ഫോണ്‍ പതിവില്ലാതെ ചിലയ്ക്കുന്നതും കേട്ടുകൊണ്ടാണ് ഉറക്കം എഴുന്നേറ്റത്.. ഉറക്കം നഷ്ടമായതിന്റെ ദേഷ്യത്തിൽ ചീത്തയും വിളിച്ചുകൊണ്ടു ഫോണ്‍ കൈയിൽ എടുത്തു നോക്കിയപ്പോൾ കണ്ടത് കാള്ളിംഗ് സാബു പണി എന്നാണ് .. ഫോണും കട്ട് ചെയ്തു വീണ്ടും പുതപ്പുകൊണ്ട് തലവഴി മൂടാൻ തുടങ്ങിയപ്പോൾ വീണ്ടും അതാ ഫോണ്‍ ചിലയ്ക്കുന്നു.. സാബുവിന്റെ അച്ഛനും വിളിച്ചുകൊണ്ടു ഞാൻ ഫോണ്‍ എടുത്തു """" കള്ള പട്ടി പര %&&^%%%₹₹##@ മോനെ നിനക്ക് ഫോണ്‍ എടുക്കാൻ എന്താടാ ഇത്ര താമസം "" "" ഈ സുഭാഷിതം ആണ് ഉറക്കം ഉണർന്ന ഉടൻ അന്ന് ഞാൻ കേട്ടത് എനിക്കുറപ്പായി ഇന്നത്തെ ദിവസം പോക്കായി......
""" ഡാ അച്ഛൻ വന്നിട്ടുണ്ട് അതിന്റെ വകയായി എല്ലാർക്കും ഒരു പാർട്ടി നടത്താൻ തീരുമാനിച്ചു രാവിലെ പത്തു മണിക്ക് ആണ് നീ വരണം പിന്നെ അന്നത്തെ പോലെ വാളൊന്നും വെച്ച് കളയരുത് സംഭവം വില കൂടിയ ഇനമാ"" അവൻ ഇതും പറഞ്ഞു ഫോണ്‍ വെച്ചു പോകണോ വേണ്ടയോ എന്ന് അറിയാൻ വയ്യാതെ ഞാൻ ശൂന്യതയിലേക്ക് നോക്കി ഇരുന്നു ...
ക്ലാസ് കട്ട് ചെയ്തു എങ്ങിനെ സിനിമക്ക് പോകാം എന്ന കാര്യത്തിൽ എന്റെ ഗുരു സ്ഥാനീയൻ ആണ് സാബു എന്ന എന്റെ കോളേജ് കൂട്ടുകാരൻ അവന്റെ കൂടെ എന്ത് പരിപാടിയിൽ പങ്കെടുതോ അന്ന് ഒരു വലിയ പണി ഉറപ്പാണ് അതാണ് മൊബൈലിൽ ഞാൻ ""സാബു പണി"" എന്ന വിശുത നാമം അവനു ചാർത്തിയത് എന്തായാലും അവന്റെ ക്ഷെണം സീകരിച്ചു ഞാൻ അവന്റെ പാർടിക്ക് പോകുവാൻ തീരുമാനിച്ചു .......
സംഭവം അതി ഗംബീരമായി നടന്നു ഉച്ച ആയപ്പോൾ എല്ലാരും തളർന്നു നല്ലരു പാർട്ടി ഞങ്ങൾക്ക് സമ്മാനിച്ച സാബു വിന് എല്ലാ ആശംസകളും നേർന്നുകൊണ്ട് അവന്റെ അച്ഛൻ ഇനീം ഇതുപോലെ ഇടയ്ക്കിടയ്ക്ക് ഗൾഫിൽ നിന്നും വരുമാറാകട്ടെ എന്ന് പ്രാർത്ഥിച്ചു കൊണ്ട് ഞങൾ ഉറകത്തിലേക്കു വീണു ..........
ഡാ പോകണ്ടേ വീട്ടിൽ സാബുവിന്റെ ഈ വിളികൾ എന്നെ ഉറകത്തിൽ നിന്നും ഉണർത്തി അതികഠിനമായ തലവേദന എന്നെ വല്ലാതെ വലയ്ക്കുന്നു ഞാൻ എണീറ്റ് ചുറ്റും നോക്കി കൂടെ ഉള്ള എല്ലാ കൂട്ടുകാരും നല്ല ഉറകത്തിലാണ് സമയം നോക്കാനായി മൊബൈൽ എടുത്തപ്പോൾ മിസ്സ്ഡ് കാൾ ഒരുപാടു കിടക്കുന്നു അതിൽ ഏറിയതും ചേട്ടന്റെ ആയിരുന്നു സമയം അപ്പോഴേക്കും രാത്രി എട്ടു മണി ആയിരുന്നു ഞാൻ ചേട്ടനെ തിരികെ വിളിച്ചു "" എവിടാടാ എത്ര തവണ വിളിച്ചു ഞാൻ ഇപ്പോൾ അടൂർ ഉണ്ട് വന്നാൽ നമ്മുക്ക് ഒരുമിച്ചു വീട്ടിലേക്കു പോകാം """ അവന്റെ ഈ വാക്കുകൾക്ക് ഞാൻ മറുപടി കൊടുത്തു "" എന്നാൽ നീ അവിടെ നില്ല് ഹരീഷ് ഇപ്പോൾ വരും നിന്നെ അവൻ വിളിച്ചോണ്ട് വരും """ ചേട്ടന്റെ മറുപടിയും കിട്ടി
സമയം അധികം ആകും മുൻപ് ഹരീഷേട്ടൻ വന്നു ബൈക്കിൽ എന്നെയും വെച്ചുകൊണ്ട് നേരെ അടൂരെ ഒരു നല്ല ഹോട്ടലിന്റെ മുന്നില് ബൈക്ക് നിർത്തി ഹരീഷേട്ടൻ ഇറങ്ങി "" വാ അപ്പു ഇവിടെ ഇന്നൊരു പാർട്ടി ഉണ്ട് നിന്റെ ചേട്ടനും ഇവിടുണ്ട് അത് കഴിഞ്ഞു നമ്മുക്കെല്ലാം ഒരുമിച്ചു കുന്നിടയ്ക്കു പോകാം"" ഹരീഷേട്ടന്റെ ഈ വാക്കുകൾ എന്റെ മനസ്സിൽ ഒരു ലെടു പൊട്ടിച്ചു ഞാൻ മനസ്സിൽ ഓർത്തു """" ഇന്നെന്താ പാർട്ടി ദിനമോ എല്ലാരും ഇന്ന് പാർട്ടി നടത്തുന്നു ഇതുപോലെയുള്ള പാർട്ടികൾ എന്നും ഉണ്ടായിരുന്നങ്കിൽ """"
ഞങ്ങൾ ഹോട്ടലിൻ ഉള്ളിൽ കയറി നോക്കിയപ്പോൾ ചേട്ടനും അവന്റെ കുറെ കൂട്ടുകാരും......... രാവിലത്തെ പാർട്ടിയുടെ ക്ഷീണം കാരണം ഞാൻ ഫുഡ് മാത്രം കഴിച്ചു ഒടുവിൽ നിർബെന്ദം സഹിക്കാൻ പറ്റാതെ ഞാൻ ഒരു ബിയർ മേടിച്ചു കൈയിൽ പിടിച്ചു സമയം നീങ്ങികൊണ്ടിരുന്നു പതിനൊന്നു മണി ആയപ്പോൾ ഹോട്ടലിലെ സെക്യൂരിറ്റി എല്ലാരേം പിടിച്ചു വെളിയില്‍ തള്ളി കൂട്ടത്തില്‍ ഞാനും എന്റെ ബിയറും.....
ഞങ്ങള്‍ വണ്ടി പാര്‍ക്ക് ചെയ്തിടതെത്തി രണ്ടു ബൈക്കും ആറു പേരും എല്ലാരും നല്ല ഫോമില്‍ ആയിന്നതിനാല്‍ ഒരു ബൈക്കില്‍ മൂന്നുപേര്‍ വെച്ച് പോകുവാന്‍ തീരുമാനിച്ചു..... യാത്ര തുടങ്ങി
ഞാനും ചേട്ടനും വേറൊരു കൂട്ടുകാരനും ഒരു ബൈക്കില്‍ ഹരീഷേട്ടനും മറ്റു രണ്ടു ഫ്രണ്ട്സും മറ്റേ ബൈക്കില്‍ ഞങ്ങളുടെ വിശാലമായ യാത്ര തുടങ്ങി വഴിയില്‍ ആളൊഴിഞ്ഞ ഒരു ഭാഗത്ത് എത്തിയപ്പോള്‍ അതാ ഒരു സൈഡിലെ ഹെഡ് ലൈറ്റ് ഇല്ലാത്ത വണ്ടി ഞങ്ങടെ എതിര്‍ സൈഡിലൂടെ പോകുന്നു ഇത് കണ്ടു സഹിക്കാന്‍ പറ്റാഞ്ഞ ഹരീഷേട്ടന്‍ സോധസിദ്ധമായ കഴിവ് പുറത്തെടുത്തു ഉച്ചത്തില്‍ കൂവാന്‍ തുടങ്ങി കൂട്ടത്തില്‍ ഞങ്ങളും ആ യാത്ര താല്‍ക്കാലികമായി അവസാനിച്ചത് സ്റ്റാന്‍ഡില്‍ അടയ്ക്കാതെ വെച്ചിരുന്ന തട്ടുകടയുടെ വാതിലില്‍ ആയിരുന്നു
വണ്ടി നിര്‍ത്തി വണ്ടിയില്‍ നിന്നും ഞങ്ങള്‍ ഇറങ്ങിയതും പുറകിലൊരു ജീപ്പ് ബ്രേക്ക് ഇട്ടു
കൂടെ അതില്‍ നിന്നും കാക്കി വസ്ത്ര ദാരികള്‍ ചാടിയിറങ്ങി അടിയും തുടങ്ങി ഞാന്‍ ഓടി
എനിക്കടി കിട്ടിയാലും കുഷപ്പമില്ല കൈയിലെ ബിയര്‍ പോട്ടരുത് ഞാന്‍ ആ ലെക്ഷ്യത്തോടെ തോട്ടപ്പുറം ഉള്ള പോന്തകാട്ടിലേക്ക് മടിയില്‍ നിന്നും ബിയര്‍ എടുത്തു ഒരേറ് കൊടുത്തു """ എന്താടാ മൈ ൬൫൪൩ #)*൭൯൦൬൭൯൮ ൭൫൮൭൫ മോനെ അവിടെ താഴ്ത്തിയത് ഒരടിയോടൊപ്പം പോലീസ് കാരന്റെ ഈ ചോദ്യം എന്റെ കര്‍ണ്ണത്തില്‍ സ്പര്‍ശിച്ചു ''''
ഞങളെ ആറുപേരെയും പോലീസ് പോക്കിഎടുത്തു ജീപ്പിലിട്ടു ബഹുമാന്യനായ സര്‍ക്കിള്‍ അപ്പോള്‍ ജീപ്പിന്റെ പുറകിലെത്തി ഒരു വട്ടം കുടി എണ്ണമേടുതു 1.2.3.4.5.ഞാൻ
ആറു താ ്%^*%*%&*097097865 കളെ ജീപ്പിൽ പിടിചിട്ടതാ ഇപ്പോൾ അഞ്ചെണ്ണം ആറാമത്തെ കോ₹#%₹# എവിടെ പോയി സർക്കിളിന്റെ കണ്ണുകളിൽ നിന്നും തീപ്പൊരി ചാടി ഞാൻ വെളിയിലേക്ക് നോക്കി അതാ ആ തട്ടുകടയുടെ മുന്നിൽ പോലീസിനെ കണ്ടു പേടിച്ചോടിയ ആരോ കഴിക്കാൻ ബാക്കി വെച്ച പൊറോട്ട കൂളായി കഴിച്ചുകൊണ്ടിരിക്കുന്നു ഞങ്ങടെ കൂടെയുള്ള ആറാമൻ എന്റെ നോട്ടം സർക്കിള് കണ്ടു
എവിടെ നിന്നോ ജീപ്പിനകത്തേക്ക് അവൻ പറന്നു വന്നു ആറാമൻ കൂടെ സർക്കിളിന്റെ മത്രുഭാക്ഷയും കള്ള പു ്#^&^%#$^&₹ *&%&*^&*( മനുഷ്യനെ വടിയാക്കുന്നോ നീ ഒക്കെ അങ്ങ് സ്റ്റേഷനിൽ വാ കാണിച്ചു തരാം ജീപ്പ് ഞങ്ങളേം വഹിച്ചുകൊണ്ട് യാത്ര തുടങ്ങി അപ്പോളാണ് ഞാൻ ഞെട്ടലോടെ ആ സത്യം മനസിലാക്കുന്നത് ആ ജീപ്പിനു ഹെഡ്ലൈറ്റ് ഒരെണ്ണം മാത്രമേ ഉള്ളു എന്ന്
പാർടിയിൽ കുടിച്ചത് എല്ലാം ആവി ആയ അവസ്ഥയിൽ എല്ലാരും ജീപ്പിൽ നിന്നും സ്റ്റേഷനിൽ എത്തി ഞങ്ങളെ ആറുപേരെയും സ്റ്റേഷനുള്ളിൽ നിരത്തി നിരത്തി എന്റെ മനസിലൂടെ
മമ്മൂട്ടിയുടെ യാത്രാ എന്ന സിനിമയിലെ രെങ്ങം ഓടിപോയി ദൈവമേ ഞാനും ഇവിടെ മുഴുവനെ നിൽക്കേണ്ടി വരുമോ ജീവിതത്തിൽ ആദ്യമായാണ് ഞാൻ പോലീസ് സ്റ്റേഷനിൽ അതും ഈ അസമയത് എന്റെ മനസിലൂടെ അനേകായിരം ചോദ്യങ്ങൾ പാഞ്ഞു പോയി.... ഞാൻ മറ്റ് അഞ്ചു പേരെയും നോക്കി അവര്ക്കിതോന്നും പ്രശ്നം അല്ല എന്ന ഭാവത്തിൽ ചിരിച്ചുകൊണ്ട് നിൽക്കുന്നു
എനിക്ക് സംഭവം മനസിലായി ആ ചിരി അവരുടെതല്ല ഉള്ളിൽ കിടക്കുന്ന ""ബ്ലെണ്ടെര്സ് സ്പെഷ്യൽ"" സമ്മാനിച്ച ചിരിയാണെന്ന് .....
സര്‍ക്കിള്‍ അയാളുടെ റൂമിൽ നിന്നും ഇറങ്ങിവന്നു ഞങ്ങടെ തോട്ടപ്പുറം കിടന്നിരുന്ന ഏതോ ഒരു പ്രതിയെ പൊക്കി എടുത്തു ഇടിക്കാൻ തുടങ്ങി എന്റെ പാൻസിന്റെ അടിയിൽ ഒരു നനവ് ഉണ്ടായി ഞാൻ എന്റെ മഹാനായ ജെഷ്ടനെ നോക്കി അപ്പോൾ അവന്റെ മുഖത്തെ ഭാവം എനിക്ക് ""ഉദയൻ ആണ് താരത്തിലെ "" ശ്രീനിവാസനെ ഓർമ്മ പെടുത്തി......
സർക്കിൾ അടിക്കു ശേഷം ഷീണിതൻ ആയി ഞങ്ങളെ സമീപിച്ചു ആദ്യം എന്നോട് പേരും അഡ്രസ്സും പറയാൻ പറഞ്ഞു
""""""അപ്പു ,,, ----- വീട് ,, കുന്നിട,,-----പി ഓ .... """"""
ഞാൻ ഒരുവിധം പറഞ്ഞു അടുത്ത ഊഴം ഹരീഷേട്ടന് ആയിരുന്നു അതും കഴിഞ്ഞു എന്റെ സൊന്തം ചേട്ടായിയുടെ അടുക്കൽ ചോദ്യം എത്തി അവൻ പറഞ്ഞു
""""""രാകേഷ്,,,,,----വീട്,,, കുന്നിട...--പി ഓ......""""
ഇത് പറഞ്ഞു കഴിഞ്ഞതും സർക്കിൾ ഒരു പുളിച്ച തെറിയോടെ ചേട്ടന്റെ തുടയിൽ ലത്തിവെച്ചു ഒരടി പാസാക്കി കൂടെ ഈ ചോദ്യവും കള്ള പൂ &^%₹&%₹^%*()&^(&*^&* നെ അപ്പുറത്ത് നിന്നവന്റെ അഡ്രസ് കോപ്പി അടിക്കുന്നോ പെട്ടന്ന് ഞാൻ ഇടപെട്ടു """ ഐയോ സാറെ തല്ലല്ലേ ഞങ്ങൾ ചേട്ടനും അനിയനും ആണ് """ എന്തോന്ന് ചേട്ടനും അനിയനുമോ "" നല്ല ഒത്തൊരുമ ഉള്ള ചേട്ടനും അനിയനും ഇതുപോലെയുള്ള വിത്തുകൾ ഇനിയും വേറെ ഉണ്ടോടെ"""" സർക്കിൾ ഈ വാക്കുകൾ എനിക്ക് നേരെ തൊടുത്തു വിട്ടു
ഒടുവിൽ അന്ന് രാത്രി മുഴുവൻ സ്റ്റേഷനിൽ ഇരുത്തി ഞങ്ങളെ നേരം വെളുത്തതും എല്ലാരും അവരവരുടെ കയ്യിലെ പൈസയും കൊടുത്തിട്ട് വീട്ടിലേക്കു പോന്നു അപ്പോഴും എന്റെ മനസ്സിൽ രണ്ടു ചോദ്യം ബാക്കി ഉണ്ടായിരുന്നു
1) സാബു നാളെയും ഇതുപോലെ രാവിലെ ഫോണ്‍ വിളിക്കുമോ ആവോ
2 ) കുറ്റിക്കാട്ടിലേക്ക് ഞാൻ എറിഞ്ഞ ബിയർ പൊട്ടികാണുമോ ആവോ
No comments:
Post a Comment