Tuesday, August 20, 2013

രാജീവ്‌

അന്നൊരു ശനിആഴ്ച ആയിരുന്നു...

പതിവുപോലെ ഞാന്‍ ടുഷനും കഴിഞ്ഞു സ്കൂളിലേക്ക് ഉള്ള ബസ്‌ കാത്തു സ്റ്റാന്‍ഡില്‍ നില്‍പ്പ് തുടങ്ങി.. അലസമായി എന്റെ കണ്ണുകള്‍ സ്റ്റാന്‍ഡിലെ വാകമരത്തിന്റെ ചുവട്ടില്‍ നില്‍ക്കുന്ന ആ കൊച്ചു പെണ്‍കുട്ടിയില്‍ ഉടക്കി.. എന്റെ അതെ സ്ക്കൂളില്‍ വേറെ ഡിപാര്‍ട്ട്‌മെന്റ് ആയിരുന്നു അവളുടെ വിദ്യാ മണ്ഡലം....

നോക്കിനിന്നു സീന്‍ പിടിക്കാതെ അങ്ങോട്ട്‌ ചെന്ന് ഇഷ്ടമാണെന്ന് പറ അളിയാ പുറകില്‍ നിന്നും രാജീവിന്റെ കമന്റ് """ (രാജീവിനെ പറ്റി പറയുവാണെങ്കില്‍ ഒരുപാടുണ്ട്.... അടി എവിടെ ഉണ്ടോ അവിടെ രാജീവും ഉണ്ട്... തിങ്കള്‍ ആഴ്ച രാജീവ് ഞാന്‍ ഉള്‍പെടുന്ന അവന്റെ കൂട്ടുകാരോട് പറയും അവനും അനിതയും തമ്മില്‍ സ്നേഹത്തിലാണ് അതുകൊണ്ട് മറ്റാരും അവളെ നോക്കരുത് .... എന്നാല്‍ ദിവസം ബുധന്‍ ആകുമ്പോള്‍ അളിയന്‍ അനിത എന്ന സ്ഥാനത്ത് വേറെ ഏതെന്കിലും കൊച്ചിന്റെ പേര്‍ ആയിരിക്കും പറയുക ഇതൊരു രോഗം ആണോ എന്ന് ചോദിച്ചാല്‍ ആണ് പച്ച മലയാളത്തില്‍ ""ഞരമ്പുരോഗം "" എന്ന് പറയും..................)

നീ ആണ് ആണെന്കില്‍ അവളോട്‌ പോയി ഇപ്പോള്‍ ഇഷ്ടമാണെന്ന് പറ അല്ലാതെ ഇവിടെ നിന്നും നോക്കി വെള്ളമിറാതെ.... രാജീവ്‌ എന്നെ വെല്ലു വിളിച്ചു അനൂപും, അരുണും അവനെ പിന്തുണച്ചു. അവര്‍ എനിക്ക് ദൈര്യം പകര്‍ന്നു തന്നു """

രാജീവിന്റെ വെല്ലുവിളിയില്‍ മയങ്ങി ഞാന്‍ നേരെ ആ പെണ്‍കൊടിയുടെ അടുക്കല്‍ എത്തി പുറകില്‍ ഒളിച്ചിരിക്കുന്ന ചതി അറിയാതെ...എവിടെ തുടങ്ങണം എന്ന് എനിക്കറിയില്ലായിരുന്നു പഞ്ചാര അരുണും കോലന്‍ അനൂപും കൂടി തന്ന ദൈര്യം ചോര്‍ന്നു പോയി ... ഞാന്‍ പതുക്കെ അവളോട്‌ മിണ്ടാനായി തുടങ്ങി "" ഹായ് എന്താ തന്റെ പേര്"" ഒരു വിധം ഞാന്‍ അവളോട്‌ ചോദിച്ചു "" എന്തിനാ പേര് ചോദിച്ചിട്ട് ഒടുവില്‍ തന്നെ എനിക്കിഷ്ടമാണ് എന്ന് പറയാനല്ലേ പോ മോനെ പോയി പണി നോക്ക് ഉള്ള സമയത്ത് നാലക്ഷരം പോയി പഠിക്ക്"" അവള്‍ ഈ മറുപടിയോടെ എന്നെ നേരിട്ടു"""""""""""""" ചമ്മി നാറിയ ഞാന്‍ എന്ത് ചെയ്യണം എന്നറിയാന്‍ വൈയ്യാതെ അവളുടെ മുഖത്തേക്ക് നോക്കി ഒരു അളിഞ്ഞ ചിരി പാസ്സാക്കി "" ശെരി മദര്‍ തെരെസേ"" എന്നും പറഞ്ഞു ഞാന്‍ തിരികെ പോന്നു ...

ഉച്ചത്തിലുള്ള കൂവല്‍ ആണ് രാജീവിന്റെ വകയായി എനിക്ക് കിട്ടിയത് കൂടെ ഒരു ഉപദേശവും "" അളിയാ ഈ പ്രേമം എന്ന് പറയുന്ന സാധനം ആണുങ്ങള്‍ക്ക് പറഞ്ഞിട്ടുള്ളതാ അല്ലാതെ നിന്നെപോലുള്ള ഊചാളികള്‍ക്ക് പറഞ്ഞിട്ടുള്ളതല്ല മോന്‍ പോയി വേറെ പണി നോക്ക് "" എന്റെ അഭിമാനത്തിന് നേര്‍ക്ക് അവന്റെ അഹകാരത്തിന്റെ കുന്തമുന അവന്‍ കുത്തിയിറക്കി""" നിനക്കുള്ള പണി പിന്നീട് എന്ന് അവനോടു എന്റെ മനസ് പറഞ്ഞു ..................

അങ്ങിനെ ഞങ്ങള്‍ ബസ്‌ കയറി സ്കൂളിന്റെ അടുക്കല്‍ എത്തി ലാസ്റ്റ്‌ ബെല്‍ അടിച്ചാല്‍ മാത്രമേ ക്ലാസില്‍ കയറു എന്ന് ഞങ്ങളുടെ കൂട്ടത്തിനു നിര്‍ബെന്തം ആയിരുന്നു.. അതുകൊണ്ട് നേരെ സ്കൂളിനടുത്തുള്ള അമ്പലത്തിലേക്ക് വെച്ചുപിടിച്ചു അവിടെ ഞങ്ങളുടെ വരവും പ്രതീക്ഷിച്ചു ബാക്കി ഉള്ള കൂട്ടുകാരും ഇരിപ്പുണ്ടായിരുന്നു അന്നത്തെ ചര്‍ച്ചകള്‍ പ്രകാരം ഇന്ന് ക്ലാസിനു കേറെണ്ടാ എന്ന തീരുമാനം ഉണ്ടായി... മടിച്ചു മടിച്ചാണെങ്കിലും ഞാനും ക്ലാസിനു കയറാതെ അവരോടപ്പോം സ്കൂളിന് താഴത്തെ കുളത്തിലേക്ക്‌ യാത്ര ആരംഭിച്ചു.............

കുളത്തിന്റെ കരയില്‍ എല്ലാരും ചേര്‍ന്ന് ഗെഗനമായ ചര്‍ച്ചയില്‍ ഏര്‍പെട്ട സമയത്താണ് ഞാന്‍ കണ്ടത് അമ്പലത്തില്‍ ഇന്ന് കല്യാണം ഉണ്ടെന്ന കാര്യം ഞാന്‍ രാജീവ് ഉള്‍പെടുന്ന ഫ്ര്ണ്ട്സിനോട് കാരിയം അവതരിപ്പിച്ചു അവര്‍ അത് ചിരിച്ചു തള്ളി.... ഞാന്‍ അവരോടു കാണാം എന്നും പറഞ്ഞു ഇട്ടിരുന്ന ചുവന്ന കളറിലുള്ള യുണിഫോം ഷര്‍ട്ടും ഊരി അവിടെ ഇട്ടിട്ടു രാജീവിന്റെ കയ്യിലെ ഷര്‍ട്ടും ഇട്ടുകൊണ്ട് കല്യാണം നടക്കുന്ന ഹാള്‍ ലെക്ഷ്യമാക്കി നടന്നു......

നടന്നു നടന്നു അമ്പല മുറ്റത്തു എത്തി ചേര്‍ന്നു പെട്ടന്ന് എന്റെ ചുറ്റിലും നാലു പേര്‍ വളഞ്ഞു.. ബലിഷ്ടമായ ഒരു കൈ എന്റെ ഉടുപ്പില്‍ പിടുത്തമിട്ടു എനിക്ക് ഒന്നും മനസിലായില്ല .. ചോദ്യ ഭാവത്തില്‍ ദേയനീയമായി ഞാന്‍ ആ മുഖത്തിലേക്ക് നോക്കി ... ബസ്‌ കാത്തു കാത്തു നില്‍ക്കുന്ന പെണ്‍പിള്ളാരോട് അനാവശ്യം പരയുമോടാ തെണ്ടി..... ഈ ചോദ്യം എനിക്ക് സംഭവത്തിന്റെ ബാക്ക്ഗ്രൌണ്ട് മനസിലായി... എന്ത്ചെയ്യണം എന്ന് എനിക്ക് ഒരു പിടുത്തവും കിട്ടിയില്ല... പെട്ടന്ന് ഉദിച്ച ബുദ്ധി വെച്ച് ഞാന്‍ വെച്ച് കാച്ചി "" എന്റെ പോന്നു ചെട്ടന്മ്മാരെ ഞാന്‍ നിങ്ങള്‍ ഉദേശിക്കുന്ന ആള്‍ അല്ല നിങ്ങള്‍ ഉദേശിച്ച ആള് താഴെ ആ കുളത്തിന്റെ കരയില്‍ ഇരിപ്പുണ്ട് ചുവന്ന ഷര്‍ട്ട്‌ ആണ് അടയാളം ദയവു ചെയ്തു എന്നെ വെറുതെ വിട് ഞാന്‍ ഒരു രോഗി ആണ്""" അവിടെ ആരും ചുവന്ന ഷര്‍ട്ട്‌ ഇട്ടു ഇരിപ്പില്ല എന്ന ദൈര്യം ആയിരുന്നു എന്നെകൊണ്ട് അത് പറയിച്ചത്

അവരെ കുളക്കരയിലേക്ക് പറഞ്ഞു വിട്ടിട്ട് കല്യാണം ഉണ്ണാന്‍ നില്‍കാതെ ഞാന്‍ ക്ലാസിലെക്കോടി അല്ലങ്കില്‍ അടി ഉറപ്പാരിക്കും എന്ന് എനിക്കറിയാമായിരുന്നു ക്ലാസില്‍ എത്തിയതും ജോസഫ്‌ സര്‍ "കോസ് തീറ്റ പ്ലസ്‌ ടാന്‍ തീറ്റ"" എന്ന എനിക്കൊരിക്കലും മനസിലാകാത്ത ലോകത് ആയിരുന്നു ( എനിക്കാകെ പാടെ അറിയാവുന്ന തീറ്റ കാലിത്തീറ്റ ആയിരുന്നു )

ഒരു കല്യാണം ഉണ്ടായിരുന്നു അതാ താമസിച്ചത് എന്നും പറഞ്ഞിട്ട് ഞാന്‍ ഞാന്‍ ക്ലാസില്‍ ജോയിന്‍ ചെയ്തു പതിവുപോലെ ക്ലാസ്‌ തീര്‍ന്നു അടുത്ത ബെല്ലിനു മുന്‍പ് അതാ ക്ലാസിന്റെ വാതുക്കല്‍ ഒരു സ്ത്രീ രൂപം ഞാന്‍ സൂക്ഷിച്ചു നോക്കി "" രാജീവിന്റെ അമ്മ "" മറ്റാരും കേറി മുട്ടും മുന്‍പ് ഞാന്‍ അമ്മയുടെ അടുക്കലേക്ക് ഓടി ചെന്നു "" എന്നാ ഉണ്ടമ്മേ വാര്‍ത്തകള് എന്താ പതിവില്ലാതെ സ്കൂളിലെക്കൊക്കെ ഞാന്‍ ചോദിച്ചു അവര്‍ ബാഗില്‍ നിന്നും ഒരു ചോറ് പൊതിയും എടുത്തു എന്റെ നേരെ നീട്ടി "" മോനെ ഇത് രാജീവിന്റെ ഉച്ചഭക്ഷണമാ അവന്‍ രാവിലെ എടുക്കാന്‍ മറന്നു ഇതവന്റെ കയില്‍ കൊടുതെര് "" ഞാന്‍ ഓര്‍ത്തു ( ഇംഗ്ലീഷ് പരീക്ഷയുടെ അന്ന് മലയാളം കോപ്പി വെട്ടികൊണ്ട് വന്നവനാ അവന്‍, ആ അവന്‍ ഇതല്ല ഇതിനപ്പുറവും മറക്കും) രാജീവ് എന്തിയെ മോനെ... അമ്മ എന്നോട് ചോദിച്ചു ... ഞാന്‍ ആ ചോദ്യം കേട്ട് ഞെട്ടി എന്നാ മറുപടി പറയണം.... കുളക്കരയില്‍ ആണെന്നോ ,,,,, രണ്ടും കല്‍പ്പിച്ചു ഞാന്‍ പറഞ്ഞു അവന്‍ പ്രാക്ടികല്‍ ക്ലാസിലുണ്ട് അമ്മ പോയിക്കോ
മറ്റു ടീചെരുമ്മാര്‍ കാണും മുന്‍പ് ഞാന്‍ അവരെ പറഞ്ഞു വിട്ടു...

അങ്ങിനെ ഉച്ച കഴിഞ്ഞു എന്തോ ആവശ്യത്തിനായി ഓഫീസില്‍ എത്തിയ ഞാന്‍ അവിടെ നടന്ന കാഴ്ച കണ്ടു ബോധം കേടാരായി എന്തെന്നാല്‍ കവിളും വീര്‍പ്പിച്ചു ഇട്ടിരുന്ന തുണിയും കീറി പറിഞ്ഞു ചോരയും ഒലിപ്പിച്ചു രാജീവ്‌ നില്‍ക്കുന്നു കൂടെ അവന്റെ അമ്മയും ടീചെരുമ്മാരും... അപ്പോഴും
എന്റെ ചോദ്യം പുതിയൊരു ചുവന്ന ഷര്‍ട്ട്‌ ഇനീം എങ്ങിനെ ഒപ്പിക്കും എന്നായിരുന്നു കാരണം രാജീവിന്റെ ദേഹത്ത് കിടന്ന കീറിയ ചുവന്ന ഷര്‍ട്ട്‌ എന്റേതായിരുന്നു

വാല്‍കഷ്ണം## ഞാന്‍ പോന്നതും എന്റെ ഷര്‍ട്ടും എടുത്തിട്ട് രാജീവ് കടയിലേക്ക് പോകും വഴി മറ്റേ തടിയന്മ്മാരുടെ മുന്‍പില്‍ പെട്ടു അവിടുന്ന് കിട്ടിയ അടിയും മീടിച്ചുകൊണ്ട് ഓടിയ അവന്‍ വീണ്ടും ചെന്നു പെട്ടത് എന്റെ കൈയില്‍ ചോറും തന്നിട്ട് പോയ അവന്റെ അമ്മയുടെ മുന്നിലാണ് :::::::::::::::::::: ബാക്കി ഉഹിച്ചോ

ഞാന്‍ ഈ കഥ എഴുതുന്നതും അറിയാതെ അവന്‍ ഇപ്പോള്‍ ഇന്ത്യയുടെ അധിര്‍ത്തി കാക്കുന്നു ജയ് ജവാന്‍

No comments:

Post a Comment