ഇത് ഒരു പഴയ സംഭവം ആണ് അന്ന് ഞാന്‍ ഒന്‍പതാം ക്ലാസില്‍ പഠിക്കുന്നു
( പഠിക്കുന്നു എന്ന് പറയുന്നതിലും നല്ലത് ഇരിക്കുന്നു എന്ന് പറയുന്നതാണ് ) ഒരു ഓണക്കാല അവധിയുടെ അവസാന നാള്‍... മനസ്സില്‍ ഓണത്തിന്‍റെ സന്തോഷം എല്ലാം മാറി പേടിയുടെ പെരുമ്പറ കൊട്ടുവാന്‍ തുടങ്ങി കാരണം നാളെമുതല്‍ വീണ്ടും സ്കൂളില്‍ പോകണം പോയാലോ ഓണപരീക്ഷയുടെ റിസള്‍ട്ട് ഓരോന്നായി കിട്ടിത്തുടങ്ങും ഹോ ആലോചിച്ചിട്ടു ഒരു എത്തും പിടിയും കിട്ടുന്നില്ല അന്നു രാത്രി എനിക്ക് കാള രാത്രി ആയിരുന്നു രാത്രി മുഴുവന്‍ ദുര്‍സോപ്നങ്ങളുടെ ഒരു ഘോഷയാത്രയും എനിക്ക് കൂട്ടായിട്ടു എന്നോടൊപ്പം ഉണ്ടായിരുന്നു..............
രാവിലെ പതിവിലും നേരത്തെ എണീറ്റു കുളിയും കഴിഞ്ഞു നേരെ അമ്പലത്തിലേക്ക് വെച്ചു പിടിച്ചു ഇനീം ഇതേ ഉള്ളു അവസാന രക്ഷ എന്ന് മനസ്സില്‍ ഇരുന്നു ആരോ പറയും പോലെ അമ്പലത്തില്‍ എത്തി ദൈവത്തോട് എങ്ങിനെ എങ്കിലും ഈ വട്ടം ജെയിപ്പിച്ചു വിടണേ എന്ന് മനമുരുകി പ്രാര്‍ത്ഥിച്ചു.. തിരിച്ചു വീട്ടിലെത്തിയപ്പോള്‍ ഉമ്മറ പടിയില്‍ പേപ്പറും വായിച്ചു കൊണ്ട് അച്ഛന്‍ ഇരിക്കുന്നു "" എന്താ പതിവില്ലാതൊരു ഭക്തി"" എന്റെ മുഖത്തേക്ക് ഒന്ന് നോക്കി കൊണ്ട് അച്ഛന്‍ ഈ ചോദിയം അഴിച്ചു വിട്ടു ""ഇന്ന് സ്കൂള്‍ തുറക്കുവല്ലേ പരീക്ഷയുടെ മാര്‍ഗ് ഇന്ന് കിട്ടും അതാ അല്ലെതെന്താ ഭക്തി"" അമ്മയുടെ വക സപ്പോര്‍ട്ട്..... ഞാന്‍ ഒന്നുമേ മിണ്ടിയില്ല............
അവധി ആണെന്ന് കരുതി കാള കളിച്ചു നടക്കാതെ ആ പുസ്തകം ഒന്ന് തുറന്നു വെച്ച് വയിക്കെടാ അമ്മയുടെ ഈ വാക്കുകളും മറുപടി ആയി നീ നിന്റെ പാട് നോക്ക് സ്കൂള്‍ തുറന്ന് മാര്‍ഗും മേടിച്ചു കൊണ്ട് ഇങ്ങു വരട്ടെ അവന്റെ കളി ഞാന്‍ മാറ്റുന്നുണ്ട് ഇങ്ങനെ ഉള്ള അച്ഛന്റെ വാക്കുകളും ഒരു ഫ്ലാഷ് ബാക്ക് പോലെ എന്റെ മനസ്സില്‍ ഓടി എത്തി ചായിപ്പിലെ ആട്ടു കല്ലിന്‍റെ അരികില്‍ ഇരിക്കുന്ന ചൂരല്‍ എന്നെ നോക്കി കൊഞ്ഞണം കുത്തി......
സ്കൂളില്‍ എത്തി കൂട്ടുകാര്‍ക്കൊപ്പം ഞാനും അവധിക്കാലത്തെ രെസകരമായ അനുഭവങ്ങള്‍ പങ്കു വെച്ചു ക്ലാസ് തുടങ്ങി പേപ്പറുകള്‍ ഓരോന്നായി കിട്ടി തുടങ്ങി ദൈവ സഹായം ഒന്നിനും പോട്ടിയിട്ടില്ല എല്ലാം അവസാന റൌണ്ടില്‍ ലാസ്റ്റില്‍ ഫിനിഷ് ചെയ്ത ഓട്ടക്കാരനെ പോലെ കഷ്ടിച്ച് ജെയിച്ചു... ഇനീം കിട്ടുവാന്‍ ഒരു വിഷയം ബാക്കി കെമിസ്ട്രി ..... "" സത്യത്തില്‍ കെമിസ്ട്രി എന്ന് കേട്ടപ്പോള്‍ത്തന്നെ എന്റെ ഉള്ള ജീവന്‍ പോയി """ ബാബു നമ്പൂതിരിയുടെ ഈ സിനിമാ ഡയല്‍ഓഗ് ആണ് കെമിസ്ട്രി എന്ന് കേള്‍ക്കുമ്പോള്‍ എനിക്കും തോന്നുന്നത്.....
വീട്ടിലെത്തി മാര്‍ഗുകള്‍ ഓരോന്നായി അച്ഛനെ കാണിച്ചു "" നാണം ഇല്ലല്ലോട പഠിക്കാന്‍ ആണെന്ന് പറഞ്ഞു നടക്കുന്നു നിനക്കിവിടെ എന്തിന്റെ കുറവാ സമയത്തിന് ഭക്ഷണം,, ചോദിക്കുമ്പോള്‍ ചോദിക്കുമ്പോള്‍ പൈസ നിന്നെ ഒക്കെ പഠിക്കാന്‍ വിടുന്നതിലും നല്ലത് ചാണകം വാരാന്‍ വിടുന്നതാ നീ മേലേലെ ആ സുനിലിനെ നോക്ക് എന്ത് നല്ലവണ്ണം അവന്‍ പഠിക്കും നീ പോയി അവന്റെ ചന്തി കടിക്ക്"" അച്ഛന്‍ ഈ വര്‍ഷവും പതിവ് തെറ്റിക്കാതെ ആ കേട്ടുമടുത്ത സ്ഥിരം പല്ലവി വീണ്ടും പറഞ്ഞു
മേലേലെ സുനില്‍..... ഉഴപ്പിന്റെ കാരിയതില്‍ ഞാന്‍ എല്‍ കെ ജി ആണെങ്കില്‍ അവന്‍ അതില്‍ യു കെ ജി ആണ് അവന്റെ വിട്ടിലും ഇതേ സ്ഥിരം വാക്കുകള്‍ തന്നെയാണ് അവന്റെ അച്ഛനും പറയുന്നത് അതില്‍ ഒരേ ഒരു മാറ്റം മാത്രം """ മേലേലെ സുനില്‍ എന്നതിന് പകരം അവന്റെ അച്ഛന്‍ പറയുന്നത് താഴെലെ അപ്പുനെ"" എന്നാരിക്കും ഒരിക്കല്‍ അവന്റെ അച്ഛന്‍ ഇങ്ങനെ പറഞ്ഞപ്പോള്‍ അവന്‍ മറുപടിയായി "" മത്ത കുത്തിയാല്‍ കുമ്പളം മുളയ്ക്കുമോ "" എന്ന് ചോദിച്ചു അതിനു ശേഷം അവന്റെ അച്ഛന്‍ അവനെ വഴക്ക് പറഞ്ഞിട്ടേ ഇല്ല എന്നാല്‍ ഞാന്‍ എന്റെ അച്ഛനോട് അങ്ങിനെ ചോദിക്കാന്‍ പേടി ആയിരുന്നു കാരണം മറുപടി അതി ഭീകരം ആരിക്കും.. അന്ന് എന്തായാലും ചൂരലിന് വിശ്രമം കിട്ടി "" ബാക്കി കിട്ടാനുള്ളതും മേടിചോണ്ട് വാ എല്ലാത്തിനും കൂടി മരുന്ന് ഒരുമിച്ചു തരാം"" അന്ന് അച്ഛന്‍ ഈ വാക്കുകള്‍ പറഞ്ഞു നിരത്തി
പിറ്റേന്ന് ക്ലാസ്സ് ടൈം ഞാന്‍ വാതിലിന്റെ അരികില്‍ എത്തി വരാന്തയിലേക്ക് നോക്കി ദേ വരുന്നു കേമിസ്ടി പഠിപ്പിക്കുന്ന വസന്ത ടീച്ചര്‍ കൈയില്‍ പേപ്പറുമായി എന്റെ ഹൃദയം നിലച്ചു ഞാന്‍ ഒരു വിദം എന്റെ ബെഞ്ചില്‍ സ്ഥാനം പിടിച്ചു ടീച്ചര്‍ ക്ലാസില്‍ എത്തി എല്ലാരേം നോക്കി പുഞ്ചിരിച്ചു എന്നിട്ട് ഓരോ പേരുകള്‍ വിളിച്ചു പേപ്പര്‍ കൊടുത്തു എന്റെ ഊഴം ആയി ഞാന്‍ നെഞ്ചിടിപ്പോടെ ചെന്ന് പേപ്പര്‍ വാങ്ങി മാര്ഗ് നോക്കി യ്യോ അയ്യിയ്യോ കരഞ്ഞു പോയി എന്റെ മാര്‍ഗും ഞാന്‍ പഠിക്കുന്ന ക്ലാസും ഒന്നുതന്നെ ഒന്‍പത്...
തോറ്റുപോയി എന്ന സത്യം എനിക്ക് മനസിലായി ഞാന്‍ എന്റെ തൊട്ടു അടുത്തിരുന്ന ജിഷ്ണുവിനെ നോക്കി അവനും അതെ മാര്ഗ് തന്നെ അത് കണ്ടപ്പോള്‍ എനിക്ക് സോല്‍പ്പം ആശ്വാസം ആയി... ഞാന്‍ അവനോടു ചോദിച്ചു എന്നാ ചെയ്യും മച്ചു... ഒരു പോട്ടികരച്ചില്‍ ആരുന്നു മറുപടി കാരണം ഞങ്ങള്‍ക്ക് കിട്ടിയ മാര്ഗ് പോലെ തന്നെ സെയിം ആയിരുന്നു ഞങ്ങളുടെ വീട്ടിലെ അവസ്ഥയും.... ഞാന്‍ പറഞ്ഞു നീ പേടിക്കേണ്ട വഴി ഉണ്ട് ഞാന്‍ ബാഗില്‍ നിന്നും ഒരു റെഡ് കളര്‍ പെന്‍ എടുത്തു എനിക്ക് കിട്ടിയ ഒന്പതിന്റെ ഇപ്പുറത്ത് ഒരു ഒന്നിട്ടു അവനും കൊടുത്തു ഒരു ഒന്ന് ഫ്രീ ആയി അങ്ങിനെ ഞങ്ങടെ മാര്‍ഗ് പത്തൊന്‍പതു ആയി... കഴ്ടിച്ചു ജെയിച്ചു
ആ മാര്‍ഗുമായി ഞാന്‍ വീട്ടിലേക്കു യാത്ര ആയീ എന്നാല്‍ അന്ന് ഇട്ട ആ ഒന്ന് പിന്നീട് ഞങ്ങടെ ജീവിതത്തില്‍ മറക്കാന്‍ പറ്റാത്ത ഒരുപാടു കയിപുകള്‍ നല്‍കി അതിനെ പറ്റി പിന്നീട് പറയാം
— ( പഠിക്കുന്നു എന്ന് പറയുന്നതിലും നല്ലത് ഇരിക്കുന്നു എന്ന് പറയുന്നതാണ് ) ഒരു ഓണക്കാല അവധിയുടെ അവസാന നാള്‍... മനസ്സില്‍ ഓണത്തിന്‍റെ സന്തോഷം എല്ലാം മാറി പേടിയുടെ പെരുമ്പറ കൊട്ടുവാന്‍ തുടങ്ങി കാരണം നാളെമുതല്‍ വീണ്ടും സ്കൂളില്‍ പോകണം പോയാലോ ഓണപരീക്ഷയുടെ റിസള്‍ട്ട് ഓരോന്നായി കിട്ടിത്തുടങ്ങും ഹോ ആലോചിച്ചിട്ടു ഒരു എത്തും പിടിയും കിട്ടുന്നില്ല അന്നു രാത്രി എനിക്ക് കാള രാത്രി ആയിരുന്നു രാത്രി മുഴുവന്‍ ദുര്‍സോപ്നങ്ങളുടെ ഒരു ഘോഷയാത്രയും എനിക്ക് കൂട്ടായിട്ടു എന്നോടൊപ്പം ഉണ്ടായിരുന്നു..............
രാവിലെ പതിവിലും നേരത്തെ എണീറ്റു കുളിയും കഴിഞ്ഞു നേരെ അമ്പലത്തിലേക്ക് വെച്ചു പിടിച്ചു ഇനീം ഇതേ ഉള്ളു അവസാന രക്ഷ എന്ന് മനസ്സില്‍ ഇരുന്നു ആരോ പറയും പോലെ അമ്പലത്തില്‍ എത്തി ദൈവത്തോട് എങ്ങിനെ എങ്കിലും ഈ വട്ടം ജെയിപ്പിച്ചു വിടണേ എന്ന് മനമുരുകി പ്രാര്‍ത്ഥിച്ചു.. തിരിച്ചു വീട്ടിലെത്തിയപ്പോള്‍ ഉമ്മറ പടിയില്‍ പേപ്പറും വായിച്ചു കൊണ്ട് അച്ഛന്‍ ഇരിക്കുന്നു "" എന്താ പതിവില്ലാതൊരു ഭക്തി"" എന്റെ മുഖത്തേക്ക് ഒന്ന് നോക്കി കൊണ്ട് അച്ഛന്‍ ഈ ചോദിയം അഴിച്ചു വിട്ടു ""ഇന്ന് സ്കൂള്‍ തുറക്കുവല്ലേ പരീക്ഷയുടെ മാര്‍ഗ് ഇന്ന് കിട്ടും അതാ അല്ലെതെന്താ ഭക്തി"" അമ്മയുടെ വക സപ്പോര്‍ട്ട്..... ഞാന്‍ ഒന്നുമേ മിണ്ടിയില്ല............
അവധി ആണെന്ന് കരുതി കാള കളിച്ചു നടക്കാതെ ആ പുസ്തകം ഒന്ന് തുറന്നു വെച്ച് വയിക്കെടാ അമ്മയുടെ ഈ വാക്കുകളും മറുപടി ആയി നീ നിന്റെ പാട് നോക്ക് സ്കൂള്‍ തുറന്ന് മാര്‍ഗും മേടിച്ചു കൊണ്ട് ഇങ്ങു വരട്ടെ അവന്റെ കളി ഞാന്‍ മാറ്റുന്നുണ്ട് ഇങ്ങനെ ഉള്ള അച്ഛന്റെ വാക്കുകളും ഒരു ഫ്ലാഷ് ബാക്ക് പോലെ എന്റെ മനസ്സില്‍ ഓടി എത്തി ചായിപ്പിലെ ആട്ടു കല്ലിന്‍റെ അരികില്‍ ഇരിക്കുന്ന ചൂരല്‍ എന്നെ നോക്കി കൊഞ്ഞണം കുത്തി......
സ്കൂളില്‍ എത്തി കൂട്ടുകാര്‍ക്കൊപ്പം ഞാനും അവധിക്കാലത്തെ രെസകരമായ അനുഭവങ്ങള്‍ പങ്കു വെച്ചു ക്ലാസ് തുടങ്ങി പേപ്പറുകള്‍ ഓരോന്നായി കിട്ടി തുടങ്ങി ദൈവ സഹായം ഒന്നിനും പോട്ടിയിട്ടില്ല എല്ലാം അവസാന റൌണ്ടില്‍ ലാസ്റ്റില്‍ ഫിനിഷ് ചെയ്ത ഓട്ടക്കാരനെ പോലെ കഷ്ടിച്ച് ജെയിച്ചു... ഇനീം കിട്ടുവാന്‍ ഒരു വിഷയം ബാക്കി കെമിസ്ട്രി ..... "" സത്യത്തില്‍ കെമിസ്ട്രി എന്ന് കേട്ടപ്പോള്‍ത്തന്നെ എന്റെ ഉള്ള ജീവന്‍ പോയി """ ബാബു നമ്പൂതിരിയുടെ ഈ സിനിമാ ഡയല്‍ഓഗ് ആണ് കെമിസ്ട്രി എന്ന് കേള്‍ക്കുമ്പോള്‍ എനിക്കും തോന്നുന്നത്.....
വീട്ടിലെത്തി മാര്‍ഗുകള്‍ ഓരോന്നായി അച്ഛനെ കാണിച്ചു "" നാണം ഇല്ലല്ലോട പഠിക്കാന്‍ ആണെന്ന് പറഞ്ഞു നടക്കുന്നു നിനക്കിവിടെ എന്തിന്റെ കുറവാ സമയത്തിന് ഭക്ഷണം,, ചോദിക്കുമ്പോള്‍ ചോദിക്കുമ്പോള്‍ പൈസ നിന്നെ ഒക്കെ പഠിക്കാന്‍ വിടുന്നതിലും നല്ലത് ചാണകം വാരാന്‍ വിടുന്നതാ നീ മേലേലെ ആ സുനിലിനെ നോക്ക് എന്ത് നല്ലവണ്ണം അവന്‍ പഠിക്കും നീ പോയി അവന്റെ ചന്തി കടിക്ക്"" അച്ഛന്‍ ഈ വര്‍ഷവും പതിവ് തെറ്റിക്കാതെ ആ കേട്ടുമടുത്ത സ്ഥിരം പല്ലവി വീണ്ടും പറഞ്ഞു
മേലേലെ സുനില്‍..... ഉഴപ്പിന്റെ കാരിയതില്‍ ഞാന്‍ എല്‍ കെ ജി ആണെങ്കില്‍ അവന്‍ അതില്‍ യു കെ ജി ആണ് അവന്റെ വിട്ടിലും ഇതേ സ്ഥിരം വാക്കുകള്‍ തന്നെയാണ് അവന്റെ അച്ഛനും പറയുന്നത് അതില്‍ ഒരേ ഒരു മാറ്റം മാത്രം """ മേലേലെ സുനില്‍ എന്നതിന് പകരം അവന്റെ അച്ഛന്‍ പറയുന്നത് താഴെലെ അപ്പുനെ"" എന്നാരിക്കും ഒരിക്കല്‍ അവന്റെ അച്ഛന്‍ ഇങ്ങനെ പറഞ്ഞപ്പോള്‍ അവന്‍ മറുപടിയായി "" മത്ത കുത്തിയാല്‍ കുമ്പളം മുളയ്ക്കുമോ "" എന്ന് ചോദിച്ചു അതിനു ശേഷം അവന്റെ അച്ഛന്‍ അവനെ വഴക്ക് പറഞ്ഞിട്ടേ ഇല്ല എന്നാല്‍ ഞാന്‍ എന്റെ അച്ഛനോട് അങ്ങിനെ ചോദിക്കാന്‍ പേടി ആയിരുന്നു കാരണം മറുപടി അതി ഭീകരം ആരിക്കും.. അന്ന് എന്തായാലും ചൂരലിന് വിശ്രമം കിട്ടി "" ബാക്കി കിട്ടാനുള്ളതും മേടിചോണ്ട് വാ എല്ലാത്തിനും കൂടി മരുന്ന് ഒരുമിച്ചു തരാം"" അന്ന് അച്ഛന്‍ ഈ വാക്കുകള്‍ പറഞ്ഞു നിരത്തി
പിറ്റേന്ന് ക്ലാസ്സ് ടൈം ഞാന്‍ വാതിലിന്റെ അരികില്‍ എത്തി വരാന്തയിലേക്ക് നോക്കി ദേ വരുന്നു കേമിസ്ടി പഠിപ്പിക്കുന്ന വസന്ത ടീച്ചര്‍ കൈയില്‍ പേപ്പറുമായി എന്റെ ഹൃദയം നിലച്ചു ഞാന്‍ ഒരു വിദം എന്റെ ബെഞ്ചില്‍ സ്ഥാനം പിടിച്ചു ടീച്ചര്‍ ക്ലാസില്‍ എത്തി എല്ലാരേം നോക്കി പുഞ്ചിരിച്ചു എന്നിട്ട് ഓരോ പേരുകള്‍ വിളിച്ചു പേപ്പര്‍ കൊടുത്തു എന്റെ ഊഴം ആയി ഞാന്‍ നെഞ്ചിടിപ്പോടെ ചെന്ന് പേപ്പര്‍ വാങ്ങി മാര്ഗ് നോക്കി യ്യോ അയ്യിയ്യോ കരഞ്ഞു പോയി എന്റെ മാര്‍ഗും ഞാന്‍ പഠിക്കുന്ന ക്ലാസും ഒന്നുതന്നെ ഒന്‍പത്...
തോറ്റുപോയി എന്ന സത്യം എനിക്ക് മനസിലായി ഞാന്‍ എന്റെ തൊട്ടു അടുത്തിരുന്ന ജിഷ്ണുവിനെ നോക്കി അവനും അതെ മാര്ഗ് തന്നെ അത് കണ്ടപ്പോള്‍ എനിക്ക് സോല്‍പ്പം ആശ്വാസം ആയി... ഞാന്‍ അവനോടു ചോദിച്ചു എന്നാ ചെയ്യും മച്ചു... ഒരു പോട്ടികരച്ചില്‍ ആരുന്നു മറുപടി കാരണം ഞങ്ങള്‍ക്ക് കിട്ടിയ മാര്ഗ് പോലെ തന്നെ സെയിം ആയിരുന്നു ഞങ്ങളുടെ വീട്ടിലെ അവസ്ഥയും.... ഞാന്‍ പറഞ്ഞു നീ പേടിക്കേണ്ട വഴി ഉണ്ട് ഞാന്‍ ബാഗില്‍ നിന്നും ഒരു റെഡ് കളര്‍ പെന്‍ എടുത്തു എനിക്ക് കിട്ടിയ ഒന്പതിന്റെ ഇപ്പുറത്ത് ഒരു ഒന്നിട്ടു അവനും കൊടുത്തു ഒരു ഒന്ന് ഫ്രീ ആയി അങ്ങിനെ ഞങ്ങടെ മാര്‍ഗ് പത്തൊന്‍പതു ആയി... കഴ്ടിച്ചു ജെയിച്ചു
ആ മാര്‍ഗുമായി ഞാന്‍ വീട്ടിലേക്കു യാത്ര ആയീ എന്നാല്‍ അന്ന് ഇട്ട ആ ഒന്ന് പിന്നീട് ഞങ്ങടെ ജീവിതത്തില്‍ മറക്കാന്‍ പറ്റാത്ത ഒരുപാടു കയിപുകള്‍ നല്‍കി അതിനെ പറ്റി പിന്നീട് പറയാം

No comments:
Post a Comment