ലാഭം
ആ കൊല്ലം പത്താം ക്ലാസിൽ ആയിരുന്നു ഞാൻ ക്ലാസുകൾ കട്ട് ചെയുന്നതിൽ ആയിരുന്നു എന്റെ താൽപ്പരിയം കൂടുതൽ കാരണം എന്റെ കൂട്ടുകാരുടെ കൂട്ട് കണ്ണും തുറന്നു പിടിച്ചു ഉറങ്ങാൻ എനിക്ക് അറിയില്ലായിരുന്നു.അങ്ങിനെ ഇരിക്കെ യുവജെനോത്സവ സമയം ആയി ഈ കൊല്ലം ലാസ്റ്റ് ആണ് എന്തെങ്കിലും ഒരു പരുപാടി തട്ടിക്കൂട്ടണം എല്ലാരുടെയും ചിന്ദ അതിലായി ഒടുവിൽ ഒരു നാടകം ആയാലോ എന്ന എന്റെ ചോദ്യത്തിന് മുന്നിൽ എല്ലാരും തലകുനിച്ചു.നാടകത്തോടുള്ള അടങ്ങാത്ത അഭിനയമോഹം ഒന്നുമല്ല എന്നെ കൊണ്ട് ആ ചിന്ദ ഉളവാക്കിയത് ആ പേരും പറഞ്ഞു രെമ ടീച്ചറിന്റെ ബയോളോജി ക്ലാസിൽ നിന്നും വസന്ത ടീച്ചറിന്റെ കെമിസ്ടോരി ക്ലാസിൽ നിന്നും രെക്ഷ പെടാൻ ഒരു ഉപായം.ഒടുവിൽ നാടകം നടത്താൻ ഉള്ള തീരുമാനത്തിൽ എല്ലാരും ഒന്നുചേർന്ന് സമ്മതം മൂളിഎന്നാൽ എനിക്ക് അത് ഒരു പാരയും ആയി എന്തെന്നാൽ സംവിദാനം എല്ലാരും കൂടി എന്റെ തലയിലാക്കി.
അങ്ങിനെ നടന്മമാരെ തിരഞ്ഞെടുത്തു നായകനും സംവിധാനവും ഞാൻ എന്ന ഭാവി മോഹൻലാൽ,വില്ലൻ അഖിൽ,സഹനടൻ ഉണ്ണി കുറുപ്പ്,സഹായ നടനമ്മരായി അനൂപും രേതീഷും.ഒടുവിൽ നാടകം തട്ടേൽ കേറേണ്ട സമയം ആയി ആരും സംഭാഷണം ഒന്നുമേ പഠിച്ചിട്ടില്ല അനൂപും അഖിലും അഭിനയിക്കുന്നത് കണ്ടാൽ ദൈവമേ ഭരത് ഗോപി സോർഗത്തിൽ നിന്നും വന്നു തല്ലിയിട്ടു പോകും അത്രക്കും നല്ലത് അഖിൽ ആണേൽ ഇങ്ങോട്ട് വരേണ്ട സീൻ അഭിനയിച്ചാൽ കാണുന്നവർക്ക് അത് അങ്ങോട്ട് പോകുന്നതായി കാണും.അനൂപ് അത്ര പ്രശ്നം ഇല്ല കരയാൻ പറഞ്ഞാലും ചിരിക്കാൻ പറഞ്ഞാലും ഒരേ മുഖ ഭാവം അവൻ സെന്റി സീനുകളിൽ അഭിനയിച്ചാൽ കാണികൾ ചിരിച്ചു മണ്ണു കപ്പും അത്രക്കും പെര്ഫോർമെൻസ് ആണ്.
ഒടുവിൽ നാടകം തട്ടേൽ കേറി എല്ലാ നടൻ മാരോടും ദൈവത്തെ ഒക്കെ വിളിച്ചോണ്ട് സ്റ്റാജിൽ കേറാൻ ഞാൻ പറഞ്ഞു കർറ്റൻ പൊങ്ങി സ്റെജിൽ ഞാനും ഉണ്ണികുറുപ്പും ആദിയ സീൻ ഞാൻ ചുറ്റും നോക്കി ഉണ്ണിയെ കാണാൻ ഇല്ല ദൈവമേ ഗണപതിക്കു വെച്ചത് കാക്ക കൊണ്ട് പോയോഒടുവിൽ അപ്പോൾ തോന്നിയ ബുദ്ധിക്കു വായിൽ വന്നത് ഇങ്ങനെ ആണ് "നേരം നട്ടുച്ച 7മണി ആയി ഈ പോത്ത് ഇപ്പോഴും ഉണ്ണിയെ പോലെ കിടന്ന് ഉറിങ്ങുകയാണോ എനീരെടാ "എന്നും പറഞ്ഞു അവനെ വിളിച്ചുണർത്തുന്ന രീതിയിൽ ഞാൻ അപ്പുറത്ത് ചെന്ന് അവനേം വലിച്ചുകൊണ്ട് സ്റ്റെജിൽ എത്തി നാടകം കുഴപ്പോം ഒന്നും ഇല്ലാതെ മുന്നോട്ടു പോകുന്നു അവസാന ഭാഗം ആവുന്നു അതിൽ അഖിൽ ഒരു മുട്ടൻ വടി വലിച്ചൂരി എന്നെ അടിക്കുന്ന ഒരു സീൻ ഉണ്ട് ആ വടിക്കായി തെർമോകോൾ വെച്ച് ഉണ്ടാക്കിയ ഒരു സാദനം ഞാൻ നേരത്തേ തന്നെ അവന്റെ കയിൽ കൊടുത്തിരുന്നു എന്നാൽ സമയം ആയപ്പോൾ അവൻ അത് എടുത്തില്ല ഞാൻ കണ്ണുംകൊണ്ട് അവനോടു അങ്ങിയം കാണിച്ചു സൈഡിൽ സ്ടേജു കെട്ടാൻ കൊണ്ടുവന്ന വലിയ കഴകളിൽ ഒരെണ്ണം എടുക്കാൻ വെപ്രാളത്തിൽ അവൻ അതിലൊരെണ്ണം വലിച്ചെടുത്തു ദാ കിടക്കുന്നു അടുത്ത സീനിൽ തന്റെ ഊഴം കാത്തിരുന്ന അനൂപ് ഉച്ചിയും കുത്തി തറയിൽ കാരണം കമ്പ് വലിച്ചെടുത്തപ്പോൾ അത് അനൂപിനെ 5 ലെക്ഷതിലും മാരുതി കാറിലും തട്ടി ഹോ അവന്റെ ആ സമയത്തെ മുഖത്തുണ്ടായ അഭിനയം വർണ്ണിക്കാൻ എനിക്ക് പറ്റുന്നില്ല അതു കണ്ടു കാണികൾ നല്ല കൈ അടിയും.ഈ സമയത്തു വടി ഇല്ലാതെ ചുറ്റും നോക്കി നിൽക്കുന്ന അഖിലിനോട് ഞാൻ ചെറുകെ പറഞ്ഞു വടി വേണ്ട നീ കൈയും കൊണ്ട് എന്നെ അടിച്ചാൽ മതി എന്ന് കേൾക്കേണ്ട താമസം അവൻ എന്റെ ച്ചെകിടത് സർവ സക്തിയും വെച്ച് ഊക്കൻ ഒരു അടി പാസാക്കി ദേ കിടക്കുന്നു എന്റെ പോടുവന്ന പല്ല് ഒരെണ്ണം താഴെ.1 2 3 4 അതുവരെ എണ്ണാൻ പറ്റിയുള്ളൂ പൊന്നീച്ച അപ്പോഴേക്കും എന്റെ ബോധം പോയി.നാടകം തീർന്നു റിസൾട്ട് വന്നു പ്രേതീഷിക്കാതെ പലതും സംഭവിച്ചു ബെസ്റ്റ് നടൻ അനൂപ്,മികച്ച വില്ലൻ അഖിൽഅന്നു മുതൽ ഉണ്ണിയെ എല്ലാരും പോത്ത് ഉണ്ണി പോത്ത് ഉണ്ണി എന്നായി വിളി എനിക്കും കിട്ടി 40 രൂപാ ലാഭം കാരണം അന്ന് ഒരു പല്ലെടുക്കുന്നതിനു ഏതാണ്ട് അത്രയും ആയിരുന്നു ഹൊസ്പിറ്റൽ ചെലവ്
എന്തായാലും അതോടെ ഞാൻ അഭിനയം നിരത്തി :
No comments:
Post a Comment