ഓരോ മലയാളിയുടെയും കാത്തിരിപ്പിന് അറുതി. അമ്മ മലയാളത്തിന് ഇനി ശ്രേഷ്ഠഭാഷയുടെ പൊന്‍കിരീടം. മലയാളത്തിന്റെ കാലപ്പഴക്കത്തിനും പൈതൃകധന്യതയ്ക്കും ഇനി ചോദ്യം ചെയ്യാനാവാത്തത്ര ആധികാരികത.
മലയാളത്തിന്റെ ശിരസ്സുയരുന്നു, മലയാളിയുടെയും. മലയാളത്തിന് ശ്രേഷ്ഠഭാഷാപദവി ലഭിക്കുന്ന ഈ മുഹൂര്‍ത്തത്തില്‍ ഓരോ മലയാളിയിലുമുയര്‍ന്നുപൊങ്ങുന്ന വികാരത്തിന് സഹ്യനേക്കാള്‍ തലപ്പൊക്കവും നിളയെക്കാളുമാര്‍ദ്രതയുമുണ്ടാവും. മലങ്കാറ്റും കടല്‍ത്തിരകളും മധുരംമലയാളമെന്നു മൊഴിയുന്ന ഈ സന്മുഹൂര്‍ത്തത്തെ ധന്യധന്യമെന്നല്ലാതെ വിശേഷിപ്പിക്കുക വയ്യ. ഒരു ജനതയുടെ മാതൃഭാഷാഭിമാനത്തിനു ചിറകുകള്‍ നല്‍കുകയാണ് ഒട്ടുവൈകിയെങ്കിലും ഉചിതമായ ഈ തീരുമാനത്തിലൂടെ കേന്ദ്ര ഭരണകൂടം. അതിനുവേണ്ടി പ്രവര്‍ത്തിച്ച സംസ്ഥാനസര്‍ക്കാരുകളോടും കവികളോടും പണ്ഡിതരോടുമെല്ലാം കേരളസമൂഹം കടപ്പെട്ടിരിക്കുന്നു. സഹസ്രാബ്ദത്തിനപ്പുറത്തേക്കു നീങ്ങിനില്‍ക്കുന്ന മലയാളത്തിന്റെ ശ്രേഷ്ഠപാരമ്പര്യവും നൂറ്റാണ്ടുകള്‍കൊണ്ട് അതു കൈവരിച്ച പക്വതയും സാഹിത്യപൈതൃകവുമാണ് ശ്രേഷ്ഠഭാഷാപദവിയിലൂടെ രാജ്യത്തിനുമുന്നില്‍ അംഗീകരിക്കപ്പെട്ടിരിക്കുന്നത്. മലയാളം കേരളീയരെ മുഴുവന്‍ ജീവിതത്തിലേക്കു കൂട്ടിയിണക്കുന്ന വാക്കിന്റെ ചരടായതുകൊണ്ട് ഈ മുഹൂര്‍ത്തം കേരളത്തിന്റെ ചരിത്രത്തിലെ തേജോമയ നിമിഷങ്ങളിലൊന്നാണ്. ഞാന്‍ ഈ ഭാഷയാണ് സംസാരിക്കുന്നതെന്നോര്‍ത്ത് ഭൂമിയിലെവിടെയുമുള്ള മലയാളിയും തലയുയര്‍ത്തിപ്പിടിക്കുന്ന ഉജ്ജ്വലമുഹൂര്‍ത്തം.
ആദിദ്രാവിഡത്തില്‍നിന്ന് പുഴകള്‍പോലെ പിരിഞ്ഞ് നാലുദേശങ്ങളില്‍ പരന്നൊഴുകിയ ദ്രാവിഡഭാഷകളില്‍ നാലിനും ശ്രേഷ്ഠഭാഷാപദവി ലഭിച്ചുകഴിഞ്ഞിരിക്കുകയാണ് ഇതോടെ. തമിഴിനും തെലുഗുവിനും കന്നഡയ്ക്കും നേരത്തേ ആ പദവി ലഭിച്ചു. മലയാളവും കടപ്പെട്ടിട്ടുള്ള സംസ്‌കൃതത്തിനുമാത്രമേ ദ്രാവിഡഭാഷകളൊഴിച്ചാല്‍ ശ്രേഷ്ഠഭാഷാപദവിയുള്ളൂ. സംസ്‌കൃതവും ഉത്തരേന്ത്യന്‍ ഭാഷകളുമുള്‍പ്പെടുന്ന ഇന്‍ഡോ-യൂറോപ്യന്‍ ഭാഷാകുടുംബത്തില്‍നിന്നു വ്യത്യസ്തമായ ദ്രാവിഡഭാഷാകുടുംബത്തിന്റെ പ്രാചീനതയും പാരമ്പര്യശക്തിയും നിസ്തര്‍ക്കമാണ്. പൊതുവായി പങ്കുവെക്കുന്ന ആദിമസാഹിത്യശേഖരമുള്ള മലയാളവും തമിഴുമാണ് സഹസ്രാബ്ദങ്ങള്‍ക്കുമുമ്പു നടന്ന വേര്‍പിരിയലില്‍ ഒരുമിച്ചു സഞ്ചരിച്ചത്. പിന്നെ മലയാളം തന്‍വഴി പിരിഞ്ഞ് തന്മനേടി സഹ്യനിപ്പുറത്തെ ജനതയെ ഒന്നായിണക്കുന്ന ജൈവനൂലായി മാറി. നാടോടിപ്പാട്ടുകള്‍ നിര്‍മിച്ച അജ്ഞാതരായ ജനഗണങ്ങളും വശ്യവചസ്സുകളായ കവികളും കേട്ടാലും കേട്ടാലും മതിവരാത്ത കഥകള്‍ പറഞ്ഞവരുമെല്ലാം ചേര്‍ന്നു സൃഷ്ടിച്ച മഹിതമായ സാഹിത്യപാരമ്പര്യമാണ് ശ്രേഷ്ഠപദവിയിലേക്ക് മലയാളത്തെ അടുപ്പിച്ചത്. നാടിന്റെ പേരുതന്നെ മലയാളമെന്നായിരുന്ന കേരളത്തില്‍ കേരളീയരെ മതത്തിനും ജാതിക്കും സമ്പത്തിനുമെല്ലാമപ്പുറം ഒന്നാക്കിനിര്‍ത്തുന്ന മഹച്ഛക്തിയും മലയാളമല്ലാതെ മറ്റൊന്നല്ല.
ശ്രേഷ്ഠ ഭാഷാപദവി വലിയൊരു ഉത്തരവാദിത്വംകൂടിയാണ്. മാതൃഭാഷയെപ്പറ്റി തൊലിപ്പുറമേയുള്ള അഭിമാനം കാണിക്കലും ആഘോഷങ്ങള്‍ നടത്തലും മാത്രം പോരെന്ന് അത് ഓര്‍മിപ്പിക്കുന്നു. മലയാളത്തിന്റെ വളര്‍ച്ചയ്ക്കും വികാസത്തിനും വേണ്ടിയുള്ള തീവ്രമായ പ്രവര്‍ത്തനങ്ങളും നയരൂപവത്കരണവും നടത്തിയാല്‍ മാത്രമേ ഈ പദവിയുടെ ശ്രേഷ്ഠത നിലനിര്‍ത്താനാവൂ. നിരന്തരസമ്മര്‍ദങ്ങളുടെ ഫലമായാണ് പത്താംതരം വരെ മലയാളം നിര്‍ബന്ധിത ഒന്നാംഭാഷയായി മാറിയത്. ഇപ്പോഴും കേന്ദ്ര പാഠ്യപദ്ധതി പിന്തുടരുന്ന വിദ്യാലയങ്ങളില്‍ മലയാളത്തിന് അയിത്തമാണ്.
കോടതിയിലും മലയാളം പുറത്തുതന്നെ. ശ്രേഷ്ഠപദവിയുള്ള ഒരു ഭാഷ വാതിലിനു പുറത്തുനില്‍ക്കാനുള്ളല്ല, അകത്തു കടന്നിരിക്കാനുള്ളതാണ്. കോടതിഭാഷയായി മലയാളം മാറേണ്ട സമയം എന്നേ കഴിഞ്ഞിട്ടും നാം ഇതുവരെയും അതിനുവേണ്ടിയുള്ള ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞിട്ടില്ല. ഖേദകരമായ ഈ വസ്തുതകള്‍ സൂചിപ്പിക്കുന്ന കാര്യം ഒന്നുമാത്രമാണ്. മലയാളത്തിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഏകീകൃത സ്വഭാവമോ ഏകോപനമോ ഇല്ല. ഉണ്ടാകേണ്ടത് അതാണ്- സമഗ്രമായ ഒരു മാതൃഭാഷാനയം, ഒരു മലയാളനിയമം. മറ്റു പല സംസ്ഥാനങ്ങളും ആ വഴിക്ക് നീങ്ങിക്കഴിഞ്ഞു. കോടതിയില്‍ തങ്ങളുടെ മാതൃഭാഷ ഉപയോഗിക്കുന്നതിനുവേണ്ടി നിയമഭേദഗതികള്‍ കൊണ്ടുവന്ന സംസ്ഥാനങ്ങള്‍ പോലുമുണ്ട്. മലയാളത്തിന്റെ സമഗ്രവികാസത്തിനുവേണ്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഒരു വകുപ്പുതന്നെ ഉണ്ടാകേണ്ടതാണ്, കുറഞ്ഞത് ഒരു പ്രത്യേക കാര്യാലയമെങ്കിലും. ശ്രേഷ്ഠ ഭാഷാപദവികൊണ്ട് ലഭിക്കാനിടയുള്ള സാമ്പത്തികസഹായത്തിന്റെ ക്രിയാത്മക വിനിയോഗത്തിനും അത്തരമൊരു സംവിധാനം സഹായിക്കും. കക്ഷിതാത്പര്യങ്ങളും സ്വാര്‍ഥതാത്പര്യങ്ങളും മാതൃഭാഷയുടെ കാര്യത്തില്‍ സമ്മര്‍ദം ചെലുത്താന്‍ സര്‍ക്കാര്‍ അനുവദിക്കരുത്. മലയാളത്തിന്റെ കാര്യത്തിലെങ്കിലും എല്ലാവരും ഒരുമിച്ചു നില്‍ക്കുന്നതുകണ്ടാല്‍ അതില്‍പരം മലയാളിക്ക് സന്തോഷിക്കാനെന്താണ്. ഭാവിയുടെ ആദരവ് നേടിത്തരുന്ന ഈ ഭാരിച്ച ഉത്തരവാദിത്വം നിറവേറ്റാന്‍ തികഞ്ഞ ഔചിത്യത്തോടും വിശാലമായ കാഴ്ചപ്പാടോടും കൂടിയ ചുവടുവയ്പുകള്‍ ഉണ്ടാവുകതന്നെ വേണം. ഈ മണ്ണില്‍നിന്ന് മലയാളത്തിന്റെ മണംപോയാല്‍ പിന്നെ ജനതയും സംസ്‌കാരവും രാഷ്ട്രീയവുമൊന്നുമില്ല. എല്ലാത്തരം അധിനിവേശങ്ങള്‍ക്കുമെതിരെയുള്ള നമ്മുടെ പ്രതിരോധത്തിന്റെ പെരുംചുമരാണ് മാതൃഭാഷ. അതിന്റെ ശ്രേഷ്ഠത നമ്മുടെ പാരമ്പര്യത്തിന്റെയും ചരിത്രത്തിന്റെയും അഭിമാനകരമായ ഓര്‍മകളുണര്‍ത്തി നിര്‍ത്തുന്നു. പൈതൃകാഭിമാനം സൃഷ്ടിക്കുന്ന ഈ ശ്രേഷ്ഠമുഹൂര്‍ത്തത്തില്‍ നാം കൈക്കൊള്ളേണ്ട പ്രതിജ്ഞ ഒന്നുമാത്രമാണ്-മലയാളത്തെ മലയോളം വളര്‍ത്തുക.
സന്തോഷം
മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവി ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും എല്ലാവരുടെയും സന്തോഷത്തില്‍ പങ്കുചേരുന്നതായി എം.ടി. വാസുദേവന്‍ നായര്‍ പറഞ്ഞു. -എം.ടി. വാസുദേവന്‍ നായര്‍
ഭാഷ പ്രയോഗക്ഷമമായി വളരണമെന്നതാണ് പ്രധാനം- കാവാലം
ശ്രേഷ്ഠ ഭാഷാ പദവി കിട്ടിയതില്‍ അഭിമാനിക്കാം. സന്തോഷിക്കാം, പക്ഷേ, അതുകൊണ്ടായോ എന്നാണ് എന്റെ സംശയം.
മലയാളം കൈകാര്യം ചെയ്യുന്നതില്‍ ഇന്ന് മലയാളിക്ക് വലിയ പരാധീനതയുണ്ട്. ഇംഗ്ലീഷിന്റെ സഹായവും സ്വാധീനവുമില്ലാതെ ജീവിക്കാനാവാത്ത സ്ഥിതിയുണ്ട്. പുതിയ കാലത്തെ വാക്കുകള്‍ക്ക് തുല്യമായി നമ്മുടെ സംസ്‌കാരത്തിന് യോജിച്ച വാക്കുകള്‍ കണ്ടെത്താന്‍ നമുക്ക് കഴിയുന്നില്ല. പകരം നമ്മള്‍ ഇംഗ്ലീഷ് വാക്കുകളെ ആശ്രയിക്കുന്നു. ഇത് ഭാഷ പ്രയോഗക്ഷമമായി വളരുന്നതിന് തടസ്സമാണ്. നമ്മുടെ തന്നെ ഭാഷയുടെ പ്രതിഭ ഉപയോഗിച്ച് കാലവും ആവശ്യങ്ങളും മാറുന്നതിനനുസരിച്ച് ഭാഷയെ വളര്‍ത്തിയെടുക്കണം. ഇതിന് നാം സദാ ജാഗരൂകരായിരിക്കണം.
ഇനിയും ഒരുപാട് കാര്യങ്ങള്‍ നടക്കേണ്ടതുണ്ട്. ഔദ്യോഗികമായി അംഗീകരിച്ചില്ലെങ്കിലും നമ്മുടെ ഭാഷ ശ്രേഷ്ഠം തന്നെ. അനേകമനേകം കവികളുടെയും എഴുത്തുകാരുടെയും സേവനങ്ങളിലൂടെ ഏതുഭാഷയോടും തുല്യം നില്‍ക്കുന്ന സാഹിത്യ സമ്പത്ത് മലയാളത്തിനുണ്ട്. പക്ഷേ, മലയാളത്തെ പ്രായോഗിക തലത്തില്‍ ഭരണഭാഷയാക്കാന്‍ പോലും നമുക്ക് കഴിഞ്ഞിട്ടില്ല. ഭാഷയെ പ്രയോഗക്ഷമമായി വളര്‍ത്താന്‍ നിര്‍ബന്ധ ബുദ്ധിയോടെ നമുക്ക് ശ്രമിക്കേണ്ടതുണ്ട്.
മലയാളത്തിന് ലഭിച്ച വലിയ അംഗീകാരം - മുഖ്യമന്ത്രി
തിരുവനന്തപുരം: ശ്രേഷ്ഠഭാഷാ പദവി മലയാള ഭാഷയ്ക്കും കേരളത്തിനും ദേശീയതലത്തില്‍ ലഭിച്ച വലിയ അംഗീകാരമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മലയാളത്തിന്റെ ആഴവും പഴക്കവും അംഗീകരിക്കപ്പെട്ടിരിക്കുന്നു. മറ്റൊരു ഭാഷയുടെയും സംസ്‌കാരത്തിന്റെയും പിന്നിലല്ല മലയാളമെന്നതിന്റെതെളിവാണ് ഈ അംഗീകാരമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശ്രേഷ്ഠഭാഷാ പദവി മലയാളത്തിന്റെ വളര്‍ച്ചയ്ക്ക്‌വലിയ ഊര്‍ജം പകരും. ഇതിനുവേണ്ടി കേരളം നടത്തിയ ശ്രമത്തിന് പിന്തുണ നല്‍കിയ പ്രധാനമന്ത്രിക്കും കേന്ദ്ര സര്‍ക്കാരിനും മുഖ്യമന്ത്രി നന്ദി പറഞ്ഞു.
മലയാളം സര്‍വകലാശാല സ്ഥാപിച്ചും വിശ്വമലയാള മഹോത്സവം നടത്തിയും പി.എസ്.സി നിയമനങ്ങള്‍ക്ക് മലയാളം നിര്‍ബന്ധമാക്കിയും മലയാളം നിര്‍ബന്ധിത ഒന്നാം ഭാഷയാക്കിയും നമ്മുടെ ഭാഷയെ പരമാവധി പരിപോഷിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ലഭിക്കേണ്ടതുതന്നെ -എം.ജി.എസ്.
മലയാളത്തിനുകുടി ശ്രേഷ്ഠഭാഷാപദവി ലഭിച്ചതില്‍ സന്തോഷമുണ്ടെന്നു പ്രമുഖ ചരിത്ര ഗവേഷകനും പണ്ഡിതനുമായ എം ജി എസ് നാരായണന്‍ പറഞ്ഞു. ഭാരതീയ സംസ്‌കാരത്തിന്റെ അടിസഥാനകൃതികള്‍ ഉണ്ടായത് സംസ്‌കൃതത്തിലും സംഘം കൃതകളുണ്ടായ തമിഴിലുമാണ്.

No comments:
Post a Comment