ബാല്യകാലം
പാതി തുറന്നു വെച്ചിരുന്ന ജാലക വാതിലിലൂടെ അവൻ താഴേക്ക് നോക്കി താഴെ ഉറുമ്പുകൾ ഇഴയും പോലെ മനുഷ്യർ എന്തിനോ വേണ്ടിയുള്ള തിരക്കുകളാൽ നടന്നു നീങ്ങുന്നു സോപ്പ് പെട്ടി കമഷ്തി വെച്ചതുപോലെ കാറുകൾ നിരനിരയായി പാർക്ക് ചെയ്തിരിക്കുന്നു ആ അപ്പാർറ്റുമെന്റിലെ പത്താമത്തെ നിലയിൽ ആണ് അവന്റെ താമസം ഒരു ഒറ്റമുറി ഫ്ലാറ്റിൽ അവൻ കഴിഞ്ഞ ആറു വര്ഷമായി തന്റെ ജീവിതം തള്ളി കളയുന്നു. പുറത്തെ വെയിലിന്റെ ചൂട് അസഹനീയം ആയി അവനു തോന്നി ജാലകത്തിന്റെ വാതിലും അടച്ചുകൊണ്ട് അവൻ വീണ്ടും തന്റെ കിടക്കയിലേക്ക് മടങ്ങി. ഉറക്കത്തിന്റെ നേർമ്മ ഏറിയ സ്പര്ശനം അവൻ കൊതിച്ചു അത് കിട്ടാത്തതിൽ അവനു നിരാശ തോന്നിയില്ല കാരണം ബാല്യകാലം അവനിൽ നിന്നും എന്ന് നഷ്ടമായോ കൂട്ടത്തിൽ ഉറക്കവും അവനെ വിട്ടു പോയിരുന്നു.പതുക്കെ പതുക്കെ ചിന്തയുടെ ചിതലുകൾ അവന്റെ മനസിനെ കാർന്നു തിന്നാൻ തുടങ്ങി അവന്റെ മനസ് പതുക്കെ പതുക്കെ തന്റെ കുട്ടികാലത്തേക്ക് തിരിച്ചു പോകാൻ തുടങ്ങിയിരുന്നു
(നമ്മക്കും അവന്റെ കൂടെ ഒന്ന് പോയി നോക്കാം എങ്ങിനെ ആയിരുന്നു പുള്ളിയുടെ ബാല്യ കാലം എന്നറിയുവാൻ വേണ്ടി )
എണീരെടാ സമയം എത്ര ആയെന്നാ വിചാരം പള്ളിക്കുടത്തിൽ പോകേണ്ടാന്നു കരുതി ഇങ്ങനെ കിടന്നുഉറങ്ങാമോ അച്ഛൻ ഇങ്ങു വരട്ടെ ഞാൻ പറഞ്ഞു കൊടുക്കുന്നുണ്ട് അമ്മയുടെ ഈ മധുര കരമായ അലാറം കേട്ടുകൊണ്ടായിരിക്കും അവന്റെ ഒരു ദിവസം തുടങ്ങുന്നത് കിടക്ക പായിൽ നിന്നും എഴുന്നേറ്റു പായും തലയിണയും ചുരുട്ടി അവൻ ആ മുറിയുടെ മൂലയിൽ വെച്ചിട്ട് നേരെ മുറ്റത്തേക്ക്. സൂക്ഷം പോലെ അമ്മയും പുറകെ "നടുമുറ്റത്ത് നിന്നും പെടുക്കാതെ അങ്ങ് ദൂരെ മാറി നിന്ന് പെടുതോണം" ഈ വാക്കുകളുടെ അകമ്പടിയോടെ കാണും. അതുംകഴിഞ്ഞു നേരെ അടുക്കളയിലോട്ട് അവിടെ ഒരു പ്ലാസ്റിക് കുഴലും അടുപ്പിൽ വെച്ച് നനഞ്ഞ വിറകും ഊതികത്തിക്കാൻ സ്രെമിച്ചുകൊണ്ട് അമ്മ കാണും കാപ്പിഎന്തിയെ എന്നുള്ള അവന്റെ ചോദിയത്തിനു പോയി വായും മുഖവും കഴുകി വാടാ എന്നുള്ള മറുപടി ഉറപ്പായിരിക്കും. തിരിച്ചു വരുമ്പോഴേക്കും ആവി പറക്കുന്ന കട്ടൻ കാപ്പി അവനു മുന്നിൽ റെഡി ആയിരിക്കും അത് ഒരുകവിൾ വയിലെക്കെടുക്കുംപോഴേക്കും അവനു മനസിലാകും ഇന്ന് ആരെങ്കിലും വിരുന്നു കാർ വന്നാൽ താൻ പഞ്ചാരക്ക് വേണ്ടി അയലത്ത് ഓടേണ്ടി വരും എന്ന്. പരിഭവം ഇല്ലാതെ ആ കാപ്പി കുടിച്ചിട്ട് അവൻ നേരെ തന്റെ ബെന്സീനെക്കാൾ വിലയുള്ള ടയര് വണ്ടിയുമായി മുറ്റത്തേക്ക് ഇറങ്ങും അത് ഒരു റൌണ്ട് ഓടിച്ചിട്ട് നേരെ പശു തൊഴുത്തിലേക്ക് അവൻ നീങ്ങുമായിരുന്നു.സ്കൂളിൽ പോകേണ്ടാത്ത ദിവസം പശുക്കളുടെ കാരിയം അവന്റെ തലയിൽ ആയിരിക്കും അച്ഛന്റെ കര്ശന നിര്ദേശം ഉള്ളതിനാൽ അവൻ അത് തെറ്റിക്കാൻ മിനകെട്ടിട്ടുമില്ല ഇതുവരെ.. പശുവിന്റെ തൊഴുത്തിലെ ചാണകം വാരി തൊഴുത്തും കഴുകി പശുവിനേം കുളിപ്പിച്ച് കഴിയുമ്പോൾ സമയം പത്തുമണി. നേരെ അടുക്കളയിലോട്ടു അവന്റെ വരവും മുൻകൂട്ടി കണ്ടുകൊണ്ടു അമ്മ അപ്പോഴേക്കും പഴംകഞ്ഞി വിളമ്പി വെച്ചിരിക്കും തലേന്നത്തെ ചക്കയും ചോറും കൂടി വെള്ളമൊഴിച്ച് ഞെവടി അതിൽ രണ്ടു കാന്താരി മുളകും ഒടച്ചു ചേർത്ത് വെറുംപുളിയും ഒഴിച്ച് ഉപ്പുമിട്ടു ഇളക്കി തിന്നാൻ ഹോ ലോകത്തിലെ ഏതു ചൈനീസ് ഫുഡും ഇതിന്റെ രുചിക്ക് മുന്നില് മുട്ടുമടക്കും അതും വയറു നിറയെ കഴിച്ചിട്ട് ഒരുറക്കം പതിവാണ് അവനു അതും കഴിഞ്ഞ് ഉണരുമ്പോഴേക്കും പശുവിനുള്ള പുല്ലു ചെത്താൻ പോകണം ആ പോക്കിൽ കൂട്ടുകാരും ഒത്തു ക്രിക്ക്അറ്റും കളിയും പുല്ലരിച്ചിലും അവൻ ഒരേ സമയം നടത്തും. പുല്ലുമായി വീട്ടിലെത്തിയാൽ ആഹാരം തൈയാർ ആക്കി അമ്മ നോക്കി ഇരിപ്പുണ്ടാകും അവനെ അതും കഴിച്ചു ഒരു കുളിയും പാസാക്കി നേരെ വായന ശാലയിലേക്ക് അവിടെനിന്നും അമ്പല മുറ്റത്ത് കൂട്ടുകാരും ഒത്തു വെടിവട്ടം പറയാൻ കുറച്ചു നേരവും.
ഇതായിരുന്നു അവന്റെ ബാല്യ കാലത്തേ ഒരുദിവസം അന്നവന് എല്ലാത്തിനോടും വെറുപ്പായിരുന്നു താൻ ഒറ്റ നിക്കറും ഇട്ടു നടക്കുമ്പോൾ തന്റെ അതേ പ്രായത്തിലുള്ള കുട്ടികൾ പളപളാ മിന്നുന്ന ഉടുപ്പുകളും ഇട്ടു കൊണ്ട് തന്റെ മുന്നിലൂടെ പോകുമ്പോൾ അവരോടു അവനു അസുയ ആയിരുന്നു രാവിലെ കാപ്പിക്ക് എന്തുവാണെന്ന് ആരെങ്കിലും ചോദിച്ചാൽ പഴം കഞ്ഞിയാണെന്ന് പറയാൻ അവനു നാണക്കേട് ആയിരുന്നു കാരണം അവന്റെ കൂട്ടുകാർ കഴിച്ചത് ദോശയും ഇടലിയും നൂഡിൽസും ആയിരുന്നു പഞ്ചസാര ഇടാത്ത കാപ്പി കുടിക്കുമ്പോൾ അവനീ ലോകത്തോട് മൊത്തോം വെറുപ്പായിരുന്നു തന്റെ ജീവിതത്തിൽ സുഖം എന്നുവരും എന്നവൻ ദൈവത്തോട് എന്നും ചോദിക്കുമായിരുന്നു
എന്നാൽ ഈ 48 വയസിൽ അവനു അറിയുന്നു തന്റെ ജീവിതത്തിലെ സുഖങ്ങൾ ആയിരുന്നു തന്റെ ബാല്യ കാലം എന്ന് കാരണം ഇന്നും അവൻ തികച്ചും ആരോഖ്യ വാനാണ് കാരണം ഒരിക്കൽ അവൻ മടുപ്പോടെ കഴിച്ച പഴം കഞ്ഞിയും മധുര മില്ലാതെ കുടിച്ച കാപ്പിയും തന്നെ
ഇന്നവന്റെ ജീവിതം യന്ത്രികമാണ് അവിടെ അവനു ഓർമ്മിക്കാൻ തന്റെ ബാല്യ കാല സ്മരണകൾ മാത്രം

No comments:
Post a Comment