Sunday, September 8, 2013

"""""മിടുക്കന്‍ ചുണകുട്ടി""""""""



ഓണ പരീക്ഷയുടെ കാഠിന്യം മാറ്റാന്‍ കിട്ടിയ പത്തു ദിവസത്തെ അവധിയില്‍ ആദ്യത്തെ ദിവസം.. സമയം രണ്ടു മണി കഴിഞ്ഞു ഞാന്‍ വീട്ടില്‍ നിന്നും ആല്ത്തറയിലേക്ക് യാത്ര ആയി കൂട്ടുകാരെ കാണുവാന്‍

പതിവിലും നേരത്തെ ആ ആല്ത്തലറയില്‍ എന്‍റെ വരവും പ്രതീക്ഷിച്ചു അവന്‍ ഇരിപ്പുണ്ടായിരുന്നു ഇന്ന് എന്ത് പണിയാണോ എനിക്ക് കിട്ടാന്‍ പോകുന്നത് എന്ന് മനസിലോര്ത്തു കൊണ്ട് ഞാന്‍ ഒരു ചെറിയ പുഞ്ചിരി അവനു സമ്മാനിച്ച്‌ അവന്‍റെ അരികില്‍ സ്ഥാനം പിടിച്ചു...........

(സുബീഷ് ഇതനവന്റെ സുന്ദര നാമം സ്നേഹം ഉള്ളവര്‍ അവനെ പല പേരിലും വിളിക്കും ഞങ്ങള്‍ അവന്റെ സഹപാഠികള്‍ അവനെ "തകിട പകിട"" എന്നാണ് വിളിക്കുന്നത്‌ കാരണം ചരിത്ര പരീക്ഷയില്‍ ഒന്നാം ലോക മഹായുദ്ധം എന്നാല്‍ എന്ത് രണ്ടു പേജില്‍ കുറയാതെ വിവരിക്കുക എന്ന ചോദ്യത്തിന് "" ഇവിടുന്നു രണ്ടു വാണം രാജാവ് അപ്പുറത്തേക്ക് അവിടെ എല്ലാം തകിട പകിട ..അപ്പോള്‍ അവിടുത്തെ രാജാവ് ദേ ഇങ്ങോട്ട് ഒരു മിസൈല് അപ്പോള്‍ ഇവിടേം എല്ലാം തകിട പകിട "" ഈ രണ്ടു വരി അവന്‍ രണ്ടു പേജില്‍ മുഴുവന്‍ എഴുതി വെച്ചവനാ.. അന്നുമുതല്‍ അവനെ ബഹുമാന പൂര്വ്വം ഞങ്ങള്‍ തകിട പകിട എന്നാണ് വിളിക്കുന്നത്‌.. പരീക്ഷയില്‍ കോപ്പി അടിക്കാന്‍ അളിയന് പ്രത്യേക കഴിവാണ് ഒരുവക പഠിച്ചില്ല എങ്കിലും അവന്‍ എങ്ങിനെ എങ്കിലും പരീക്ഷ പാസ്‌ ആകും അതവന്റെ കഴിവാണ് പക്ഷെ ഇംഗ്ലീഷ് അത് അവനു എപ്പോഴും ബാലികേറാ മല ആയിരുന്നു )

സമയം അപ്പോള്‍ മൂന്നുമണി എന്നെ കണ്ടതും ""അളിയാ നമ്മക്ക് ഇന്ന് ആ കുന്നിന്‍ മുകളിലെ പാറയില്‍ പോയാലോ അവിടെ നിന്നാല്‍ ശ്രീലെങ്ക കാണാം എന്ന് ഇന്നലെ ആ അഭിജിത് എന്നോട് പറഞ്ഞു""" ഞാന്‍ ആലോചിച്ചു ശെരിയാണ് പണ്ട് തൊട്ടേ ഉള്ള ഒരു മോഹം ആണ് ആ കുന്നിന്‍ മുകളില്‍ ഒന്ന് പോകണം എന്ന് എന്തായാലും പോകാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു "" എങ്കില്‍ ശെരി വാ "" എന്നും പറഞ്ഞു ഞാന്‍ അവനോടപ്പോം പാറ ലെക്ഷ്യമാക്കി യാത്ര തിരിച്ചു.... പല പല വിഷയങ്ങളും സംസാരിച്ചു യാത്ര പകുതിയായപ്പോള്‍ ഞാന്‍ അവനോടു ഓണപരീക്ഷയെ കുറിച്ച് ചോദിച്ചു "" കുഷപ്പമില്ലാരുന്നു അളിയാ എല്ലാത്തിനും ജെയിക്കും അത് ഉറപ്പാ"" അവന്റെല മറുപടി എന്നില്‍ അസുയ വളര്ത്തി "" അളിയാ ഇംഗ്ലീഷിനും ജെയിക്കുമോ ???"" ഞാന്‍ വീണ്ടും എടുത്തു ചോദിച്ചു ""പിന്നെ അതിന്‌ ആയിരിക്കും ഈ വട്ടം മാര്ഗ് കൂടുതല്‍ കാരണം അന്ന് ഒരുപാടു കോപ്പി അടിക്കാന്‍ പറ്റി അതുകൊണ്ട്.... എന്നില്‍ വീണ്ടും അസുയ ശക്തമായി വളര്‍ന്നു...

ഞങളുടെ യാത്ര ലെക്ഷ്യത്തില്‍ എത്താന്‍ ഇനീം കുറച്ചു ദൂരം കൂടി നേരം സന്ദ്യ ആയി തുടങ്ങി എനിക്ക് ശകലം പേടി ഉണ്ടായി തുടങ്ങി പെട്ടന്നു ഞാന്‍ അവനോടു പറഞ്ഞു അളിയാ നേരം വൈകി ഇന്ന് ഇനീം പോകണോ എനിക്ക് ശകലം പേടി വന്നു തുടങ്ങി """" പോടെ ഒന്നുമല്ലേലും നമ്മള് ആണ്‍കുട്ടികള്‍ അല്ലെ എന്നതിനാ പേടിക്കുന്നത് എനിക്ക് ഇതുവരെ പേടി എന്താണെന്നു അറിയുക കുടി ഇല്ല "" അവന്‍റെ മറുപടി എന്നില്‍ അത്ഭുദം ഉളവാക്കി ഞാന്‍ മനസ്സില്‍ പറഞ്ഞു ;; മിടുക്കന്‍ ചുണകുട്ടി;; എങ്കിലും ഞാന്‍ വീണ്ടും അവനോടു പറഞ്ഞു "" ഈ മലയില്‍ പണ്ട് ആരോ തൂങ്ങി മരിച്ചതാ അതാ ഒരു ഭയം"" എന്നെ കളിയാക്കി ചിരിച്ചുകൊണ്ട് അവന്‍ പറഞ്ഞു നീ പേടിക്കേണ്ടാ ഞാന്‍ ഇല്ലേ കൂടെ യെക്ഷിയും പ്രേതോം ഒക്കെ എന്‍റെ മുന്നില്‍ വെറും നിസ്സാരം നീ ദൈര്യമായി വാ..

യാത്ര അവസാനിച്ചു ഞങ്ങള്‍ മലയുടെ ഏറ്റവും മുകളില്‍ എത്തി ചുറ്റും മരങ്ങളുടെ നിഴല്‍ മൂലം വെളിച്ചം നന്നേ കുറവ് ഒരു വിനയന്‍ സിനിമയുടെ ലൊക്കേഷന്‍ പോലെ.... ഞാന്‍ പേടിയോടെ അവന്‍റെ മുഖത്തേക്ക് നോക്കി എന്‍റെ പേടി കൂടുവാന്‍ തക്കവണ്ണം അവന്‍ ഒരു പുഞ്ചിരി തിരിച്ചു നല്‍കി... എന്‍റെ ഭയം അത്യുച്ചത്തില്‍ എത്തി എനിക്ക് ദാഹിക്കുന്നു.... ഞാന്‍ പതുക്കെ സുബിഷേ എന്ന് വിളിച്ചു.... അവന്‍ പതുക്കെ ചുണ്ടുകൊണ്ട് മിണ്ടരുത് എന്ന് ആഗ്യം കാണിച്ചു.. പെട്ടന്നതാ """ടപ്പോ""" ഒരു വല്യ സൌണ്ട്.. എന്‍റെ നെഞ്ചിടിപ്പ് നിലച്ചു കണ്ണുകള്‍ പേടികൊണ്ട് പുറത്തേക്കു തള്ളി ഞാന്‍ സുബിഷു നിന്നടതെക്ക് തിരിഞ്ഞു നോക്കി.... അവനെ കാണാന്‍ ഇല്ല താഴേക്ക് നോക്കിയപ്പോള്‍ ഞാന്‍ കണ്ടു അവന്‍ ഉടുത്തിരുന്ന മുണ്ട് ഒരു പാറയില്‍ കുടുങ്ങി കിടക്കുന്നു എനിക്കുറപ്പായി സംഭവം യെക്ഷി തന്നെ ഞാന്‍ ഓടി സര്‍വ്വ ശക്തിയും എടുത്തു.. ഓട്ടത്തിനിടയില്‍ ഞാന്‍ വീണ്ടും കേട്ടു ""ടപ്പേ ,ടപ്പേ"" സൌണ്ട്.. എന്‍റെ കാലുകള്‍ നിശ്ചലം ആയി ഞാന്‍ നിന്നിടത് തന്നെ കുഴഞ്ഞു വീണു.. പെട്ടന്ന് ഞാന്‍ കണ്ടു കുറെ കുട്ടികള്‍ കളിക്കുന്ന തോക്കില്‍ ""പൊട്ടാഷ്‌"" വെച്ച് പൊട്ടിക്കുന്നു """ടപ്പേ ടപ്പേ "" ഐയ്യെ നാണക്കേട് ഞാന്‍ എന്‍റെ ധൈര്യത്തെ ഓര്‍ത്തു ഒന്ന് പുഞ്ചിരിച്ചുകൊണ്ട് വെട്ടിലേക്ക് നടന്നു.... വീട് എത്താറായപ്പോള്‍ ആണ് എന്‍റെ മനസിലേക്ക് ഇടിവെട്ട് പോലെ ആ ചോദ്യം ഉണ്ടായതു :: സുബീഷ് എവിടെ ?????

ഞാന്‍ രണ്ടും കല്‍പ്പിച്ചു അവന്‍റെ വീട് ലെക്ഷ്യമാക്കി എന്‍റെ നടപ്പിന്റെ ദിശ മാറ്റി... അവന്‍റെ വീട്ടില്‍ എത്തി അവന്‍റെ അമ്മയോട് മടിച്ചു മടിച്ചു ചോദിച്ചു "" അമ്മെ സുബീഷ് എന്തിയെ"""" അവന്‍റെ അമ്മ എന്നെ സൂക്ഷിച്ചു നോക്കിയിട്ട് പറഞ്ഞു """ ഉച്ചയ്ക്ക് ചോറും കഴിച്ചിട്ട് ഇവിടുന്നു പോയതാ മോനെ ദേ കുറച്ചു മുന്‍പ് ഓടി കിതച്ചു ഇങ്ങോട്ട് വന്നു വന്നപ്പോള്‍ മുണ്ടും തുണീം ഒന്നും ദേഹത്ത് ഇല്ലായിരുന്നു കാലുവഴി തൂറി നാറ്റിയാ വന്നത് വന്നപാടെ കട്ടിലിന്റെ അടിയില്‍ കയറി കിടപ്പുണ്ട് ചോദിച്ചണക്കെ ഒന്നും പറയുന്നില്ല എന്തോ പേടി കിട്ടിയതാ അവന്‍റെ അച്ഛന്‍ ഇപ്പോള്‍ ഒരു ചരട് ജെപിക്കാന്‍ പോയിട്ടുണ്ട്""" മോന്‍ കയറി ഇരിക്ക്""....... ഞാന്‍ വീണ്ടും മനസിലോര്‍ത്തു
"""""മിടുക്കന്‍ ചുണകുട്ടി""""""""

No comments:

Post a Comment