Thursday, December 5, 2013

രാവിലെ

എന്ത് രസമായിരുന്നു ആ കാലഘട്ടം... അതിനെ പറ്റി ഓര്‍ക്കുമ്പോള്‍ തന്നെ മനസിന്‌ എന്ത് സുഖമാ...........

     ഇംഗ്ലീഷ് മീഡിയം സ്ക്കൂളുകള്‍ കൂണുകള്‍ പോലെ പൊട്ടി മുളചിട്ടില്ലാത്ത ആ കാലഘട്ടം .. ചെറുപ്പത്തില്‍ പഠനം നാട്ടിലെ മലയാളം മീഡിയം സ്കൂളില്‍ ആയിരുന്നു... സര്‍ക്കാര്‍ വക സ്ക്കൂള്‍ ആയതിനാല്‍.. ആ സ്ക്കൂളില്‍ പഠിക്കുന്ന പിള്ളേരെ പോലെ തന്നെ സ്ക്കൂളും ഒരു പാട് പോരായിമകള്‍ ഉള്ള ഒരെണ്ണം ആയിരുന്നു.....

        ചെറുപ്പത്തില്‍ മഴക്കാലത്ത്‌ സ്ക്കൂളില്‍ പോകുവാന്‍ നല്ല ഇഷ്ടം ആയിരുന്നു... രാവിലെ എണീക്കാന്‍ സോല്‍പം മടിയായിരിക്കും . ആ മഴയുടെ തണുപ്പില്‍ പുതപ്പിന്‍ അടിയിലേക്ക് ഒന്നുകൂടെ നുഴഞ്ഞു കേറി ഇങ്ങനെ കിടക്കും..

ഒടുവില്‍ അമ്മയുടെ വിളിയുടെ കാഠിന്യം കൂടി എന്ന് അറിയുമ്പോള്‍ പതുക്കണേ ഇണീക്കും.. അടുക്കളയില്‍ ചെന്ന് കടുംകാപ്പി കുടിക്കും മുന്‍പ് ചെയുന്ന വേറൊരു പണി ഉണ്ട്  കിഴക്കേ മുറ്റത്തേക്ക് തുറക്കുന്ന കതവും തുറന്നു  വെളിയിലേക്ക് നോക്കും മഴ ഇങ്ങനെ ചന്നം പിന്നം പെയ്യുന്നത് നോക്കും .... പറമ്പിലും മുറ്റത്തും മുഴുവന്‍ വെള്ളം ആയിരിക്കും.... എല്ലാം ഒന്ന് നോക്കിയിട്ട് പതുക്കനെ  ഇട്ടിരിക്കുന്ന നിക്കറും ഊരി കട്ടള പടിയില്‍ നിന്നുകൊണ്ട് നീട്ടി ഒന്ന് പെടുക്കും മുറ്റത്തെ മഴ വെള്ളത്തിലേക്ക്‌... ഇത് കണ്ടുകൊണ്ട് ആയിരിക്കും അമ്മ വരുന്നത്... നാണം ഇല്ലല്ലോ പെണ്ണ് കേട്ടാറായ ചെരുക്കനാ ഇങ്ങനെ നാണം ഇല്ലാത്ത പണി കാണിക്കുന്നോ....

  മഴക്കാലം ആയതിനാല്‍ ആണ് അമ്മ അങ്ങിനെ പറയുന്നത് അല്ലാത്ത സമയം ഞാന്‍ ഉണര്‍ന്നു എന്ന് അറിയുമ്പോള്‍ തന്നെ അമ്മ ഉറക്കെ വിളിച്ചു പറയും ""അപ്പുവേ അങ്ങ് ദൂരെ എങ്ങാനും മാറി നിന്ന് പെടുക്കണേ മുറ്റത്ത്‌ പെടുക്കല്ലേ വാട എടുക്കുമേ "" എന്നിങ്ങനെ......  

എന്‍റെ പെടുപ്പ് കഴിഞ്ഞതും അമ്മ കൈയില്‍ കുറച്ചു ഉമിക്കരിയും ഒരു പച്ച ഈര്‍ക്കില്‍ നടുകെ മുറിച്ചതും കൂടി തരും എന്നിട്ട് പറയും മഴയത്ത് ഇറങ്ങാതെ ഈ ചെരുവില്‍ നിന്ന് പല്ല് തേച്ചാട്ടെ ... നല്ലവണ്ണം നാക്കും വടിക്കണേ അമ്മ ഇപ്പോള്‍ വരാം.. തുടര്‍ന്ന് അമ്മ വീണ്ടും അടുക്കളയിലേക്കു പോകും.....  ഉപ്പുരെസവും ശകലം എരിവും ഉള്ള ആ ഉമിക്കരിയും കൂട്ടി പിടിച്ചു പല്ല് തേക്കാന്‍ എന്താ രസം... പല്ല് തേപ്പ് കഴിഞ്ഞു നാക്ക്‌ വടിക്കും മുന്‍പ് നേരെ അമ്മയെ വിളിക്കും ഞാന്‍ എന്നിട്ട് ചോദിക്കും നോക്കിക്കേ പല്ല് വെളുത്തോ എന്ന്.... എത്ര വെളുതിട്ടുണ്ട് എങ്കിലും അമ്മയ്ക്ക് തൃപ്തി ആകില്ല... എന്‍റെ പല്ലിന്മേല്‍ അമ്മ അമ്മയുടെ കൈ വിരലുകള്‍ കൊണ്ട് വീണ്ടും ഒരു ചെറിയ മല്‍പ്പിടുത്തം നടത്തും... മുകളിലോട്ടും താഴോട്ടും ഉള്ള മല്‍പ്പിടുത്തത്തില്‍ ഞാന്‍ തല വെട്ടിക്കുംപോള്‍ അമ്മ സ്ഥിരം പറയുന്ന ഡയലോഗ് ഉണ്ട്.. ഇങ്ങനെ തേച്ചാല്‍ മാത്രമേ പല്ല് ഉന്താതെ ഇരിക്കു പല്ല് ഉന്തിയാല്‍ പിന്നെ പെണ്ണ് കിട്ടത്തില്ല....

 പല്ലുതേപ്പ് കഴിഞ്ഞാല്‍ അടുത്തപണി കുളിയാണ് അതിനു മുന്‍പ് തലയിലും മുകത്തും മറ്റു ശരീര ഭാഗങ്ങളിലും അമ്മ എണ്ണ തെല്പ്പിച്ചു നിര്‍ത്തും കുറച്ചു സമയം....പിന്നീട് കുളിയും കഴിഞ്ഞ്... സ്ക്കൂളില്‍ പോകാന്‍ ഉള്ള ഒരുക്കത്തിന് ഇടയില്‍
കുട്ടികൂറാ പൌഡര്‍ നല്ലവണ്ണം മുഖത്തും ഇട്ട് അമ്മ തലമുടി ഒരു പ്രത്യേക സ്റ്റൈലില്‍ ചീകി വെച്ച് തരും... പുസ്തകങ്ങള്‍ എല്ലാം എടുത്ത് ഓണത്തിന് തുണി വാങ്ങിച്ചപ്പോള്‍ കിട്ടിയ കളര്‍ ഉള്ള കവറില്‍ വെച്ചിട്ട് അമ്മ പറയും .. ഉടുപ്പ് അഴുക്കാക്കാതെ അടങ്ങി നില്‍ക്കണം അവര് വരും വരേക്കും.....

 അവര്‍ എന്ന് പറഞ്ഞാല്‍ അയല്‍വക്കത്തെ മുതിര്‍ന്ന ചേച്ചിമാരും ചേട്ടന്‍ മ്മാരും... അവരോട്ഒന്നിച്ചേ എന്നെ സ്ക്കൂളില്‍ വിടാറുളളു അമ്മ .... ഒറ്റയ്ക്ക് വിടാന്‍ പേടിയാണ് കാരണം മഴക്കാലം ആയതിനാല്‍ റോഡും തോടും മുഴുവന്‍ വെള്ളമാണ്..  ചേച്ചിമാരും ചെട്ടന്മ്മാരും വന്നാല്‍ അവരുടെ കൂടെ ഞാനും ഇറങ്ങും കുടയും പിടിച്ചു കൊണ്ട്

 ചെരുപ്പ് ഊരി കൈയില്‍ പിടിക്കും കാരണം അല്ലങ്കില്‍ സ്ക്കൂളില്‍ എത്തുമ്പോഴേക്കും ഉടുപ്പിന്റെ പുറകു ഭാഗത്ത് മുഴുവന്‍ ചെരുപ്പില്‍ അടിച്ച ചെളി ആയിരിക്കും പോകും മുന്‍പ് അമ്മ പറയും പിള്ളാരെ അപ്പൂനെ നോക്കിക്കോണെ വെള്ളത്തില്‍ ചാടാന്‍ അനുവധിക്കരുതെ .....

  സ്ക്കൂളിലേക്ക്  ഉള്ള യാത്ര നല്ല രസം ആയിരിക്കും.... തോട്ട്ടിലും പാടത്തും വരമ്പിലും ചെറിയ ചെറിയ ചാലുകളിലും മുഴുവന്‍ വെള്ളം ആയിരിക്കും ... ആ വെള്ളത്തില്‍ ചെമ്പിലകള്‍ പറിച്ചു ഒഴുക്കി വിടുവാനും ഇടയ്ക്കിടയ്ക്ക് തലപോത്തി നോക്കുന്ന  നീര്‍ക്കൊലിയെ കല്ലെറിയാനും..... അമ്മ കാണാതെ വീട്ടില്‍ നിന്നും കൊണ്ട് വന്ന തോര്‍ത്ത്‌ ഉപയോഗിച്ച് മാനത്താം കണ്ണി എന്ന ചെറിയ മീനിനെ പിടിക്കാനും ഞാന്‍ ഉള്‍പ്പടെ എല്ലാവര്‍ക്കും എന്ത് ഉത്സാഹം ആയിരുന്നു.... സ്ക്കൂളില്‍ എത്തുമ്പോഴേക്കും ഉടുപ്പും നിക്കറും മുഴുവന്‍ വെള്ളം ആയിരിക്കും.....

  തണുത്തു വറചു കുട്ട്കാരനേം കെട്ടിപിടിച്ചു കൊണ്ട് ക്ലാസില്‍ ഇരിക്കാന്‍ അതിലും രസം ആയിരുന്നു.........

      എത്ര മഴ നനഞാലും അന്ന് പനി വരാറില്ലായിരുന്നു.....
ഇന്നത്തെ ഹോര്‍ലിക്സ് കുട്ടികള്‍ക്ക് കിട്ടാത്ത എത്ര എത്ര നല്ല നല്ല മുഹൂര്‍ത്തം......

 അത് പറഞ്ഞാല്‍ മനസിലാകില്ല അനുഭവിക്കണം.....
ഇനിയും ഒരിക്കലും തിരിച്ചു കിട്ടാന്‍ കഴിയാത്ത ആ

No comments:

Post a Comment