സീന്‍ 1
എന്റെ ഹൈസ്സ്കൂള്‍ പഠന കാലത്തെ ആദ്യ കാല നാളുകള്‍ വിരസമായ ഒരു ഹിസ്റ്ററി ക്ലാസില്‍ ഞാന്‍ അലസമായി പെണ്‍കുട്ടികളുടെ ഇടയിലേക്ക് നോക്കിയപ്പോള്‍ കണ്ട കാഴ്ച എന്നെ അത്ഭുത പെടുത്തികളഞ്ഞു എന്തെന്നാല്‍ തരുണീമണികളില്‍ ഒരു സുന്ദരിയുടെ നോട്ടം എന്റെ നേര്‍ക്ക് തന്നെ... ഇത് സത്യം ആണോ എന്നറിയാന്‍ എന്റെ കൈയില്‍ ഞുള്ളി നോക്കി..... ഞാന്‍ വീണ്ടും അവളെ നോക്കി ഇപ്പോഴും ആ നോട്ടം എന്റെ നേരെ തന്നെ.. ഞാന്‍ ഉറപ്പിച്ചു സംഭവം സത്യം തന്നെ.. ഉടനെ തന്നെ തോട്ടപ്പുറം ഇരുന്ന ജിഷ്ണുവിനെ വിളിച്ചുണര്‍ത്തി "അടിച്ചു മോനെ അടിച്ചു " എന്ന വാക്കുകളോടെ സംഭവം പറഞ്ഞു തെളിവിനായി അവനെ അവളുടെ നോട്ടം കാണിച്ചു കൊടുക്കുകയും ചെയ്തു ആ സമയം അവളുടെ ചുണ്ടില്‍ വിരിഞ്ഞ മന്തഹാസം എന്നെ വേറൊരു ലോകത്തിലേക്ക് എടുത്തുയര്‍ത്തി,,,,, ഹിപ്പോപോട്ടമിയാന്‍ സംസ്കാരവും ഹാരപ്പന്‍ സംസ്കാരവും ഒന്നുമല്ലായിരുന്നു എന്റെ മനസിലപ്പോള്‍... ഇളമണ്ണൂര്‍ ഹൈസ്സ്കൂളിന്റെ വരാന്തയിലൂടെ നടക്കുമ്പോള്‍ സ്കൂളിന്റെ പരിസരത്ത് മാത്രം അനുഭവപെടുന്ന ഒരു പ്രത്യേകതരം കാറ്റ്ഉണ്ട് അതിന്റെ മണം എന്നെ ഉന്മത്തനാക്കി..... തുടര്‍ന്നുള്ള പല ദിവസങ്ങളിലും ഞാന്‍ അവളുടെ കണ്ണുകൊണ്ട് ഉള്ള അസ്ത്ര മുനകളാല്‍ വിവസ്ത്രന്‍ ആക്ക പെട്ടു.... എന്റെ ആത്മ സുഹൃത്ത് ജിഷ്ണുവിന്റെ ഉപദേശ പ്രകാരം ഞാന്‍ അവള്‍ക്കു എന്റെ ഹൃദയത്തിലെ പറഞ്ഞറിയിക്കാന്‍ പറ്റാത്ത വികാരം ഒരു കടലാസ് തുണ്ടിലാക്കി കൊടുക്കുവാന്‍ തീരുമാനിച്ചു ......
അങ്ങിനെ ഒടുവില്‍ ഞാന്‍ ആദ്യമായി ഒരു പ്രേമ ലേഖനവും എഴുതി അവളെ സമീപിച്ചു ....... " ഛെ നിനക്ക് നാണമില്ലേ ഡാ എനിക്ക് ലെറ്റര്‍ തരാന്‍ ഞാന്‍ ഇത് ടീച്ചറെ കാണിക്കും " എന്നുള്ള അവളുടെ ദേഷ്യതോടെയുള്ള വാക്കുകള്‍ എന്നെ പ്രാന്ത് പിടിപ്പിച്ചു അന്നേരം അവളുടെ നോട്ടം എന്നിലേക്ക് അല്ലായിരുന്നു നീ മുഖത്ത് നോക്കി സംസാരിക്കെടി എന്നുള്ള എന്റെ വിലാപം കേട്ട് അവള്‍ പറഞ്ഞു ഞാന്‍ നിന്നെ അല്ലാതെ ആരെയാ നോക്കുന്നത് .... എനിക്കൊന്നും മനസിലായില്ല.. തിരിച്ചു വന്നു ജിഷ്ണുവിനോട് കാരിയം പറഞ്ഞു അവന്റെ ആശ്വാസ വാക്കുകള്‍ക്ക് എന്നുള്ളിലെ നിരാശാ കാമുകന്റെ രോദനം മാറ്റുവാന്‍ കഴിഞ്ഞില്ല.. തുടര്‍ന്ന് ഞാന്‍ ആ സംഭവം മറന്നു പിറ്റേന്ന് വീണ്ടും ഞാന്‍ കണ്ടു അവള്‍ എന്നെത്തന്നെ നോക്കുന്നു എന്നിലെ പുരുഷന്‍ ഉണര്‍ന്നു ഞാന്‍ ജിഷ്ണുവിനേം കൂട്ടി അവളുടെ അടുക്കലെത്തി ദേഷ്യത്തോടെ ചോദിച്ചു എന്താടി %@$%^)&%&^#%@#$^%$%^#% മോളെ നീ എപ്പോഴും എന്നെ തന്നെ നോക്കുന്നത് എന്ന് "%@$^%$*^%(&^(*&%^ നിന്നെ ആരു നോക്കുന്നെടാ നാറി ഞാന്‍ നോക്കിയത് ജിഷ്ണുവിനെയാ"" അവളുടെ മറുപടി ഹോ സഹിക്കാന്‍ പറ്റിയില്ല പിന്നീട് അവളെ സൂക്ഷിച്ചു നോക്കിയപ്പോളാണ് ""കോം കണ്ണ് "" ഒരു രോഗം അല്ല ഒരു പാട് ആണ്‍ കുട്ടികളുടെ ജീവിതം തുലച്ച ഒരു അവസ്ഥ മാത്രം ആണ് എന്ന് എനിക്ക് മനസിലായത്... അപ്പോഴും ആ നശിച്ച കാറ്റ് എന്നെയും തഴുകി പോയി എന്നാല്‍ ഇപ്പോള്‍ അതിനു ഒരു മാതിരി അളിഞ്ഞ വാട ആയിരുന്നു....
സീന്‍ 2
അന്ന് ഞാന്‍ പത്താം ക്ലാസില്‍.... ടുഷന്‍ പഠിക്കുന്നത് സ്ഥലത്തെ വിക്യാതമായ ഒരു സ്ഥാപനത്തില്‍ ഒരിക്കല്‍ ഏതൊ ഒരു ഒഴിവു സമയത്ത് ഞാനും പത്തു പെണ്‍കുട്ടികളും ഒരുമിച്ചിരുന്നു പരീക്ഷയെ പറ്റി പറയുന്ന സമയത്ത് കൂട്ടത്തില്‍ മിടുക്കിയും വെളുത്തവളുമായ ആ പെണ്കൊടി എന്നോട് പറഞ്ഞു അവളെ ഒരു പാടുപേര്‍ സ്നേഹിക്കാന്‍ പുറകെ നടക്കുന്നു പോലും ഉള്ളതായിരിക്കാം (കാരണം അവള്‍ ഒരു കൊച്ചു സുന്ദരി ആയിരുന്നു അവളുടെ ഒരു പുഞ്ചിരിക്കായി ഞാന്‍ ഉള്‍പ്പെടുന്ന പൂവന്‍ കോഴികള്‍ എത്രയാ പുറകെ നടന്നതെന്ന് ഞങ്ങള്‍ക്ക് പോലും അറിയില്ല....) ഞാന്‍ അവളോട് പറഞ്ഞു നിന്റെ പുറകെ നടക്കുന്നവരുടെ പേരുകള്‍ നീ എഴുതി നറുക്കിട് ആരെ കിട്ടുന്നോ ലൈന്‍ അടിച്ചോ എന്ന് അവള്‍ കുറെ പേരുകള്‍ എഴുതി ഇട്ടു കൂട്ടത്തില്‍ ഏതൊ ഒരു നാറി പെണ്ണ് എന്റെ പേരും അതില്‍ എഴുതി ഇട്ടു സൂക്ഷം പോലെ അവള്‍ നറുക്കെടുത്തത് എന്റെ പേര് ആയിരുന്നു ലോട്ടറി അടിച്ച ആഹ്ലാദത്തില്‍ ഞാന്‍ ഇരുന്നപ്പോള്‍ മടിച്ചു മടിച്ചു അവള്‍ പറഞ്ഞു അപ്പു സോറി നിന്നെ ഞാന്‍ എന്റെ സഹോദരനെ പോലെയാണ് കണ്ടത് നീ ഒന്നും വിചാരിക്കരുത് "" സോപ്നംകൊണ്ട് ഞാന്‍ ഉണ്ടാക്കിയ തജ്മഹളില്‍ അവള്‍ സഹോദര സ്നേഹം എന്ന ആസിഡ് ഒഴിച്ച് കഴുകി കളഞ്ഞു... ഹും ഒരു രാജീവ് ഗാന്ദി ആയി മാറാന്‍ മനസ് ഇല്ലാത്തതിനാലും മറ്റു ഒരുപാടു കാരണത്താലും ഞാന്‍ ഒരു പുഞ്ചിരിയില്‍ എന്റെ വേദന ഒളിപ്പിച്ചു .......
നാളുകള്‍ ഒരുപാടു കഴിഞ്ഞു അവളുമായി ഞാന്‍ അകന്നു ഒരിക്കല്‍ ഞാന്‍ വെറുതെ പുസ്തകം മരിച്ചു നോക്കിയപ്പോള്‍ അവളുടെ ലാന്‍ഡ് ലൈന്‍ നമ്പര്‍ കണ്ടു എന്തായിരിക്കും അവളുടെ അവസ്ഥ എന്നറിയാന്‍ ഞാന്‍ വിളിച്ചു "" ഹലോ ___ അല്ലെ ഞാന്‍ അപ്പു ഓര്‍ക്കുന്നുണ്ടോ ഈ സോരം "" മറുപടി ഒരു പോട്ടികരച്ചില്‍ ആയിരുന്നു "" അന്ന് ഞാന്‍ നിനക്ക് സങ്കടം അകുമോന്നു കരുതിയാ അങ്ങിനെ പറഞ്ഞത് ഡാ നിന്നെ എനിക്ക് ഭയങ്കര ഇഷ്ടം ആയിരുന്നു "" അവളുടെ ഈ മറുപടി എന്റെ മങ്ങി പോയ താജ്മഹലിന് തിളക്കം കൂട്ടി ..... ""എന്നാല്‍ ഇനീം ഒരു ചാന്‍സ് കൂടി തന്നൂടെ"" ഞാന്‍ അവളോട് ചോദിച്ചു "" ഇല്ലെടാ കഴിഞ്ഞ മാസം രാഹുലിനെ കാണും മുന്‍പ് ആയിരുന്നു നിന്റെ ഈ വിളി എങ്കില്‍ തീര്‍ച്ച ആയിട്ടും ഞാന്‍ നിന്നെ ........."" അവളുടെ ഈ മറുപടി വീണ്ടും എന്റെ തജ്മഹലിനെ ഇരുട്ടിലെക്കൊടിച്ചു
ഒന്നും മിണ്ടാതെ ഞാന്‍ ഫോണ്‍ കട്ട് ചെയ്തു ശൂന്യതയിലെക്കും നോക്കി ഇരുന്നു
സീന്‍ 3
+2 പഠന കാലം അവിടെയും എനിക്ക് കിട്ടി ഇതുപോലെ ഒരു പാര... ക്ലാസില്‍ ഒട്ടുമിക്ക പെണ്‍കുട്ടികളും സുന്ദരികള്‍ ആയിരുന്നു അതില്‍ എന്റെ കണ്ണുകള്‍ എപ്പോഴും ഉടക്കുന്നത് ലാസ്റ്റ് ബെഞ്ചില്‍ സ്ഥാനം പിടിച്ച സുന്ദരിയായ ഒരു കൊച്ചു പെണ്ണില്‍ ആയിരുന്നു അവള്‍ ചിരിക്കുമ്പോള്‍ തെളിയുന്ന കൊച്ചു ഞുണകുഴികളും ചെറിയ കൊമ്പല്ലും അവളുടെ അനേകം ആരാധകരില്‍ ഒരാളാക്കി എന്നെ മാറ്റി..... എനിക്ക് അവളോട് ഇഷ്ടം എന്ന വികാരം ഉണ്ടായി അവളുടെ നോട്ടം ഒന്ന് കിട്ടാനായി ഞാന്‍ ചെയ്യാത്ത പല സാഹസിക പ്രവര്‍ത്തികളും ചെയ്തു.. ഒരു പ്രേയോച്ചനവും കിട്ടിയില്ല ഒടുവില്‍ കൂട്ടുകാരനായ നിതീഷിനോട് കാരിയം അവതരിപ്പിച്ചു അവന്റെ നിര്‍ദേശ പ്രകാരം ഒരു കടലാസ് കഷ്ണത്തില്‍ "ഐ ലവ് യു" എന്ന് മാത്രം എഴുതി അവള്‍ക്കു കൊടുക്കുവാന്‍ വേണ്ടി ഞാന്‍ നിതീഷിനെ ഏല്‍പ്പിച്ചു അവന്‍ അവന്റെ കടമ ഭംഗിയായി നിറവേറ്റി...... എന്നോട് അവള്‍ക്കു താല്പരിയം ഇല്ല എന്ന മറുപടിയും അവന്‍ തന്നു ....
ഒരു മാസത്തിനു ശേഷംഉള്ള ഒരു ദിവസം ഞാന്‍ ക്ലാസില്‍ നേരത്തെ എത്തി ക്ലാസിന്റെ വാതിലുകള്‍ അടഞ്ഞു കിടന്നിരുന്നു അതും തുറന്നു അകത്തേക്ക് കയറിയ ഞാന്‍ കണ്ട കാഴ്ച ...... അവളുടെ മടിയില്‍ തലവെച്ചു കിടക്കുന്ന നിതീഷ് എന്നിലെ ദേഷ്യത്തിന്റെ മുല്ലപെരിയാര്‍ 136 അടി കവിഞ്ഞു... എന്നെകാളും അവനു ആരോഗ്യം ഉണ്ട് എന്ന ബോദ്യം എന്നെ അടി മേടിക്കുക എന്ന മഹത് കര്‍മ്മത്തില്‍ നിന്നും ഒഴിവാക്കി.... ഒരു കുറ്റബോധം പോലുമില്ലാതെ എന്റെ അടുക്കല്‍ എത്തിയ അവനോടു ഞാന്‍ ചോദിച്ചു അളിയാ " നീ എന്‍ നന്ബന്‍ ഡാ " മറുപടി ദേയനീയം ആരുന്നു ടെ നീ അല്ലാതെ ആരെങ്കിലും ലവ് ലെറ്ററില്‍ പേരുവേക്കാതെ എഴുതുമോടെ മണ്ടാ ഞാന്‍ അതവള്‍ക്ക് കൊടുത്തപ്പോള്‍ അവള്‍ കരുതി ഞാന്‍ ആണ് അതെഴുതിയത് എന്ന് പിന്നെ ചെങ്ങാതിയെ ഇങ്ങനെ അങ്ങ് സ്നേഹിക്കാന്‍ ഞാന്‍ തമിള്‍ പടം കാണാറില്ല സൊ ഇനി എങ്കിലും പ്രേമ ലേഖനം എഴുതുമ്പോള്‍ അടിയില്‍ പേര് വെക്കാന്‍ മറക്കരുത് ... കൂടെ ഈ ഉപദേശവും ........
ഫ്ലാഷ്ബാക്ക്
എന്റെ ആദ്യത്തെ നായികയെ ഞാന്‍ ഈ ഇട കണ്ടു കയില്‍ ഒരു കോച്ചുമായി അവള്‍ പണ്ടതെതിലും സുന്ദരി ആയിരിക്കുന്നു അവളുടെ കൈയിലെ കൊച്ചിനെ അസുയ ഓടെ ഞാന്‍ നോക്കി എനിക്ക് പിറക്കാതെ പോയ ഉണ്ണി ആണ് മോനെ നീ എന്ന ആത്മ ഗെതവുമായി.. നായകന്‍ ജിഷ്ണു നല്ല നിലയില്‍ ജോലിയും ചെയ്തു മസിലും പെരുപ്പിച്ചു നടക്കുന്നു ഇപ്പോഴും വിളിക്കും ഞാന്‍ അവനെ ഞങ്ങള്‍ പരസ്പരം നല്ല ബന്ധം ഇപ്പോഴും
രണ്ടാമത്തെ നായികാ ഏതോ ഒരു ഓടോ കാരനുമായി ഒളിച്ചോടി ജീവിതം നായ നക്കി കരപ്പന്‍ പിടിച്ച പിള്ളാരേം പിടിച്ചുകൊണ്ടു റേഷന്‍ കടയില്‍ ക്യു നിന്ന് ജീവിതം കളയുന്നു
മൂന്നാമത്തെ നായികയെ പറ്റി ഒരറിവും ഇന്നില്ല എന്നാല്‍ നായകന്‍ നിതീഷ് ഇപ്പോള്‍ നാട് കാത്തു സൂക്ഷിക്കുന്ന ധീര ജെവാന്‍ ആണ്
കഥാ കൃത് (പാവം ഞാന്‍ ) ഒട്ടകത്തെ കറന്ന് ഈന്ത പനയിലും കേറി ഇവിടെ മരുഭൂമിയില്‍ ജീവിക്കുന്നു
ദൈവമേ പാവങ്ങള്‍ക്ക് ഇങ്ങനെ ഗ്ലാമര്‍ കൊടുക്കല്ലേ
No comments:
Post a Comment