Sunday, December 1, 2013

പ്രണയിനീ നിനക്കായി



മെസപോട്ടോമിയന്‍, ഹാരപ്പന്‍ സംസകാരത്തെ കുറിച്ച് മണിയന്‍ സാര്‍ അത്യുച്ചത്തില്‍ അലറി കൊണ്ടിരുന്നു......
ഞാന്‍ പുറകിലേക്ക് നോക്കി ആദ്യത്തെ ബെഞ്ചില്‍ ഇരിക്കുന്ന ഞങ്ങള്‍ അഞ്ചു പേര്‍ ഒഴികെ ബാക്കി എല്ലാവരും നല്ല ഉറക്കമാണ്.... ഞങ്ങള്‍ക്ക് ഉറങ്ങാന്‍ പറ്റുകയില്ല കാരണം സാര്‍ സംസാരിച്ചു തുടങ്ങിയാല്‍ ചാറ്റല്‍ മഴ പെയ്യുന്ന പോലെ അദ്ധേഹത്തിന്‍റെ വായില്‍ നിന്നും "തുപ്പല്‍" തെറിച്ചു കൊണ്ടേ ഇരിക്കും ..... അത് മുഖത്ത് പതിക്കുന്നതിനാല്‍ ഞങ്ങള്‍ക്ക് ഉറങ്ങാന്‍ കഴിയുകേ ഇല്ല ........


എന്തായാലും പണ്ട് സാമൂഹ്യ പാഠ൦ കേരള പടാവലി പഠിച്ചു തുടങ്ങിയ അന്നുമുതല്‍ കേള്‍ക്കുന്നതാണ് ഈ മെസപോട്ടോമിയന്‍, ഹാരപ്പന്‍ സംസകാരത്തെ കുറിച്ച്.. ഇപ്പോള്‍ അതൊക്കെ മാറി ഹിസ്റ്ററി ആയപോളും ആ പഴയ മെസപോട്ടോമിയന്‍, ഹാരപ്പന്‍ സംസകാരത്തിനു ഒരു മാറ്റവും വന്നിട്ടില്ല.....

ഞാന്‍ വാച്ചിലേക്ക് നോക്കി മണിയന്‍ സാറിന്‍റെ മഴയില്‍ നിന്നും രക്ഷപെടുവാന്‍ ഇനീം ഉണ്ട് അര മണിക്കൂര്‍ ബാക്കി....
സാര്‍ പെട്ടന്ന് എല്ലാരോടും ആയി പറഞ്ഞു ഇപ്പോള്‍ ഞാന്‍ പഠിപ്പിച്ചതിനെ പറ്റി എല്ലാരും ബുക്ക്‌ തുറന്നു രണ്ടു പേജില്‍ കുറയാതെ എഴുതാന്‍ നോക്ക്.....

ഞാന്‍ പതുക്കനെ ബുക്ക്‌ തുറന്നു സാറിന്‍റെ ഹരപ്പന്‍ സംസകാരത്തെ പറ്റി എഴുതാതെ നേരെ ഒരു പൂജ്യം വെട്ട് കളിക്കായി പൂജ്യം ഉണ്ടാക്കാന്‍ തുടങ്ങി
********
*******
പതിവുപോലെ സ്കൂള്‍ വിട്ടു ഞാന്‍ വീട്ടില്‍ എത്തി അമ്മ വിളമ്പി വെച്ച ചോറും "വെറുംപുളി" എന്ന പേരില്‍ വിക്യാതി നേടിയ കറിയും കൂട്ടി ഇളക്കി ഒരു പിടിയും പിടിച്ച് നേരെ വായന ശാലയിലേക്ക് വെച്ചു പിടിച്ചു... വായനശാലയുടെ ചില്ല് അലമാരില്‍ ഇരുന്ന് പതിവ് പോലെ എല്ലാ പുസ്തകങ്ങളും എന്നെ നോക്കി പല്ലിളിച്ചു കൂട്ടുകാരും ഒരുമിച്ചുള്ള ചെസ്സ്‌ കളിയും കഴിഞ്ഞ് തിരികെയുള്ള പോക്കിന് വട്ടം കൂട്ടും മുന്‍പ് അബദ്ധവശാല്‍ ആണ് ആ പുസ്തകത്തിന്‍റെ പേര് എന്‍റെ കണ്ണില്‍ പതിച്ചത് ""പ്രണയിനീ നിനക്കായി "" എന്താണെന്നു അറിയില്ല ആ പേര് എന്‍റെ മനസില്‍ ഉടക്കി ഞാന്‍ ആ പുസ്തകം എടുത്ത് തുറന്നു നോക്കി..... അതുമായി വീട്ടിലേക്കു യാത്ര ആയി............

വൈകിട്ട് പഠിക്കാന്‍ ഇരിക്കുന്ന സമയത്ത് അമ്മയും അച്ഛനും കാണാതെ ആ പുസ്തകം ഞാന്‍ എന്‍റെ ചരിത്ര പുസ്തകത്തിന്‍റെ അകത്തു വെച്ച് വായിക്കാന്‍ തുടങ്ങി.... (ഇങ്ങനെ മറ്റൊരു പുസ്തകത്തിന്‍റെ അകത്തു വെച്ച് വായിക്കാന്‍ കഴിയുന്ന ചെറിയ പുസ്തകങ്ങള്‍ പിന്‍കാലത്ത് കൊച്ചു പുസ്തകങ്ങള്‍ എന്ന പേരില്‍ അറിയപെടാന്‍ തുടങ്ങി )

ആ പുസ്തകം വായിച്ചു കഴിഞ്ഞതും എന്നില്‍ ഒരു പുതിയ ഉണര്‍വ് ഉണ്ടായി..... (പക്ഷെ എന്താണ് ആ പുസ്തകത്തില്‍ എഴുതിയിരുന്നത് എന്ന് എനിക്ക് അധികം മനസിലായില്ല )
ഞാന്‍,, ഞാന്‍ അല്ലാതായി എന്തുകൊണ്ട് ഇതുവരെ പ്രണയിക്കാന്‍ ശ്രമിച്ചിട്ടില്ല എന്ന ചോദ്യം എന്നില്‍ പൊന്തി മുളച്ചു..... ഒടുവില്‍ ഞാനും പ്രണയിക്കാന്‍ തീരുമാനിച്ചു ....

തലയിണയും കെട്ടിപിടിച്ചു കിടന്ന ആ രാത്രിയില്‍ ഞാന്‍ എന്‍റെ ക്ലാസിലെ എല്ലാ പെണ്‍കുട്ടികളുടെയും മുഖം മനസ്സില്‍ ആലോചിച്ചു..... ദൌര്‍ഭാഗ്യകരം എന്ന് പറയട്ടെ ഒരൊറ്റ ഒരെണ്ണത്തിനേം മനസ്സില്‍ പിടിച്ചില്ല പെട്ടന്ന് തന്നെ എന്‍റെ തൊട്ടു താഴെയുള്ള ക്ലാസില്‍ പഠിക്കുന്ന ചുരുണ്ട മുടിക്കാരി പെണ്‍കുട്ടിയെ പറ്റി എനിക്ക് ഓര്‍മ്മ വന്നു ...... അപ്പോള്‍ തന്നെ ഉറക്കം മതിയാക്കി ഞാന്‍ ചാടി എണീറ്റ്‌ പേനയും പേപ്പറും കൈയില്‍ എടുത്ത് എഴുതാന്‍ തുടങ്ങി ഒരു കൊച്ചു പ്രണയ ലേഖനം ......

പിറ്റേന്ന് രാവിലെ ക്ലാസ്സ്‌ തുടങ്ങി...... രാവിലത്തെ ഇന്റര്‍വെല്‍ ആകാന്‍ ഞാന്‍ കാത്തിരുന്നു കാരണം എന്‍റെ പ്രണയ ലേഖനം കൈമാറണം അതിനായി.....

കാത്തിരുന്ന സമയം സംജാതമായി ..... ഞാന്‍ എന്‍റെ പ്രണയലേഖനവും ആയി എന്‍റെ പ്രണയിനി പഠിക്കുന്ന ക്ലാസിലേക്ക് യാത്ര ആയി ... അവിടെ എത്തിയതും ഞാന്‍ നേരെ അവള്‍ ഇരിക്കുന്ന ബെഞ്ചിന്‍റെ അടുക്കല്‍ എത്തി .. പോക്കറ്റില്‍ നിന്നും വിറയാര്‍ന്ന കൈകളുമായി ആ ലേഖനം അവള്‍ക്കു കൈ മാറി.. അവളുടെ മടിയിലേക്ക് ആ ലേഖനവും ഇട്ടിട്ടു സിനിമാ സ്റ്റൈലില്‍ ഞാന്‍ അവളോട്‌ പറഞ്ഞു.....

""ഇതിലെന്‍റെ ഹൃദയം ആണ് വേദനിപ്പിക്കാതെ തുറന്നു നോക്കുക ഞാന്‍ കാത്തിരിക്കും മറുപടിയായി നീ നിന്‍റെ ഹൃദയം എനിക്ക് തരും വരേയ്ക്കും ""

ക്ലാസ്സ്‌ നടന്നു കൊണ്ടിരുന്ന സമയം പീയുണ്‍ മത്തായി ചേട്ടന്‍ വന്നു സാറിന്‍റെ കാതില്‍ എന്തോ പറഞ്ഞു ... തുടര്‍ന്ന് സാര്‍ എന്‍റെ നേരെ നോക്കി പറഞ്ഞു ... അപ്പു ഹെഡ്‌മാഷ്‌ വിളിക്കുന്നു പോയിട്ട് വാ "

*****************************************************

എന്‍റെ തുടയില്‍ വീണ ചൂരല്‍ കഷായത്തിന്‍റെ പാടുകളില്‍ വിരല്‍ ഓടിച്ചുകൊണ്ട് ഹെഡ്‌മാസ്റ്റര്‍ പറഞ്ഞ വാക്കുകള്‍ മനസ്സില്‍ ഒര്മിച്ചു ഞാന്‍ "" നാലാം ക്ലാസില്‍ ആയതേ ഉള്ളു അപ്പോഴേക്കും മൂന്നാം ക്ലാസില്‍ പഠിക്കുന്ന കൊച്ചിന് ലവ് ലെറ്റര്‍ കൊടുക്കാറായി അല്ലേടാ ""



വാല്‍കഷ്ണം : വര്‍ഷങ്ങള്‍ക്കു ശേഷം ആ ചുരുണ്ട മുടിക്കാരിയെ ഞാന്‍ വീണ്ടും കണ്ടു എന്നെ അവള്‍ക്കു മനസിലായിട്ടും ആകാത്ത പോലെ അവള്‍ നടിച്ചു കൂടെ ഒരു ഉപ്പുചാക്കും ഒരു കുഞ്ഞും ഉണ്ടായിരുന്നു .... എവിടെയാണെങ്കിലും നിനക്ക് നന്മകള്‍ മാത്രം വരട്ടെ
— feeling sad.

No comments:

Post a Comment