പവനായി
മൂന്നു വര്ഷം മുൻപ് ആയിരുന്നു ഈ സംഭവം നടന്നത്.കമ്പനിയുടെ വാർഷിക മീറ്റിങ്ങ്സ്. തലമൂത്ത സരുംമാരും അവരുടെ ഇടയിലെ സൊൽപ്പം മൂപ്പ് കുറഞ്ഞ പാവം ഞാനും (ഇത് എന്റെ മാത്രം അഭിപ്രായം ആണ് ) മീറ്റിങ്ങിനു തലേന്നു തന്നെ ഞങ്ങൾ ഒരുക്കങ്ങൾ ആരംഭിച്ചു.വർഗീസ് അച്ചായൻ അദ്ദേഹത്തിന് ആയിരുന്നു ആഹ്ലാദം കൂടുതൽ കാരണം പുള്ളിക്ക് പൊതുവെ ഉള്ള ഒരു സോഭാവം ആണ് ആളുകൂടുന്നിടത് അണിഞ്ഞു ഒരുങ്ങി പോകുക എന്നത്.പുള്ളിയെ ഞങ്ങൾ സ്നേഹത്തോടെ "പവനായി" എന്ന് വിളിക്കും, കാരണം പുള്ളിയുടെ വാചകമടി തന്നെ.അതുപോലെ സ്ത്രീ വിഷയത്തിൽ ആഗ്രഗന്ന്യൻ ആണ് പുള്ളി ഇപ്പോഴും ഫോണിലും ചാറ്റിങ്ങിലും ആയി കാണും കിളികൾ കുറെ
ജോലി കഴിഞ്ഞു റൂമിൽ എത്തിയ ഉടനെ തന്നെ അദിയം കണ്ണിൽ തടഞ്ഞത് പുതു പുത്തൻ ഷർട്ടും പാന്റും ആയിരുന്നു സംഭവം കണ്ടപ്പോളേ മനസിലായി നാളത്തെ മീറ്റിങ്ങിൽ ഇടുവാൻ വേണ്ടി പവനായി ഒരുക്കി വെച്ചേക്കുന്നത് ആണെന്നു.ഞാൻ ഒന്നുമേ മിണ്ടുവാൻ പോയില്ല ഞാനും ആവശ്യമായ തുണികൾ ഒരുക്കി വെച്ചു.ഞാനും പവനായിയും റൂമിലെ മൂന്നാമത്തെ അങ്ങവും കൂടി മീറ്റിങ്ങിനു പുറപ്പെട്ടു.പൊതുവെ ഫോട്ടോ ഗ്രാഫിയിൽ കമ്പ മുള്ള എന്റെ കയിൽ ഒരു ക്യാമറയും കൂടി ഉണ്ടായിരുന്നു പവനായി നേരത്തെ പറഞ്ഞിരുന്നു മീറ്റിംഗ് സമയത്തെ ഫോട്ടോസ് അയാളെ കേന്ദ്രീകരിച്ചു കുറേ എടുത്തു പുള്ളിക്കു അയച്ചു കൊടുക്കണം എന്ന്. മീറ്റിങ്ങിൽ പതിവുപോലെ പവനായി തിളങ്ങി ഞാൻ ഫോട്ടോസും എടുത്തു.
പതിവുപോലെ പിറ്റേന്ന് ഓഫീസിൽ തിരക്കു പിടിച്ചിരിക്കുന്ന സമയത്ത് തന്നെ പവനായിയുടെ കാൾ വന്നു ഡാ മറ്റേ ഫോട്ടോസ് ഒന്ന് അയച്ചു തരൂ എന്ന് പറഞ്ഞു ജോലിത്തിരക്ക് ഉണ്ടായിട്ടുകൂടി ഞാൻ അത് അയച്ചു കൊടുക്കുവാൻ തീരുമാനിച്ചു അയക്കുന്ന കൂട്ടത്തിൽ വെറുതെ ഒരു തമാശക്ക് നേരത്തെ ഞാൻ എടുത്തു വെച്ചിരുന്ന പവനായിയുടെ രണ്ടു മോശം ഫോട്ടോസ് കൂടി ഉണ്ടായിരുന്നു ഞാൻ അവയെല്ലാം മെയിലിൽ അറ്റാച്ച് ചെയ്തു പുള്ളിക്കയച്ചു.അന്ന് വൈകിട്ട് പുള്ളിയുടെ വക അടിപൊളി പാർട്ടി കാരണം ചോദിച്ചിട്ട് പുള്ളി പറഞ്ഞില്ല പാർട്ടി കഴിയട്ടെ എന്ന് പറഞ്ഞു .
പാർട്ടി നീണ്ടു പോയി മൊബൈലിൽ ഒരു കാൾ വന്നതിനാൽ പവനായി ഞങ്ങളോട് ജസ്റ്റ് മിനിറ്റ് പറഞ്ഞു വെളിയിൽ പോയി ...........................
തിരികെ വന്ന അദേഹത്തിന്റെ മുഖം ദേഷ്യം കൊണ്ട് തുടുത്തിരുന്നു.കാരണം തിരക്കിയിട്ടു എന്നോട് ഒന്നുമേ പറഞ്ഞില്ല എന്ന് മാത്രമല്ല പിറ്റേന്നു ഓഫീസിൽ എത്തും വരെ കമാ എന്നൊരക്ഷരം എന്നോട് അയാൾ മിണ്ടിയില്ല.എനിക്ക് അത്ഭുദമായി ഞാൻ ഒടുവിൽ കാരണം തിരക്കി മറുപടി ശൂന്യമായ നോട്ടം മാത്രം.കാലം എന്നെയും പവനായിയെയും അകറ്റി പുതിയ മേച്ചിൽ പുറം കിട്ടിയപ്പോൾ ഞാൻ രാജ്യം വിട്ടു എങ്കിലും ഇന്നലെ ഞങ്ങളുടെ കൂടെ നേരത്തെ വർക്ക് ചെയ്ത വിനോദിനെ കാണും വരെ അന്നത്തെ കാളിന് ശേഷം പവനായി എന്നോട് മിണ്ടാത്തത് എന്തായിരിക്കാം എന്നുള്ള ചിന്ദ എന്നെ വേട്ടയാടിയിരുന്നു ഇന്നലെ പാർകിൽ വെച്ച് വിനോദിനെ കണ്ടപ്പോൾ ഞാൻ പഴയ പവനായി വിഷയം എടുത്തിട്ടു അവൻ പറഞ്ഞപ്പോൾ ആണ് എനിക്ക് കാരിയം മനസിലായത് എന്തെന്നാൽ.
ഞാൻ പവനായിയുടെ ഫോട്ടോസ് അയച്ചകൂട്ടത്തിൽ അദേഹം നേരത്തെ വെള്ളമടിക്കുന്നതും അണ്ടർ വയറു മാത്രം ഇട്ടിരിക്കുന്നതുമായ രണ്ടു ഫോട്ടോസും കൂടെ അയച്ച കാരിയം പറഞ്ഞല്ലോ എന്റെ മെയിൽ കിട്ടിയ ഉടനെ പുള്ളിക്കാരൻ അറ്റാച്ച്മെന്റ് ഓപ്പണ്‍ കൂടി ചെയ്യാതെ നേരെ അദേഹത്തിന്റെ കാമുകിമാർക്ക് ഫോർവേഡ് ചെയ്യ്തു ........ബാക്കി ഞാൻ പറയാതെ തന്നെ നിങ്ങൾക്ക് മനസിലയികാണുമല്ലോ (ഈ ഫോട്ടോസ് അയാൾ കാമുകിമാർക്ക് അയക്കാൻ വേണ്ടി ആണ് എന്നെകൊണ്ട് എടുപ്പിച്ചത് എന്ന് ഞാൻ അറിഞ്ഞോ ) # ഫീലിംഗ് :പവനായി ശവമായി

No comments:
Post a Comment