Thursday, November 14, 2013

പട്ടാളക്കാരന്‍



അങ്ങിനെ വീണ്ടും ആ ദിവസം എന്‍റെ ഓര്‍മ്മയിലേക്ക് വന്നെത്തി.... പത്തു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇതുപോലെ ഒരു ദിവസം ആണ് ഞാന്‍ സോന്തമായി ഒരു ജോലിയെ പറ്റി ചിന്തിച്ചു തുടങ്ങിയത് എന്താന്നറിയില്ല തിന്നിട്ടു എല്ലിന്‍റെ ഇടയില്‍ കയറിയിട്ട് ആണോ ആവോ... പഠിക്കാന്‍ ഒരു മുടും തോന്നിയിരുന്നില്ല ആ കാലഘട്ടത്തില്‍... പുസ്തകം കൈ കൊണ്ട് എടുക്കുമ്പോള്‍ ഉറക്കം വരും.. ആ സമയങ്ങളില്‍ എനിക്ക് ഉറക്കം വരാത്ത രാത്രികളെ ഉണ്ടായിരുന്നില്ല കാരണം കൂട്ടിനു പുസ്തകങ്ങള്‍ ഉണ്ടല്ലോ....... എന്തായാലും ആ ഇടയ്ക്കാണ് കൂട്ടുകാരന്‍മ്മാരില്‍ ആരോ പറയുന്ന കേട്ടു പട്ടാളത്തില്‍ ആളെ എടുക്കുന്നു പോലും....

എന്‍റെ വഴി തെറ്റിയ ചിന്താഗെതികള്‍ ആ നിമിഷം ഒരു നേര്‍ രേഖയില്‍ സംഗമിച്ചു.... ഞാന്‍ ഒരു കൊച്ചു പട്ടാളക്കാരന്‍ ആയി മാറി ആ നിമിഷം.. തുടര്‍ന്നുള്ള പല രാത്രികളിലും ഞാന്‍ പാകിസ്ഥാനുമായി യുദ്ധം ചെയ്തു.... ഞാന്‍ വെടിവെച്ചിട്ട പട്ടാളക്കാരുടെ തലകള്‍ കൂട്ടി ഇട്ടു ഞാന്‍ അതിന്‍റെ മുകളില്‍ കേറി താണ്ടവം ആടി......എന്തായാലും പട്ടാളത്തില്‍ ചേരാനുള്ള ""റിക്രുട്ട് മെന്‍റ്"" ആകാറായപ്പോളെക്കും ഞാന്‍ കിടന്നിരുന്ന കട്ടില് ഒടിഞ്ഞു..പിന്നീടുള്ള ഉറക്കം തറയിലേക്ക് ആക്കി...

എന്‍റെ നാട്ടുകാരോടെല്ലാം ഞാന്‍ പറഞ്ഞു പട്ടാളത്തില്‍ ജോലി ശെരി ആയി എന്ന്... എല്ലാരുടെ വകയായും അനുഗ്രേഹവും കിട്ടി... എന്തായാലും ഞാന്‍ ""റിക്രുട്ട് മെന്ടിനു പോകുന്നതറിഞ്ഞു അസുയ മൂതിട്ടാണോ ആവോ എന്‍റെ പ്രീയ സുഹൃത്ത്‌ സുബിനും എന്‍റെ കൂടെ വരാന്‍ തൈയ്യാര്‍ ആയി...

അങ്ങിനെ ഒടുവില്‍ ആ സുദിനം വന്നെത്തി നാളെ ആണ് ""റിക്രുട്ട് മെന്‍റ്"" ഞാന്‍ ചേട്ടനും ഒന്നിച്ചു തലേന്നേ തിരുവനന്തപുരത്തു എത്തി ചേര്‍ന്നു... രാത്രി എങ്ങിനോക്കെയോ കഴിച്ചു കുട്ടി.. പിറ്റേന്ന് നേരം വെളുക്കും മുന്‍പേ ഞാന്‍ ഗ്രൌണ്ടിനു മുന്‍പില്‍ ഉണ്ടായിരുന്ന നീണ്ട ലൈനില്‍ സ്ഥാനം പിടിച്ചു.. എനിക്ക് ക്‌ുട്ടായി എന്‍റെ ജെഷ്ടന്റെ സ്നേഹിതനായ അനീഷ്‌ ചേട്ടനും... ഞാന്‍ ചുറ്റുപാടും നോക്കി സുബിനെ കാണാന്‍ ഇല്ല ..എനിക്ക് സമാധാനം ആയി.. അങ്ങിനെ അവനിപ്പോള്‍ ജോലി കിട്ടി സുഖിക്കെണ്ടാ.. നാട്ടില്‍ കിടന്നു കുറെ തെണ്ടട്ടെ.. എന്നിലെ മലയാളി ഉണര്‍ന്നു.....

നേരം വെളുത്തു അതാ പട്ടാളക്കാര്‍ ഓരോരുതരേം നോക്കി ഉയരം അളന്നു ഗ്രൌണ്ടിലേക്ക് കയറ്റി വിടുന്നു... ആദ്യത്തെ സംഭവം ആയതിനാല്‍ എനിക്ക് ശകലം പേടി തോന്നിതുടങ്ങി.. ഞാന്‍ അനീഷേട്ടനെ തോണ്ടി.. ച്ചുംമാതിരിയെടാ ചെറുക്കാ അടങ്ങ് ഒരു കുഷപ്പോം ഇല്ല നമ്മളിത് എത്ര കണ്ടതാ..... ആ വായില്‍ നിന്നും ഇങ്ങനെ ചില വാക്കുകള്‍ ചാടി... ഞാന്‍ വീണ്ടും അനീഷ്‌ ചേട്ടന്‍റെ മുഖതേക്ക് നോക്കി... എന്നാല്‍ അവിടെ അപ്പോള്‍ കണ്ട രെസം ഏതെന്നു എനിക്ക് മനസിലായില്ല പക്ഷെ ഒരു കാര്യം ഉറപ്പായിരുന്നു അനീഷേട്ടന്നു പേടി ഇല്ല എന്ന് ... കാരണം പണ്ട് പാലരുവി വെള്ളച്ചാട്ടത്തില്‍ കുളിക്കാന്‍ പോയപ്പോള്‍ ഒരല്‍പം പോലും പേടി ഇല്ലാണ്ട് അതില്‍ കുളിച്ച മനുഷ്യനാ അയാള്... അന്ന് ഞാന്‍ അയാളെ എന്‍റെ വീര പുരുഷന്‍ ആക്കിയതാ........

ഒടുവില്‍ എന്‍റെ നമ്പര്‍ വന്നു ഞാനും ചെക്കിംഗ് എല്ലാം കഴിഞ്ഞു അനീഷേട്ടനോപ്പം ഗ്രൗണ്ടില്‍ എത്തി.... എല്ലാരേം നിര നിര ആയി നിരത്തി നിര്‍ത്തി ആദ്യത്തെ മത്സരം ഓട്ടം ആണ് ഞാന്‍ സോല്‍പ്പം പേടി കാരണം അനീഷേട്ടന്റെ അരികില്‍ ചേര്‍ന്ന് നിന്നു.. പെട്ടന്ന് ആ കാഴ്ച കണ്ട് എനിക്ക് സഹിക്കാന്‍ കഴിഞ്ഞില്ല .. എന്തെന്നാല്‍ എന്‍റെ വീര പുരുഷന്‍ നിന്നു കരയുന്നു..... പുള്ളിയുടെ മുട്ടുകള്‍ കുട്ടി ഇടിക്കുന്ന സൌണ്ട് എനിക്ക് ചെണ്ട കൊട്ടുപോലെ തോന്നി തുടങ്ങി.... ഒടുവില്‍ ഒടുവാനുള്ള സിഗ്നല്‍ കിട്ടി ഞങ്ങള്‍ ഓട്ടം തുടങ്ങി.. ആദ്യ റൌണ്ട് കഴിഞ്ഞപ്പോള്‍ ആണ് ഞാന്‍ ആ രൂപം കണ്ടത് ഏറ്റവും മുന്‍നിരയില്‍ ഞാന്‍ ആര് വരരുത് എന്ന് അഗ്രെഹിച്ചോ അവന്‍ ഓടുന്നു.... എനിക്ക് സഹിക്കാന്‍ കഴിഞ്ഞില്ല ഞാന്‍ ഓട്ടം പകുതിവെച്ചു നിര്‍ത്തി തിരിച്ചു പോന്നു അപ്പോള്‍ ബൌണ്ടറിയുടെ അരികില്‍ നിന്നു ഏതോ കാലമാടന്‍ എന്നേ ""ഡാ കഴപ്പാ "" എന്ന് സ്നേഹത്തോടെ വിളിച്ചു ""നിന്‍റെ അച്ഛന്‍ ആണെടാ കഴപ്പന്‍"" എന്ന് അവനു മറുപടിയും കൊടുത്തു ഞാന്‍ ഗ്രൌണ്ടിനു വെളിയില്‍ എന്നെ കാത്തു നിന്ന ജെഷ്ടന്റെ അരികിലേക്ക് യാത്ര ആയി ......

ഓട്ടം കഴിഞ്ഞു അനീഷ്‌ ചേട്ടനും ,സുബിയും പാസ്‌ ആയി .. എന്നിലെ മലയാളി വീണ്ടും ഉണര്‍ന്നു ""ദൈവമേ എനിക്ക് കിട്ടാത്തതില്‍ ഞാന്‍ അങ്ങയെ കുറ്റം പറയുന്നില്ല എന്നാലും അനീഷേട്ടനും സുബിക്കും കിട്ടല്ലേ "" ഞാന്‍ അറിയാവുന്ന എല്ലാ ദൈവങ്ങളെ൦ വിളിച്ചു പ്രാര്‍ഥിച്ചു...... എന്നാല്‍ എന്‍റെ പ്രാര്‍ത്ഥന കേട്ടിട്ടാണോ എന്ന് അറിയില്ല .. കുറച്ചു സമയം കഴിഞ്ഞപ്പോള്‍ ഞാന്‍ കണ്ടു അനീഷേട്ടന്‍ കരഞ്ഞു കൊണ്ട് വരുന്നു "" ആ പട്ടി *&^%%^&$% മോന്‍ അവനു ഒരിക്കലും ഗുണം പിടിക്കില്ല "" എന്നും പറഞ്ഞു കൊണ്ട് അനീഷ്‌ ചേട്ടന്‍ ഞാന്‍ നിന്നിടതെക്കു വന്നു.. എന്താണ് കാര്യം എന്ന് തിരക്കി മറുപടി കേട്ടപ്പോള്‍ എനിക്ക് ചിരി സഹിക്കാന്‍ കഴിഞ്ഞില്ല കൂടെ സന്തോഷവും...

അനീഷേട്ടന്‍ പറഞ്ഞ സംഭവം ഇതാണ് ഓട്ടം കഴിഞ്ഞു "ചിന്നിങ്ങ്" ചൈയ്യാന്‍ വേണ്ടി അനീഷേട്ടനെ നിര്‍ത്തിയ സമയം ചിന്നിങ്ങിനിടയില്‍ കൈ തെന്നിയ ഒരുത്തന്‍ താഴേക്ക്‌ വീഴും മുന്‍പ് കേറി പിടിച്ചത് അനീഷേട്ടന്‍റെ കാലില്‍ ആണ് പോലും അതിന്‍റെ ഭലമായി രണ്ടും പേരും താഴേക്ക്‌ പതിച്ചു പട്ടാളക്കാര്‍ രണ്ടിനേം ഗെറ്റ് ഔട്ട്‌ അടിച്ചു... എന്തായാലും എനിക്ക് സന്തോഷമായി അനീഷേട്ടനു കിട്ടിയില്ലല്ലോ....

പിന്നീട് നാട്ടില്‍ വെച്ചാണ്‌ സുബിനെ കാണുന്നത് അവന്‍ ഇത്തിരി കൂടി കാര്യം വെക്തമാക്കിയപ്പോള്‍ ആണ് എനിക്ക് മനസിലായത് അനീഷ്‌ ചേട്ടന്‍ ചീത്ത വിളിച്ചത് ആരെ ആണെന്ന്....

ഇന്ന് ജീവിതം ഒരു കരയ്ക്ക് അടുപ്പിക്കാന്‍ കുവൈറ്റിലും,ബഹറിനിലും,, ജീവിക്കുന്ന അനീഷ്‌ ചേട്ടനോ സുബിക്കോ പരസ്പരം അറിയില്ല അതുപോലെ ഇവരെ രണ്ടു പെരേം എനിക്കറിയാം എന്നുള്ളതും.....

No comments:

Post a Comment