Thursday, November 14, 2013

കാളിംഗ് ബെല്‍


ഒരിക്കലും പതിവില്ലാത്തത് പോലെ കാളിംഗ് ബെല്‍ ആരോടോ ദേഷ്യം ഉള്ളതുപോലെ ഉച്ചത്തില്‍ ചിലയ്ക്കുന്നതും കേട്ടുകൊണ്ടാണ് ഉണര്‍ന്നത്.....

സഹമുറിയന്മ്മാര്‍ ആരെങ്കിലും എഴുന്നേല്‍കട്ടെ എന്ന് മനസ്സില്‍ കരുതികൊണ്ട് ഞാന്‍ വീണ്ടും കിടന്നു....
ബെല്‍ അതിന്‍റെ പണി തുടര്‍ന്ന് കൊണ്ടേ ഇരുന്നു
പുതച്ചിരുന്ന.. പുതപ്പും മാറ്റി ഞാന്‍ കട്ടിലില്‍ നിന്നും എഴുന്നേറ്റു..........

മറ്റ് സഹമുറിയന്മ്മാര്‍ രണ്ടുപേരും മത്സരിച്ചു വണ്ടി കയറ്റം കേറ്റുന്ന ജോലി തുടര്‍ന്ന് കൊണ്ടേ ഇരുന്നു .... പലപ്പോഴും ഞാന്‍ ആലോചിച്ചിട്ടുണ്ട് ഇവര്‍ക്ക് ഇത് എങ്ങിനെ കഴിയുന്നു എന്ന് കിടക്കാന്‍ വേണ്ടി കട്ടിലില്‍ ചെന്നിരുന്നാല്‍ മതി രണ്ടും ആ നിമിഷം തുടങ്ങും വണ്ടി ഓടിക്കാന്‍ ഒരു കണക്കില്‍ പറഞ്ഞാല്‍ ഭാഗ്യവാന്മ്മാര്‍.,.....

ഞാന്‍ കണ്ണും തിരുമിക്കൊണ്ട് വാതില്‍ തുറക്കാന്‍ വേണ്ടി വാതില്‍ ലെക്ഷ്യമാക്കി നടന്നു.........
വാതിലിന്‍റെ കൊളുത്തില്‍ കൈ വെച്ചപ്പോള്‍ ആണ് ആ ബോധ ഉദയം എനിക്ക് ഉണ്ടായതു..... ഞാന്‍ ഇപ്പോള്‍ "സ്കിന്‍ ടച്ച്" ഡ്രസ്സ്‌ ആണല്ലോ ഇട്ടേക്കുന്നത് എന്ന്

ഉടന്‍തന്നെ ഓടി ചെന്ന് കട്ടിലിന്‍ അടിയില്‍ എന്നോട് പിണങ്ങി കിടന്ന മുണ്ടും തപ്പി എടുത്തു ഉടുത്തുകൊണ്ട് വാതില്‍ തുറന്നു... വെളിയില്‍ സുസ്മേര വദനന്‍ ആയ ഒരു സായിപ്പ് നില്‍ക്കുന്നു എന്നെ കണ്ടതും... ഹായ് പറഞ്ഞുകൊണ്ട് അയാള്‍ എന്തൊക്കെയോ ഇംഗ്ലീഷില്‍ പറയാന്‍ തുടങ്ങി.... എന്‍റെ കണ്ണ് തള്ളി പണ്ടാരം അടങ്ങാന്‍ എനിക്ക് ഒന്നുമേ മനസിലായില്ല.......
എങ്കിലും നാലാം ക്ലാസില്‍ ആദ്യമായി ഇംഗ്ലീഷ് പഠിപ്പിച്ച ബാലചന്ദ്രന്‍ സാറിനെ മനസ്സില്‍ സ്മരിച്ചു കൊണ്ട് ഞാന്‍ ആഗോളി രാഗത്തില്‍ "" യാ , യാ യയയായ യാ """ എന്ന് പറഞ്ഞു കൊണ്ടേ ഇരുന്നു

ഒടുവില്‍ പറഞ്ഞു തളര്ന്നത് കൊണ്ടാണോ ആവൊ അയാള്‍ "കം വിത്ത്‌ മി "' എന്ന് പറഞ്ഞു അധികം ഒന്നും മനസിലായില്ലങ്കിലും അയാടെ കൂടെ ചെല്ലാന്‍ ആണ് പറഞ്ഞത് എന്ന് എനിക്ക് മനസില്‍ ആയി.........

ഇനീം ഇംഗ്ലീഷ് പഠിപ്പിക്കാന്‍ വല്ലതും ആണോ അയാള് വിളിക്കുന്നത്‌... എന്തായാലും ഞാന്‍ പോകുവാന്‍ തീരുമാനിച്ചു

അയാളുടെ കൂടെയുള്ള നടത്തം ഞാന്‍ താമസിക്കുന്ന ഫ്ലോറിന്‍റെ തൊട്ടു താഴെ ഉള്ള ഫ്ലോറില്‍ അയാളുടെ മുറിയില്‍ അവസാനിച്ചു.............

വാതില്‍ തുറന്നു കൊണ്ട് അയാള്‍ അകത്തേക്ക് കയറി അവിടെ അതാ പൂവന്‍ പഴം പോലൊരു മദാമ്മ... അവരെ കണ്ടതും എനിക്ക് നാണം വന്നു .... അവള്‍ കടുകട്ടി ഇംഗ്ലീഷില്‍ അയാളോട് എന്തോ ചോദിച്ചു ... അയാള് മറുപടിയും കൊടുത്തു.... അവള്‍ വീണ്ടും എന്‍റെ മുഖത് നോക്കി അയാളോട് ചോദിച്ചു ""ഒണ്‍ലി ദിസ്‌ ബെഗ്ഗര്‍""""

ബെഗ്ഗര്‍ എന്ന് കേട്ടതും എനിക്ക് മനസിലായി ആ പെണ്ണുമ്പിള്ള എന്നെ പറ്റി മോശമായത് എന്തോ ആണ് ഉദേശിച്ചത് എന്ന്

എന്നിലെ ഇന്ത്യന്‍ ഉണര്‍ന്നു ഏതു രീതിയില്‍ ആണ് ഇവള്‍ക്കൊരു മറുപടി കൊടുക്കേണ്ടത് ഞാന്‍ ആ നിമിഷം അറിയാവുന്ന എല്ലാ ഇംഗ്ലീഷ് വാക്കുകളും മനസ്സില്‍ ഓര്‍ത്തു

കുറെ എസ് ടി ഡി ... ഐ എസ് ഡി ... എന്നൊക്കെ മനസ്സില്‍ വന്നു എന്നാല്‍ അത് പ്രേയോഗിച്ചില്ല കാരണം ഇവര് കഷ്ട കാലത്തിന് ദിലീപിന്‍റെ സിനിമാ വല്ലതും കണ്ടവര്‍ ആണെങ്കില്‍ നാണക്കേടാ......

ഒടുവില്‍ രണ്ടും കല്‍പ്പിച്ചു അവളോട്‌ ഞാന്‍ പറഞ്ഞു

""""വാട്ട്‌ ഡിഡ് യു സേ???.... ബെഗ്ഗര്????..... മെ ബി വി ആര്‍ പൂര്‍ .... കൂലിസ്‌ ...... ട്രോള്ളി പുള്ളേര്‍സ്.... ബട്ട്‌ വി ആര്‍ നോട്ട്.. ബെഗ്ഗെര്സ്.....ഇഫ്‌ യു ഡെയര്‍ ടു സെ ... ദാറ്റ്‌ വേര്‍ഡ്‌ വന്ന്സ് മോര്‍ ......ഐ വില്‍ പുള്ളഔട്ട്‌ യുവര്‍.. ബ്ലോഡി ടോങ്ങ്.........

ഇത്രയും പറഞ്ഞിട്ട് അനശ്വോരന്‍ ആയ ജയനെയും മനസ്സില്‍ ദ്യാനിച്ചു കൊണ്ട് ഞാന്‍ എന്‍റെ റൂമിലേക്ക്‌ പോയി

റൂമില്‍ എത്തിയതും ഞാന്‍ കണ്ടു സഹമുറിയന്‍ മ്മാര്‍ ഉണര്‍ന്നിരുന്നു..... എന്നെ കണ്ടതും അവര്‍ ചോദിച്ചു

"" നീ ഈ കീറിയ വിന്‍ഡോ കര്‍ട്ടനും ഉടുത്തു കൊണ്ട് ഷര്‍ട്ട് പോലും ഇടാണ്ട് രാവിലെ ഇത് എങ്ങോട്ട് പോയതാ """

ഞാന്‍ ഓടി ചെന്ന് കണ്ണാടിയില്‍ നോക്കി ഞെട്ടി പോയി ;;;;;; കാരണം അത്രയ്ക്കും ഭയങ്കരം ആയിരുന്നു അപ്പോള്‍ എന്നെ കാണാന്‍...... സായിപ്പിനെ തെറി പറഞ്ഞതില്‍ എനിക്ക് സങ്കടം തോന്നി

എങ്കിലും ഇപ്പോഴും അറിയാന്‍ വൈയ്യാത്ത ഒരു ചോദ്യം ഇതാണ് എന്തിനായിരിക്കും സായിപ്പു രാവിലെ എന്നെ വിളിക്കാന്‍ വന്നത്

No comments:

Post a Comment