എന്റെ ജീവിതത്തിലെ മറക്കാനാകാത്ത രേസകരമായ നിമിഷം എനിക്ക് തന്ന ഒരു വെക്തിയാണ് നമ്മുടെ ഓമന കുട്ടൻ ചേട്ടൻ.. ചേട്ടനെ പറ്റി പറയുവാൻ ഒരുപാടു കരിയങ്ങൾ ഉണ്ട്. ഇത്രയും വൃത്തികെട്ടവനും തെമ്മാടിയുമായ ഒരു മനുഷ്യനെ ഞാൻ എന്റെ ഇതുവരെയുള്ള ജീവിതത്തിൽ വേറെ കണ്ടിട്ടില്ല.. ആലപ്പുഴ ജില്ലയിലെ ഒരു തീരദേശ ഗ്രാമം ആയിരുന്നു ആദ്യമായി ജോലിക്കിറങ്ങിയ എനിക്ക് കടന്നു ചെല്ലേണ്ട സ്ഥലം... നല്ലവരായ ഒരു കൂട്ടം മനുഷ്യരും അവരുടെ വില കളയാനായി അവരുടെ ഇടയിൽ നുഴഞ്ഞു കേറിയ ചില എമ്പോക്കികളും.. ഈ എമ്പോക്കികളിൽ സുപ്രേധാനൻ ആയിരുന്നു നമ്മുടെ കഥാ നായകൻ..
ജോലിക്ക് ജോയിൻ ചൈയ്യാനുള്ള ഓർഡർ ഫോമും കയിൽ പിടിച്ചുകൊണ്ടു ഞാൻ ആ സ്ഥലപ്പേര് ഒന്നുകൂടി വായിച്ചു """കുത്തിയതോട് "" വീണ്ടും വീണ്ടും വായിച്ചു നോക്കിയിട്ടും ചിരിക്കണോ കരയണോ എന്ന് എനിക്കറിയാൻ വൈയ്യായിരുന്നു കാരണം ആദ്യമായിട്ടാണ് ഞാൻ അങ്ങിനെ ഒരു സ്ഥലത്തെ പറ്റി കേൾക്കുന്നത് സംശയ നിവാരണത്തിന് ഗൂഗിൾ ദൈവങ്ങളെ സമീപിച്ചു അവിടുന്ന് കിട്ടിയ മറുപടി തൃപ്തികരം അല്ലായിരുന്നു എങ്കിലും ഒരു ഊഹം വെച്ച് ഞാൻ യാത്ര തിരിച്ചു... ദൈവ സഹായത്താൽ കുഴപ്പങ്ങൾ ഒന്നുമില്ലാതെ ചെന്ന് ചേർന്നു... """ഫസ്റ്റ് ഇമ്പ്രെഷൻ ഈസ് ദി ബെസ്റ്റ് ഇമ്പ്രെഷൻ"" നല്ല പ്രകൃതി രേമനീയം ആയ സ്ഥലം.. നല്ല ആളുകൾ...(സ്ഥലത്തേം ആളുകളേം പറ്റി ബാക്കി പുറകെ പറയാം )
അങ്ങിനെ ഞാൻ ജോലിക്ക് ജോയിൻ ചെയ്തു.. മാനേജർ ആയ തമിഴൻ എന്റെ വരവ് കാത്തിരുന്നപോലെ എന്നെ സ്നേഹം കൊണ്ട് പൊതിഞ്ഞു.. വൈകിട്ട് ഷിബു ചേട്ടന്റെ തട്ടുകടയിൽ ഫുഡ് അടിക്കാൻ പോകുന്ന സമയത്ത് തമിഴൻ പറഞ്ഞു "" അപ്പു ഞാൻ നാളെ നാടുവരെ ഒന്ന് പോകും പെട്ടന്ന് തിരിച്ചു വരും ഒന്ന് കൊണ്ടും പേടിക്കേണ്ട നല്ല സ്ഥലമാ ഇവിടം അതുപോലെ ഇവിടുത്തെ ആളുകൾ അതിലും നല്ലവരാ ഏതു സഹായത്തിനും ഒന്ന് വിളിച്ചാൽ മതി അവർ ഓടി എത്തും"" (അയാൾ പറഞ്ഞത് തമിഴിൽ ആണ് ഞാൻ മനസിലാക്കിയ കാരിയം ഇങ്ങനെ ആണ്) മാനേജർ പിറ്റേന്ന് പോയി പോകും മുൻപ് എന്നെ വളരെയേറെ വാത്സല്യത്തോടെ ഒന്ന് നോക്കി ഞാൻ ആലോചിച്ചു "" അപ്പുസ് മാനേജർ കിമ്പതി കുലേന"" ( അപ്പുവിന്റെ മാനേജർ എത്ര കുലീനനായ മനുഷ്യൻ) ഇന്നലെ മാത്രം കണ്ട എന്നോട് അയാള്ക്ക് എന്തായിരിക്കാം ഇത്ര സ്നേഹം എനിക്ക് ആലോചിച്ചിട്ട് ഒരു ഇതും പിടിയും കിട്ടിയില്ല.. പെട്ടന്ന് എന്റെ മനസിലൂടെ ഇന്നലെ തട്ടുകടയിൽ നടന്ന സംഭവം ഓർമ്മവന്നു എന്നെ ഷിബുചെട്ടനു പരിചയ പെടുത്തി കൊടുക്കും മുൻപ് പുള്ളി ഇങ്ങോട്ട് കേറി നമ്മുടെ തമിഴനോട് ചോദിക്കുന്ന കേട്ടു "" ഇതാണോ പുതിയതായി തല്ലുകൊള്ളാൻ വന്ന ആള് "" എനിക്കൊന്നും മനസിലായില്ല തമിഴനോട് ചോദിച്ചപ്പോൾ " അവനുക്ക് ലൂസ് നീ കവല പെടേണ്ട "" എന്ന് പറഞ്ഞു എന്തരോ എന്തോ എനിക്കൊന്നും മനസിലായില്ല .. എങ്കിലും ശുഭ പ്രതീക്ഷ എന്നെ ദൈര്യത്തിന്റെ കൊടുമുടിയിൽ എത്തിച്ചു... മാനേജർ പോയി കുറച്ചു സമയം കഴിഞ്ഞപ്പോള്‍ ലോടുമായി വണ്ടി വന്നു ഞാൻ പണിക്കാരോട് ലോഡ് ഇറക്കാൻ പറഞ്ഞു "" സാർ ഇവിടെ പുതിയതാണ് അല്ലെ "" ഏതോ ഒരുത്തന്റെ വായിൽ നിന്നും ഇങ്ങനെ ഒരു വാക്ക് ചാടി.." അല്ല പുതിയതല്ല റിലീസ് ആയിട്ടു പത്തിരുപതു വര്ഷം കഴിഞ്ഞു എന്താ കുഴപ്പമുണ്ടോ"" ആവനോട് ഈ രീതിയിൽ മറുപടി ഞാൻ കൊടുത്തു"" കണ്ടറിയാത്തവൻ കൊണ്ടറിയും"" ഈ രീതിയിൽ അവരുടെ ഇടയിൽ നിന്നും ഈ മുരൾച ... എവിടെയോ എന്തോ ആരു അപകടം വരുന്നു എന്ന് എന്റെ മനസ്സിൽ വീണ്ടും ഒരു തോന്നലുണ്ടായി എങ്കിലും ഞാൻ അത് അത്ര കാര്യമാക്കിയില്ല.. പണിക്കാർ ലോഡ് ഇറക്കാൻ തുടങ്ങി ഞാൻ എന്റെ ക്യാബിനിലേക്കും പോന്നു സമയം കടന്നു പോയികൊണ്ടിരുന്നു.. പെട്ടന്ന് വെളിയിൽ ഒരു ആൾ കുട്ടം ഞാൻ കണ്ടു അവരുടെ ഇടയിൽ നിന്നും താടിവെച്ച ഒരു തൈകിളവൻ മുന്നോട്ടു വന്നു ആരാടാ ഇവിടുത്തെ മാനേജർ എന്റെ മുഖത്തേക്ക് നോക്കി അയാൾ അലറി ചോദിച്ചു.... ഹോ നല്ല വാറ്റു ചാരായത്തിന്റെ മണം അയാളുടെ വായിൽ നിന്നും എന്റെ മുഖത്തേക്ക് ചോദ്യത്തിനൊപ്പം ഒഴുകി എത്തി.. നിന്നനിൽപ്പിൽ ഒരു ഫുൾ തീർത്ത പ്രതീതി എന്നിൽ ഉളവായി ഞാൻ വേറേതോ ലോകതിലായി "" എന്താടാ നിന്നോട് ചോദിച്ച കേട്ടില്ലേ"' ഈ ചോദ്യം എന്നെ വീണ്ടും കേരളത്തിൽ എത്തിച്ചു;;;; വളരെ ശബ്ദം താഴ്ത്തി ഞാൻ അയാളോട് പറഞ്ഞു "" മാനാ നാനെജേര് "" എന്താടാ കോപ്പേ ആളെ കളിയാക്കുന്നോ നീ മലയാളി അല്ലെ "" പേടികൊണ്ടു നക്കുളിക്കിയതായിരുന്നു എന്തായാലും ഓസിനു ഒരു ചീത്ത വിളി കേള്ക്കാൻ പറ്റി.. എന്നിലെ ബുദ്ധി രാക്ഷസൻ ഉണര്ന്നു അതായിത് ചേട്ടാ ഞാൻ അപ്പു ഞാൻ ആണ് ഇവിടുത്തെ മാനേജർ ഞാൻ താങ്കൾക്ക് എന്ത് സഹായം ആണ് ചെയ്യേണ്ടത്... ഒരു വിധം കഷടപെട്ടു ഞാൻ പറഞ്ഞൊപ്പിച്ചു.. :""" നിന്റെ അമ്മായി അപ്പന്റെ #!@%$&^(&*)_(*^$!@~!!~$%$%&(* മൈ^%$#&$#* മോനെ """" ഹോ കൊടുങ്ങല്ലൂർ ക്കാര് തോറ്റുപോകുന്ന ചീത്ത സഹിക്കാൻ പറ്റിയില്ല എനിക്ക് ഞാൻ അയാളെ പിടിച്ചൊരു തള്ള്കൊടുത്തു പെട്ടന്ന് അവിടെ കൂടിയിരുന്ന എല്ലാരുടെം കയിൽ ഓരോ കുറുവടി പ്രത്യക്ഷപെട്ടു .. ഞാൻ ഉറപ്പിച്ചു നാളെ എന്റെ സഞ്ചാന്യം... എന്റെ അച്ഛനേം അമ്മയേം കമുകിയേം എല്ലാം പെട്ടന്ന് ഞാൻ മനസ്സിൽ ഓർത്തു... പൊട്ടി കരഞ്ഞുകൊണ്ട് ഞാൻ ആ മനുഷ്യന്റെ കാലിൽ വീണു "" പൊന്നുചേട്ടാ അടിക്കരുത് ചേട്ടന്റെ മകനായി കണ്ടു ഷെമിച്ചു കൂടെ ഞാൻ ഈ നാട്ടിൽ പുതിയതാ എനിക്ക് നിങ്ങടെ രീതികൾ ഒന്നും അറിയില്ല പ്ലിസ് അടിക്കരുത്"" ഇങ്ങനെ ഒരു നാറിയെ എനിക്ക് മോനായി വേണ്ടെട തെണ്ടി നീ ഇണീര് അയാൾ ഇതും പറഞ്ഞു എന്നെ പൊക്കി എടുത്തു... എന്നേം കൊണ്ട് ആ കെട്ടിടത്തിന്റെ മറു ഭാഗത്തേക്ക് പോയി.. ഞാൻ ഉറപ്പിച്ചു ഒന്നുകിൽ മരണം അല്ലങ്കിൽ തല്ലി എല്ലോടിക്കാൻ എന്തായാലും ഇനീം വേറെ വഷിയില്ല ഞങ്ങൾ അപ്പുറത്ത് എത്തിയതും അയാൾ പറഞ്ഞു """ ഞാൻ ഒമാനകുട്ടൻ ഇവിടുത്തെ തൊഴിലാളി യുണിയൻ പ്രസിഡന്റ് ഞങ്ങളെ വിളിക്കാതെ ഇവിടെ ലോഡ് ഇറക്കാൻ നിന്നോടാരാ പറഞ്ഞത്.. എടുക്കു പതിനായിരം രൂപ അല്ലങ്കിൽ വീട്ടിൽ വിളിച്ചു പറ ഇനീം നീ തിരിച്ചു ചെല്ലില്ലെന്നു"""' ഒടുവിൽ ഞാൻ പതിനായിരം കൊടുത്തു കാരിയം ഒത്തു തീര്പാക്കി... പൈസ കിട്ടിയതും അയാളുടെ രീതികൾ മാറി "' മോന്റെ പേര് എന്താ എവിടാ നാട് """ തുടങ്ങിയ നല്ല നല്ല ചോദ്യങ്ങളും ഞാൻ ഒന്നും മിണ്ടിയില്ല.. ഒമാനകുട്ടൻ തന്റെ കൂടെ വന്ന ആളുകളുടെ അടുതെത്തി ഉറക്കെപറഞ്ഞു "" ഡാ സുകു, പ്രകാശ് ,കുട്ടോ ഇത് അപ്പു നമ്മുടെ പൈയ്യനാ പുള്ളിയെ നല്ലവണ്ണം നോക്കണം കേട്ടോ എന്നിട്ട് എന്റെ പുറത്തു സ്നേഹത്തോടെ തട്ടയിട്ട് പോട്ടെ മോനെ കൊച്ചാട്ടൻ എന്നും ചോദിച്ച് പുള്ളി ആളുകളേം കൂട്ടി വെളിയിലേക്ക് യാത്ര ആയി പോകും മുൻപ് പുള്ളിയുടെ ഫോണ്‍ നമ്പർ തരാനും മറന്നില്ല
തിരിച്ചു ഞാൻ ഓഫിസ് റൂമിൽ എത്തി എന്തോ പോയ അണ്ണാനെ പോലെ ദൂരേക്ക് നോക്കി ഇരുന്നു ജീവിതത്തിൽ ആദ്യമായിട്ടാണ് ഒരാൾ എന്നെനോക്കി ചീത്ത വിളിക്കുന്നത് എന്റെ ഉള്ളിൽദേഷ്യം ഇരമ്പി ഹും പണി കൊടുക്കാം സമയം വരട്ടെ ഞാൻ മനസ്സിൽ കരുതി
ഇന്ന് ശനി ആഴ്ച ആണ് വീട്ടിൽ പോകണം ഞാൻ ബസ് സ്റ്റോപ്പിൽ ചെന്ന് ബസും കാത്തു നിന്നു.. ബസ് വന്നു അതിൽ കയറി ഞാൻ യാത്ര തുടർന്നു വീടിനടുത്തുള്ള ബസ് സ്റ്റാൻഡിൽ ബസ് എത്തി ചേർന്നപ്പോൾ സമയം രാത്രി ഒന്പത് മണി ബസിൽ നിന്നും ഇറങ്ങിയതും അതി കഠിനമായ വയറുവേദന ഞാൻ പെട്ടന്ന് തന്നെ ബസ്‌സ്ടാണ്ടിലെ കക്കുസിലേക്ക് ഒരു മാരത്തോണ്‍ ഓട്ടം ഓടി "" പരുപാടി എല്ലാം കഴിഞ്ഞു വെളിയിലേക്ക് ഇറങ്ങാൻ നേരത്താണ് ഞാൻ കണ്ടത് കക്കുസിന്റെ വാതിലിൽ ചില എഴുത്തുകൾ,, ചില മൊബൈൽ നമ്പറും കൊടുത്തിട്ട് ചില സന്ദേശങ്ങളും ...... പെട്ടന്നുതന്നെ എന്റെ മനസ്സിൽ ആയിരം ജിലേബി ഒരുമിച്ചു പൊട്ടി ഞാൻ പേനയും എടുത്തു ആ ഡോറിന്റെ സൈഡിൽ ഇങ്ങനെ എഴുതി""" rs 50 for one day..................... കൂടെ ഒമാനകുട്ടൻ ചേട്ടന്റെ മൊബൈല് നമ്പരും എന്നിട്ട് ഒന്നും അറിയാത്ത രീതിയിൽ വീട്ടിലേക്കു യാത്ര തുടർന്നു
തിരക്കുകൾക്കിടയിൽ ഞാൻ ഇതെല്ലം പതുക്കെ മറന്നു ഒമാനകുട്ടൻ ചേട്ടനെ വീണ്ടും പലപ്പോഴും കാണും
ഒരു ദിവസം വൈകുന്നേരം തട്ടുകട ഷിബു ചേട്ടൻ എന്നോട് ഒമാനകുട്ടന്റെ കഥന കഥ പറഞ്ഞു ""അയാൾ ഇങ്ങനൊക്കെ നിങ്ങളോട് സംസാരിക്കുന്നതും വെള്ളമടിക്കുന്നതും മറ്റൊന്നും കൊണ്ടല്ല അയാൾക്ക് അയാടെ പെണ്ണുമ്പിള്ളയെ ജീവ പേടി ആണ് അത് നാട്ടുകാർ അറിയാതിരിക്കാൻ ആണ് അയാൾ ഇങ്ങനെ വില്ലൻ കളിക്കുന്നത് ഞാൻ ഓർത്തു "" എന്ത് നല്ല ആചാരം ""
പിറ്റേന്ന് രാവിലെ റൂമിൽ ഉറക്കം ഉണര്ന്നു കതകു തുറന്നതും ഒമാനകുട്ടൻ ചേട്ടൻ അതാ ചിരിച്ചുകൊണ്ട് മുറ്റത്ത് നില്ക്കുന്നു എനിക്ക് കുറച്ചു മുട്ടായിയും തന്നു പുള്ളി അടുത്ത റൂമിലേക്ക് പോയി എനിക്ക് സംഭവം മനസിലായില്ല
ഞാൻ ആഹാരം കഴിക്കാൻ പോയപ്പോൾ ഷിബുചെട്ടൻ ചൊദിചു "" ഇങ്ങ അറിഞ്ഞോ നുമ്മടെ ഒമാനകുട്ടന്റെ പെണ്ണുമ്പിള്ള ഒളിച്ചോടി പോയി എന്ന് അതുംകൊണ്ട് പുള്ളികാരൻ ഇന്ന് നല്ല സന്തോഷത്തിൽ ആണ് എല്ലായിടത്തും രാവിലെ മുട്ടായി കൊണ്ട് കൊടുത്തു"" ഞാൻ ചൊദിചു അതെങ്ങനെ ആരുടെ കൂടെ "" അതൊന്നും അറിയുകേല പുള്ളികാരതീന്റെ മൊബൈലിൽ ഒരുമാസമായി ഡെയിലി പത്തഞ്ഞൂറു കോള് വരുന്നുണ്ടായിരുന്നു പോലും എന്തായാലും നുമ്മടെ ഒമാനകുട്ടൻ രെക്ഷപെട്ടു """ ഷിബുചെട്ടന്റെ ഈ മറുപടി എന്നെ ഒരുമാസം മുന്പത്തെ കക്കുസിന്റെ വാതിൽ പാളിയിലെ കരവിരുതിനെ പറ്റി ഓര്മിപ്പിച്ചു
വാൽകഷണം:::::::::: ഒരു ഫോണ് പോലും സോന്തമായി ഇല്ലാത്ത ഒമാനകുട്ടൻ അന്ന് അയാളുടെ എന്ന പേരിൽ എനിക്ക് തന്നത് അയാടെ കെട്ടിയോളുടെ ആണ് പോലും എന്റെ തലയിൽ അകെട്ടെ എന്ന് കരുതിയാ
No comments:
Post a Comment