Thursday, November 14, 2013

എന്തിനു പാഴ്ശ്രുതി വീട്ടുവതു ഇനിയും

ഇന്നലെ സണ്‍‌ഡേ ആയതിനാല്‍....... മുഖപുസ്തകം പൊതുവേ ആളൊഴിഞ്ഞ പൂരപറമ്പ് പോലെ ആയിരുന്നു.... വിരസതയോടെ പല പല പേജുകള്‍ മറിച്ചു നോക്കുന്നതിനിടയില്‍ പെട്ടന്ന് ആനോട്ടിഫികേഷന്‍ എന്‍റെ ശ്രെദ്ധയില്‍ പെട്ടു... പ്രീയ സുഹൃത്ത് നിതിന്‍ അവന്‍റെ റിലേഷന്‍ ഷിപ്പ് സ്റ്റാറ്റസ് ""സിംഗിള്‍"" എന്നുള്ളതില്‍ നിന്നും ""ഉറപ്പിച്ചു"" എന്നതിലേക്ക് മാറ്റിയിരിക്കുന്നു........ ചെറിയ ഒരു അസുയ മനസ്സില്‍ തോന്നി കാരണം അവനും പെണ്ണ് കിട്ടിയിരിക്കുന്നു ( അളിയാ മാപ്പ് ) ... ചെറിയൊരു പുച്ഛത്തോടെ ആ സ്റ്റാട്ടസിനു നേരെ ഒരു പുഞ്ചിരിയും കൊടുത്തിട്ട് ദൈവമേ എനിക്ക് മാത്രം നല്ലത് വരുത്തണേ എന്നും പ്രാര്‍ത്ഥിച്ചുകൊണ്ട് ഞാന്‍ വീണ്ടും അടുത്ത പേജ്ഗളിലേക്ക് യാത്ര തുടങ്ങി.... കൂട്ടിനു ഇത്തിരി സങ്കടവും....

വീണ്ടും പലപല പുതിയ പുതിയ കാര്യങ്ങളും കണ്ടുകൊണ്ട് നടക്കുന്ന വഴിയില്‍ ഇടി വെട്ടിയവനെ പാമ്പ് കടിച്ചു എന്ന് പറയും പോലെ എന്‍റെ മുന്നിലേക്ക്‌ ദാ വീണ്ടും ഒരു നോട്ടിഫികേഷന്‍.... ഒരു ഫോട്ടോ എന്‍റെ വേറൊരു പ്രീയ സുഹൃത്ത്‌ വിഷ്ണുവും (അളിയാ അളിയനും സോറി ) ഒരു പെങ്കോച്ചും കൂടി നില്‍ക്കുന്നു..... കണ്ണുതള്ളിയ ഞാന്‍ വീണ്ടും ആ ഫോട്ടോയില്‍ സൂക്ഷിച്ചു നോക്കി കൂട്ടത്തില്‍ മുകളില്‍ കൊടുത്തിരിക്കുന്ന കമന്റും
""മി ആന്‍ഡ്‌ മൈ വുഡ് വി ഇന്‍ എന്‍ഗേജൂ മെന്‍റ് ഡേ """
നന്നായി വാടാ നന്നായി വാ എന്ന് മനസ്സില്‍ പറഞ്ഞു കൊണ്ട് ഞാന്‍ മുഖപുസ്തകം ക്ലോസ് ചെയ്തു.. കാരണം ഇനീം ഇതുപോലുള്ളത് കണ്ടാല്‍ സഹിക്കാന്‍ പറ്റാതാകും...

എന്‍റെ ചിന്തകള്‍ യു പി യില്‍ നിധിക്ക് വേണ്ടി കുഴിക്കും പോലെ യാതൊരു പ്രേയോച്ചനവും ഇല്ലാതെ എങ്ങോട്ടൊക്കെയോ കാട് കയറാന്‍ തുടങ്ങി .. പെട്ടന്ന് തന്നെ ഞാന്‍ ഫോണ്‍ എടുത്തു കഴിഞ്ഞ മാസം കല്യാണം കഴിഞ്ഞ എന്‍റെ വേറൊരു സുഹൃത്തിനെ വിളിക്കാന്‍ തുടങ്ങി ....

അവന്‍ ഫോണ്‍ എടുത്തതും പറഞ്ഞു ""അളിയാ സോറി ഞാനും അവളും ഹണിമൂണിലാ ഞാന്‍ ഫ്രീ ആകുമ്പോള്‍ അങ്ങോട്ട്‌ വിളിക്കാം ഒന്നും വിചാരിക്കല്ലെടാ """ ഇതില്‍ കൂടുതല്‍ ഇനീം ഒന്നും വിചാരിക്കാന്‍ ഇല്ലെടാ എന്ന് അവനോടു പറഞ്ഞിട്ട് ഞാന്‍ വീണ്ടും ശൂന്യതയിലേക്ക് നോക്കി ഇരുന്നു

ഒടുവില്‍ ഞാന്‍ മനസ്സില്‍ ഒരു തീരുമാനം എടുത്തു ഇങ്ങനെ നടന്നാല്‍ പോര എനിക്കും വേണം ഒരു കൂട്ടുകാരി (തല്‍ക്കാലം അത് മതി ) ഞാന്‍ എന്‍റെ പഴയകാല "ഒരു സൈഡ് " കാമുകി മാരുടെ ലിസ്റ്റ് തപ്പി എടുത്തു... ഇനീം കാലം ഇത്രേം ആയ സ്ഥിതിക്ക് അവരുടെ മനസ് എങ്ങാനും മാറിയിട്ടുണ്ടോ എന്ന് അറിയണമല്ലോ ....... അതികമോന്നും ഇല്ലാത്തതിനാല്‍ എല്ലാതിന്‍റെ൦ പേര് പെട്ടന്ന് മനസ്സില്‍ വന്നു അതില്‍ ആദ്യ സ്ഥാനക്കാരിയുടെ ഇപ്പോഴത്തെ നമ്പര്‍ തപ്പി പിടിച്ചു ഞാന്‍ വിളിച്ചു ......... ""നഷ്ട സോപ്നങ്ങളെ നിങ്ങളെനിക്കൊരു """ ഇതായിരുന്നു കാളര്‍ ടൂണ്‍ അത് കേട്ടപ്പോള്‍ എന്‍റെ മനസ്സില്‍ ചെറിയൊരു മന്തഹാസം വിരിഞ്ഞു ...

ഒടുവില്‍ . മറു സൈഡില്‍ ഫോണ്‍ എടുത്തു ""ഹലോ " ഒരുപാടു നാളിനു ശേഷം ആ മധുര സോരം കേട്ടപ്പോള്‍ ഞാന്‍ അറിയാതെ തന്നെ സോര്‍ഗത്തില്‍ എത്തിയ സുഖം ... വീണ്ടും അവിടെ നിന്ന് ""ഹലോഒ "" തിരിച്ചു മറുപടി കൊടുക്കുവാന്‍ എന്‍റെ നാക്ക്‌ എന്നെ സമ്മതിച്ചില്ല .......... പെട്ടന്ന് അവിടെ നിന്നും കുറെ മനോഹര വചനങ്ങള്‍ "" എന്താടാ തെണ്ടീ നിന്‍റെ നാക്കിറങ്ങി പോയോ നിന്‍റെ &^%$%#$%$#%^$%&*(&*(& ഇനീം മേലാല്‍ ഇങ്ങോട്ട് വിളിചെക്കരുത് ^&%$%$%^$%^ നിന്‍റെ ഈ അസുഖം തുടങ്ങിയിട്ട് രണ്ടു മൂന്നു ദിവസമായി ഇനീം വിളിച്ചാല്‍ ഞാന്‍ എന്‍റെ ഭര്‍ത്താവിനോട് പറയും പറഞ്ഞേക്കാം കേട്ടോടാ കോ^^%^ ............ മറ്റ് ആര്‍ക്കോ വേണ്ടി വിളമ്പി വെച്ച സദ്യ കഴിച്ചു കഴിഞ്ഞപ്പോള്‍ എനിക്ക് സമാധാനം ആയി.......

അവള്‍ ആളു മാറി ചീത്ത വിളിച്ചതില്‍ അല്ലായിരുന്നു എനിക്ക് സങ്കടം .. അവള്‍ ഒടുവില്‍ പറഞ്ഞ ആ വാക്കുകള്‍ "" എന്‍റെ ഭര്‍ത്താവിനോട് പറയും പോലും """ അപ്പോള്‍ ഇനീം ഇവിടെയും രക്ഷ ഇല്ലന്ന് എനിക്ക് മനസിലായി ...........

ഒടുവില്‍ മറ്റൊരു ഉറച്ച തീരുമാനത്തില്‍ ഞാന്‍ എത്തി ചേര്‍ന്നു ഫോണ്‍ എടുത്തു ട്രാവല്‍ എജെന്‍സി യുടെ നമ്പര്‍ ഡയല്‍ ചൈയ്യാന്‍ തുടങ്ങി... " ഇറ്റലി" യിലേക്ക് അടുത്ത ഫ്ലൈറ്റ് എപ്പോഴാന്നു അറിയാന്‍...... പക്ഷെ അവിടെയും ചെറിയൊരു കുഴപ്പം.. ബാലെന്‍സ് തീര്‍ന്നു പോയി ...... വീണ്ടും റീചാര്‍ജു ചൈയ്യാന്‍ ആയി പോകേറ്റില്‍ നിന്നും പൈസ എടുത്തപ്പോഴാണ്..... അതില്‍ ചിരിച്ചു കൊണ്ട് ഗാന്ധിജി അപ്പുപ്പന്‍ നില്‍ക്കുന്നു............ എനിക്ക് തോന്നി അദ്ധേഹത്തിനു എന്നോട് എന്തോ പറയാന്‍ ഉണ്ടെന്ന്.. ഞാന്‍ ചെവി കൂര്‍പ്പിച്ചു....

"""മോനെ ഞങ്ങള്‍ ഒരുപാടു പേര്‍ കഷ്ടപെട്ടാണ് ഭാരതത്തിനു സ്വാതന്ത്ര്യം നേടി തന്നത്...... ഒരാള്‍ ഇറ്റലിയില്‍ പോയതിന്‍റെ ക്ഷീണം ആണ് ഇപ്പോള്‍ നമ്മള്‍ അനുഭവിക്കുന്നത് അത് കൊണ്ട് എന്‍റെ പൊന്നുമോന്‍ ഇറ്റലി യില്‍ പോകരുത് """

അങ്ങിനെ ഇന്ത്യയുടെ ഭാവിയെ ഓര്‍ത്തു ഞാന്‍ ഇറ്റലിയില്‍ പോകാനുള്ള മോഹവും വേണ്ടാന്ന് വെച്ചു.......മനസ്സില്‍ ഇരുന്നു ആരോ പാടും പോലെ... എന്തിനു പാഴ്ശ്രുതി വീട്ടുവതു ഇനിയും

No comments:

Post a Comment