Thursday, November 14, 2013

ബിയര്‍

വളരെ നാളുകള്‍ക്ക് മുന്‍പ് നടന്ന ഒരു സംഭവം ആണ്... എന്നാല്‍ അതിനെ പറ്റി ഇന്നും ഓര്‍ക്കുമ്പോള്‍ എന്‍റെ മനസിലേക്ക് ഒട്ടും മോശം അല്ലാത്ത ഒരു ചിരി കടന്നു വരാറുണ്ട് ..... എന്‍റെ നാട്ടിലെ ഒരു സ്നേഹിതന്‍ ആണ് നമ്മുടെ കഥാ നായകന്‍... പൊതുവേ കനം കുറഞ്ഞ ശരീര പ്രകൃതി ഉള്ള ടിയാന്‍ തന്‍റെ ശരീരത്തെ ഓര്‍ത്ത് എന്നും സങ്കട പെടാറുണ്ടായിരുന്നു... നാട്ടിന്‍ പുറത്തെ നിഷ്കളങ്കതയും.. സോല്‍പം കുടുതല്‍ മണ്ടത്തരവും മാറ്റി നിര്‍ത്തിയാല്‍ നമ്മുടെ നായകന്‍... ആര്‍ക്കും കുറ്റം പറയാന്‍ പറ്റാത്ത ഒരു വെക്തിത്വത്തിനു ഉടമ ആയിരുന്നു... ക്ഷെമിക്കണം നായകന്‍റെ പേര് പറയാന്‍ മറന്നു... നമ്മുടെ നായകന്‍റെ പേരാണ് ചന്തു

( നാട്ടില്‍ പോകാനുള്ള വെക്കേഷന്‍ മിക്കവാറും ഉടനെ ശെരിയാകും.. നാട്ടില്‍ ചെന്നാല്‍ അവനെ കണ്ടു മുട്ടേണ്ടി വരും എന്നുള്ളതിനാല്‍ ചന്തു എന്ന പേര് റിയല്‍ അല്ല വായനക്കാര്‍ ക്ഷെമിക്കുമല്ലോ).......

ഒരു ദിവസം എന്‍റെ നാട്ടിലെ.. പുരാതനമായ വായനശാലയുടെ പടവുകളില്‍,,, ഞാനും ,, കൂട്ടുകാരും വെടിവട്ടം പറഞ്ഞുകൊണ്ടിരുന്ന സമയം... എവിടുന്ന് ആണെന്ന് അറിയില്ല നമ്മുടെ കഥാനായകനും അവിടെ എത്തിച്ചേര്‍ന്നു... വായന ശാലയില്‍ ഞങ്ങള്‍ എഴുതാതെ ഉണ്ടാക്കിയ നിയമം അനുസരിച്ച് മുണ്ട് ഉടുതോണ്ട് വരുന്ന.. അംഗങ്ങള്‍ തിര്‍ച്ചആയിട്ടും... അടിയില്‍ ഷട്ടി ഇടുവാന്‍ മറക്കരുത്.. എന്നാല്‍ എത്ര പറഞ്ഞാലും ചന്ദു അത് അനുസരിക്കാന്‍ ഇന്നുവരെ കുട്ടാക്കിയിരുന്നില്ല.. ഇന്ന് ചന്തു വരുമ്പോള്‍ മുണ്ട് അഴിച്ചു കളയണം എന്ന് ഞങള്‍ പ്ലാന്‍ ചെയ്തിരുന്നപ്പോള്‍ ആണ് അവന്‍റെ വരവ്.. ഞങ്ങടെ തീരുമാനം മണത്തറിഞ്ഞിട്ടോ എന്തോ വന്നപാടെ അളിയന്‍ അവന്‍ ഇട്ടിരുന്ന ഷട്ടിയുടെ ഇലാസ്ടിക്‌ ഞങളെ കാണിച്ചു... അവന്‍ നന്നായത്തില്‍ ഞങ്ങള്‍ അഭിമാനിച്ചു.. തുടര്‍ന്ന് പല കാര്യങ്ങളും സംസാരിച്ചകുട്ടത്തില്‍.. പോയിട്ട് ഇത്തിരി തിടുക്കം ഉണ്ട് പിന്നെ കാണാം .. എന്നും പറഞ്ഞു ചന്തു നടന്നകന്നു.. കുറെ ദൂരം ചെന്ന ശേഷം അവന്‍ തിരിഞ്ഞു നിന്ന് ഞങ്ങളെ വിളിച്ചശേഷം . വായനശാലയുടെ പടികെട്ടില്‍ ഇരുന്ന ഞങ്ങളെ നോക്കി ഉടുത്തിരുന്ന മുണ്ട് അഴിച്ചു കാണിച്ചു.. അത് കണ്ടതും ഞങള്‍ ഞെട്ടി പോയി കാരണം എന്തെന്നാല്‍... അവന്‍റെ ഷട്ടിയുടെ സ്ഥാനത് അതിന്‍റെ ഇലാസ്റ്റിക് മാത്രം... തുടര്‍ന്ന് മുണ്ടും ഉടുത്തുകൊണ്ട്.. ഓടുന്ന സമയത്ത് അവന്‍ പറയുന്നുണ്ടായിരുന്നു ചന്തുവിനെ തോല്‍പ്പിക്കാന്‍ ആവില്ല മക്കളെ .......

പിറ്റേന്നും പതിവുപോലെ വായനശാലയില്‍ പോകുന്ന സമയത്ത് ഞാന്‍ കണ്ടു ചന്തു ആരുടെയോ വരവും നോക്കി ഇരിക്കുന്നു വഴിവക്കില്‍.. അവന്‍റെ മുഖത്ത് ദുക്കം തളം കെട്ടി നില്‍ക്കുന്നുണ്ടായിരുന്നു.. എന്നെ കണ്ടതും അവന്‍ പറഞ്ഞു ""അപ്പു എനിക്ക് നിന്നോട് കുറച്ചു സംസാരിക്കണം "" ഞാന്‍ കാര്യം തിരക്കി അവന്‍റെ മറുപടി കേട്ട് എനിക്ക് ചിരിക്കണോ കരയണോ എന്ന് അറിയില്ലായിരുന്നു "" ഡാ അപ്പു എനിക്ക് വണ്ണം തീരെ വെക്കുന്നില്ല എന്താ ചെയ്ക വണ്ണം ഇല്ലാത്തതു കാരണം ഒരു പെണ്ണുകൂടി തിരിഞ്ഞു നോക്കുന്നില്ല.. നിന്‍റെ അറിവില്‍ വണ്ണം വെക്കാന്‍ നല്ല മരുന്നു വല്ലതും ഉണ്ടോ ???"""
ഞാന്‍ ഉടന്‍തന്നെ എന്‍റെ ഓര്‍മയുടെ താളുകള്‍ മറിച്ചു നോക്കുവാന്‍ തുടങ്ങി... പെട്ടന്ന് തന്നെ അമ്മയുടെ വാക്കുകള്‍ എന്‍റെ മനസിലേക്ക് കയറി വന്നു പണ്ട് ഞാന്‍ അടൂര്‍ അമ്മയുടെ കൂടെ പോകുന്ന സമയത്ത് ഹോട്ടലുകളുടെ ചില്ലിട്ട കൂട്ടില്‍ നിരത്തി വെച്ചിരിക്കുന്ന എണ്ണ പലഹാരം വാങ്ങിത്തരാന്‍ അമ്മയോട് പറയുമ്പോള്‍ അമ്മ പറയുന്ന വാക്കുകള്‍ "" എണ്ണ പലഹാരം കഴിച്ചു കൂടാ കുട്ടാ അത് കഴിച്ചാല്‍ വണ്ണം വെക്കും പിന്നെ നിന്നെ കാണാന്‍ ഒരു ഭംഗിം ഉണ്ടാവില്ല "" ഈ വാക്കുകള്‍ ഞാന്‍ അവനോടു പറഞ്ഞു

"" അളിയാ എണ്ണ പലഹാരം കഴിച്ചാല്‍ മതി വണ്ണം വെക്കും "" അവന്‍റെ മറുപടി കേട്ട് ഞാന്‍ ചെവി പൊത്തി ""@ണ്ണ പലഹാരം.. പോടാ കോ$%$% നിന്‍റെ പാട്ടിനു സോന്തമായി ഹോട്ടല്‍ ഉള്ള ഞാന്‍ കഴിച്ച അത്രേം എണ്ണ പലഹാരം നീ കഴിച്ചിട്ടുണ്ടോ "" എനിക്ക് തോന്നി സംഭവം സത്യമാണ് ഇനീം എന്നാ ചെയ്ക ......

ഒടുവില്‍ ആഞ്ഞു പിടിച്ചു ചിന്തിച്ചപ്പോള്‍ എനിക്ക് വേറൊരു ഐഡിയ ഉണ്ടായി ഞാന്‍ അവനോടു പറഞ്ഞു "" അളിയാ ബിയര്‍ കുടിച്ചാല്‍ വണ്ണം വെക്കും എന്ന് ഞാന്‍ കേട്ടിട്ടുണ്ട് നമ്മുക്ക് അതൊന്നു പരിക്ഷിച്ചാലോ.... അവന്‍ സമ്മതിച്ചു ,,, പക്ഷെ ആര് പോയി വാങ്ങും ബിയര്‍ എന്ന ചിന്ദ ഞങ്ങളെ വീണ്ടും പ്രശ്നത്തില്‍ ആക്കി ....

എന്തായാലും ഒടുവില്‍ ഞങ്ങള്‍ ഒരുമിച്ചു പോകുവാന്‍ തീരുമാനിച്ചു... ജീവിതത്തില്‍ ആദ്യമായിട്ടാണ് കള്ള്‌ു വാങ്ങിക്കാന്‍ പോകുന്നത് അതും വീടിനു തൊട്ട് അടുത്തുള്ള ബീവറേജില്‍... ആരും കാണരുതേ ഒരു കുഷപ്പോം പറ്റരുതേ എന്ന് സകലമാന ദൈവങ്ങളെ൦ വിളിച്ചു പ്രാര്‍ത്ഥിച്ചുകൊണ്ട് ഞങള്‍ നടപ്പ് തുടങ്ങി.... ഒടുവില്‍ ലെക്ഷ്യ സ്ഥാനത്ത് യാത്ര അവസാനിച്ചു... നോക്കിയപ്പോള്‍ ബീവറേജിനു മുന്നില്‍ നീണ്ട നിര.. അവനെ ആ വലിയ നിരയുടെ ഏറ്റവും പുറകില്‍ നിര്‍ത്തിയിട്ടു ആരും കാണാതിരിക്കാന്‍ ഞാന്‍ ഒരു കടയുടെ മറവില്‍ ഒളിച്ചു നിന്നു....

സമയം കടന്നു പോയികൊണ്ടിരുന്നു ഈ സമയം നാട്ടിലെ പല മാന്യന്‍ മ്മാരെയും ഞാന്‍ കണ്ടു കുപ്പിയുമായി ഒളിച്ച് പോകുന്നത്... എന്നെ ആരും കാണാതിരിക്കാന്‍ ഞാന്‍ ശ്രെധിച്ചു....

ചുമലില്‍ ഒരു കൈ തട്ടിയപ്പോള്‍ ഞാന്‍ അറിയാതെ തിരിഞ്ഞു നോക്കി ദെ നില്‍ക്കുന്നു തങ്കപ്പന്‍ ചേട്ടന്‍ ദൈവമേ പോയി നാട്ടില്‍ ഞാന്‍ നാറി എനിക്കുറപ്പായി തങ്കപ്പന്‍ ചേട്ടന്‍ എന്നെ ബീവറേജില്‍ കണ്ടകാര്യം നാട്ടില്‍ മുഴുവന്‍ പറയുമെന്ന് കാരണം അത്രക്ക് മാന്യന്‍ ആണ് അദ്ദേഹം ... ""എന്താ ഇവിടെ "" ഒരു പരിഹാസ ചിരിയുമായി മുപ്പര്‍ എന്നോട് ചോദിച്ചു .. എന്ത് മറുപടി പറയാന്‍ .. ഞാന്‍ ചിന്തിച്ചു ഒടുവില്‍ പറഞ്ഞു "" മിണ്ടല്ലേ ഞാന്‍ സാറ്റ് കളിക്കുവാ .. ആരും കാണാതെ ഒളിച്ചിരിക്കുവാ ഇവിടെ കൊച്ചാട്ടന്‍ പോയിക്കോ ...... "" ഞാന്‍ പോയിക്കോളം പക്ഷെ നിന്‍റെ ഈ സാറ്റ് കളിയുടെ കാര്യം ഞാന്‍ നിന്‍റെ അച്ഛനോട് പറയുന്നതില്‍ വിരോധം ഇല്ലല്ലോ ...... ഞാന്‍ ഞെട്ടി.... ഒടുവില്‍ വായനശാലയുടെ പിരിവിനു കൊടുക്കാന്‍ വെച്ചിരുന്ന അന്‍പതു രൂപ പോകറ്റില്‍ നിന്നെടുത് മനസ്സില്‍ "മുടിഞ്ഞു പോകും " എന്ന് പ്രാകികൊണ്ട് അയാള്‍ക്ക് കൊടുത്തു ... ഇനിയും ഇതുപോലെ ഇടയ്ക്കിടയ്ക്ക് സാറ്റ് കളിയ്ക്കാന്‍ വരണേ എന്നും പറഞ്ഞു കൊണ്ട് അയാള്‍ നടന്നകന്നു......

കൈയില്‍ ബീയറിന്റെ കുപ്പികളുമായി ചന്തു നടന്നു വരുന്നു ... നോക്കിയപ്പോള്‍ നാലു കുപ്പി .. എന്‍റെ മനസ്സില്‍ പൂത്തിരി കത്തി ഞാന്‍ മനസ്സില്‍ പറഞ്ഞു കുപ്പികള്‍ നാലെണ്ണം ഉണ്ട് മിക്കവാറും രണ്ടെണ്ണം എനിക്ക് വേണ്ടി വാങ്ങിയതാകും ഉറപ്പ് .. അല്ലേലും ചന്തു പാവം ആണെന്ന് എനിക്ക് പണ്ടേ അറിയാം.... ഇന്ന് ഞാന്‍ ആദ്യമായി മദ്യ പാനം തുടങ്ങും... എനിക്ക് പതിയെ സന്തോഷം തോന്നി തുടങ്ങി ...


ഒടുവില്‍ വാങ്ങിയ കുപ്പിയുമായി ഞങ്ങള്‍ അവന്‍റെ വീടിന്റെ ഏതാണ്ടു അടുത്ത് എത്തി നേരം വൈകാതെ വീട്ടിലേക്കു പോകുവാന്‍ പറ്റില്ല കാരണം വഴിയില്‍ മുഴുവന്‍ ആളുകള്‍ ഉണ്ട് എന്തായാലും നേരം വൈകുന്നതും നോക്കി അവിടെ ഇരിക്കുവാന്‍ ഞങ്ങള്‍ തീരുമാനിച്ചു

പക്ഷെ ഞങ്ങളുടെ ഉള്ളില്‍ അപ്പോഴും... ഒരു സംശയം മാറാതെ ഉണ്ടായിരുന്നു എന്തെന്നാല്‍... ഇതുവരെ സിനിമകളില്‍ മാത്രമേ കള്ളുകുടി കണ്ടിട്ടുള്ളൂ... ആദ്യമായിട്ടാണ് ജീവിതത്തില്‍ കള്ളു കൈ കൊണ്ട് തൊടുന്നത്... ഒടുവില്‍ അവനോടു ഞാന്‍ പറഞ്ഞു ചിലപ്പോള്‍ ആദ്യമായിട്ടു കുടിക്കുന്നത് കൊണ്ട് വാള് വെക്കാന്‍ ചാന്‍സ് ഉണ്ട് പക്ഷെ തളരരുത് വീണ്ടും കുടിക്കണം... അവന്‍ ഒന്ന് മുളുക മാത്രം ചെയ്തു .. ഉടന്‍തന്നെ അവന്‍ പറഞ്ഞു അപ്പു പോയിക്കോ എന്തായാലും സാധനം ഇങ്ങ് എത്തിയില്ലേ.. നാളെ കാണാം ബൈ.. എന്‍റെ മനസ്സില്‍ നേരത്തെ കത്തിയ പൂത്തിരികളില്‍ ആണ് ആ നാറി വെള്ളം ഒഴിച്ചത് എന്തായാലും.. അവനു നല്ലത് വരുത്തണേ എന്നും പറഞ്ഞു ഞാന്‍ വീട്ടിലേക്കു .. ആരോ ചന്തയ്ക്ക് പോയപോലെ യാത്ര ആയി .....


രാവിലെ അച്ഛനും അമ്മയും തമ്മില്‍ എന്തോ സംസാരിക്കുന്ന കേട്ടുകൊണ്ടാണ് ഞാന്‍ ഉണര്‍ന്നത് ""അല്ലേലും പണ്ടേ ആ ചെറുക്കന്‍ ഇങ്ങനാ .. അവന്‍റെ കൈയില്‍ ഇല്ലാത്ത വൃത്തി കേടുകള്‍ ഒന്നും ഇല്ല.. നമ്മുടെ അപ്പുനോട് ഞാന്‍ പറഞ്ഞിട്ടുണ്ട് അവനോടു കൂട്ട് കുടല്ലേ എന്ന് പതിനെട്ടു വയസു പോലും ആയിട്ടില്ല അതിനു മുന്‍പേ നാണക്കേട് ...... അമ്മയുടെ വാക്കുകള്‍ "" ഈ പിള്ളാര്‍ക്ക് ഒക്കെ എന്നാ ദൈര്യം ആണെന്ന് നോക്കിക്കേ ,, മുട്ടെന്നു വിരിഞ്ഞില്ല.. അച്ഛന്‍റെ വാക്കുകള്‍... """എന്തായാലും ഇവനൊക്കെ നമ്മുടെ അപ്പുനെ കണ്ടു പഠിക്കട്ടെ ദൈവം സഹായിച്ചു നമ്മുടെ അപ്പുനു ഇതുവരെ ഇങ്ങനെ വേണ്ടാത്ത ശീലം ഒന്നും ഇല്ല """ വീണ്ടും അമ്മ ................................. എനിക്ക് എന്താണ് സംഭവം എന്ന് മനസിലായില്ല ഞാന്‍ പെട്ടന്ന് തന്നെ ഏണിറ്റു കൊണ്ട് നേരെ അമ്മയുടെ അടുക്കലേക്ക് ചെന്നു...


എന്നെ കണ്ടതും അമ്മ പറഞ്ഞു .. മോന്‍ എണീട്ടോ,, ഇന്നാ ചായകുടിക്ക്.. പിന്നെ നീ അറിഞ്ഞോ നമ്മുടെ വടക്കേലെ ചന്തുനെ പോലീസ് പിടിച്ചു .. കള്ളു കുടിച്ചതിന്.. പിടിച്ചപ്പോള്‍ അവന്‍റെ കൈയില്‍ നാലു കുപ്പി ബ്രാണ്ടി ഉണ്ടായിരുന്നു പോലും എന്തായാലും കേസ് ആയി നാണക്കേടും .. എന്‍റെ മോന്‍ അവനുമായി ഇനീം
കുട്ട് കുടല്ലേ .........

എനിക്ക് ചിരിക്കണോ കരയണോ എന്ന് അപ്പോള്‍ അറിയാന്‍ വൈയ്യായിരുന്നു.. ഒരു സംശയം മാത്രം ബാക്കി ഒളിച്ചിരുന്ന ചന്തുനെ പോലീസ് എങ്ങിനെ പിടിച്ചു .. അതുപോലെ ബിയര്‍ എങ്ങിനെ ബ്രാണ്ടി ആയി ...
— feeling confused.

No comments:

Post a Comment