Thursday, November 14, 2013

അനസൂയ



നാളെ അമ്പലത്തില്‍ ഉത്സവം ആണ്... ഒരുപാടു നാളിനുശേഷം ആണ് നല്ല ഒരു ഉത്സവം കൊണ്ടാടാന്‍ പറ്റുന്നത് കാരണം ഇതിനു മുന്‍പത്തെ വര്‍ഷങ്ങളില്‍ ഉത്സവം നടക്കുന്ന അതെ ദിവസം തന്നെ ആയിരിക്കും സ്കൂളില്‍ പരീക്ഷയും നടക്കുന്നത് ആയതിനാല്‍ അമ്പലത്തില്‍ പോകുവാണോ ഉത്സവം കൊണ്ടാടാണോ വീട്ടില്‍ നിന്നും അച്ഛനും അമ്മയും അനുവാദം തന്നിരുന്നില്ല.. എന്തായാലും ഈ കൊല്ലം എനിക്ക് അത്സവത്തിനു പങ്കെടുക്കാം... ചങ്ങാതി മാരും ഒത്തുചേര്‍ന്ന് അടിച്ചു പൊളിക്കാം എനിക്ക് സന്തോഷമായി.....

വൈകിട്ട് ലാന്‍ഡ്‌ ഫോണ്‍ ബെല്ലടിക്കുന്നതും കേട്ടുകൊണ്ടാണ് ഞാന്‍ വീട്ടില്‍ എത്തിയത് അപ്പോള്‍ അമ്മ ഫോണില്‍ ആരോടോ സംസാരിക്കുന്നതു കേട്ടു.. സംസാരം കഴിഞ്ഞതും അമ്മ പറഞ്ഞു ""അപ്പു നീ അറിഞ്ഞോ നാളെ ഉത്സവം കുടാന്‍ നിന്‍റെ ചെറിയ മാമനും അമ്മാവിം,,അനസൂയേം വരുന്നുണ്ട് പോലും രാവിലെ അവര്‍ ഇങ്ങു വരും..എന്നോട് ഈ വാര്‍ത്ത‍ അറിയിച്ചിട്ടു അമ്മ അച്ഛനോട് ഈ വാര്‍ത്ത‍ പറയുവാന്‍ അകത്തെ മുറിയിലേക്ക് പോയി ചേട്ടാ കേട്ടോ നിങ്ങള് ...... .......... എന്‍റെ മനസ്സില്‍ സന്തോഷത്തിന്‍റെ ഒരായിരം കധിനകള്‍ ഒരേ സമയം പൊട്ടി കാരണം ""അനസൂയ"" അവളെ ഞാന്‍ കൊച്ചിലേ തന്നെ എന്‍റെ മനസ്സില്‍ പ്രേധിഷ്ടിച്ചതായിരുന്നു.. കൊച്ചുംനാളില്‍ അമ്മാവനും കുടുംബവും എന്‍റെ നാട്ടില്‍ തന്നെ ആയിരുന്നു താമസിച്ചത്..... അന്ന് അമ്മാവന്‍ ഓട്ടോ ഓടിക്കുകയായിരുന്നു,,,, അനസൂയയും ഞാനും കളികുട്ടുകാര്‍ ആയിരുന്നു.. വെളുത് കാണാന്‍ നല്ല ചന്തം ആയിരുന്നു അനസൂയയെ... അവളുമോപ്പം സാറ്റ്കളിച്ചതും,, അവളെ പുറത്തിരുത്തി ആന കളിച്ചതും എല്ലാം ആ നിമിഷം എന്‍റെ മനസിലൂടെ കടന്നുപോയി.............

നീണ്ട അഞ്ചു വര്‍ഷത്തിനു ശേഷം ആണ് അനസൂയയെ ഞാന്‍ കാണുവാന്‍ പോകുന്നത്..... അവള്‍ അന്ന് മാമനും ഒപ്പം ഗള്‍ഫിലേക്ക് യാത്ര ആകുന്ന സമയത്ത് എന്നോട് വന്നു കാതില്‍ മന്ത്രിച്ചത് എനിക്കിപ്പോഴും ഓര്‍മ്മയുണ്ട് """ അപ്പുവേട്ടാ മറക്കരുത് ഈ അനുനെ,, ഞാന്‍ അപ്പുവേട്ടന്റെ മാത്രം ആണ് കാത്തിരിക്കണം എനിക്കായി """ ഞാന്‍ സമ്മതം മൂളി ......... മാമന് വിസ ഒപ്പിച്ചു കൊടുത്ത വടക്കേലെ ചന്ദ്രന്‍ കൊച്ചട്ടനെ ഞാന്‍ മനസ്സില്‍ പ്രാകി..... എന്തായാലും അവളെ നാളെ കാണുവാന്‍ പോകുകയാണ്....

രാവിലെ തന്നെ ഞാന്‍ ഉണര്‍ന്നു തോട്ടിന്‍റെ വക്കതെക്ക് ഓടി കാരണം അനുന് തോണ്ടിപഴം വലിയ ഇഷ്ടമാണ് പണ്ട് അവളും ഒന്നിച്ചു ഒരുപാടു ദിവസം ഞാന്‍ ഇവിടെ വന്നിട്ടുണ്ട് തൊണ്ടിപ്പഴം പറിക്കാന്‍.. അന്ന് വയര് നിറച്ചു തോണ്ടിപഴോം തിന്നിട്ടു അനു മറ്റാരും കാണാതെ എന്‍റെ കവിളില്‍ ഉമ്മ തരുമായിരുന്നു.. കുട്ടത്തില്‍ അവളുടെ മാര്‍ദവം ആയ ചെവിയുടെ മടക്കില്‍ ഞാന്‍ സ്നേഹ പുര്‍വ്വം കടിക്കുകേം ചെയ്യുമായിരുന്നു... അതൊക്കെ ഓര്‍ത്തപ്പോള്‍ എനിക്ക് രോമാഞ്ചം ഉണ്ടായി ... തോണ്ടിപഴോം പറിച്ചുകൊണ്ട് ഞാന്‍ വീട്ടില്‍ എത്തിയപ്പോള്‍ അമ്മ ചോദിച്ചു ""എന്തിനാടാ ചെറുക്കാ രാവിലെ ഈ അഴുക്ക് സാധനോം പറിച്ചുകൊണ്ട് വന്നത് രാവിലെ കുളിച്ചു അമ്പലത്തില്‍ എങ്ങാനും പോകനുള്ളതിനു കാടും മേടും കേറി നടക്കുവാ അസത്ത് പോയി കുളിക്കെടാ""""" ഇതും പറഞ്ഞു അമ്മ ഞാന്‍ കൊണ്ടുവന്ന തോണ്ടിപഴം എടുത്തു എറിയുവാന്‍ ആരംഭിച്ചു """ അമ്മെ അത് അനുന് ഉള്ളതാ അവള് വരുമ്പോള്‍ അവള്‍ക്കു കൊടുക്കാനാ """ ഞാന്‍ പറഞ്ഞു """"പിന്നെ നിന്‍റെ ഈ കാട്ടുപഴം തിന്നനല്ലേ അവള് വരുന്നത് പോടെര്‍ക്കാ അവള് ഇപ്പം ദുബായിക്കാരിയാ അന്യ നാട്ടില്‍ വളര്‍ന്ന കോച്ചാ അവള് അവള്‍ക്കു നിന്‍റെ ഈ തോണ്ടി പഴം ഒന്നും വേണ്ടാ"""

എന്‍റെ ചിന്തകള്‍ അമ്മയുടെ വാക്കുകള്‍ കേട്ടപ്പോള്‍ കാടു കയറാന്‍ തുടങ്ങി ഇനീം അനു എങ്ങാനും അമ്മ പറഞ്ഞ പോലെ .....??????? ഹെയി അവള് ആ ടൈപ്പ് പെണ്ണല്ല അവള് എന്നെ മറക്കുലാ അവള് എന്‍റെ ചക്കര മുത്തല്ലേ .... ഞാന്‍ എന്‍റെ മനസിന്‌ ദൈര്യം കൊടുത്തു.. പിന്നീട് പെട്ടന്ന് തന്നെ കുളിയും കഴിഞ്ഞു അമ്പലത്തിലേക്ക് യാത്ര ആയി..... അവിടെ എത്തി ഉത്സവ കച്ചവടക്കാരില്‍ നിന്നും കുറെ കരിമണി വളകള്‍ വാങ്ങി കാരണം അനുന് പണ്ടേ കരിമണി വളകള്‍ ഒരുപാടിഷ്ടമാണ് അവള്‍ക്കു ഇന്ന് അതും തോണ്ടിപഴവും കൊടുത്തു അവളുടെ ഇഷ്ടം പിടിച്ചു പറ്റാമെന്നു മനസ്സില്‍ കരുതി.... പിന്നീട് യാത്ര നേരെ വീട്ടിലേക്കു ആക്കി ........

വീടിന്‍റെ അങ്ങോട്ട്‌ തിരിയുന്ന വളവില്‍ എത്തിയതും ഞാന്‍ കണ്ടു ഒരു കാര്‍ വീടിന്‍റെ മുറ്റത് നിര്‍ത്തി ഇട്ടിരിക്കുന്നു എനിക്കുറപ്പായി അനു വന്നു... പിന്നീടുള്ള എന്‍റെ യാത്ര യുടെ വേഗം കു‌ടി ഞാന്‍ ഓടിക്കിതച്ചു വീട്ടിലെത്തി.... അമ്മാവനും അമ്മാവിം അച്ഛനുമായി കാര്യം പറഞ്ഞിരിക്കുന്നു ... എന്നെ കണ്ടതും അമ്മാവന്‍ ചോദിച്ചു """ അപ്പുകുട്ടാ എങ്ങിനുണ്ട് പഠിത്തം ഒക്കെ ഈ കൊല്ലം ജെയിക്കുമോ""" മറുപടി പറഞ്ഞത് അമ്മയാണ് എവിടെ ജെയിക്കാന്‍ അവനു പുസ്തകം കൈ കൊണ്ടെടുക്കുംപോള്‍ ഉറക്കം വരും .. തിന്നാന്‍ അല്ലാതെ ഇവനെ എന്തിനു കൊള്ളാം നീ എങ്ങിനെങ്കിലും ഇവന്‍ ഒരു പാസ്പോര്‍ട്ട്‌ എടുത്തു കഴിഞ്ഞാല്‍ അവിടെ വല്ല പണീം ശേരിയാക്കണം....... ഞാന്‍ ഒന്നുമേ മിണ്ടിയില്ല എന്‍റെ കണ്ണുകള്‍ അനുവിനെ തേടി അലഞ്ഞു.... ഞാന്‍ അമ്മയോട് ഒതുക്കത്തില്‍ ചോദിച്ചു അനു എന്തിയെ അമ്മേ """" അവള്‍ ദാണ്ടെ അകത്തെ മുറിയില്‍ കിടക്കുന്നു യാത്രാ ക്ഷീണം കാണും """ മറുപടിയും കിട്ടി....... ഞാന്‍ കരിവളകളും തോണ്ടി പഴവുമായി അകത്തെ മുറി ലെക്ഷ്യമാക്കി നടന്നു............

മുറിയുടെ വാതിലില്‍ എത്തിയപ്പോള്‍ അത് ചാരി ഇട്ടേക്കുന്നു ഞാന്‍ അതും തള്ളി തുറന്നു അകത്തേക്ക് കയറി അവിടെ കണ്ട കാഴ്ച എന്‍റെ ജീവന്‍ എടുക്കും പോലെ തോന്നിപ്പിച്ചു """ എന്‍റെ അനസുയ വേറൊരുതന്‍റെ മടിയില്‍ തലവെച്ചു കിടക്കുന്നു എന്‍റെ കണ്ണുകളെ എനിക്ക് വിശ്വോസിക്കാന്‍ മടി തോന്നി ഞാന്‍ ഉറക്കെ അലറി അനസൂയെ,,,..,.,.,.,.,.,,,.,."" അവള്‍ ചാടി എണീറ്റ്‌ എന്‍റെ നേരെ ദേഷ്യം കൊണ്ടലറി """സ്കൌണ്ട്രല്‍ ബ്ലോടി ഇടിയോറ്റ്‌ ;;; നീ എന്താ ഡോറില്‍ മുട്ടിയിട്ടു കയറാഞ്ഞേ.... നിനക്കറിയില്ലേ മാനേഷസ്.... """" എനിക്കവളുടെ ചെവികല്ല് നോക്കി ഒരെണ്ണം പൊട്ടിച്ചിട്ട് നാല് വര്‍ത്തമാനം പറയാന്‍ തോന്നി പക്ഷെ അപ്പോളേക്കും അവളുടെ കൂടെ ഉള്ള വെള്ള പന്നി സംസാരിച്ചു ""അനു ഹൂ ഈസ്‌ ദിസ്‌ ബ്ലോടി ഫെല്ലോ ????"""

ഹേയി ഡിയര്‍ ഈസ്‌ എ കള്‍ചര്ര്‍ ലെസ് ഫെല്ലോ മൈ കസിന്‍ .. ഡോണ്ട് വറി യാര്‍""""" പിന്നെ അവള്‍ എന്നോട് പറഞ്ഞു ഗെറ്റ് ഔട്ട്‌ എനിക്ക് ഇത്തിരി ഒറ്റക്കിരിക്കണം """" ഞാന്‍ ഒന്നും മിണ്ടാതെ വാതിലും അടച്ചുകൊണ്ട് വെളിയിലെക്കിറങ്ങി എന്‍റെ കൈയില്‍ അവള്‍ക്കു കൊടുക്കുവാനുള്ള വളകളും തോണ്ടിപഴവും ഇരുന്നു പരസപരം പറയുന്നത് എനിക്ക് കേള്‍ക്കാന്‍ കഴിഞ്ഞു """ദാസാ ഇത് നിന്‍റെ കൊച്ചു കേരളം അല്ലാ അറബി നാടാ അറബി നാട് """"
feeling മണ്ണും ചാരി നിന്നവന്‍ പെണ്ണും കൊണ്ടുപോയപ്പോള്‍ ഉള്ള ആ സുഖം.

No comments:

Post a Comment