Sunday, January 19, 2014

":മനോജ്കുമാര്‍:"



മനോജ്കുമാര്‍ ആ നാട്ടിലെ ബഹുജന പ്രിയന്‍ ആണ്... നാട്ടില്‍ എന്ത് പരുപാടി ഉണ്ടെങ്കിലും മനോജ്‌ അതിന്‍റെ മുന്നില്‍ കാണും.... അത് കൊണ്ട് അവനെ നാട്ടുകാര്‍ക്കെല്ലാം വളരെ ഇഷ്ടവും ആണ്..... വെള്ളമടിയോ സിഗരട്ട് വലിയോ മറ്റ് ദുശീലങ്ങളോ ഒന്നുമേ മനോജിനെ ഇതുവരെ പിടികൂടിയിട്ടില്ല..... വെളുത്ത് തുടുത്ത സുന്ദരന്‍ ആയ ഒരു ചെറുപ്പക്കാരന്‍

അങ്ങിനെ ഇരിക്കെ മനോജിനെ തേടി ആ ഭാഗ്യം വന്നെന്തി... ഗള്‍ഫുകാരന്‍ ആകാനുള്ള ഭാഗ്യം.... എല്ലാ ഗല്‍ഫുകാരേം പോലെ മനോജും ഒരുപാടു പ്രേദീക്ഷകളുമായി ഗള്‍ഫിലേക്ക് യാത്ര തിരിച്ചു.... ഗള്‍ഫിലെ ഒരു വര്‍ഷത്തെ ജീവിതം കഴിഞ്ഞപ്പോള്‍ അവന് ആദ്യമായി നാട്ടില്‍ പോകാനുള്ള ലീവ്.. കിട്ടി.... നാട്ടില്‍ പോകും മുന്‍പുള്ള ചെറിയ ഷോപ്പിങ്ങിനിടയില്‍ അവന്‍റെ കണ്ണ് ആ ചെറിയ കുപ്പിയില്‍ ഉടക്കി ..... നോക്കിയപ്പോള്‍ കുംകുമ പൂ..... അധികം വന്ന കാശിനു അവന്‍ ആ ചെറിയ ഡപ്പികള്‍ കുറേ വാങ്ങി....

അങ്ങിനെ മനോജ്‌ നാട്ടില്‍ എത്തി.... അവന്‍റെ വരവും കാത്ത് ഇരുന്ന എല്ലാവരും അവന്‍റെ വീട്ടില്‍ സന്നിഹിതരായി.. എല്ലാവര്ക്കും കൊണ്ടുവന്ന സാധനങ്ങള്‍ പകുത്തുകൊടുത്തശേഷം അവന്‍റെ കൈയില്‍ അധികം വന്നത് കുറേ ചെറിയ ഡപ്പികള്‍ മാത്രമാണ് ... കാശു കൊടുത്തു വാങ്ങിയതല്ലേ അത് കളയേണ്ട എന്ന് കരുതി അവന്‍ അത് ആ നാട്ടിലെ ഗര്‍ഭിണികള്‍ ആയ എല്ലാ സ്ത്രീകള്‍ക്കും അത് പകുത്തു കൊടുത്തു ... കാരണം കുംകുമപൂ കഴിച്ചാല്‍ ഉണ്ടാകുന്ന കൊച്ച് വെളുത്തിരിക്കും പോലും... ഉള്ളതോ കള്ളമോ >.....

മനോജിന്‍റെ ലീവ് തീര്‍ന്നു അവന്‍ വീണ്ടും ഗള്‍ഫിലേക്ക് യാത്ര ആയി ..... ഒരുവര്‍ഷത്തിനു ശേഷം അവന്‍ വീണ്ടും തിരികെ വന്നു... അവന് കല്യാണ പ്രായം ആയതുകൊണ്ട് ആകാം വീട്ടുകാര്‍ അവനുവേണ്ടി കല്യാണ ആലോചനകള്‍ തുടങ്ങി....

ഒരുപാടു സ്ഥലത്ത് പോയി പെണ്ണ് കണ്ടു ... കല്യാണം ഉറച്ചു എന്നമട്ടില്‍ കാര്യങ്ങള്‍ എത്തുമ്പോള്‍ പെട്ടന്ന് അത് തട്ടി മാറുന്നു.... സഹികെട്ട മനോജ്‌ ലീവ് തീര്‍ന്നു തിരിച്ചു പോയി .... വീട്ടുകാര്‍ കല്യാണ ആലോചന തുടര്‍ന്ന് കൊണ്ടേ ഇരുന്നു .....

ഒരു വര്‍ഷത്തിനു ശേഷം മനോജ്‌ വീണ്ടും വന്നു ഇത്തവണ കല്യാണം കഴിച്ചേ തിരിച്ചു പോകു എന്നവന്‍ ശപഥം ചെയ്തു .... എയര്‍പോര്‍ട്ടില്‍ നിന്നും വെളിയില്‍ എത്തിയതും അവന്‍ പെണ്ണുകാണാന്‍ പോയിത്തുടങ്ങി.... മാസങ്ങള്‍ ഒരുപാട് കടന്നുപോയി മനോജിന്‍റെ കല്യാണം ഒന്നും ആയില്ല ...

ഒടുവില്‍ മനോജിന്‍റെ കൂട്ടുകാര്‍ ചേര്‍ന്ന് ഒരു തീരുമാനം എടുത്തു ഇവനെ എങ്ങിനെ എങ്കിലും കല്യാണം കഴിപിച്ചേ അടങ്ങു എന്ന് .. അവര്‍ ഒത്തുചേര്‍ന്ന് മനോജിന് വേണ്ടി കല്യാണ ആലോചന തുടങ്ങി... അങ്ങിനെ ഒരിടത് കല്യാണം ഏതാണ്ട് ഉറച്ച മട്ട് ആയി പെണ്ണിന്‍റെ അമ്മാവന്മമാര്‍ മനോജിന്‍റെ വീട് കാണാന്‍ വന്നു അവര്‍ക്കെല്ലാം ഒരുപാട് ഇഷ്ടമായി.... നിശ്ചയത്തിന്‍റെ ഡേറ്റ്‌ കുറിപ്പിച്ചോ എന്നും പറഞ്ഞു അമ്മാവന്മമാര്‍ പോകാന്‍ ഇറങ്ങി... അമ്മാവന്മമാര്‍ അറിയാതെ മനോജും അവന്‍റെ കൂട്ടുകാരും അവരെ പിന്തുടര്‍ന്നു ....

അമ്മാവന്മമാര്‍ നേരെ ചെന്ന് കയറിയത് ആ നാട്ടിലെ ഒരേ ഒരു പ്രസ്ഥാനം ആയ പരമുചേട്ടന്‍റെ ചായക്കടയിലേക്ക് ആണ് മനോജും കൂട്ടുകാരും ആരും കാണാതെ ചായക്കടയുടെ പുറകില്‍ ഒളിച്ചിരുന്നു ....

അമ്മാവന്മമാര്‍ ചായകുടി കഴിഞ്ഞു പരമു ചേട്ടനോട് വിശേഷം പങ്കു വെക്കുന്ന സമയത്ത് ,,, വെറുതെ ചോദിച്ചു എങ്ങിനെ ഉണ്ട് നമ്മുടെ താഴത്തു വീട്ടിലെ മനോജ്കുമാര്‍ ??? ]

പരമു ചേട്ടന്‍റെ വായില്‍ നിന്നും മറുപടിയും കിട്ടി

"""നല്ല ഒന്നാംതരം ചെക്കന്‍... വെള്ളമടിയില്ല പുകവലീഇല്ല ... ഇത്ര നല്ല ഒരു ചെറുക്കന്‍ ഈ നാട്ടില്‍ വേറെ ഇല്ല .... ഈ നാട്ടിലെ കൊച്ചു പിള്ളാര്‍ ഒക്കെ വെളുത്ത് ഇരിക്കാന്‍ കാരണം ആരാ??? നമ്മടെ മനോജാ ,,, എന്തിന് ഏറ പറയുന്നു എന്‍റെ മകള്‍ വിലാസിനിയുടെ മോനെ നോക്ക് ... വെളുത്ത് സുന്ദര കുട്ടപ്പന്‍ അല്ലേ??? ആരാ അതിന് കാരണം നമ്മുടെ മനോജ്‌ അണന്നേ ,,,, അവന്‍ ഗള്‍ഫില്‍ നിന്നും ആദ്യം അവധിക്ക് വന്നപ്പോള്‍ രാത്രി എന്തോ കൊണ്ടോ വീട്ടില്‍ വന്നു .. എന്തായാലും എന്‍റെ മോള് പെറ്റപ്പോള്‍ കൊച്ച് വെളുത്തത് തന്നെ """"

അമ്മാവന്മമാര്‍ ഒന്നും മിണ്ടാതെ യാത്ര പറഞ്ഞിറങ്ങി ....

അങ്ങിനെ ആ കല്യാണവും ****

No comments:

Post a Comment