Sunday, May 26, 2013


ഇന്ന് രാവിലെ അപ്രദീഷിതമായി അവനെ കണ്ടു വീരപ്പൻ (പേടിക്കേണ്ട ഇതു നമ്മുടെ കൊള്ളക്കാരൻ പുള്ളി അല്ല ) നീണ്ട പതിനെട്ടു വർഷം വേണ്ടി വന്നു അവനെ വീണ്ടും കാണാൻ സ്നേഹ പൂരണമായ സംസാരങ്ങല്ല്ക്കും വിശേഷം പങ്കു വെക്കലുകൾക്കും ശേഷം ഞങൾ വീണ്ടും കാണാം എന്നു പറഞ്ഞു പിരിഞ്ഞു 

"ഫ്ലാഷ്ബാക് "
അമ്മയുടെ കൈയും പിടിച്ചുകൊണ്ടു ആ സ്കൂൾ വരാന്തയിൽ എന്റെ ഊഴവും കാത്തു ഞാൻ നിന്നു മനസ്സിൽ നിറയെ സന്തോഷം ആയിരുന്നു കാരണം ആദിയമായി സ്കൂളിൽ പോകുന്നു. നാട്ടിൻ പുറത്തെ സാദാരണ ഒരു സ്കൂൾ.ഒടുവിൽ എന്റെ പേരും വിളിച്ചു ഒരു ടീച്ചർ വന്നു ക്ലാസിലേക്ക് കൂട്ടികൊണ്ടു പോയി.
ആഴചകൾക്ക് ശേഷം എനിക്കുമനസിലായി ഈ സ്കൂൾ എന്നു പറഞ്ഞാൽ അത്ര വലിയ സംഭവം അല്ലെന്നു കാരണം വീരപ്പൻ  അവൻ ആളു പുലിയാണ്.
വീരപ്പൻ അവന്റെ റിയൽ നെയിം ഞാൻ ഇന്ന് ഓർക്കുന്നില്ല അവനായിരുന്നു ക്ലാസിലെ വില്ലൻ അവന്റെ പ്രധാന  വിനോദം എന്നതു മറ്റു കുട്ടികളെ ഉപദ്രെവിക്കുക എന്നത് ആയിരുന്നു കാഴ്ച്ചയിൽ തടിമിടുക്ക് ഉണ്ടെങ്കിലും എനിക്കു വീരപ്പനെ പേടി ആയിരുന്നു. ദിവസവും രാവിലെ അവനും അവന്റെ ശിക്കിടികളും ചേർന്ന് ഓരോ കുട്ടികളുടെയും അടുക്കൽ വന്നു പൈസ പിരിക്കുമായിരുന്നു കൊടുത്തില്ലേൽ അടി ഉറപ്പായിരുന്നു ടീച്ചറോട്‌ പറയാം എന്ന് വെച്ചാൽ അതിനു അവൻ തരുന്ന മറുപടി ക്രൂരം ആയിരുന്നു അങ്ങിനെ അവനെ പേടിച്ചും ഭയന്നും ഒരു വര്ഷം കഴിഞ്ഞു ഇനീം രണ്ടാം ക്ലാസിലേക്ക് 


               മണി പതിനൊന്നു മുപ്പതു ഇടവേള ആയതു അറിയിച്ചുകൊണ്ട്‌ മത്തായി അച്ചായാൻ ആ പഴയ കൂന്താലി കൈയിൽ ച്ചുട്ടികവേച്ചു അടിക്കുന്ന മധുരകരമായ സോരം എന്നെ ഉറക്കത്തിൽ നിന്നും ഉണർത്തി ക്ലാസിൽ നിന്നും ഞാനും സഹപാടികളും ഓടി മറ്റൊന്നിനും അല്ല മൂത്രം ഒഴിക്കണം അതിനായി മുത്ര പുര ഉണ്ടെങ്കിലും ഞങളുടെ വിനോദം സ്കൂളിനു താഴത്തെ അച്യുതൻ കൊചാട്ടന്റെ പറമ്പിലെ മതിലിനു മുകളിൽ കയറി മൂത്രം ഒഴിക്കൽ ആയിരുന്നു അതിനു കാരണം ഉണ്ട് എല്ലാവരും ഒരു സമയം സ്റ്റാർട്ട്‌ ചെയും ആരാണോ കൂടുതൽ ദൂരം എത്തി ഒഴിക്കുന്നത് അവന് അന്ന് ഒരു ഭാഗ്യ മുട്ടായി മറ്റുള്ളവർ (തോറ്റവർ ) മേടിച്ചു കൊടുക്കണം അന്നും പതിവുപോലെ മത്സരത്തിനു തയാർ ആയി നിൽക്കുമ്പോൾ പുറകിൽ നിന്നും ഒരു വിളി ഡാ......... ഞാൻ തിരിഞ്ഞു നോക്കി ഞെട്ടലോടെ ഞാൻ ആ വിളിയുടെ ഉടമസ്ഥനെ കണ്ടു വീരപ്പൻ 

 രാവിലെ പതിവുപോലെ പല്ലു തേച്ചു കൊണ്ടു നിന്നപ്പോളാണ്‌ ഉണ്ണിയുടെ വരവു പെട്ടന്നു പല്ലും തേച്ചു അമ്മ തന്ന കാപ്പിയും കുടിച്ചു അവനോടു വീമ്പു പറഞ്ഞിരുന്നപ്പോൾ എപ്പോഴോ ആണ് എന്റെ വായിൽ നിന്നും അതു വെളിയിൽ വന്നത് വീരപ്പൻ എനിക്കു പുല്ലാണ് എന്റെ ഒറ്റ ഇടി മതി അവനെ താഴെ ഇടാൻ എന്ന്. ഒരു കളർ ഉണ്ടാകാൻ വേണ്ടി ഞാൻ കളരി പഠിച്ചിട്ടുണ്ട് എന്നു വരെ ഉണ്ണിയോട് ഞാൻ പറഞ്ഞു പക്ഷെ അവൻ ഇങ്ങനെ എന്നെ ചദിക്കാൻ അത് ചെന്ന് വീരപ്പനോട് പറയും എന്ന് സോപനത്തിൽ പോലും ഞാൻ ഓർത്തില്ല 

ഞാൻ മടിച്ചു മടിച്ചു വീരപ്പന്റെ അടുക്കൽ എത്തി ചോദിച്ചു എന്നതാ അളിയാ മറുപടി കേട്ടു ഞാൻ ഞെട്ടി അത് ഇങ്ങനെ ആയിരുന്നു "കുന്തം നീ വലിയ കളരി ആണെങ്കിൽ ഞാൻ കരോട്ട ആണെട കരോട്ട നിന്നെ ഇന്ന് ഞാൻ കൊല്ലും " ഞാൻ ചുറ്റിലും നോക്കി ദൈവമേ ക്ലാസിലെ എല്ലാ സുന്ദരിമാരും അടിച്ചോ ചാട്ടം കളിച്ചു കൊണ്ട് അവിടെത്തന്നെ ഉണ്ട് മാനം പോകും ഇന്ന് എന്റെ എന്ത് ചെയും ഞാൻ സർവ ശക്തിയും സംഭരിച്ചു കൊണ്ട് ഓടുവാൻ തുടങ്ങി മൂത്ര പുരയുടെ അകം ആയിരുന്നു എന്റെ ലെക്ഷ്യം കാരണം അതിനുള്ളിൽ വെച്ച് അടി കിട്ടിയാൽ ആരും കാണില്ല വീരപ്പനും എന്റെ പുറകെ ഓടി ഓട്ടത്തിന് ഇടയിൽ ഞാൻ കണ്ടു ആൽ മരത്തിന്റെ മറവിൽ നിന്നും ഉണ്ണി ഒളിഞ്ഞു നോക്കുന്നു .ഞാൻ ഓടിച്ചെന്നു മൂത്ര പുരയിൽ കേറി കണ്ണുകൾ അടച്ചു പിടിച്ചു നിന്നു 


ഉച്ചത്തിലുള്ള കരച്ചിൽ കേട്ട് ആണ് പിന്നീടു ഞാൻ കണ്ണു തുറന്നത് നോക്കിയപ്പോൾ നെറ്റിയിൽ നിന്നും ചോര ഒലിപ്പിച്ചു കൊണ്ടു നിൽക്കുന്നു വീരപ്പൻ ഞാൻ ചോദിച്ചു എന്നാ പറ്റിയെടാ എന്നെ കൊല്ലാൻ വന്നിട്ട് നീ ഇങ്ങനെ കരയുന്നത് എന്തിനാ അവൻ പറഞ്ഞു നീ അത് കണ്ടോ ഞാൻ അവൻ ചൂണ്ടിയ ഭാഗത്തേക്ക്‌ നോക്കി മൂത്ര പുരയുടെ പോളിഞ്ഞ കതകിന്റെ മൂല ഇപ്പോഴും വിട്ടു പോകാതെ നിൽക്കുന്നു ഞാൻ പറഞ്ഞു കണ്ടു എന്നാ പറ്റി  ഞാൻ അതു കണ്ടില്ല അത്ര തന്നെ അവന്റെ മറുപടി ലെളിതമായിരുന്നു  അപ്പോഴേക്കും മറ്റു കുട്ടികൾ എല്ലാം ഓടി മൂത്ര പുരയിൽ എത്തിയിരുന്നു പെണ്‍ കുട്ടികൾ സാഹിതം  എല്ലാരും എനിക്ക് അടി കിട്ടുന്ന കാഴ്ച കാണാൻ വന്നതാണ്‌ പക്ഷെ കരഞ്ഞു കൊണ്ട് ചോരയും ഒളിപ്പിച്ചു നിൽകേണ്ട എനിക്കു പകരം അവരുടെ പ്രതീക്ഷകൾ തകിടം മറിച്ചു കൊണ്ട് അവൻ ആണ് അങ്ങിനെ നിന്നത് എല്ലാരും കരുതി ഞാൻ അവന്നെ തല്ലിയതയിരിക്കും എന്ന് ഞാൻ ഒട്ടു തിരുത്താനും പോയില്ല .


ആ സംഭവത്തിന്‌ ശേഷം ഞാൻ ആയി ക്ലാസിൽ ഹീറോ പെണ്‍കുട്ടികൾ ആരാധനയോട് എന്നെ നോക്കി യിരുന്നത് ഇപ്പോഴും ഞാൻ ഓർക്കുന്നു .........പക്ഷെ പിന്നീടു വീരപ്പനെ കാണുന്നത് ഞാൻ ഇന്നാണ് .

No comments:

Post a Comment