ഗ്രാമത്തിന്റെ ശാന്തതയില്‍ നിന്നും നഗരത്തിന്റെ ശബ്ദ കോലാഹലങ്ങളില്‍ അയാള്‍ ബസ് ഇറങ്ങിയപ്പോള്‍ സമയം രാത്രി ഒന്‍പതു മണി.. ചുറ്റുമുള്ള തനിക്ക് പരിചയമില്ലാത്ത നഗര കഴ്ച്ചകളെ അയാള്‍ കൌതുകത്തോടെ നോക്കി.. എല്ലാരും തിരക്കാണ് ചുറ്റുപാടുകളെ ശ്രദ്ധിയ്ക്കാനോ സഹജീവികളുടെ വേദനകളില്‍ പങ്കാളി ആകാനോ മിനകെടാത്ത ഒരു കൂട്ടം യാന്ത്രികരുടെ ലോകം അതാണ് നഗരം... അയാള്‍ ബസില്‍ നിന്നും ഇറങ്ങി ഭാരമേറിയ തന്റെ ബാഗും വലിച്ചുകൊണ്ട് നേരെ മുന്നില്‍ കണ്ട ഒരു കടയുടെ ഓരത്തേക്ക് കയറി നിന്നു... പ്രീയപെട്ടവരെ ഉപേഷിച്ചുള്ള തന്റെ നഗര പ്രവേശനം ഇഷ്ടപെടാത്ത പോലെ മഴ പതുക്കനെ സംഗീതം പോഴിക്കുന്നുണ്ടായിരുന്നു... വീശി അടിക്കുന്ന കാറ്റില്‍ തനിക്ക് അനുഭവപെട്ട തണുപ്പകറ്റാന്‍ അയാള്‍ ഷര്ടിന്റെപോകറ്റില്‍ നിന്നും തനിക്കേറ്റവും പ്രീയപെട്ട സിഗരറ്റിന്റെ കവര്‍ പൊളിച്ചു ഒരെണ്ണം ചുണ്ടത്തു വെച്ച് തീ കൊളുത്തി.. രണ്ടു കവിള്‍ പുക അകത്തേക്ക് ആഞ്ഞു വലിച്ചു അയാള്‍ തണുപ്പിനെ അകറ്റാന്‍ ശ്രെമിച്ചു.... വെളിയിലേക്ക് ഊതി വിടുന്ന പുക അന്തരീക്ഷത്തില്‍ കൊച്ചു കൊച്ചു ചിത്രം വരച്ചുകൊണ്ട് പതുക്കെ ഇല്ലാതാകുന്നത് അയാള്‍ മങ്ങിയ തെരുവ് വിളക്കിന്‍റെ പ്രകാശത്തില്‍ കണ്ടു... അതില്‍ ലെയിച്ചു നിന്നപ്പോള്‍ ചിന്തകള്‍ അയാളെ മറ്റൊരു ലോകത്തിലേക്ക് കൊണ്ടുചെന്ന് എത്തിച്ചു
നേരം വെളുത്തു അമ്മ മുറ്റമടിക്കുന്ന താളത്തിലുള്ള സോരം ഇന്നും അവനെ ഉറകത്തില്‍ നിന്നും ഉണര്‍ത്തി.. കിടന്നിരുന്ന പായും തലയിണയും ചുരുട്ടി വെച്ച് അവന്‍ നേരെ മുറ്റത്തേക്ക് ഇറങ്ങി പറമ്പിലെ മൂലയില്‍ പൂത്തുനില്‍ക്കുന്ന കൈതയുടെ മാസ്മരിക മണം അവനെ ഉന്മേഷഭരിതന്‍ ആക്കി..... മുറ്റത്ത് നിന്നും അവന്റെ നോട്ടം തോഴുതിലെക്കായി അവിടെ അച്ഛന്‍ പശുവിന്റെ ശുഷ്കിച്ച മുലകളില്‍ ഇന്നും പതിവുപോലെ മല്‍പിടുത്തം നടത്തുന്നത് അവന്‍ കണ്ടു... ഇടവഴിയില്‍ കൂടി അതാ ചന്ദ്രേട്ടന്‍ റബ്ബര്‍ വെട്ടിയ കറയുമായി നടന്നു നീങ്ങുന്നു....."" മോന്‍ ഉണര്‍ന്നോ ഇതാ ചായ കുടിക്ക് ""
അമ്മയുടെ ആ സോരം അവനെ തിരികെ വീടിന്റെ ഉമ്മറകോലായിലേക്ക് കയറ്റി... ചായകുടി കഴിഞ്ഞതും അമ്മ വീണ്ടും പറഞ്ഞു ഇന്നല്ലേ അവിടേക്ക് പോകേണ്ടത് മോന്‍ പെട്ടന്ന് കുളിച്ചു റെഡി ആക് കവലയില്‍ വരെ അച്ഛന്‍ വരും കൂടെ""
കുളിച്ച് ഭക്ഷണവും കഴിഞ്ഞു പോകുവാന്‍ റെഡി ആയി നില്‍ക്കുന്ന അവന്റെ അടുക്കലേക്ക് അമ്മ ഒരു ചെറിയ ബാഗുമായി കടന്നുവന്നു "" ഇത്തിരി തേങ്ങാ ചമ്മന്തിയാ അവിടുത്തെ ആഹാരം ഒക്കെ പിടിച്ചു വരാന്‍ എന്തായാലും കുറച്ചു നാള്‍ എടുക്കില്ലെ അതുവരെ ഇത് ഉപയോഗിക്കാം.. കൂട്ടത്തില്‍ ഇത്തിരി കാച്ചിയ വെളിച്ചെണ്ണയും ഉണ്ട് കുളിക്കും മുന്‍പ് എന്നും അത് തലയില്‍ പുരട്ടാന്‍ മറകല്ലേ അമ്മയുടെ ഉപദേശം അങ്ങിനെ നീണ്ടുപോയി.... ഇതൊന്നും തന്നെ ബാധിക്കുന്നത് അല്ല എന്ന ഭാവത്തില്‍ അച്ഛന്‍ മുണ്ടും മടക്കി കുത്തി കവലയിലേക്ക് എന്നപോലെ വീടിന്റെ പടികള്‍ ഇറങ്ങി.. കൂടെ ബാഗുമായി ഞാനും
പോകും മുന്‍പ് അവന്‍ അവസാനമായി അമ്മയുടെ കണ്ണുകളിലേക്ക് ഒന്ന് നോക്കി അവിടെ തന്നെ പിരിയുന്നതിന്റെ വേദന തുളുമ്പി നില്‍ക്കുന്നുണ്ടായിരുന്നു.....
സ്റ്റാന്‍ഡില്‍ നിന്നും മൈക്രോഫോണ്‍ വഴി ഉള്ള അറിയിപ്പ് അവനെ ചിന്തകളില്‍ നിന്നും ഉണര്‍ത്തി അവന്‍ സമയം നോക്കി ഒന്‍പതര... തന്റെ ലെക്ഷ്യത്തിലേക്ക് എത്താന്‍ ഇനിയും നീണ്ട പത്തുമണിക്കുര്‍ ബാക്കി.. അവന്‍ വീണ്ടും ആ സ്റ്റാന്‍ഡിന്റെ ചുറ്റും നോക്കി ആളുകള്‍ എല്ലാം പോയി കഴിഞ്ഞു സ്റ്റാന്റ് ആളൊഴിഞ്ഞ പൂര പറമ്പ് പോലെ ആയി തുടങ്ങി അവിടെയും ഇവിടെയും ആയി കുറച്ചു പേര്‍ മാത്രം.. ആ കൂട്ടത്തില്‍ അവന്റെ കണ്ണുകള്‍ ആ പെണ്‍കുട്ടിയില്‍ ഉടക്കി.. വെളുത്ത് സുന്ദരിയായ ഒരു കൊച്ചു പെണ്കൊടി.. കൈയില്‍ ഒരു ചെറിയ ബാഗുമായി സ്റ്റാന്‍ഡിന്റെ ഒരു ഓരത്ത് നില്‍ക്കുന്നു.. പാറി പറന്ന തലമുടിയും മുഷിഞ്ഞു തുടങ്ങിയ വസ്ത്രങ്ങളും ഉറക്ക ഷീണതാല്‍ പാതി തുങ്ങിയ കണ്ണുകളും.. അവളുടെ ഈ ലെക്ഷണങ്ങള്‍ അവനില്‍ സംശയതിന്റെ വിത്തുകള്‍ പാകി പെട്ടന്നവന്‍ കണ്ടു ആ പെണ്‍കൊടിയെ ഉറ്റു നോക്കികൊണ്ട് കുറച്ചു ദൂരെ ചില കണ്ണുകള്‍ ... എന്ത് ചെയ്യണം എന്ന് അവന് അറിയില്ലായിരുന്നു.. തനിക്ക് പരിചയ മില്ലാത്ത നാടും നാട്ടുകാരും തന്റെ മുന്നില്‍ ഒരുപാടു ലെക്ഷ്യങ്ങളും അതെല്ലാം ഓര്‍ത്തപ്പോള്‍ ആ പെണ്‍കുട്ടിയെ കുറിച്ചുള്ള ചിന്ത അവനില്‍ ഇല്ലാണ്ടായി.. അപ്പോഴേക്കും അവന് പോകുവാനുള്ള ബസ് കടന്നു വന്നിരുന്നു ഓടി കിതച്ചു ബസിനുള്ളില്‍ കയറി ഒരു സീറ്റും പിടിച്ചു അവന്‍ പതുക്കെ ഉറകത്തിലേക്കു വഴുതി വീണു.....
അനീഷ് ചായയുമായി വന്നു വിളിച്ചപ്പോള്‍ ആണ് അവന്‍ ഉറകത്തില്‍ നിന്നും ഉണര്‍ന്നത് ചായ കുടിച്ചു കൊണ്ട് അവന്‍ കലണ്ടറില്‍ നോക്കി ഇന്നേക്ക് താന്‍ ഇവിടെ എത്തിച്ചേര്‍ന്നിട്ടു ഒരു മാസം ആയിരിക്കുന്നു ഹും എന്ത് പെട്ടന്നാണ് ഒരു മാസം പോയത് തിരക്കുകള്‍ക്കിടയില്‍ ഒന്നും ആലോചിക്കാനേ സമയം കിട്ടിയില്ല... താന്‍ വീട്ടില്‍ നിന്നും ഇറങ്ങിയ രെങ്ങം അവന്‍ മനസിലോര്‍ത്തു കൂട്ടത്തില്‍ അമ്മയേം.. കുളിക്കുവനായി പോകും മുന്‍പ് അവന്‍ തലയില്‍ അമ്മതന്ന എണ്ണ പുരട്ടി.. കുളിയും കഴിഞ്ഞു വന്നപ്പോഴേക്കും താഴത്തെ ഹോട്ടലില്‍ നിന്നും പാര്‍സല്‍ പൊറോട്ടയും മുട്ടകറിയും ടാബിളില്‍ അവന്റെ വരവും കാത്തിരുപ്പുണ്ടായിരുന്നു.. പൊതി തുറന്നു കഴിക്കാന്‍ തുടങ്ങിയപ്പോള്‍ ആണ് അവന്റെ കണ്ണുകള്‍ പൊറോട്ട പൊതിഞ്ഞ പഴയ പത്ര കടലാസ്സില്‍ ഉടക്കിയത് അതിലെ ഒരു വാര്‍ത്ത അവനെ ഞെട്ടിച്ചു """" ക്രൂര പീഡനം പെണ്‍കുട്ടിയുടെ മൃതദേഹം ബസ് സ്റ്റാന്‍ഡില്‍"""''''''
അവന്റെ ചിന്തകള്‍ വീണ്ടും കാടു കയറാന്‍ തുടങ്ങിയിരുന്നു

No comments:
Post a Comment