Thursday, November 14, 2013

ചുമ

കാലാവസ്ഥാ വെതിയാനം വരുമ്പോള്‍ എല്ലാ കൊല്ലവും ഉള്ളപോലെ എനിക്ക് ഈ വട്ടവും ചുമ പിടിച്ചു

ജോലി കഴിഞ്ഞു റൂമിലെത്തും മുന്‍പ് തോട്ടടുത്തുള്ള മെടിക്കല്‍ ഷോപ്പിലേക്ക് പോകുവാന്‍ ഞാന്‍ നിര്‍ ബെന്തിതന്‍ ആയി കാരണം അല്ലങ്കില്‍ ചുമ കൊണ്ട് രാത്രിയില്‍ ഉറങ്ങാന്‍ കഴിയില്ല

ഷോപ്പില്‍ എത്തിയതും അടിപൊളി ഒരു സുന്ദരി കൊച്ച് അവിടെ നില്‍ക്കുന്നു അതിനെ കണ്ടതും എന്‍റെ മനസ് എന്നോട് പോലും അനുവാദം വാങ്ങാതെ പാടി തുടങ്ങി ""സൌ സാലെ പഹലെ മുച്ചേ തുംസേ പ്യാര്‍ കിയാ ""
ഒരു വിധം മനസിനേം അടക്കികൊണ്ട് ഞാന്‍ അവളോട്‌ പറയാന്‍ തുടങ്ങി എനിക്ക് ചുമയ്ക്കുള്ള മരുന്ന് വേണമെന്ന്

കഷ്ട കാലം എന്ന് പറയട്ടെ ആ നിമിഷം ചുമ എന്നുള്ളതിന്‍റെ ആംഗലേയ നാമം മറന്നു പോയി .............

""ഐ വാണ്ട്‌ ദാറ്റ്‌ മെഡിസിന്‍"" ഞാന്‍ പറഞ്ഞു അവള്‍ എന്നെ അത്ഭുതത്തോടെ നോക്കി കൊണ്ട് ചോദിച്ചു "വിച്ച് മെഡിസിന്‍"" ഞാന്‍ ആലോജിച്ചു പണ്ടാരം അടങ്ങാനകൊണ്ട് ആവശ്യം വരുമ്പോള്‍ ഇതിന്‍റെ ഒന്നും പേരും മനസ്സില്‍ വരില്ല എന്നാ ചെയ്യാനാ ..

ഞാന്‍ പറഞ്ഞു""ദാറ്റ്‌ വണ്‍ നൈറ്റ്‌ യുസ് മെഡിസിന്‍""" ഇത് കേട്ടതും ഒരു പുഞ്ചിരിയോടെ അവള്‍ കളര്‍ ഫുള്‍ ആയ ഒരു പാക്കറ്റ് എടുത്തു മേശ പുറത്തു വെച്ചു......
അത് കണ്ടതും എന്‍റെ നെഞ്ചില്‍ തീ ആയി ദൈവമേ...

ഞാന്‍ ഉറക്കെ ആരോടെന്നില്ലാതെ പറഞ്ഞു കോ**** ഇവളോട് ഞാന്‍ ഇത്തരക്കാരന്‍ അല്ല ഇപ്പോഴും ഞാന്‍ കുട്ടിയാ എനിക്ക് വേണ്ടത് ചുമയ്ക്കുള്ള മരുന്നാണെന്ന്.....

അത് അവള്‍ കേട്ടതും ഇത് ആദ്യമേ പറഞ്ഞാല്‍ പോരെ എന്നും പറഞ്ഞു ചുമയ്ക്കുള്ള ഏതോ ഒരു സിറപ്പും എടുത്തു എനിക്ക് തന്നു ........... എനിക്ക് ചമ്മല്‍ മറയ്ക്കാന്‍ കഷിഞ്ഞില്ല
സോറി ഞാന്‍ കരുതി കുട്ടി മലയാളി അല്ലായിരിക്കും എന്ന് കാരണം ഇത്രയും സുന്ദരിയായ ഒരു കുട്ടിയെ ഞാന്‍ ഇത് വരെ കേരളത്തില്‍ കണ്ടിട്ടില്ല അത് കൊണ്ടാ ഒന്നും തോന്നരുതേ.....

അവള്‍ പറഞ്ഞു ... ഹെയി ഇല്ല കുഷപ്പമില്ല എനിക്ക് മനസിലായി താങ്കള്‍ക്ക് ഞാന്‍ മലയാളി ആണെന് മനസിലായില്ല എന്ന്....

എന്തായാലും ഒരു ലൈന്‍ വലിക്കാന്‍ ഞാന്‍ തീരുമാനിച്ചു

ഒരുപാടു കുശല അന്നേഷ്ണതിനു ശേഷം .. ഞാന്‍ അവളോട്‌ യാത്ര പറഞ്ഞു റൂമില്‍ എത്തിയതും എന്‍റെ മനസ്സില്‍ നിന്നും ആരോ പറയും പോലെ അപ്പു മോനെ അവള്‍ നിനക്കായി കാത്തു വെച്ച പെണ്ണാണ് വിടെണ്ടാ...

എനിക്ക് അവളെ വീണ്ടും കാണണം എന്ന് തോന്നി .. പക്ഷെ എന്ത് പറഞ്ഞു പോകും .. പെട്ടന്ന് മനസ്സില്‍ ഒരു ആശയം ഉണ്ടായി ..... ചുമ കുറവില്ല ഇന്ന് മേടിച്ച മരുന്ന് കൈ തട്ടി താഴെ വീണു പോയി എന്ന് പറഞ്ഞു നാളേം ചെല്ലാം.... നല്ല ആശയം .. ഞാന്‍ പെട്ടന്ന് തന്നെ മരുന്നു കുപ്പി കൈയില്‍ എടുത്തു... വാഷ്‌ ബേസിനില്‍ ഒഴിക്കാന്‍ തുടങ്ങി അപ്പോഴാണ് ആ ചിന്ത വീണ്ടും ഉണ്ടായതു ..... ഇരുപതു ദെര്‍ഹം കൊടുത്തു വാങ്ങിയതാണ് എങ്ങിനാ കളയുക അതുകൊണ്ട് മുഴുവന്‍ ഒറ്റ ഇരുപ്പിനു ഞാന്‍ വായിലേക്ക് കമഴ്തി............

എന്തായാലും എന്‍റെ അഗ്രേഹം പോലെ നടന്നു ഇന്നും അവളെ കാണാന്‍ കഴിഞ്ഞു പോയി കണ്ടു സംസാരിച്ചു മരുന്നും വാങ്ങി ...... ചുമയ്ക്ക്ഉള്ളതല്ല ....... വയറിളക്കത്തിന് ഉള്ള മരുന്ന്

1 comment:

  1. Casinos Near Me - Casino & Hotel in Norwich, Connecticut
    This map shows casinos 안동 출장샵 and 동두천 출장마사지 other gaming facilities located near 서울특별 출장안마 Casinos near 양산 출장마사지 Norwich in Norwich, Connecticut. 안양 출장마사지 8.1 mi. Casino.

    ReplyDelete