Wednesday, July 10, 2013

feelings

കൊട്ടേഷൻ


രാവിലെ റബ്ബറിന്റെ കറയും എടുത്തു തലയിൽ വെച്ചുകൊണ്ട് ഞാൻ പതുക്കെ വീട്ടിലേക്കു നടന്നു സമയം ഏതാണ്ട് 9 മണി പാൽ ഉറ ചെയ്യാൻ വെച്ച് കഴിഞ്ഞാൽ അന്നത്തെ പണി തീർന്നു സണ്‍‌ഡേ ആയതിനാൽ ക്ലാസിനും പോകേണ്ട. എന്റെ നടത്തം വീടിന്റെ പിന്നിലെ ചെറിയ ഷെഡിൽ അവസാനിച്ചു ടിഷുകൾ ഓരോന്ന് നിരത്തി വെച്ച് തുല്യമായ അളവിൽ ഞാൻ പാല് അതിലേക്കു ശ്രെധയോടെ പകരാൻ തുടങ്ങി അപ്പോൾ അതാ വീട്ടിലേക്കുള്ള വഴിയുടെ തുടക്കത്തിൽ അഞ്ചു മുഖങ്ങൾ അതിൽ രണ്ടെണ്ണം പരിചയ ഉള്ളവ ആയിരുന്നു എന്റെ ജോലി പെട്ടന്ന് തീർത്തിട്ടു ഞാൻ ആ മുഖങ്ങളുടെ അടുത്തേക്ക് ചെന്നു എന്റെ കൂടെ പഠിച്ച 2 പേരും അതുവരെ കണ്ടിട്ട് കൂടി ഇല്ലാത്ത മറ്റു മൂന്നു പേരും ഞാൻ എന്റെ സഹപാടികളോട് കാരിയം തിരക്കി അവർ പറഞ്ഞ വസ്തുത എന്നെ ആകാംഷ പുളകിതൻ ആക്കി എന്തെന്നാൽ അവർക്ക് അറിയേണ്ടത് ആരാണ് ഈ അപ്പു എന്നതായിരുന്നു ഞാൻ കാരിയം പറഞ്ഞില്ല പകരം കാരണം തിരക്കി
"ഹോ പ്രേത്യേകിച്ചു ഒന്നും ഇല്ല അളിയാ നമ്മുടെ സുധീർ ഇല്ലേ അവന്റെ കുഞ്ഞമ്മേടെ മോളെ ഈ പറഞ്ഞ അപ്പു ശല്യപെടുത്തുന്നു പോലും അവനെതിരെ ഒരു കൊട്ടേഷൻ കിട്ടിയിട്ടുണ്ട് അവനെ ഒന്ന് പഞ്ഞിക്കിടാൻ വന്നതാ" ഈ മറുപടി കേട്ട് ഞാൻ ഞെട്ടി എന്തായാലും ഒരു കാരിയം ഉറപ്പായി സർക്കാർ ആശുപത്രിയിൽ ഒരു റൂം എടുക്കേണ്ടി വരും. പെട്ടന്നാണ് എനിക്ക് ആ ബുദ്ധി ഉണ്ടായതു ഇവന്മ്മാർക്ക് അപ്പുനെ കിട്ടിയാൽ മതി ഞാനാണ്‌ അപ്പു എന്ന് ഇവർകൊട്ടു അറിയുകേം ഇല്ല കാരണം സ്കൂളിൽ എന്റെ പേര് വേറെ ആണല്ലോ രണ്ടു പേരുകൾ എനിക്കിടാൻ തോന്നിയ മാതാപിതാക്കന്മാരോട് മനസ്സിൽ ഞാൻ ഒരു നന്ദി പറഞ്ഞു.

അവരോടു ആളിനെ ഞാൻ കാണിച്ചു തരാം വെയിറ്റ് ചെയ് എന്നും പറഞ്ഞു ഞാൻ വീട്ടിലേക്കോടി പെട്ടന്ന് ഡ്രെസ്സും മാറി കൈയിലെ ഒട്ടുപാൽ ഒട്ടിപിടിച്ചിരുന്ന കറയും വലിച്ചിളക്കി ഞാൻ തിരിച്ചു അവർക്കരികിലേക്കു ഓടി അവരുമായി ഞാൻ ആദിയം പോയത് തൊട്ടടുത്തുള്ള ചായ കടയിലേക്ക് ആണ് ഒരു ചായ ഒക്കെ കുടിച്ചിട്ട് അവരോടു ഞാൻ പറഞ്ഞു അളിയാസ് ഈ അപ്പു എനിക്കറിയാവുന്ന ചെക്കൻ ആണ് അവൻ പ്രശ്ന ക്കാരൻ അല്ല നിങ്ങള് തല്ലുകേം ഒന്നും വേണ്ട അവൻ നന്നായിക്കോളും ഞാൻ വേണേൽ ഒന്ന് ഉപദേശിക്കാം"വേണ്ട അളിയാ അവൻ ഇനീം ഒരു പെണ്ണിനേം നോക്കരുത് അതിനു വേണ്ടി അവന്റെ എല്ല് ഞങ്ങൾ ഊരി എടുക്കാൻ വന്നതാ" അവരുടെ മറുപടി ദൈവമേ എന്തായാലും അടി ഉറപ്പായി ഇവന്മ്മാര് ഞാൻ ആണ് അപ്പു എന്നറിയും മുൻപ് എങ്ങിനാ ഒന്ന് രെക്ഷ പെടുക ആലോചിച്ചിട്ട് ഒരു ബുദ്ധിം തെളിയിന്നില്ല അല്ലേലും അത് പണ്ടേ അങ്ങിനാ ആവശ്യം ഉള്ളപ്പോൾ അനങ്ങത്തില്ല. അളിയൻസ് ഇവിടെ നില്ല് ഞാൻ പോയി അപ്പു അവന്റെ വീട്ടിൽ ഉണ്ടോ എന്ന് നോക്കിയിട്ട് വരാം എന്നും പറഞ്ഞു ഞാൻ നേരെ എന്റെ വീട്ടിലോട്ടു വിട്ടു വീട്ടിലെത്തി അച്ഛനോട് പറഞ്ഞു എന്നെതിരക്കി ആരു വന്നാലും ഒരാഴ്ച മുൻപ് ദുബായിക്ക് പോയെന്നു പറയണം എന്ന് കാരണം തിരക്കിയപ്പോൾ അത് പിന്നെ പറയാമെന്നു അച്ഛന് മറുപടീം കൊടുത്തു ഞാൻ എന്റെ റൂമിൽ കേറി കതകു അടച്ചു.

സമയം വളരെ പെട്ടന്ന് ഓടി തുടങ്ങി അതിലും വേഗത്തിൽ എന്റെ നെഞ്ചിടിപ്പും ഒരു വിധം മണി നാല് ആക്കി ഞാൻ കതകും തുറന്നു വെളിയിലെത്തി അച്ഛനോട് ചോദിച്ചു ആരെങ്കിലും വന്നോ എന്ന് ഇല്ലാന്നുള്ള മറുപടി എനിക്ക് താൽക്കാലികമായ ആശ്വാസം തന്നു

ഞാൻ മനസ്സിൽ കരുതി അവന്മമാർ കുറെ നേരം ആ ചായക്കടയിൽ എന്നേം നോക്കി ഇരുന്നിട്ട് തിരിച്ചു പോയിക്കാണും എന്ന്........ ഞാൻ വീണ്ടും എന്റെ പതിവ് പണികളിൽ വ്യാപ്രുതൻ ആയി സമയം അഞ്ചു മണി ഞാൻ കവലയിലേക്കു ഇറങ്ങാനായി വീട്ടിൽ നിന്നും ഇറങ്ങിയതും ദേ മുറ്റത്ത്‌ അവന്മമാർ നിൽക്കുന്നു നിന്ന നിൽപ്പിൽ അങ്ങു മുകളിലോട്ടു എടുക്കണേ എന്ന് ഞാൻ വെറുതെ ആണെങ്കിലും അഗ്രെഹിച്ചു പോയി. അളിയൻസ് പോയില്ലേ ഞാൻ ചെറുകെ പേടിയോടു അവന്മ്മാരോട് ചോദിച്ചു എനിക്ക് ഉറപ്പായിരുന്നു ഞാനാണ്‌ അപ്പു എന്ന് അവർക്ക് മനസിലായി എന്ന്

നീ സഹയിചില്ലങ്കിലും അപ്പുനെ ഞങ്ങൾ കണ്ടു പിടിച്ചു അവൻ ഇനീം ഒരാറ് മാസത്തേക്ക് എണീറ്റ്‌ നടക്കാത്ത പരുവത്തിൽ ആക്കി ഞങ്ങൾ നിന്നോട് യാത്ര പറയാൻ വന്നതാ  ഈ വാക്കുകൾ എന്റെ മനസിനെ കുളിർമഴയത് അഴിച്ചു വിട്ട വേഴാമ്പൽ ആക്കി എത്രയും പെട്ടന്ന് ഇവന്മ്മാരെ ബസ്‌ കേറ്റി വിടണം
അല്ലങ്കിൽ പണി വീണ്ടും പാളും ഞാൻ ചോദിച്ചു ആരു കാണിച്ചു തന്നു അപ്പുവിനെ
അത് ആ ചായക്കടയിലെ തള്ള അവരോടു ആരാ ഈ അപ്പുവെന്ന് ചോദിച്ചപ്പോൾ അവര് അവന്റെ വീട് കാണിച്ചു തന്നു... ദൈവമേ ഞാൻ അവരോടു ചോദിച്ചു ഏത് ആ മഞ്ഞ പെയിന്റ് അടിച്ച വീടോ
അതെ എന്ന് മറുപടിയും എന്റെ അപ്പുകുട്ടണ്ണാ സോറി ഞാൻ മനസ്സിൽ പറഞ്ഞു ഞാൻ അവരുമായി ബസ്‌ സ്റ്റാൻഡിൽ എത്തി ബസ്‌ വരാൻ ഇനിയുമുണ്ട് അഞ്ചു മിനുറ്റ് ഞാൻ അവരുമായി വർത്തമാനത്തിൽ മുഴുകി ഇരിക്കുന്ന സമയത്ത് ദേ പുറകിൽ നിന്നും ഒരു വിളി


"ഡാ അപ്പു നീ അറിഞ്ഞില്ലേ നമ്മുടെ അപ്പുകുട്ടനെ ആരൊക്കെയോ അഞ്ചു പേർ വീട്ടിലെത്തി അടിച്ചു പരുവമാക്കി പോലും എന്തായാലും പോലീസ് വന്നിട്ടുണ്ട്" ഞാൻ ഞെട്ടലോടെ ആ വാക്കുകളുടെ ഉടമസ്ഥനെ നോക്കി കെഴിക്കെലെ രവി കൊച്ചാട്ടൻ ഒരു മഞ്ഞ ചിരി അയാൾക്ക് സമ്മാനിച്ചിട്ട് മനസാൽ ഞാൻ പറഞ്ഞു കള്ള പു #@$ % ₹#@  നിനക്ക് ഈ അപ്പു എന്ന് ഇവരുടെ മുന്നിൽ വെച്ച് തന്നെ വിളിക്കണം ഇല്ലേടാ മൈ #$^*& ^ ഞാൻ തിരിഞ്ഞു മറ്റവന്മ്മാരെ നോക്കി ബാക്കി അവിടെ നടന്നത് ഓർക്കുമ്പോൾ


ഹോ ദൈവമേ ശത്രുക്കൾക്ക് പോലും ഈ ഗെതി വരുത്തല്ലേ #ഫീലിംഗ്  ഇടി വെട്ടി മരിക്കാൻ കിടക്കുന്നവനെ ഇക്കിളി കൂട്ടുന്നു . 

No comments:

Post a Comment