ഇന്നും ആ പഴയ കാരിയങ്ങൾ
ഇന്നും
ആ പഴയ കാരിയങ്ങൾ ഓർക്കുമ്പോൾ മനസ്സിൽ ആദ്യം ഓടി എത്തുന്നത് നൊവുകലർന്ന
ഒരു പുഞ്ചിരി ആണ്. സംഭവം മറ്റൊന്നുമല്ല എൻറെ ഓർമ്മകളിൽ അവശേഷിക്കുന്ന സ്കൂൾ
പഠന കാലത്തേ ചില സംഭവങ്ങൾ
അന്നു ഞാൻ രണ്ടാം ക്ലാസിൽ പഠിക്കുന്നു
സ്കൂളിൽ പോകുന്നത് എന്തിനാണെന്ന് ആരെങ്കിലും ചോദിച്ചാൽ കഞ്ഞിയും പയറും
കഴിക്കാൻ വേണ്ടി എന്ന് പറയുന്ന ബാല്യ കാലം ഒന്നാം ക്ലാസിൽ കുട്ടികളെ
തോല്പ്പിക്കാത്തതിനാൽ എങ്ങിനെയോ രണ്ടാം ക്ലാസിൽ എത്തി സരള ടീച്ചർ ആയിരുന്നു
ക്ലാസ് ഭരണം പൊതുവെ യെക്ഷികളെ പേടിയുള്ള എനിക്ക് ടീച്ചറിന്റെ മുഖം
കാണുമ്പൊൾ പേടി കൂടുമായിരുന്നു അവരുടെ ജെരട് ഫേമസ് ആയിരുന്നു തുടയുടെ
ഇടയിലോ കൈയുടെ മുകൾ ഭാഗത്തോ പേനയുടെ ക്യാപും വെച്ച് ടീച്ചർ ജെരടാൻ
തുടങ്ങിയാൽ പതിനാല് ലോകവും നമ്മൾ കണ്ടു പോകും ദൈവ ഭാഗ്യത്താൽ ഒരുപാടെണ്ണം
അത് എനിക്കും കിട്ടിയിട്ടുണ്ട് ടീച്ചറെ പട്ടി കടിക്കണേ അല്ലങ്കിൽ അവർക്ക്
പനി വരണേ എന്നും പറഞ്ഞു അമ്പലത്തിൽ ഇട്ട പൈസ നഷ്ടം. ആ ഇടക്കാണ് സുരേഷ് ഒരു
പുതിയ സംഭവവും ആയി വന്നത് തോടിന്റെ വക്കിൽ വളർന്നു
നിൽകുന്ന കള്ളിമുള്ളിന്റെ ഇല വളച്ചു കുത്തിയാൽ എല്ലാം ഓക്കേ ആകും
കുത്തുന്ന സമയത്ത് മനസ്സിൽ നമ്മൾ എന്തോ അഗ്രെഹിച്ചോ അതെല്ലാം
നടക്കുമെന്നും അവൻ പറഞ്ഞു അതിനു വേണ്ടി ഒരു സ്രേമം നടത്താൻ വേണ്ടി ഞാൻ
തീരുമാനിച്ചു പിറ്റേന്ന് സ്കൂളിൽ പോകും വഴി തോടിന്റെ വാക്കിലേക്ക് ഞാൻ പോയി
കള്ളിമുൾ വളച്ചു കുത്തുന്ന സമയത്ത് ദേകിടക്കുന്നു കാലും തെന്നി വെള്ളത്തിൽ
ദേഹം ആസകലം വെള്ളവും ചെളിയു൦. ആ പരുവത്തിൽ സ്കൂളിൽ ചെന്നാൽ ടീച്ചർ
അടിക്കും എന്നതാ ഒരു വഴി ഞാൻ പതുക്കനെ വെള്ളത്തിൽ നിന്നും കരക്ക് കേറി
തോടിനടുതാണ് സുബീഷിന്റെ വീട് അവിടെപോയി വിശാലമായി ഒന്ന് കുളിച്ചു എന്നിട്ട്
അവന്റെ ഷർട്ടും എടുത്തിട്ടുകൊണ്ട് സ്കൂളിലേക്ക് യാത്ര ആയി സ്കൂളിൽ
ചെന്നപ്പോൾ സമയം 11 താമസിച്ചതിന്റെ കാരണം ബോദിപ്പിക്കാൻ
പറഞ്ഞു ഊര് തെണ്ടിയുടെ ഓട്ട കീശയിൽ എന്ത് കാരണം ജീവിതത്തിൽ കള്ളം
പറയാൻ പഠിപ്പിച്ച കൂട്ടുകാരനെയും മനസ്സിൽ ദ്യാനിച്ചു അംബൊലി രാഗത്തിൽ
ഒരു കള്ളം അങ്ങ് പറഞ്ഞു (കടപ്പാട്ആറാം തമ്പുരാൻ മോഹൻലാൽ) അത് കേട്ടതും
ടീച്ചർ എന്നെ അറികതോട്ടു പിടിച്ചു ജെരടാൻ തുടങ്ങി ഹോ അമ്മോ സഹിക്കാൻ
വയ്യാണ്ടായി ജെരടിനോപ്പം ടീച്ചറുടെ ഈ വാക്കുകളും കഴിഞ്ഞ മാസവും നീ ഇതേ
കള്ളം പറഞ്ഞല്ലെടാ എന്നോട് ഒരു ദിവസം ലീവ് എടുത്തത് ഞാൻ എന്താ പൊട്ടി
ആണെന്ന് വിചാരിച്ചോ വെറും നിർദോഷമായ ഒരു കള്ളം ആണ് ഞാൻ പറഞ്ഞത്
"സ്കൂളിലേക്ക് വരുന്ന വഴി പിള്ളാരെ പിടുത്തക്കാരെ കണ്ടു പേടിച്ചു
ഒളിച്ചിരുന്ന ഞാൻ അവർ പോയിട്ടാണ് വെളിയിൽ വന്നത് അതാണ് താമസിക്കാൻ കാരണം"
ഇതിനു മറുപടി ആയി അവർ തന്ന ജെരട് എനിക്ക് സഹിക്കാവുന്നതിലും അപ്പുറം
ആയിരുന്നു എന്റെ പ്രാർത്ഥനയുടെ ബലമോ എന്തോ പിറ്റേന്ന് ടീച്ചറെ വണ്ടി
ഇടിച്ചു തൽക്കാലം ശല്യം ഒഴിവായി എന്നുള്ളത് എന്റെ തോന്നൽ മാത്രം ആയിരുന്നു
പിടിച്ചതിലും വലുതാണ് വെള്ളത്തിൽ ഉള്ളത് എന്ന് പറയും പോലെ അവർക്ക് പകരം
വന്നത് ദീപ എന്ന് പേരുള്ള വേറൊരു യെക്ഷി ആയിരുന്നു ദീപ ടീച്ചറിന്റെ ആദ്യ
ക്ലാസ്സ് ടീച്ചർ എല്ലാരോടും പേര് ചോദിച്ചു പരിചയ പെടീലിന് ശേഷം അവർ
ചോദിച്ചു ആർക്കാണ് നല്ലവണ്ണം പാടാൻ അറിയുന്നത് എന്റെ വിവരകേടിനു ഞാൻ ചാടി
എണീറ്റു ടീച്ചറിന്റെ അടുക്കൽ എത്തി പാടാൻ തുടങ്ങി"യേശുദാസ്പാടി
സിൽക്ക്സ്മിത ആടി കണ്ടു നിന്ന മമ്മൂട്ടി മുണ്ടും പൊക്കി ചാടി
>>>>.....₹#@ 8 5 ₹#്@#@
അങ്ങിനെ എന്റെ പാട്ടു തീർന്നതും ടീച്ചറുടെ മുഖത്തെ സന്തോഷം മാറി ഉടൻ അവര്
എന്നെ ചേർത്ത് പിടിച്ചു അവരുടെ കൈ പേനയുമായി എന്റെ തുടയെ ലെക്ഷ്യമാക്കി
നീങ്ങി അമ്മോ................
അന്നൊന്നും എനിക്കറിയില്ലായിരുന്നു ഈ
ടീചെരുംമാർ എന്നെ എന്നതിനാ ജെരടുന്നത് എന്ന് അത് മനസിലായപ്പോഴേക്കും കാലം
ഏറെ കടന്നു പോയിരുന്നു
No comments:
Post a Comment