Sunday, December 1, 2013

പെര്‍ഷ്യാക്കാരന്‍



ഓര്‍മ്മവെച്ച നാളുമുതല്‍ക്കെ കേള്‍ക്കുന്ന ഒരു വാചകം ആണ് "പേര്‍ഷ്യാക്കാരന്‍"" ആദ്യമൊക്കെ ആ വാക്ക് കേള്‍ക്കുമ്പോള്‍ അത്ഭുദം ആയിരുന്നു മനസ്സില്‍...... ഞാന്‍ തന്നെ ഒരുപാടു തവണ എന്നോട് ചോദിച്ച ചോദ്യമാണ് ആരാണ് ഈ പേര്‍ഷ്യാക്കാരന്‍?? എവിടെ ആണ് ഈ പേര്‍ഷ്യാ ????

കൊച്ചിലെ അമ്മുമ്മയും അമ്മാവിയും പരസ്പരം പറയുന്നത് കേട്ടിട്ടുണ്ട് ""അങ്ങേലെ ജാനകിയുടെ മോളുടെ കല്യാണം ആയി പയ്യന്‍ പെര്ഷ്യക്കാരന്‍ ആണ് പോലും ... ഇനീം അവള്‍ താഴെ ഒന്നും ആരിക്കില്ല """ അതുപോലെ അപ്പുപ്പന്‍ കാടുവെട്ടാന്‍ വരുന്ന നാണുവിനോട് ചോദിക്കുന്നതും കേട്ടിട്ടുണ്ട് "നിന്‍റെ മോന്‍റെ പേര്‍ഷ്യാ പോക്ക് എന്തോ ആയി നാണു"" എന്നിങ്ങനെ

കുറേ കൂടി പ്രായം ആയപ്പോള്‍ നാട്ടിലെ വീടിന്‍റെ തൊട്ടടുത്തെ മാമനിലൂടെ പെര്ഷ്യയെ പറ്റി ഞാന്‍ കൂടുതല്‍ അറിഞ്ഞു.... മാമന്‍ വലിക്കുന്ന 555 സിഗരറ്റിലൂടെ എനിക്ക് പേര്‍ഷ്യയുടെ മണം കൂടുതല്‍ കിട്ടി.... മാമന്റെ മകനും സര്‍വ്വോപരി എന്‍റെ ഗുരുനാഥനും ആയ സുര അണ്ണന്‍ പൂശുന്ന അറബി മൂത്രത്തിലൂടെ പിന്നെ കുറേ കൂടുതലും എനിക്ക് മനസിലായി പെര്ഷ്യയെ പറ്റി



സുര അണ്ണന്റെ കഴുത്തിലെ സൊര്ണ്ണ്‍ മാലയും എന്‍റെ കഴുത്തിലെ കറുത്ത ചരടും വെച്ച് ഞാന്‍ താരതമ്യം ചെയ്ത നിമിഷത്തില്‍ ഞാന്‍ അറിയാതെ അഗ്രെഹിച്ചു പോയി ഒരു പേര്‍ഷ്യക്കാരന്റെ മകനായി ജെനിച്ചിരുന്നു എങ്കില്‍ എന്ന് ....

സ്കൂളിലെ താഴ്ന്ന ക്ലാസുകളില്‍ പഠിക്കുന്ന സമയത്ത്
കൂടെ പഠിക്കുന്ന ജയകൃഷ്ണന്‍ അടുത്ത് വരുമ്പോള്‍ അവനില്‍ നിന്നും മനം മയക്കുന്ന ഒരു മണം വരുമായിരുന്നു
അവന്‍റെ ഷര്‍ട്ടും നിക്കറും വിലകൂടിയവ ആയിരുന്നു..... അതിന്‍റെ കാരണം അവന്‍റെ അച്ഛന്‍ പേര്‍ഷ്യാക്കാരന്‍ ആയതിനാല്‍ ആണ് പോലും

കാലം അവിടെ നിന്നും ഒരുപാട് ദൂരം മുന്നോട്ടു കുതിച്ചു..
പഠനം എന്ന കടമ്പ പലവുരുവും തട്ടിയും മുട്ടിയും കടന്ന സമയത്ത്... മനസ്സില്‍ തോന്നിയിട്ടുണ്ട് പഠനം കൊണ്ട് പ്രേയോചനം ഒന്നും ഇല്ല എങ്ങിനെ എങ്കിലും ഒരു പേര്‍ഷ്യക്കാരന്‍ ആകണം എന്ന്.......

അമ്മയുടെയും അച്ഛന്‍റെയും ബന്ധുക്കളില്‍ ചിലര്‍ വീട്ടില്‍ വരുമ്പോള്‍ പല്ലേല്‍ ഒട്ടുന്ന മിട്ടായി കൊണ്ട് വരുമായിരുന്നു അത് കഴിച്ചു തുടങ്ങുമ്പോള്‍ തന്നെ എനിക്ക് മനസിലാകുമായിരുന്നു അവരും പേര്‍ഷ്യാക്കാര് ആണ് എന്ന്
അവരോടു അമ്മ പലവുരു പറയുന്ന കേട്ടിട്ടുണ്ട് ""എന്‍റെ അപ്പു വലുതാകുമ്പോള്‍ അവനേം കൂടി കൊണ്ട് പോകണേ പേര്‍ഷ്യായിലേക്ക് """

പേര്‍ഷ്യാക്കാര്‍ നാട്ടില്‍ വരുമ്പോള്‍ അയലത്തെ വീട്ടിലെ കുട്ടികള്‍ക്ക് കുറേ പേനയും പെന്‍സിലും റബ്ബറും കൊടുക്കുക എന്നത് ഒരു ചടങ്ങ് ആയിരുന്നു ... ചുരുക്കത്തില്‍ പേര്‍ഷ്യാ എന്ന മായിക ലോകത്ത് എങ്ങിനെ എങ്കിലും എത്ത പെടുവാന്‍ വേണ്ടി ഞാന്‍ എല്ലാ ദൈവങ്ങളേയും ദിവസവും വിളിച്ചു പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി.....

പിന്നെ കുറേ കാലം കഴിഞ്ഞപ്പോള്‍ ആരും പെര്ഷ്യയെ പറ്റി പറയുന്നത് ഞാന്‍ കേള്‍ക്കാതായി പേര്‍ഷ്യാക്കാര്‍ പലരും അപ്പോഴേക്കും ഗള്‍ഫുകാര്‍ ആയി മാറിയിരുന്നു..

അപ്പോഴും പഴയ 555 സിഗരറ്റും പേനയും ,പെന്‍സിലും ,പല്ലേല്‍ ഒട്ടി മിട്ടായിയും ഒരു മാറ്റവും ഇല്ലാതെ തുടര്‍ന്ന് കൊണ്ടേ ഇരുന്നു ....

കുറെ കാലം കൂടി കഴിഞ്ഞപ്പോള്‍ ഗള്‍ഫും മാറി എല്ലാരും ദുഫായിക്കാര്‍ ആയി മാറി...

പണ്ട് ഒരു നാട്ടില്‍ മൂന്നു ഗള്‍ഫുകാര്‍ എങ്കില്‍ അപ്പോള്‍ ഒരു വീട്ടില്‍ മൂന്നു ഗള്‍ഫുകാര്‍ എന്ന അവസ്ഥയില്‍ കാര്യങ്ങള്‍ എത്തി.... കല്യാണ മാര്‍ക്കറ്റില്‍ ഏറ്റവും കൂടുതല്‍ വാല്യു ഗള്‍ഫുകാര്‍ക്ക് ആയി ... രണ്ടാമത് പട്ടാളക്കാരും ... എന്താണാവോ അതിന്‍റെ കാരണം

എന്‍റെ പ്രാര്‍ത്ഥനയുടെ ഫലമോ അതോ മുന്‍ ജന്മമത്തില്‍ ചെയ്ത പാപമോ ഒടുവില്‍ "" 555ഉം അറബി മൂത്രോം പല്ലേല്‍ ഒട്ടി മിട്ടായിയും ഇല്ലാത്ത ഒരു ലോകത്ത് ഞാനും എത്തപെട്ടു .....

കഴിഞ്ഞ തവണ നാട്ടില്‍ പോയപ്പോള്‍ കുഞ്ഞിരാമേട്ടന്‍ എന്നോട് ചോദിച്ചു ""മോന്‍ ഇപ്പോള്‍ പേര്‍ഷ്യയില്‍ ആണ് അല്ലേ"" അപ്പോള്‍ ആണ് ഞാനും ചിന്തിച്ചത് ഞാനും ഒടുവില്‍ പേര്‍ഷ്യാക്കാരന്‍ ആയി എന്ന് ...

പക്ഷെ ഇപ്പോഴും അറിയാന്‍ വൈയ്യാത്ത രണ്ടു ചോദ്യം ഇതാണ് ... ആരാണ്ഈ പേര്‍ഷ്യാക്കാരന്‍ ???? എവിടെ ആണ് ഈ പേര്‍ഷ്യാ ????

No comments:

Post a Comment