിചയം ഇല്ലാത്ത മറ്റു ചിലര്‍.... കൈയില്‍ വടിവാളും സൈക്കിള്‍ ചെയിനും..... എനിക്ക് ഉറപ്പായി ഇന്ന് എന്‍റെ നാടിനു ഞാന്‍ ഒരു അവധി ഒപ്പിച്ചു കൊടുക്കും എന്ന്......

ഒടുവില്‍ രണ്ടും കല്‍പ്പിച്ചു ഞാന്‍ അവരോടു മാപ്പ് പറഞ്ഞു... എന്നെകൊണ്ട് നൂറ് എത്ത൦ ഇടുവിച്ചു ശേഷം അവന്മ്മാര്‍ എന്നെ വെറുതെ വിട്ടു ..... പോകും വഴി ആ പൂവലന്‍റെ നെറ്റിയിലേക്ക് ദൂരെ നിന്നും, ഒരു കല്ലും വലിച്ചെറിഞ്ഞു ഞാന്‍ ഓടി........... ആ ഓട്ടം... വീണ്ടും അവന്‍റെ മുന്നില്‍ തന്നെ ചെന്ന് എത്തി ഒരുപാടു വര്‍ഷങ്ങള്‍ക്കു ശേഷം ഇന്ന്.........

അവന്‍റെ നെറ്റിയില്‍ ഇപ്പോഴും ആ പാട് അതുപോലെ ഉണ്ട് ഞാന്‍ അന്ന് എറിഞ്ഞ കല്ലിന്‍റെ പാട്...... എനിക്ക് നില്‍ക്കണോ അതോ തിരിച്ചു പോകണോ എന്ന് അറിവില്ലാതെ ആയി ഒടുവില്‍....... ഞാന്‍ അവനോടു കാര്യം പറഞ്ഞു

ഞാന്‍ ബഷീറിന്‍റെ ദോസ്ത് ആണ്.... കാര്യങ്ങള്‍ ബഷീര്‍ പറഞ്ഞു കാണുമല്ലോ....

യ യ എല്ലാം പറഞ്ഞു കുഷപ്പമില്ല ... പോയി ഇരുന്നു പരീക്ഷ എഴുതിക്കോളു ... അവന്‍ എന്നെ പരീക്ഷാ ഹാളില്‍ കടത്തി വിട്ടു കൂടെ അവനും.... പരീക്ഷ കഴിഞ്ഞു ഞാന്‍ റിസള്‍ട്ട്‌ കിട്ടാനായി വെളിയില്‍ കാത്തു നിന്നു എനിക്ക് ഉറപ്പായിരുന്നു ജെയിക്കില്ല എന്ന് കാരണം അവന്‍ എന്നെ മനസിലായിട്ടും മനസിലാകാത്തത് പോലെ നടിച്ചവന്‍... എന്തായാലും ഇന്ന് അവന്‍ പകരം ചോദിക്കും ഉറപ്പാണ്‌ .....

ഒടുവില്‍ എന്‍റെ കാത്തിരുപ്പ് അവസാനിപ്പിച്ച്‌ കൊണ്ട് എന്‍റെ റിസല്‍റ്റു മായി അവന്‍ വെളിയിലെത്തി .... വിറയാര്‍ന്ന കൈകളുമായി ഞാന്‍ അത് ഏറ്റു വാങ്ങി.... അതിലേക്കു നോക്കി ..... ഞാന്‍ ജയിച്ചിരിക്കുന്നു..... എനിക്ക് വിശ്വോസിക്കാന്‍ ആയില്ല..... ഞാന്‍ അവനോടു തിരക്കി താങ്കള്‍ക്ക് എന്നെ മനസിലായില്ല എന്ന് ഉണ്ടോ........

മറുപടിയായി അവന്‍ അവന്‍റെ പേര്‍സ് തുറന്ന് അതില്‍ നിന്നും ഒരു കല്യാണ ഫോട്ടോ എന്നെ എടുത്തു കാണിച്ചു.... അതില്‍ അവനും സുധിയുടെ പെങ്ങളും ചിരിച്ചുകൊണ്ട് നില്‍ക്കുന്നു.... എനിക്ക് ഒന്നുമേ മനസിലായില്ല... അത്ഭുദത്തോടെ ഞാന്‍ ആ പഴയ പൂവാലന്‍റെ മുഖത്തേക്ക് നോക്കി നിന്നു..........


ഇന്ന് നടന്ന എക്സാം ഞാന്‍ വിജയിച്ച വിവരം വേറെ ഏതു രീതിയില്‍ അറിയിച്ചാലും ശരി ആകില്ല അതാണ്‌ ഇങ്ങനെ മാന്യ സുഹൃത്തുക്കള്‍ പൊറുക്കുമല്ലോ
— feeling സത്യത്തില്‍; ന്താ അല്ലെ ജീവിതം.

No comments:

Post a Comment