Sunday, January 19, 2014

കൂട്ടുകാരന്‍.....



ഏറണാകുളത്ത് ജോലി ചെയുന്ന സമയം..... നാട്ടിലെ ജോലിയും കിട്ടുന്ന സാലറിയും പോരാന്ന് തോന്നിയിട്ടാകും ആദ്യമായി എന്‍റെ മനസിലേക്ക് ആ നശിച്ച ചിന്ത കടന്ന് കൂടിയത് എന്തുകൊണ്ട് ഗള്‍ഫിലേക്ക് ഒന്ന് ട്രൈ ചെയ്ത് നോക്കികൂടാ...... കഷ്ടപെടാന്‍ തലയില്‍ യോഗം ഉണ്ടെങ്കില്‍ കഷ്ടകാലം ഓട്ടോ പിടിച്ച് നമ്മളെ തേടി എത്തും എന്ന് പറയും പോലെ... ആലപ്പുഴക്കാരന്‍ ഹനീഫ്‌ ഇക്കയുടെ പേരില്‍ എന്നെ തേടി കഷ്ടകാലം വന്നെത്തി.....

തലേന്നത്തെ ക്ഷീണത്തില്‍ മയങ്ങിക്കിടന്ന ഞാന്‍ രാവിലെ ഫോണ്‍ ബെല്‍ അടിക്കുന്നതും കേട്ടുകൊണ്ടാണ് ഉറക്കം എഴുന്നേറ്റത്... നോക്കിയപ്പോള്‍ ഹനീഫ്‌ ഇക്ക.... ഞാന്‍ ഫോണ്‍ എടുത്തു.... ""അപ്പു നല്ലൊരു ജോലി ഓഫര്‍ വന്നിട്ടുണ്ട് ഇന്ന് പത്തു മണിക്ക് ആണ് ഇന്റെര്‍വ്യൂ അപ്പു പാസ്പോര്‍ട്ട്‌ കോപ്പിയുമായി അവിടെ വരണം ....." ഇത്രയും പറഞ്ഞ് ഇക്ക ഫോണ്‍ കട്ട്‌ ചെയ്തു.....

ഞാന്‍ ആലോചിച്ചു പോകണോ വേണ്ടയോ ??/ ഒടുവില്‍ വരുന്നിടത്ത് വെച്ച് കാണാം എന്ന ചിന്തയില്‍ ഞാന്‍ പോകാന്‍ തന്നെ തീരുമാനിച്ചു .....

കൃത്യം പത്തു മണിക്ക് മുന്‍പുതന്നെ ഞാന്‍ ഇക്ക പറഞ്ഞിടത്ത് ഹാജര്‍ ആയി... ഇന്റര്‍വ്യൂ അതി ഗംഭീരം ആയി നടന്നു എനിക്ക് ജോലിയും കിട്ടി..... സൌദിയില്‍ ഒരു വലിയ കമ്പനിയില്‍ ഷേക്ക്‌ന്‍റെ ഇടം കൈ....

ഒടുവില്‍ പോകുവാനുള്ള ടികറ്റ്‌ കൈയില്‍ കിട്ടി... പോകുവാനുള്ള ദിവസവും വന്നെത്തി... അങ്ങിനെ ഞാന്‍ സൗദി അറേബിയ എന്ന പുണ്യ ഭൂമിയില്‍ കാലു കുത്തി.... ജോലിയില്‍ പ്രവേശിച്ചു.... താമസസ്ഥലത്ത് റൂമില്‍ കൂടെ രണ്ട് പേര്..... അതില്‍ ഒരാളാണ് ഇന്നത്തെ കഥയിലെ നായകന്‍ പേര് സുനി (യഥാര്‍ത്ഥ പേര് അല്ല )...

സുനിയെപറ്റി പറയുകയാണെങ്കില്‍ ഒരുപാട് ഉണ്ട് ഇത്രയും.. പ്രത്യേകമായ ഒരു സോഭാവ സവിശേഷതകള്‍ ഉള്ള ഒരു വെക്തിയെ ഞാന്‍ ജീവിതത്തില്‍ ആദ്യമായിട്ടാണ് അന്ന് കാണുന്നത്....

അല്‍പം കഷണ്ടി കേറി തുടങ്ങിയ തല .. പ്രായം അന്ന് ഇരുപത്തി ഒന്‍പത്... ജീവിതത്തോട് യാതൊരു പ്രേതിബതതയും ഇല്ലാത്ത സുമുഖന്‍ ആയ ഒരു ചെറുപ്പക്കാരന്‍... എപ്പോഴും കൈയില്‍ ഒരു മൊബൈല്‍ അതില്‍ ആരോടൊക്കെയോ ചാറ്റും ചയ്തു സമയം കളയുന്നതില്‍ ആയിരുന്നു അവന് താല്‍പര്യം......എം ബി എ വരെ പഠിച്ചതാ എങ്കിലും വെറും എല്‍. കെ. ജി പിള്ളാരുടെ മനസുള്ളവന്‍ അവനെ പറ്റി കൂടുതല്‍ പിന്നീട് പറയാം...

ഒരിക്കല്‍ സുനുവിന്‍റെ നാട്ടില്‍ നിന്നും ലീവ് കഴിഞ്ഞു വന്ന ആരോ അവന്‍റെ കൈയില്‍ ഒരു പൊതി അച്ചാര്‍ കൊടുത്തു ..... നാട്ടില്‍ നിന്നും അവന്‍റെ അമ്മ കൊടുത്ത് അയച്ചതാണ് പോലും .. കഷ്ടകാലത്തിനു ആ മാസം അവന്‍ ഡയറ്റിങ്ങ് ആയിരുന്നു.... എന്തായാലും അതാരും എടുക്കരുത് എന്ന വാക്കുകളോടെ അവന്‍ അത് ഫ്രിട്ജിലേക്ക് തിരുകി വെച്ചു.......... ഡയറ്റിങ്ങ് തീരുമ്പോള്‍ കഴിക്കാം എന്നുള്ള വിശ്വാസത്തില്‍ ...... പൊതുവേ ഭക്ഷണത്തിനോട് അതി ഭയങ്കരമായ ബഹുമാനം ഉള്ള ഞാന്‍ കൊതി സഹിക്കാന്‍ വൈയ്യാതെ ദിവസവും സുനു അറിയാതെ അതില്‍ നിന്നും കുറേഛെ എടുത്ത് കഴിക്കുവാന്‍ തുടങ്ങി....

അങ്ങിനെ ഡയറ്റിങ്ങ് കഴിഞ്ഞ് അമ്മ കൊടുത്ത് വിട്ട അച്ചാര്‍ കഴിക്കാനായി സുനു ആര്‍ത്തിയോടെ ഫ്രിഡ്ജു തുറന്നു....... പിന്നെ അവിടെ നടന്നത് പറയാന്‍ എന്‍റെ അഭിമാനം എന്നെ സമ്മതിക്കുന്നില്ല ... ഒരു കൂട്ടുകാരന്‍ ഒരിക്കലും ഇത്രയും തറ ആകരുത് .. വെറും പത്തു രൂപയുടെ അച്ചാറിന്റെ പേരില്‍ ഒരുവര്‍ഷമായി ഒരേ റൂമില്‍ ഒരുമിച്ചു താമസിച്ച എന്നെ അവന്‍ ആ മഹാ പാപി .. വിളിച്ച ചീത്ത ... ഹൂ സഹിക്കാന്‍ വൈയ്യ ..... ദൈവമേ അവന് നല്ലത് മാത്രം വരുത്തണേ ...

കാലം ഞങ്ങളെ വേര്‍പെടുത്തി ഒരുമിച്ചു ഞങള്‍ ഒരു വര്ഷം താമസിച്ചു എങ്കിലും അതില്‍ പകുതിയില്‍ കൂടുതല്‍ നാളും ഞങള്‍ക്ക് പരസ്പരം ഉടക്കാന്‍ മാത്രമാണ് സമയം തികഞ്ഞത്....

മണിക്കൂറുകള്‍ ദിവസങ്ങള്‍ ആയിട്ടും ദിവസങ്ങള്‍ മാസങ്ങള്‍ ആയിട്ടും മാസങ്ങള്‍ വര്‍ഷങ്ങള്‍ ആയിട്ടും രൂപാന്തരം പ്രാപിച്ചു..... ഞങള്‍ തമ്മില്‍ പിരിഞ്ഞിട്ട് ഇന്നേക്ക് രണ്ട് വര്ഷം .. ഇടയ്ക്ക് തമ്മില്‍ ഫോണിലൂടെയോ അല്ലങ്കില്‍ മുഖപുസ്തകത്തിലെ ചാറ്റ് ബോക്സില്‍ കൂടിയോ ചില കുശല൦ പറച്ചില്‍ മാത്രം ...... അപ്പോഴെല്ലാം അവന് എന്നോട് ഭയങ്കര സ്നേഹം ആയിരുന്നു .... അവന്‍ ആള് വല്ലാതെ മാറി ... എനിക്ക് സന്തോഷം ആയി അവന്‍ നന്നായി എന്ന് അറിഞ്ഞതില്‍....

കഴിഞ്ഞ ആഴ്ച എനിക്ക് വന്ന ഒരു കല്യാണ ആലോചന (വിട്ടുകാര്‍ മുഖേനെ അല്ല ഞാന്‍ ഒറ്റയ്ക്ക് കണ്ടു പിടിച്ച് നോക്കിയതാണ് തെറ്റി ധരിക്കരുത് )
ഏതാണ്ട് ഉറച്ചു എന്ന മട്ട് ആയ സമയത്ത് പെട്ടന്ന് ഇടിത്തീ പോലെ .... ആ വാക്കുകള്‍ എന്‍റെ ചെവിയിലേക്ക് വീണു .....

അപ്പു നമ്മുക്ക് ഈ ബന്ധം മറക്കാം നമ്മള് തമ്മില്‍ ചേരില്ല ... തുടങ്ങിയ വാക്കുകളിലൂടെ അവള്‍ ഞാനുമായുള്ള ബന്ധം അവസാനിപ്പിച്ച്‌ ഫോണ്‍ കട്ട്‌ ചെയ്തു .....(വിശദമായി ഞാന്‍ ലസ്റ്റില്‍ എഴുതിയ പോസ്റ്റില്‍ ഉണ്ട് )

എന്ത് കൊണ്ട് സുമുഖനും സുന്തരനും സര്‍വോപരി ,, സല്സോഭാവിയുമായ എന്നെ അവള്‍ വേണ്ടാന്ന് വെച്ചു ... എനിക്ക് ആലോചിച്ചിട്ടു ഒരു എത്തും പിടിയും കിട്ടിയില്ല.... എന്തായാലും ഞാന്‍ കാരണം അനേഷിച്ചു ഒരുപാട് നടന്നു..... ഒടുവില്‍ ചെറിയൊരു സൂചന കിട്ടി... അവളുടെ മുഖ പുസ്തക സുഹൃത്തുക്കളില്‍ ആരോടോ അവള്‍ എന്‍റെ കാര്യം പറഞ്ഞു ... അവന്‍ എന്‍റെ പ്രൊഫൈല്‍ സസൂക്ഷ്മം നിരീക്ഷിച്ചു .. അതില്‍ മ്യുച്ചല്‍ ഫ്രണ്ട് ആയികണ്ട ആരോടോ എന്നെ പറ്റി തിരക്കി ... ആ ഫ്രണ്ട് മഹാന്‍ പാര വെച്ചു .. അങ്ങിനെ പവനായി ശവം ആയി....

ഇതറിഞ്ഞ ഞാന്‍ അവളുടെ ആ ഫ്രണ്ടിനെ ഫ്രണ്ട് ആക്കി .. ഞങ്ങളുടെ മ്യുച്ചല്‍ ഫ്രണ്ട് ലിസ്റ്റില്‍ ഞാന്‍ നോക്കി അറോ ഏഴോ പേര് .... എല്ലാരുടെയും മുഖം എന്‍റെ മനസിലൂടെ പാഞ്ഞു ... അതില്‍ നേരിട്ട് പരിചയം ഉള്ളവര്‍ Bobby Krishnan Hari Kissan @PREMODKUMAR KRISHNAPURAM Sajith Payyannur Manu Raj പവി പവി പിന്നെ നമ്മുടെ സൊന്തം വിരോധാഭാസൻ- വിരോധാഭാസങ്ങളോട് വിരോധം ചേട്ടനും.....

ഇവര്‍ ആര് എന്നെപറ്റി മോശം പറയാന്‍ എന്‍റെ ചിന്ത അതിലൂടെ ആയി... കണ്ടു പിടിക്കാന്‍ പറ്റാതെ ഞാന്‍ ആ വിഷയം മറന്നു.... ഇന്ന് രാവിലെ മുഖ പുസ്തകം തുറന്നപ്പോള്‍ ഞാന്‍ കണ്ടു അവളുടെ ഫ്രണ്ടിന്‍റെ ഫോട്ടോയിക്ക് എന്‍റെ ആത്മ സുഹൃത്ത്‌ ലൈക് ചെയ്തിരിക്കുന്നു...... ഞാന്‍ ഫോണ്‍ എടുത്ത് അവനെ വിളിച്ചു .... അളിയാ നിനക്ക് ***** വിനെ എങ്ങിനെ അറിയാം

ഒന്നും അറിയാന്‍ വൈയ്യാതവനെ പോലെ അവന്‍ ചോദിച്ചു എന്താ അളിയാ ???? ഞാന്‍ കാര്യങ്ങള്‍ വിശദം ആക്കി.....

മറുപടി കേട്ട് ഞാന്‍ ഇതി കര്ത്യവ മൂഠന്‍ ആയി നിന്ന് പോയി ...

"" ഞാനാടാ നിന്നെ പറ്റി മോശമായി പറഞ്ഞത് കാരണം അന്ന് നീ എന്‍റെ അച്ചാറു കട്ട് തിന്നില്ലേ അതിനു ഞാന്‍ ഇങ്ങനെ എങ്കിലും പ്രതികാരം ചയ്തില്ലങ്കില്‍ എങ്ങിനാ """

ഇവനാണ് യെതാര്‍ത്ത കൂട്ടുകാരന്‍..... വെറും ഒരു കുപ്പി അച്ചാറിനു വേണ്ടി എന്നെ ഒട്ടു കൊടുത്തവന്‍...... ദൈവമേ അവനു നല്ലത് മാത്രം വരുത്തണേ
feeling അച്ചാറിനെ പറ്റി ഒരക്ഷരം മിണ്ടി പോകരുത്.

No comments:

Post a Comment