പത്താം ക്ലാസിലെ അവസാന കാലഘട്ടം സ്കൂളില്‍ പഠിപ്പിക്കന്നത് പോരാന്ന് തോന്നിയിട്ടാകും എന്നെ അച്ഛന്‍ സ്ഥലത്തെ പേരുകേട്ട ഒരു സ്ഥാപനത്തില്‍ ടുഷന് ചേര്‍ത്തു..ടുഷന്‍ സെന്‍ടരിലെ ആദ്യദിനത്തില്‍ തന്നെ എനിക്ക് ഒരു കാര്യം മനസിലായി.. ഈ നരകം എന്ന് പറയുന്ന സാധനം ഉണ്ടെന്നു കാരണം .. എന്‍റെ ടുഷന്‍ സെന്ററിലെ പ്രധാന ആദ്യാപകയന്‍ ഒരു കൊച്ചു ചെകുത്താന്‍ ആയിരുന്നു (ഗുരുവേ മാപ്പ് അന്ന് അങ്ങ് എത്തിവലിഞ്ഞു അടിച്ചു നിലം പരിശാക്കിയ എന്‍റെ ചന്തിയിലെ തഴമ്പ് ആണ് എന്നെകൊണ്ട് ഇന്ന് ഈ ചതി ചെയ്യാന്‍ പ്രേരിതന്‍ ആക്കിയത്) ആദ്യ ദിനത്തില്‍ തന്നെ എനിക്ക് സാറിന്‍റെ ചൂരല്‍ കഷായത്തിന്‍റെ രുചി അറിയാനുള്ള ഭാഗ്യം ഉണ്ടായി....
ക്ലാസുകള്‍ അങ്ങിനെ വിരസമായി കടന്നു പോയിക്കൊണ്ടിരുന്നു.. അടി എന്നത് എന്‍റെ ജേന്മ്മാവകാശം പോലെ എനിക്ക് ഡെയിലി കിട്ടികൊണ്ടും ഇരുന്നു അങ്ങിനെ പരീക്ഷ അടുത്തു കഷ്ടിച്ച് ഇനീം ഒന്നര മാസം കൂടി ബാക്കി.. ആയിടയ്ക്ക് ഇടിത്തീ എന്നപോലെ ആ വാക്കുകള്‍ സാറിന്‍റെ വായില്‍ നിന്നും എന്‍റെ കര്‍ണ്ണപുടതിലേക്ക് പതിച്ചു ""നാളെ മുതല്‍ നൈറ്റ് ക്ലാസ്സ് സ്റ്റാര്‍ട്ട് ചെയ്യുന്നതായിരിക്കും എല്ലാവരും നാളെ മുതല്‍ വൈകിട്ട് ഏഴുമണിക്ക് ഇവിടെ എത്തണം വരുമ്പോള്‍ കൂടെ ഒരു പുതപ്പും വൈകിട്ട് കഴിക്കാന്‍ ഉള്ള ആഹാരവും കൊണ്ട് വരണം,എല്ലാരും നിര്‍ബെന്തമായി പങ്കെടുക്കണം അല്ലാത്തവരെ പിറ്റേ ദിവസം അതി കഠിനമായി ശിഷിക്കുന്നതയിരിക്കും ,അതുപോലെ പെണ്‍കുട്ടികള്‍ക്ക് നൈറ്റ് ക്ലാസ്സ് ഉണ്ടായിരിക്കുന്നതല്ല"""
സാറിന്‍റെ വായില്‍ നിന്നും അവസാനം വീണ ആ വാക്കുകള്‍ എന്നെ നിരാശയിലേക്ക് കുപ്പ് കുത്തിച്ചു ... അതെന്താ പെണ്‍കുട്ടികളെ ഒഴിവാക്കിയത് ഇതെവിടുത്തെ ന്യായം എന്നൊക്കെ ഉള്ള ചോദ്യങ്ങള്‍ എന്‍റെ മനസ്സില്‍ പൊട്ടി മുളച്ചു പക്ഷെ സാറിന്‍റെ മുഖത്തേക്ക് നോക്കിയപ്പോള്‍ എന്‍റെ ചോദ്യങ്ങള്‍ എല്ലാം മുളയിലെ കരിഞ്ഞു പോയി .. പകല്‍ രാവിലെ ഒന്‍പതു മണിമുതല്‍ വൈകിട്ട് അഞ്ചു മണിവരെ പകലത്തെ ക്ലാസ്സ്..പിന്നീട് വീട്ടില്‍ ചെന്ന് കുളിയും കഴിഞ്ഞു നേരെ രാത്രി ക്ലാസിലേക്ക്.. തുടക്കത്തില്‍ തന്നെ നൈറ്റ് ക്ലാസ്സ് എനിക്ക് ഒരു ദുര്‍ഗുണ പരിഹാര പടശാല ആയി.. നൈറ്റ് ക്ലാസിലെ പഠനം നൈറ്റ് പത്തു മണിവരെ ആണ്,, അതും കഴിഞ്ഞു ഹാളില്‍ എല്ലാരും നിരനിരയായി കിടന്നുറങ്ങണം.. തികച്ചും ബോര്‍ ആയ ഒരു ജീവിതം.. പത്താം ക്ലാസില്‍ ജെയിചില്ലങ്കിലും വേണ്ടിയില്ല ഈ രാത്രി ക്ലാസ്സ് ഒഴിവാകണം എന്ന് ഞാന്‍ തീരുമാനിച്ചു.. അങ്ങിനെ നീണ്ട പത്തു ദിവസം കടന്നുപോയി... ഈ പത്തു ദിവസവും എനിക്ക് ശിവ രാത്രി ആയിരുന്നു കാരണം.. ഹാളിന്റെ പല പല മൂലകളില്‍ നിന്നും വെത്യസ്ഥ ഈണമിട്ട കൂര്‍ക്കം വലികള്‍ തന്നെ ആയിരുന്നു ... ചെറുക്കന്‍ പത്തിലാണ് പഠിക്കുന്നതെങ്കിലും അവന്‍റെ ക്‌ുര്‍ക്കം ഐ എ എസ് ആണ് എന്ന് പറഞ്ഞതുപോലെ കുര്‍ക്കം വലിയില്‍ "ഐ എ എസ്" എടുത്ത ഒരുപാടു പേര്‍ എന്‍റെ കൂടെ പഠിക്കുന്നുണ്ടായിരുന്നു...
"ഒരു കുഴപ്പോം ഇല്ല നീ ദൈര്യ പൂര്‍വ്വം നിന്ന് തന്നാല്‍ മതി നീ നോക്ക് മാറ്റവന്‍മാര്‍ക്കൊന്നും ഒരു പേടിം ഇല്ലല്ലോ പിന്നെ നിനക്ക് മാത്രം എന്താ"" ദീപു എനിക്ക് ദൈര്യം പകര്‍ന്നു തന്നു... സംഭവം മറ്റൊന്നുമല്ല നമ്മുടെ ടുഷന്‍ സെന്ററിന്റെ അരികില്‍ തന്നെ ഒരു സിനിമാ തീയറ്റര്‍ ഉണ്ട് രാത്രിയില്‍ മാത്രം സിനിമ ഷോ ഉള്ള ഒരു തീയറ്റര്‍ (അതെ അത് തന്നെ നിങ്ങള്‍ ഉദേശിച്ച അതെ ടൈപ്പ് തീയറ്റര്‍) അവിടെ പോയി പടം കാണണം എനിക്ക് മുട്ടുവിറച്ചിട്ടു ഒരു രെക്ഷേം ഇല്ല ഞാന്‍ ഒഴിവാകാന്‍ ഒരു പാട് ശ്രെമിച്ചു ഒരു രക്ഷേം ഇല്ല ഒടുവില്‍ സമ്മതിച്ചു..
പ്ലാനിംഗ് ഇങ്ങനെ ആയിരുന്നു ഇന്നത്തെ നൈറ്റ് ക്ലാസ്സ് പത്തു മണിക്ക് തീരും അത് കഴിഞ്ഞു എല്ലാരും ഉറങ്ങാന്‍ കിടന്നുകഴിഞ്ഞു പതിനൊന്നു മണിക്ക് എണീറ്റ് ഹാളിന്റെ മതില് ചാടി കടന്നു ആരും അറിയാതെ നേരെ പോയി സിനിമയും കണ്ട് തിരിച്ചു വന്നു പുറത്തേക്കു ചാടിയ പോലെ തിരിച്ചകതെക്കും ചാടി മിണ്ടാതെ കിടന്നുറങ്ങണം....... എന്തായാലും അന്ന് പത്തുമണിക്ക് ശേഷം എല്ലാരും ഉറങ്ങാന്‍ കിടന്നു ഞാനും ദീപുവും മറ്റു നാലു പേരും പതിയെ എണീറ്റു... പ്ലാന്‍ ചെയ്തപോലെ എല്ലാം നടന്നു തിയറ്ററിന്റെ വാതിലില്‍ എത്തി ടിക്കറ്റ് എടുത്തു എല്ലാരും മിണ്ടാതെ ഏറ്റവും പുറകില്‍ സ്ഥാനം പിടിച്ചു .....എന്‍റെ മനസ്സില്‍ പെരുമ്പറ കൊട്ടുവാന്‍ തുടങ്ങി ആദ്യമായിട്ടാണ് ഇങ്ങനെ അതും ക്ലാസും കട്ട് ചെയ്തു രാത്രിയില്‍... പടം തുടങ്ങും മുന്‍പുള്ള ബെല്‍ മുഴങ്ങി...
സഹിക്കാന്‍ പറ്റാത്ത വേദന ഞാന്‍ അല്ലേലും പണ്ടേ ഇങ്ങനാണ് ടെന്‍ഷന്‍ കൂടിയാല്‍ അപ്പോള്‍ മുത്രം ഒഴിക്കണം.. ഞാന്‍ കൂടെ ഉള്ളവരോട് ഇപ്പോള്‍ വരാം എന്നും പറഞ്ഞു വെളിയിലേക്ക് പോയി... മുത്രം ഒഴിച്ച് തിരിച്ചിറങ്ങിയതും ഞാന്‍ ആ കാഴ്ച കണ്ടു ഞെട്ടി പോയി ... അതാ തിയറ്ററിന്റെ വാതുക്കല്‍ സാര്‍ നില്‍ക്കുന്നു എനിക്ക് ഉറപ്പായി പണി കിട്ടി എന്ന്...... എന്‍റെ മനസ്സില്‍ ഇരുന്നു ആരോ പറയും പോലെ ""ജാങ്കോ ഞാന്‍ പെട്ടു കേട്ടോ ""
സാര്‍ എന്നെ കണ്ടിട്ടില്ല എന്ന് എനിക്ക് മനസിലായി ഞാന്‍ ഓട്ടം തുടങ്ങി എങ്ങിനെ ഒക്കെയോ മതിലും ചാടി ഞാന്‍ ഹാളില്‍ എത്തി പെട്ടന്ന് തന്നെ കയില്‍ തടഞ്ഞ പുതപ്പും കൊണ്ട് ശരീരം മൂടി ഞാന്‍ ഒന്നും അറിയാത്തവനെ പോലെ കിടന്നു......
നേരം വെളുത്തു ഞാന്‍ പതിയെ എണീറ്റ് വെളിയില്‍ വന്നു... സാറിന്‍റെ ഓഫിസ്‌ില്‍ പതിവില്ലാത്ത ഒരാള്‍ കുട്ടം ആകാംഷ അടക്കാന്‍ വയ്യാതെ ഞാന്‍ ജെനലിലൂടെ നോക്കി
അവിടെ കണ്ട കാഴ്ച എന്നെ ബോദം കെടുത്തി കളഞ്ഞു ..... എന്തെന്നാല്‍..... ദീപുവും മറ്റു നാല് പേരും ഓഫിസ്‌ില്‍ നില്‍ക്കുന്നു... എനിക്ക് മനസിലായി ഇന്നുകൊണ്ട് എന്‍റെ ടുഷന്‍ ജീവിതം ഏതാണ്ട് തീര്‍ന്ന മട്ടായി... അവന്മ്മാര്‍ സാറിന്‍റെ അടി കൊണ്ട് കഴിയുമ്പോള്‍ എന്തായാലും സത്യം മൊത്തോം വിളിച്ചു പറയും .... ആ കുട്ടത്തില്‍ ഞാനും നാറും ... ഇന്നലെ സിനിമാ കാണാന്‍ പോയ ആ നശിച്ച നിമിഷം ഓര്‍ത്തു ഞാന്‍ തന്നത്താന്‍ നെഞ്ചത്ത് അടിച്ചു.....
പെട്ടന്ന് ഞാന്‍ കണ്ടു ദീപു എന്‍റെ നേരെ വരുന്നു... അവന്‍ അടുത്തെത്തിയതും ഞാന്‍ ചോദിച്ചു അളിയാ എത്രെണ്ണം കിട്ടി ഇനീം എന്‍റെ പേരും നീ പറഞ്ഞോ.... ഒന്നും മനസിലാകാത്തവനെ പോലെ ദീപു എന്‍റെ മുഖത്തേക്ക് നോക്കി ചോദിച്ചു.. എന്താ അളിയാ എന്ത് പറ്റി ഇന്നലെ നീ മുത്രം ഒഴിക്കാന്‍ പോയപ്പോള്‍ ചില സംഭവങ്ങള്‍ നടന്നു സോറി അളിയാ നിന്നോട് പറയാന്‍ പറ്റിയില്ല രാവിലെ മുതല്‍ ഞാന്‍ നിന്നെ നോക്കുവാ ..... നിന്നെ കാണാഞ്ഞു ഞങ്ങള്‍ ആദ്യം പേടിച്ചു.. ഇപ്പോഴാ സമാധാനം ആയത്... ,,,,,എനിക്കൊന്നും മനസിലായില്ല എനിക്ക് സംശയം ആയി ഇനീം എനിക്ക് വട്ടായതാണോ,, അതോ അടി കിട്ടിയപ്പോള്‍ ദീപുവിന് വട്ടായതാണോ .....
ഞാന്‍ പറഞ്ഞു അളിയാ ഇന്നലെ ഞാന്‍ വെളിയില്‍ ഇറങ്ങിയ ടൈമില്‍ സാര്‍ തിയറ്ററിന്റെ വെളിയില്‍ നില്‍ക്കുന്ന കണ്ടു അതുകൊണ്ട് ഞാന്‍ പെട്ടന്ന് ഓടി വന്നു ഇവിടെ കിടന്നുറങ്ങി നിങ്ങള്‍ എപ്പോഴാ വന്നത്...സിനിമ എങ്ങിനെ ഉണ്ടായിരുന്നു ???? അതിനു അവന്‍ തന്ന മറുപടി എന്നെ കൊല്ലുന്നതിനും തുല്യം ആയിരുന്നു..... ഡാ നീ കാണും മുന്‍പ് സാറിനെ ഞങള്‍ കണ്ടു... നിന്നോട് പറയാന്‍ പറ്റിയില്ല..ഞങള്‍ അപ്പോഴേ ഓടി ഇവിടെത്തി നിന്നെ നോക്കി നടക്കുവാരുന്നു രാവിലെ മുഴുവന്‍........
അപ്പോള്‍ പിന്നെ രാവിലെ എല്ലാരും ഓഫിസ്‌ില്‍ എന്തിനാ നിന്നത് ??? ഞാന്‍ ചോദിച്ചു ഹെയി അത് ഫീസ് കൊടുക്കാന്‍ പോയ്യതാ ഞാന്‍ ആ നിമിഷം ഒരു കാര്യം മനസിലാക്കി ... ഇക്കണക്കിനു പോയാല്‍ എനിക്ക് വട്ട് ആകുമെന്ന് ...... —

No comments:
Post a Comment