Thursday, November 14, 2013

മുഖപുസ്തകത്തില്‍

മുഖപുസ്തകത്തില്‍ എഴുത്തുകാര്‍ മുഖ്യമായും നാലു തരത്തില്‍ ഉള്ളവരാണ് ഇതില്‍ ഒന്നാമത്തെ ഗണത്തില്‍ പെടുന്നവരെ സ്റ്റാറ്റസ് വീരന്മാര്‍ അല്ലങ്കില്‍ പ്രായം ചെന്ന എഴുത്തുകാര്‍ വിളിക്കപെടുന്നു.... ഇവരുടെ പ്രത്യേകത എന്തെന്നുവേച്ചാല്‍.. എന്ത് കോപ്രായം എഴുതി ഇട്ടാലും ലൈക്കും കമന്റും വന്നു നിറയും.. പൊതുവേ സ്ത്രീ പ്രജകള്‍ക്കു പെരുത്ത ഇഷ്ടം ആയിരിക്കും ഈ കൂട്ടരോട്..

ഇനീം രണ്ടാമത്തെ ഗണത്തില്‍ പെടുന്ന ചിലര്‍ ഉണ്ട്... പൊതുവേ അങ്ങിനെ ,ഇങ്ങനെ എന്നൊന്നും അവര്‍ക്കില്ല സ്റ്റാറ്റസ് ഇടുവാന്‍.. എവിടെങ്കിലും യാത്ര പോകുന്ന വഴിയില്‍ ഒരു പട്ടി തൂറുന്ന കണ്ടാല്‍ അവര്‍ അതും സ്റ്റാറ്റസ് ആക്കി ലൈക്കും കമന്റ്സും ഇരന്ന് വാങ്ങും .. പൊതുവേ പഴയകാല ബുജികള്‍ ആണ് തങ്ങള്‍ എന്ന് ഈകൂട്ടര്‍ സോയം വിശേഷിപ്പിക്കും.........

ഇനീം മൂന്നാമത്തെ കൂട്ടര്‍ എന്താണ് എഴുതുന്നത്‌ എന്നോ എന്തിനാണ് എഴുതുന്നത്‌ എന്നോ ഇവര്‍ക്ക് ഒരു പിടിയും ഇല്ല.. വായിക്കു തോന്നുന്നത് കോതയ്ക്ക് പാട്ട് എന്ന തരക്കാരാണ് ഇവര്‍.. ഇവര്‍ക്ക് ലൈക്കും കമന്റ്സും കിട്ടണം എന്ന് ഒരു നിര്‍ബന്ധവും ഇല്ല ... എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാര്‍ എന്ന് പറയും പോലെ എന്തിനോ വേണ്ടി അവര്‍ എഴുതികൊണ്ടേ ഇരിക്കുന്നു ,,,,

ഇനീം നാലാമത്തെ കൂട്ടര്‍ വല്ലപ്പോഴും മാത്രമേ ഈ കൂട്ടര്‍ എഴുതുകയുള്ളു എന്നാല്‍ ആ എഴുത്ത് വളരെ നന്നായിരിക്കും .. തന്‍റെ പോസ്റ്റുകള്‍ക്ക് ലൈക്കും കമന്റും വേണമെന്ന് ഇവര്‍ക്ക് നിര്‍ബന്ധം ആണ് ആയതിനാല്‍ ഇവര്‍ എല്ലാരോടും ലൈക്കും കമന്റും തെണ്ടുവാന്‍ ഒരു മടിയും ഇല്ലാത്തവര്‍ ആണ്

( എന്‍റെ ഈ പോസ്റ്റിനു ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയ എന്‍റെ മുഖപുസ്തക സുഹൃത്തുക്കളുമായി വല്ല സാമ്യവും തോന്നുകയാണെങ്കില്‍ അത് വെറും സത്യം മാത്രം ആണെന്ന് ഞാന്‍ വെളിപ്പെടുത്തി കൊള്ളുന്നു )
— feeling ഞാന്‍ ഒരു പാവമാണ് കൊല്ലരുത് ചെറുതായി പേടിപ്പിച്ചു വിട്ടാല്‍ മതി ഞാന്‍ നന്നായിക്കോളാം.

No comments:

Post a Comment