
ഞാന്‍ അഖില്‍ സ്നേഹം ഉള്ളവര്‍ അപ്പുവേ,ഡാ അപ്പു, അപ്പുസേ എന്നൊക്കെ വിളിക്കും എന്റെ അഭിപ്രായത്തില്‍ പരയുകയണേല് 80 % യോഗ്യനായ ഒരുവന് മറ്റുള്ളവര്‍ക്ക് വേണമെങ്കില്‍ ഈ അഭിപ്രായത്തിനോട് യോജിക്കാന്‍ പ്രയാസം കാണും അത് വിട്ടുകള. കാലമാകുന്ന ഈ ആഴിയില്‍ നീന്താന്‍ തുടങ്ങിയിട്ട് ഇപ്പോള്‍ 25 മഹത്തായ വര്‍ഷങ്ങള്‍ ആയിരിക്കുന്നു ഇതിനിടയില്‍ പുഞ്ചിരിയോടെ ഒരു പാട് പേര് കളിപ്പിച്ചു പോയിട്ടുണ്ട് ഇപ്പോഴും അറിഞ്ഞു കൊണ്ട് അതിനു നിന്ന് കൊടുക്കുകയും ചൈയ്യുന്നുണ്ട് .
Tuesday, July 30, 2013
കാമുകി
ഇന്നലെ രാത്രിയില്‍ ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നോപ്പോളാണ് ഒരിക്കലും ഞാന്‍ പ്രതീക്ഷിക്കാത്ത ആ മിസ്സ്ഡ് കാള്‍ എനിക്ക് വന്നത്... നമ്പര്‍ നോക്കി നാട്ടിലെ ആണ് നല്ല ഫാന്‍സി നമ്പര്‍. തിരിച്ചു വിളിച്ചപ്പോള്‍ "റോക്കമുല്ലതായി പരുത്വായി " അറബിയില്‍ ഒരു ചേച്ചി ഇങ്ങനെ എന്തൊക്കെയോ പറഞ്ഞു ഫോണില്‍ ബാലെന്‍സ് ഇല്ലാത്തതു കൊണ്ടാണെന്ന് എനിക്ക് മനസിലായി.. പെട്ടന്ന് എന്റെ മനസിലേക്ക് പകല്‍ ഫേസ്ബുക്കില്‍ പരിചയ പെട്ട പാലക്കാട്ട് കാരി പെങ്കൊച്ചിനെ ഓര്‍മ്മ വന്നു അവളുടെ അഫ്യര്തന പ്രകാരം ഞാന്‍ എന്റെ നമ്പര്‍ അവള്‍ക്കു കൊടുത്തിരുന്നു ഇനീം ചിലപ്പോള്‍ അവള്‍ എങ്ങാനും എന്തായാലും മനസ്സില്‍ ഒരു ലെട്‌ുപൊട്ടി ഞാന്‍ വീണ്ടും വീണ്ടും വിളിക്കാന്‍ ശ്രേമിച്ചു ഫലം പഴയത് തന്നെ ഹും എന്തായാലും നേരം വെളുക്കട്ടെ എന്ന് മനസ്സില്‍ കരുതി വീണ്ടും ഉറങ്ങാന്‍ കിടന്നു സഹാമുറിയന്റെ ഉച്ചത്തിലുള്ള താരാട്ടു പാട്ട് കേട്ടപ്പോള്‍ ട്രെയിന്‍ തുരഗതില്ലുടെ പോകുന്ന ഒരു ഫീലിംഗ് ഓര്‍മ്മ വന്നു പുള്ളിയെ സഹമുറിയനായി കിട്ടിയ ആദ്യ നാളുകളില്‍ എന്നും പുള്ളിയോട് ഞാന്‍ വഴക്കായിരുന്നു ഈ ഉച്ചത്തിലുള്ള കൂര്‍ക്കം വലി എന്റെ ഉറക്കം കെടുത്തുന്നു എന്നും പറഞ്ഞ് എന്നാല്‍ നീണ്ട അഞ്ചു മാസം കൊണ്ട് അത് ചെറുകെ ഇല്ലാണ്ടായി. ഇപ്പോള്‍ പുള്ളിയുടെ കൂര്‍ക്കം വലി ഒരു ദിവസം കേട്ടില്ലങ്കില്‍ എനിക്ക് ഉറങ്ങാന്‍ പറ്റാത്ത അവസ്ഥയില്‍ ആയി... എന്‍റെ ഉറക്കത്തിനു വേണ്ടിയുള്ള താരാട്ടു പോലെ പുള്ളി കൂര്‍ക്കം വലിയുടെ ഒച്ച കുറച്ചു കൂട്ടി വെച്ചു. പതുക്കെ പതുക്കെ വീണ്ടും ഉറങ്ങാന്‍ തുടങ്ങി അപ്പോളതാ ഫോണ്‍ വീണ്ടും ചിലയ്ക്കുന്നു ചാടി എണീറ്റ് വീണ്ടും നോക്കി അതാ ആ പഴയ നമ്പര്‍ തന്നെ ഞാന്‍ ഉറപ്പിച്ചു ഇതവള്‍ തന്നെ.. പെട്ടന്ന് നേരം വെളുക്കാനായി ഞാന്‍ അന്ന് ആദ്യമായി പ്രാര്‍ത്ഥിച്ചു പതുക്കെ പതുക്കെ ഞാന്‍ ഉറകത്തിലേക്കു കാലെടുത്തു വെച്ചു.. സ്നേഹത്തിന്റെ മഴ കാത്തു കിടന്ന എന്‍റെ മനസാകുന്ന മരുഭൂമിയുലേക്ക് അവള്‍ അവളുടെ സ്നേഹമാകുന്ന മഴയുമായി ഓടി വരുന്നത് ഞാന്‍ സോപ്പ്നം കണ്ടു ഞങ്ങള്‍ക്ക് ചുറ്റും വെള്ള പട്ടുടുത്ത മാലാഖമാര്‍ നൃത്തം ചായുന്നു. ഹോ എന്‍റെ മനസിനെ ആനന്ദത്തില്‍ ആറാടിച്ച അതുപോലൊരു സൊപ്നം ഞാന്‍ മുന്‍പ് കണ്ടിട്ടേ ഇല്ല........... സോപനത്തിനോടുവില്‍ അവളുടെ ചുണ്ടുകള്‍ എന്‍റെ ചുണ്ടുകളുമായി ചേരുന്ന ആ ശുഭ മുഹൂര്‍ത്തം സംജാതമായി ദാ പെട്ടന്ന് അധി നികൃഷ്ടമായ ഒരു കൈ എന്നെ പിടിച്ചു വലിച്ചു മാറ്റുന്നു......... ഡാ മതിയെടാ ഉറങ്ങിയത് ഓഫീസില്‍ പോകാറായി എണീറ്റ് പെട്ടന്ന് റെഡി ആക്... സഹാമുറിയന്റെ ആ വാക്കുകള്‍ എന്നെ സോപ്നതില്‍ നിന്നുണര്‍ത്തി നല്ലൊരു ചുമ്പനം വേസ്റ്റ് ആകിയ അയാളെ എനിക്ക് കൊല്ലുവാനുള്ള ദേഷ്യം ഉണ്ടായി ഞാന്‍ പെട്ടന്ന്‍ എണീറ്റ് കട്ടിലിന്‍ അടിയില്‍ എന്നോട് പിണങ്ങി കിടന്ന മുണ്ടും തപ്പി ഉടുത്ത് കുളിമുറിയിലേക്ക് ഓടി കുളിക്കുന്നതിനിടയില്‍ ഞാന്‍ വീണ്ടും കേട്ടു ഫോണ്‍ ബെല്ലടിക്കുന്ന സൌണ്ട്.... കുളിയും പരുപാടികളും പെട്ടന്ന് മതിയാക്കി ഞാന്‍ ഓഫീസില്‍ പോകാന്‍ റെഡി ആയി. പോകും വഴി ഞാന്‍ ഫോണില്‍ നോക്കി അതെ ആ പഴയ നമ്പര്‍ തന്നെ...
Subscribe to:
Post Comments (Atom)
No comments:
Post a Comment