Sunday, January 19, 2014

നിങ്ങളുടെ സൊന്തം അപ്പൂസ്‌

രാവിലെ കൃത്യം 5.50 ന് ഉറക്കം ഉണരും.... അത് ഒരു ശീലം ആയിട്ട് വര്‍ഷങ്ങള്‍ ആയി..... കാരണം പണ്ട് ചെറുപ്പത്തില്‍ എന്നും ഉണര്‍ന്ന് എണിക്കുന്നത് ഇന്നത്തെ പോലെ മൊബൈലിലെ ഉയര്‍ന്ന അലാറം ടൂണ്‍ കേട്ടുകൊണ്ട് അല്ലായിരുന്നു """ആകാശവാണി തിരുവനന്തപുരം സുഭാഷിതം"" ഈ വാക്കുകള്‍ ആയിരുന്നു എന്‍റെ ഓര്‍മ്മയിലെ ആദ്യകാല അലാറം..... എന്നും അതേ സമയത്ത് റേഡിയോ വെക്കുക എന്നത് അച്ഛന്‍റെ ദിനചര്യയില്‍ ആദ്യത്തെ സംഭവം ആയിരിന്നു......ക്ലോക്ക് ഇല്ലായിരുന്ന എന്‍റെ വീട്ടില്‍ ഞാന്‍ സമയം അറിഞ്ഞിരുന്നത് ആകാശവാണിയിലെ പരുപാടികള്‍ കേട്ടുകൊണ്ട് ആയിരുന്നു...

ഉണര്‍ന്ന് കഴിഞ്ഞു പ്രാഥമിക കര്‍മ്മങ്ങള്‍ കഴിഞ്ഞാല്‍ നേരെ പൊതിച്ചോറും എടുത്തു റെഡി ആയി നില്‍ക്കും റേഡിയോയിലെ പത്ര പാരായണം തുടങ്ങാന്‍ വേണ്ടി .. കാരണം അത് തുടങ്ങുന്ന സമയത്ത് വീട്ടില്‍ നിന്നും ഇറങ്ങിയാല്‍ മാത്രമേ ആറു മുപ്പതിനുള്ള മോര്‍ണിംഗ് സ്റാര്‍ ബസ്‌ പിടിക്കാന്‍ പറ്റുകയുള്ളൂ....

സ്കൂള്‍ ഇല്ലാത്ത ദിവസം ആണെങ്കിലും കൃത്യം രാവിലെ തന്നെ എഴുന്നേല്‍ക്കും......... പ്രത്യകിച്ചും ഞായര്‍ ദിവസങ്ങളില്‍ കാരണം അന്ന് ടിവിയില്‍ ഒരുപാടു പരുപാടികള്‍ ഉള്ളതാണ് നാട്ടില്‍ അന്ന് ടിവി ഉള്ളത് ഒരേ ഒരിടത്ത് മാത്രമാണ്.... അതുകൊണ്ട് നേരത്തെ ചെന്ന് സ്ഥാനം പിടിച്ചാല്‍ മാത്രമേ പരുപാടികള്‍ കാണുവാന്‍ കഴിയു......

രാവിലെ തന്നെ പശുവിനുള്ള പിണ്ണാക്ക് തിളപ്പിച്ച്‌ വെച്ചങ്കില്‍ മാത്രമേ അച്ഛന്‍ ടി വി കാണാന്‍ വിടുകയുള്ളൂ... അക്കാലത്തു ഇന്നത്തെ പോലെ കണ്ണീര്‍ സീരിയലുകള്‍ കുറവായിരുന്നു.. രാവിലെ.. ഹിന്ദി സീരിയല്‍ മലയാളത്തിലേക്ക് മൊഴി മാറ്റിയത്... """ചന്ദ്രകാന്ത "" അതിലെ കൂര്‍സിങ്ങിനേം മറ്റും ഇപ്പോഴും നല്ല ഓര്‍മ്മ.... അതിനുശേഷം ശ്രീകൃഷ്ണ സീരിയല്‍ തുടങ്ങും ഹിന്ദി ആണെങ്കിലും കണ്ടോണ്ടിരിക്കാന്‍ സുഖം ആണ്... കൃഷ്ണന്‍റെയും രാധയുടെയും കേളികള്‍ അക്രൂരന്റെ ലീലാ വിലാസം... അതൊരു കാലം

ദൂരദെര്‍ശനില്‍ അക്കാലത്തു വെള്ളിയാഴ്‌ചകളില്‍ ഉള്ള ചിത്രഗീതവും ഞായറാഴ്ചയിലെ വൈകിട്ടുതെ സിനിമയും കഴിഞ്ഞാല്‍ പിന്നീട് ഉള്ള മലയാളം പ്രോഗ്രാം എന്ന് പറഞ്ഞാല്‍.... മധു \മോഹന്‍റെ "ജ്യാലയായി" മാത്രം ആയിരുന്നു.......

രാവിലത്തെ ടി വി പ്രോഗ്രാം കഴിഞ്ഞാല്‍ ഉടന്‍തന്നെ ആടിനേം കൊണ്ട് തീറ്റാന്‍ പോകണം... അത് അച്ഛന്‍റെ കല്‍പ്പന ആണ്.... രണ്ടു തള്ളയാടും അതിന്‍റെ കുട്ടികളും കാണും.... അതിനേം അഴിച്ചുകൊണ്ട് പോകും മലയിലേക്ക്......

വൈകിട്ട് വന്നുകഴിഞ്ഞാല്‍ ഉടന്‍തന്നെ അഞ്ചുമണിക്ക് വീണ്ടും പോകും ആഴ്ചയില്‍ ഒരിക്കല്‍ ഉള്ള സിനിമാ കാണാന്‍.... പക്ഷെ അതിനു മുന്‍പ് അച്ഛന്‍ നോക്കും ആടിന്‍റെ വയറിലേക്ക് അത് നറഞ്ഞു എന്ന് അച്ഛന് ബോദ്യം വന്നില്ലങ്കില്‍ അന്നത്തെ സിനിമ മൂ******



ബാക്കി പിന്നീട് പറയാം ഇപ്പോള്‍ ഇത്തിരി തിരക്കുണ്ട്‌

സ്നേഹത്തോടെ നിങ്ങളുടെ സൊന്തം
അപ്പൂസ്‌

No comments:

Post a Comment