Thursday, November 14, 2013

"സ്റ്റാറ്റസ് "

"സ്റ്റാറ്റസ് " ലൈക്കും കമെന്റും കിട്ടുന്തോരും വളര്‍ന്നുകൊണ്ടേ ഇരിക്കുന്ന മഹാ സംഭവം
അലഞ്ഞിട്ടുണ്ട് സ്റ്റാറ്റസ് ഇടുവാന്‍ ഒരു വിഷയം തിരക്കി ഒരുപാട്
ഒരു പ്രേയോചനവും കിട്ടിയില്ല എന്ന് മാത്രമല്ല ഞാന്‍ നന്നായതും ഇല്ല
ഫേസ്ബൂകിലെ സ്റ്റാറ്റസ് വീരന്മ്മാരെ എല്ലാം ഫ്രണ്ട് ആയി ആഡ് ചെയ്തു
അവരുടെ നല്ല നല്ല എല്ലാ പോസ്റ്റിനും പോയി ലൈക്കും കമന്റും കൊടുത്തു
പക്ഷെ അവരാരും എന്നെ അങ്ങികരിച്ചില്ല.. എന്‍റെ പോസ്റ്റുകള്‍ അവര്‍ കണ്ടഭാവം പോലും നടിച്ചില്ല

ഒടുവില്‍ സോന്തമായി കുത്തിപിടിച്ചിരുന്നു എഴുതുന്ന സ്റ്റാറ്റസ് പോസ്ടിയാല്‍ ഉടന്‍ തന്നെ
പച്ച വെളിച്ചവും ആയി വലതു സൈഡില്‍ കുത്തി ഇരിക്കുന്ന എല്ലോരോടും ചാറ്റിങ്ങില്‍ പോയി കാല് പിടിക്കും ലൈക്കും കമന്റും ഇരന്ന് വാങ്ങും
ഒടുവില്‍ അവരാരും ഇപ്പോള്‍ കണ്ടാല്‍ മിണ്ടുക കൂടി ഇല്ല

അങ്ങിനെ വീണ്ടും മറ്റുള്ളവരുടെ സ്റ്റാറ്റസില്‍ കേറി നോക്കും
അവിടെ കിട്ടുന്ന ലൈക്കും കമന്റും കണ്ടു കണ്ണ് തള്ളും

ഞാനും സ്റ്റാറ്റസ് ഇടും എനിക്കും കിട്ടും ഇപ്പോള്‍ പത്തു ലൈക്കും .. മുപ്പതു കമെന്റും..... ആ കമെന്റുകളില്‍ പതിനഞ്ചും എന്‍റെ ആയിരിക്കും.....

എന്തൊരു വിശാലമായ ആചാരം അല്ലേ ????

No comments:

Post a Comment