Sunday, January 19, 2014

ഓര്‍മ്മകള്‍

ഓര്‍മ്മകള്‍

ജീവിതത്തില്‍ നമ്മളെ ഒരേസമയം സന്തോഷിപ്പിക്കുകയും സങ്കടപ്പെടുത്തുകയും ചെയ്യുന്ന... ഒരു വസ്തുവാണ് കഴിഞ്ഞ കാല ജീവിതത്തെപറ്റിയുള്ള ഓര്‍മ്മകള്‍..... നമ്മളെ മുന്നോട്ട് ജീവിക്കുവാന്‍ പ്രേരിപ്പിക്കുന്നതും നാളെയെ ക്കുറിച്ചുള്ള ഓര്‍മ്മകള്‍ ആണ്.... കഴിഞ്ഞു പോയ പല രസകരമായ ഓര്‍മകളുടെയും മുതലാളിമാരാണ് നമ്മളില്‍ പലരും എന്തായാലും അത്തരം ഒരു ഓര്‍മയിലേക്ക് നിങ്ങളെ ഞാന്‍ കൊണ്ടുപോകുന്നു... രസകരം ആണോ അല്ലിയോ എന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാം.......

കുറേ വര്‍ഷങ്ങള്‍ക്ക് മുന്‍പ്.. ചോരത്തിളപ്പും കൈഊക്കും അത്യുച്ചത്തില്‍ നില്‍ക്കുന്ന സമയം... പ്ലസ്‌ ടു കഴിഞ്ഞ് കോളെജ് ജീവിതത്തിലേക്ക് കാല്‍ ഊന്നിയ സമയം... ചുറ്റും ഉള്ള എല്ലാത്തിനോടും വിരക്തിയും..വെറുപ്പും ആരോടും ഭയഭക്തി ബഹുമാനങ്ങള്‍ കടന്നുകൂടിയിട്ടില്ലാത്ത നാളുകള്‍... ശരിക്കും പറഞ്ഞാല്‍ ഒരു ന്യൂ ജനറേഷന്‍ കാലഘട്ടം....

പഠന സമയത്ത് മറ്റുകര്യങ്ങളെ പറ്റി ആയിരുന്നു എപ്പോഴും ചിന്ത... ആരും ചെയ്യാത്ത കാര്യങ്ങള്‍ ചെയ്യണം എങ്ങിനെ എങ്കിലും പേരും പ്രസിദ്ധിയും നേടണം... ഇതായിരുന്നു ഊണിലും ഉറക്കത്തിലും ചിന്ത...

ആ ഇടയ്ക്കാണ് കൂട്ടുകാരില്‍ ഒരാള്‍ പറഞ്ഞത്,, അവന്‍റെ നാട്ടില്‍ അവന്‍റെ വീടിന്‍റെ അടുത്തായിട്ട് വര്‍ഷങ്ങള്‍ ആയി പൂട്ടി ഇട്ടിരിക്കുന്ന ഒരു പഴയ വീട് ഉണ്ട് പോലും പ്രേത ശല്യം കാരണം ആരും ആ വീടിന്‍റെ അടുക്കല്‍ പോലും പോകാറില്ല എന്ന്... കാരണം ആ വീട്ടില്‍ ആരെങ്കിലും ഒരു രാത്രി താമസിച്ചാല്‍ പിറ്റേന്ന് നേരം വെളുക്കുമ്പോള്‍.... താമസിച്ച ആളിന്‍റെ പോടീ പോലും അവിടെ ബാക്കി കാണില്ല എന്ന്.. വീരന്‍മ്മാര്‍ പലരും അവിടെ പലവട്ടം തങ്ങളുടെ വീരത്തം കാണിക്കാന്‍ ശ്രെമിച്ചു പരച്ചയപെട്ടതാണ് പോലും.....

അവന്‍റെ വര്‍ണ്ണന കേട്ട് കഴിഞ്ഞപ്പോള്‍ എന്തായാലും ഒരു കൈ നോക്കാന്‍ ഞാന്‍ തീരുമാനിച്ചു.... അഥവാ ഒരു രാത്രി അവിടെ താമസിച്ചു പിറ്റേന്നു കിഴപ്പം കൂടാതെ വെളിയില്‍ വന്നാല്‍ അതൊരു ക്രെഡിറ്റ്‌ അല്ലേ.... ഒരുപാട് ചിന്തിച്ചപ്പോള്‍ എന്നിലെ വീരന്‍ ഉണര്‍ന്നു.. ഞാന്‍ മറ്റ് കൂട്ടുകാരുമായി പ്ലാന്‍ ചെയ്തു....

പലരും എന്നെ നിരുത്സാഹ പെടുത്തി വേണ്ടെടാ ഒരു ഭാഗ്യ പരീക്ഷണം വേണ്ടാ... ഇന്ത്യയുടെ ഭാവി നമ്മുടെ കൈകളില്‍ ആണ്.. ആയതിനാല്‍ ഈ മണ്ടതരത്തില്‍ ചാടി എന്തിനാ അത് ഇല്ലാണ്ടേ ആക്കുന്നത് തുടങ്ങി പലപല വാക്കുകളിലൂടെ അവര്‍ എന്നെ പിന്‍തിരിപ്പിക്കാന്‍ ശ്രെമിച്ചു .... എന്നാല്‍ എന്‍റെ ചിന്ത എന്‍റെ തീരുമാനത്തില്‍ ഉറച്ചു നിന്നു.....

ഒരു കൂട്ടിനായി ഞാന്‍ പലരെയും സമീപിച്ചു എന്നാല്‍ അവരില്‍ നിന്നെല്ലാം എനിക്ക് നിരാശ ആണ് കിട്ടിയത് .... കാര്യത്തിന്‍റെ ഗൌരവം അവര്‍ എന്നെ പറഞ്ഞു മനസിലാക്കാന്‍ ശ്രെമിച്ചു... അവരില്‍ നിന്നും ഞാന്‍ ആ വീടിനെ പറ്റിയുള്ള പല ഭീകരം ആയ പുതിയ കഥകള്‍ കേട്ടു...

പണ്ട് നൂറ്റാണ്ടുകള്‍ക്കു മുന്‍പ് ഒരു നമ്പൂരി ഇല്ലം ആയിരുന്നു പോലും അത്... ബ്രാഹ്മണ മേതാവത്യം നാട്ടില്‍ കൊടുമ്പിരി കൊണ്ടിരിക്കുന്ന സമയം... ആ നാട്ടിലെ ജെന്മമിമ്മാര്‍ ആ വീടിന്‍റെ അവകാശികള്‍ ആയ നമ്പൂരി മാര്‍ ആയിരുന്നു പോലും....

കേള്‍ക്കുംതോറും എനിക്ക് കൌതുകം കൂടി വന്നു ഞാന്‍ വിശദമായി അവരോട് കാര്യങ്ങള്‍ ചോദിച്ചു മനസിലാക്കാന്‍ തീരുമാനിച്ചു ....

അവരില്‍ നിന്നും അറിഞ്ഞ കാര്യങ്ങള്‍ കേട്ട് ഞാന്‍ പരിസരം മറന്ന് ആ പഴയ കാലത്തിലേക്ക് എന്‍റെ മനസിനെ കൊണ്ടുചെന്ന് എത്തിച്ചു ......

(തുടരും)

കൂട്ടുകാരന്‍.....



ഏറണാകുളത്ത് ജോലി ചെയുന്ന സമയം..... നാട്ടിലെ ജോലിയും കിട്ടുന്ന സാലറിയും പോരാന്ന് തോന്നിയിട്ടാകും ആദ്യമായി എന്‍റെ മനസിലേക്ക് ആ നശിച്ച ചിന്ത കടന്ന് കൂടിയത് എന്തുകൊണ്ട് ഗള്‍ഫിലേക്ക് ഒന്ന് ട്രൈ ചെയ്ത് നോക്കികൂടാ...... കഷ്ടപെടാന്‍ തലയില്‍ യോഗം ഉണ്ടെങ്കില്‍ കഷ്ടകാലം ഓട്ടോ പിടിച്ച് നമ്മളെ തേടി എത്തും എന്ന് പറയും പോലെ... ആലപ്പുഴക്കാരന്‍ ഹനീഫ്‌ ഇക്കയുടെ പേരില്‍ എന്നെ തേടി കഷ്ടകാലം വന്നെത്തി.....

തലേന്നത്തെ ക്ഷീണത്തില്‍ മയങ്ങിക്കിടന്ന ഞാന്‍ രാവിലെ ഫോണ്‍ ബെല്‍ അടിക്കുന്നതും കേട്ടുകൊണ്ടാണ് ഉറക്കം എഴുന്നേറ്റത്... നോക്കിയപ്പോള്‍ ഹനീഫ്‌ ഇക്ക.... ഞാന്‍ ഫോണ്‍ എടുത്തു.... ""അപ്പു നല്ലൊരു ജോലി ഓഫര്‍ വന്നിട്ടുണ്ട് ഇന്ന് പത്തു മണിക്ക് ആണ് ഇന്റെര്‍വ്യൂ അപ്പു പാസ്പോര്‍ട്ട്‌ കോപ്പിയുമായി അവിടെ വരണം ....." ഇത്രയും പറഞ്ഞ് ഇക്ക ഫോണ്‍ കട്ട്‌ ചെയ്തു.....

ഞാന്‍ ആലോചിച്ചു പോകണോ വേണ്ടയോ ??/ ഒടുവില്‍ വരുന്നിടത്ത് വെച്ച് കാണാം എന്ന ചിന്തയില്‍ ഞാന്‍ പോകാന്‍ തന്നെ തീരുമാനിച്ചു .....

കൃത്യം പത്തു മണിക്ക് മുന്‍പുതന്നെ ഞാന്‍ ഇക്ക പറഞ്ഞിടത്ത് ഹാജര്‍ ആയി... ഇന്റര്‍വ്യൂ അതി ഗംഭീരം ആയി നടന്നു എനിക്ക് ജോലിയും കിട്ടി..... സൌദിയില്‍ ഒരു വലിയ കമ്പനിയില്‍ ഷേക്ക്‌ന്‍റെ ഇടം കൈ....

ഒടുവില്‍ പോകുവാനുള്ള ടികറ്റ്‌ കൈയില്‍ കിട്ടി... പോകുവാനുള്ള ദിവസവും വന്നെത്തി... അങ്ങിനെ ഞാന്‍ സൗദി അറേബിയ എന്ന പുണ്യ ഭൂമിയില്‍ കാലു കുത്തി.... ജോലിയില്‍ പ്രവേശിച്ചു.... താമസസ്ഥലത്ത് റൂമില്‍ കൂടെ രണ്ട് പേര്..... അതില്‍ ഒരാളാണ് ഇന്നത്തെ കഥയിലെ നായകന്‍ പേര് സുനി (യഥാര്‍ത്ഥ പേര് അല്ല )...

സുനിയെപറ്റി പറയുകയാണെങ്കില്‍ ഒരുപാട് ഉണ്ട് ഇത്രയും.. പ്രത്യേകമായ ഒരു സോഭാവ സവിശേഷതകള്‍ ഉള്ള ഒരു വെക്തിയെ ഞാന്‍ ജീവിതത്തില്‍ ആദ്യമായിട്ടാണ് അന്ന് കാണുന്നത്....

അല്‍പം കഷണ്ടി കേറി തുടങ്ങിയ തല .. പ്രായം അന്ന് ഇരുപത്തി ഒന്‍പത്... ജീവിതത്തോട് യാതൊരു പ്രേതിബതതയും ഇല്ലാത്ത സുമുഖന്‍ ആയ ഒരു ചെറുപ്പക്കാരന്‍... എപ്പോഴും കൈയില്‍ ഒരു മൊബൈല്‍ അതില്‍ ആരോടൊക്കെയോ ചാറ്റും ചയ്തു സമയം കളയുന്നതില്‍ ആയിരുന്നു അവന് താല്‍പര്യം......എം ബി എ വരെ പഠിച്ചതാ എങ്കിലും വെറും എല്‍. കെ. ജി പിള്ളാരുടെ മനസുള്ളവന്‍ അവനെ പറ്റി കൂടുതല്‍ പിന്നീട് പറയാം...

ഒരിക്കല്‍ സുനുവിന്‍റെ നാട്ടില്‍ നിന്നും ലീവ് കഴിഞ്ഞു വന്ന ആരോ അവന്‍റെ കൈയില്‍ ഒരു പൊതി അച്ചാര്‍ കൊടുത്തു ..... നാട്ടില്‍ നിന്നും അവന്‍റെ അമ്മ കൊടുത്ത് അയച്ചതാണ് പോലും .. കഷ്ടകാലത്തിനു ആ മാസം അവന്‍ ഡയറ്റിങ്ങ് ആയിരുന്നു.... എന്തായാലും അതാരും എടുക്കരുത് എന്ന വാക്കുകളോടെ അവന്‍ അത് ഫ്രിട്ജിലേക്ക് തിരുകി വെച്ചു.......... ഡയറ്റിങ്ങ് തീരുമ്പോള്‍ കഴിക്കാം എന്നുള്ള വിശ്വാസത്തില്‍ ...... പൊതുവേ ഭക്ഷണത്തിനോട് അതി ഭയങ്കരമായ ബഹുമാനം ഉള്ള ഞാന്‍ കൊതി സഹിക്കാന്‍ വൈയ്യാതെ ദിവസവും സുനു അറിയാതെ അതില്‍ നിന്നും കുറേഛെ എടുത്ത് കഴിക്കുവാന്‍ തുടങ്ങി....

അങ്ങിനെ ഡയറ്റിങ്ങ് കഴിഞ്ഞ് അമ്മ കൊടുത്ത് വിട്ട അച്ചാര്‍ കഴിക്കാനായി സുനു ആര്‍ത്തിയോടെ ഫ്രിഡ്ജു തുറന്നു....... പിന്നെ അവിടെ നടന്നത് പറയാന്‍ എന്‍റെ അഭിമാനം എന്നെ സമ്മതിക്കുന്നില്ല ... ഒരു കൂട്ടുകാരന്‍ ഒരിക്കലും ഇത്രയും തറ ആകരുത് .. വെറും പത്തു രൂപയുടെ അച്ചാറിന്റെ പേരില്‍ ഒരുവര്‍ഷമായി ഒരേ റൂമില്‍ ഒരുമിച്ചു താമസിച്ച എന്നെ അവന്‍ ആ മഹാ പാപി .. വിളിച്ച ചീത്ത ... ഹൂ സഹിക്കാന്‍ വൈയ്യ ..... ദൈവമേ അവന് നല്ലത് മാത്രം വരുത്തണേ ...

കാലം ഞങ്ങളെ വേര്‍പെടുത്തി ഒരുമിച്ചു ഞങള്‍ ഒരു വര്ഷം താമസിച്ചു എങ്കിലും അതില്‍ പകുതിയില്‍ കൂടുതല്‍ നാളും ഞങള്‍ക്ക് പരസ്പരം ഉടക്കാന്‍ മാത്രമാണ് സമയം തികഞ്ഞത്....

മണിക്കൂറുകള്‍ ദിവസങ്ങള്‍ ആയിട്ടും ദിവസങ്ങള്‍ മാസങ്ങള്‍ ആയിട്ടും മാസങ്ങള്‍ വര്‍ഷങ്ങള്‍ ആയിട്ടും രൂപാന്തരം പ്രാപിച്ചു..... ഞങള്‍ തമ്മില്‍ പിരിഞ്ഞിട്ട് ഇന്നേക്ക് രണ്ട് വര്ഷം .. ഇടയ്ക്ക് തമ്മില്‍ ഫോണിലൂടെയോ അല്ലങ്കില്‍ മുഖപുസ്തകത്തിലെ ചാറ്റ് ബോക്സില്‍ കൂടിയോ ചില കുശല൦ പറച്ചില്‍ മാത്രം ...... അപ്പോഴെല്ലാം അവന് എന്നോട് ഭയങ്കര സ്നേഹം ആയിരുന്നു .... അവന്‍ ആള് വല്ലാതെ മാറി ... എനിക്ക് സന്തോഷം ആയി അവന്‍ നന്നായി എന്ന് അറിഞ്ഞതില്‍....

കഴിഞ്ഞ ആഴ്ച എനിക്ക് വന്ന ഒരു കല്യാണ ആലോചന (വിട്ടുകാര്‍ മുഖേനെ അല്ല ഞാന്‍ ഒറ്റയ്ക്ക് കണ്ടു പിടിച്ച് നോക്കിയതാണ് തെറ്റി ധരിക്കരുത് )
ഏതാണ്ട് ഉറച്ചു എന്ന മട്ട് ആയ സമയത്ത് പെട്ടന്ന് ഇടിത്തീ പോലെ .... ആ വാക്കുകള്‍ എന്‍റെ ചെവിയിലേക്ക് വീണു .....

അപ്പു നമ്മുക്ക് ഈ ബന്ധം മറക്കാം നമ്മള് തമ്മില്‍ ചേരില്ല ... തുടങ്ങിയ വാക്കുകളിലൂടെ അവള്‍ ഞാനുമായുള്ള ബന്ധം അവസാനിപ്പിച്ച്‌ ഫോണ്‍ കട്ട്‌ ചെയ്തു .....(വിശദമായി ഞാന്‍ ലസ്റ്റില്‍ എഴുതിയ പോസ്റ്റില്‍ ഉണ്ട് )

എന്ത് കൊണ്ട് സുമുഖനും സുന്തരനും സര്‍വോപരി ,, സല്സോഭാവിയുമായ എന്നെ അവള്‍ വേണ്ടാന്ന് വെച്ചു ... എനിക്ക് ആലോചിച്ചിട്ടു ഒരു എത്തും പിടിയും കിട്ടിയില്ല.... എന്തായാലും ഞാന്‍ കാരണം അനേഷിച്ചു ഒരുപാട് നടന്നു..... ഒടുവില്‍ ചെറിയൊരു സൂചന കിട്ടി... അവളുടെ മുഖ പുസ്തക സുഹൃത്തുക്കളില്‍ ആരോടോ അവള്‍ എന്‍റെ കാര്യം പറഞ്ഞു ... അവന്‍ എന്‍റെ പ്രൊഫൈല്‍ സസൂക്ഷ്മം നിരീക്ഷിച്ചു .. അതില്‍ മ്യുച്ചല്‍ ഫ്രണ്ട് ആയികണ്ട ആരോടോ എന്നെ പറ്റി തിരക്കി ... ആ ഫ്രണ്ട് മഹാന്‍ പാര വെച്ചു .. അങ്ങിനെ പവനായി ശവം ആയി....

ഇതറിഞ്ഞ ഞാന്‍ അവളുടെ ആ ഫ്രണ്ടിനെ ഫ്രണ്ട് ആക്കി .. ഞങ്ങളുടെ മ്യുച്ചല്‍ ഫ്രണ്ട് ലിസ്റ്റില്‍ ഞാന്‍ നോക്കി അറോ ഏഴോ പേര് .... എല്ലാരുടെയും മുഖം എന്‍റെ മനസിലൂടെ പാഞ്ഞു ... അതില്‍ നേരിട്ട് പരിചയം ഉള്ളവര്‍ Bobby Krishnan Hari Kissan @PREMODKUMAR KRISHNAPURAM Sajith Payyannur Manu Raj പവി പവി പിന്നെ നമ്മുടെ സൊന്തം വിരോധാഭാസൻ- വിരോധാഭാസങ്ങളോട് വിരോധം ചേട്ടനും.....

ഇവര്‍ ആര് എന്നെപറ്റി മോശം പറയാന്‍ എന്‍റെ ചിന്ത അതിലൂടെ ആയി... കണ്ടു പിടിക്കാന്‍ പറ്റാതെ ഞാന്‍ ആ വിഷയം മറന്നു.... ഇന്ന് രാവിലെ മുഖ പുസ്തകം തുറന്നപ്പോള്‍ ഞാന്‍ കണ്ടു അവളുടെ ഫ്രണ്ടിന്‍റെ ഫോട്ടോയിക്ക് എന്‍റെ ആത്മ സുഹൃത്ത്‌ ലൈക് ചെയ്തിരിക്കുന്നു...... ഞാന്‍ ഫോണ്‍ എടുത്ത് അവനെ വിളിച്ചു .... അളിയാ നിനക്ക് ***** വിനെ എങ്ങിനെ അറിയാം

ഒന്നും അറിയാന്‍ വൈയ്യാതവനെ പോലെ അവന്‍ ചോദിച്ചു എന്താ അളിയാ ???? ഞാന്‍ കാര്യങ്ങള്‍ വിശദം ആക്കി.....

മറുപടി കേട്ട് ഞാന്‍ ഇതി കര്ത്യവ മൂഠന്‍ ആയി നിന്ന് പോയി ...

"" ഞാനാടാ നിന്നെ പറ്റി മോശമായി പറഞ്ഞത് കാരണം അന്ന് നീ എന്‍റെ അച്ചാറു കട്ട് തിന്നില്ലേ അതിനു ഞാന്‍ ഇങ്ങനെ എങ്കിലും പ്രതികാരം ചയ്തില്ലങ്കില്‍ എങ്ങിനാ """

ഇവനാണ് യെതാര്‍ത്ത കൂട്ടുകാരന്‍..... വെറും ഒരു കുപ്പി അച്ചാറിനു വേണ്ടി എന്നെ ഒട്ടു കൊടുത്തവന്‍...... ദൈവമേ അവനു നല്ലത് മാത്രം വരുത്തണേ
— feeling അച്ചാറിനെ പറ്റി ഒരക്ഷരം മിണ്ടി പോകരുത്.

":മനോജ്കുമാര്‍:"



മനോജ്കുമാര്‍ ആ നാട്ടിലെ ബഹുജന പ്രിയന്‍ ആണ്... നാട്ടില്‍ എന്ത് പരുപാടി ഉണ്ടെങ്കിലും മനോജ്‌ അതിന്‍റെ മുന്നില്‍ കാണും.... അത് കൊണ്ട് അവനെ നാട്ടുകാര്‍ക്കെല്ലാം വളരെ ഇഷ്ടവും ആണ്..... വെള്ളമടിയോ സിഗരട്ട് വലിയോ മറ്റ് ദുശീലങ്ങളോ ഒന്നുമേ മനോജിനെ ഇതുവരെ പിടികൂടിയിട്ടില്ല..... വെളുത്ത് തുടുത്ത സുന്ദരന്‍ ആയ ഒരു ചെറുപ്പക്കാരന്‍

അങ്ങിനെ ഇരിക്കെ മനോജിനെ തേടി ആ ഭാഗ്യം വന്നെന്തി... ഗള്‍ഫുകാരന്‍ ആകാനുള്ള ഭാഗ്യം.... എല്ലാ ഗല്‍ഫുകാരേം പോലെ മനോജും ഒരുപാടു പ്രേദീക്ഷകളുമായി ഗള്‍ഫിലേക്ക് യാത്ര തിരിച്ചു.... ഗള്‍ഫിലെ ഒരു വര്‍ഷത്തെ ജീവിതം കഴിഞ്ഞപ്പോള്‍ അവന് ആദ്യമായി നാട്ടില്‍ പോകാനുള്ള ലീവ്.. കിട്ടി.... നാട്ടില്‍ പോകും മുന്‍പുള്ള ചെറിയ ഷോപ്പിങ്ങിനിടയില്‍ അവന്‍റെ കണ്ണ് ആ ചെറിയ കുപ്പിയില്‍ ഉടക്കി ..... നോക്കിയപ്പോള്‍ കുംകുമ പൂ..... അധികം വന്ന കാശിനു അവന്‍ ആ ചെറിയ ഡപ്പികള്‍ കുറേ വാങ്ങി....

അങ്ങിനെ മനോജ്‌ നാട്ടില്‍ എത്തി.... അവന്‍റെ വരവും കാത്ത് ഇരുന്ന എല്ലാവരും അവന്‍റെ വീട്ടില്‍ സന്നിഹിതരായി.. എല്ലാവര്ക്കും കൊണ്ടുവന്ന സാധനങ്ങള്‍ പകുത്തുകൊടുത്തശേഷം അവന്‍റെ കൈയില്‍ അധികം വന്നത് കുറേ ചെറിയ ഡപ്പികള്‍ മാത്രമാണ് ... കാശു കൊടുത്തു വാങ്ങിയതല്ലേ അത് കളയേണ്ട എന്ന് കരുതി അവന്‍ അത് ആ നാട്ടിലെ ഗര്‍ഭിണികള്‍ ആയ എല്ലാ സ്ത്രീകള്‍ക്കും അത് പകുത്തു കൊടുത്തു ... കാരണം കുംകുമപൂ കഴിച്ചാല്‍ ഉണ്ടാകുന്ന കൊച്ച് വെളുത്തിരിക്കും പോലും... ഉള്ളതോ കള്ളമോ >.....

മനോജിന്‍റെ ലീവ് തീര്‍ന്നു അവന്‍ വീണ്ടും ഗള്‍ഫിലേക്ക് യാത്ര ആയി ..... ഒരുവര്‍ഷത്തിനു ശേഷം അവന്‍ വീണ്ടും തിരികെ വന്നു... അവന് കല്യാണ പ്രായം ആയതുകൊണ്ട് ആകാം വീട്ടുകാര്‍ അവനുവേണ്ടി കല്യാണ ആലോചനകള്‍ തുടങ്ങി....

ഒരുപാടു സ്ഥലത്ത് പോയി പെണ്ണ് കണ്ടു ... കല്യാണം ഉറച്ചു എന്നമട്ടില്‍ കാര്യങ്ങള്‍ എത്തുമ്പോള്‍ പെട്ടന്ന് അത് തട്ടി മാറുന്നു.... സഹികെട്ട മനോജ്‌ ലീവ് തീര്‍ന്നു തിരിച്ചു പോയി .... വീട്ടുകാര്‍ കല്യാണ ആലോചന തുടര്‍ന്ന് കൊണ്ടേ ഇരുന്നു .....

ഒരു വര്‍ഷത്തിനു ശേഷം മനോജ്‌ വീണ്ടും വന്നു ഇത്തവണ കല്യാണം കഴിച്ചേ തിരിച്ചു പോകു എന്നവന്‍ ശപഥം ചെയ്തു .... എയര്‍പോര്‍ട്ടില്‍ നിന്നും വെളിയില്‍ എത്തിയതും അവന്‍ പെണ്ണുകാണാന്‍ പോയിത്തുടങ്ങി.... മാസങ്ങള്‍ ഒരുപാട് കടന്നുപോയി മനോജിന്‍റെ കല്യാണം ഒന്നും ആയില്ല ...

ഒടുവില്‍ മനോജിന്‍റെ കൂട്ടുകാര്‍ ചേര്‍ന്ന് ഒരു തീരുമാനം എടുത്തു ഇവനെ എങ്ങിനെ എങ്കിലും കല്യാണം കഴിപിച്ചേ അടങ്ങു എന്ന് .. അവര്‍ ഒത്തുചേര്‍ന്ന് മനോജിന് വേണ്ടി കല്യാണ ആലോചന തുടങ്ങി... അങ്ങിനെ ഒരിടത് കല്യാണം ഏതാണ്ട് ഉറച്ച മട്ട് ആയി പെണ്ണിന്‍റെ അമ്മാവന്മമാര്‍ മനോജിന്‍റെ വീട് കാണാന്‍ വന്നു അവര്‍ക്കെല്ലാം ഒരുപാട് ഇഷ്ടമായി.... നിശ്ചയത്തിന്‍റെ ഡേറ്റ്‌ കുറിപ്പിച്ചോ എന്നും പറഞ്ഞു അമ്മാവന്മമാര്‍ പോകാന്‍ ഇറങ്ങി... അമ്മാവന്മമാര്‍ അറിയാതെ മനോജും അവന്‍റെ കൂട്ടുകാരും അവരെ പിന്തുടര്‍ന്നു ....

അമ്മാവന്മമാര്‍ നേരെ ചെന്ന് കയറിയത് ആ നാട്ടിലെ ഒരേ ഒരു പ്രസ്ഥാനം ആയ പരമുചേട്ടന്‍റെ ചായക്കടയിലേക്ക് ആണ് മനോജും കൂട്ടുകാരും ആരും കാണാതെ ചായക്കടയുടെ പുറകില്‍ ഒളിച്ചിരുന്നു ....

അമ്മാവന്മമാര്‍ ചായകുടി കഴിഞ്ഞു പരമു ചേട്ടനോട് വിശേഷം പങ്കു വെക്കുന്ന സമയത്ത് ,,, വെറുതെ ചോദിച്ചു എങ്ങിനെ ഉണ്ട് നമ്മുടെ താഴത്തു വീട്ടിലെ മനോജ്കുമാര്‍ ??? ]

പരമു ചേട്ടന്‍റെ വായില്‍ നിന്നും മറുപടിയും കിട്ടി

"""നല്ല ഒന്നാംതരം ചെക്കന്‍... വെള്ളമടിയില്ല പുകവലീഇല്ല ... ഇത്ര നല്ല ഒരു ചെറുക്കന്‍ ഈ നാട്ടില്‍ വേറെ ഇല്ല .... ഈ നാട്ടിലെ കൊച്ചു പിള്ളാര്‍ ഒക്കെ വെളുത്ത് ഇരിക്കാന്‍ കാരണം ആരാ??? നമ്മടെ മനോജാ ,,, എന്തിന് ഏറ പറയുന്നു എന്‍റെ മകള്‍ വിലാസിനിയുടെ മോനെ നോക്ക് ... വെളുത്ത് സുന്ദര കുട്ടപ്പന്‍ അല്ലേ??? ആരാ അതിന് കാരണം നമ്മുടെ മനോജ്‌ അണന്നേ ,,,, അവന്‍ ഗള്‍ഫില്‍ നിന്നും ആദ്യം അവധിക്ക് വന്നപ്പോള്‍ രാത്രി എന്തോ കൊണ്ടോ വീട്ടില്‍ വന്നു .. എന്തായാലും എന്‍റെ മോള് പെറ്റപ്പോള്‍ കൊച്ച് വെളുത്തത് തന്നെ """"

അമ്മാവന്മമാര്‍ ഒന്നും മിണ്ടാതെ യാത്ര പറഞ്ഞിറങ്ങി ....

അങ്ങിനെ ആ കല്യാണവും ****

Thursday, December 5, 2013

രാവിലെ

എന്ത് രസമായിരുന്നു ആ കാലഘട്ടം... അതിനെ പറ്റി ഓര്‍ക്കുമ്പോള്‍ തന്നെ മനസിന്‌ എന്ത് സുഖമാ...........

     ഇംഗ്ലീഷ് മീഡിയം സ്ക്കൂളുകള്‍ കൂണുകള്‍ പോലെ പൊട്ടി മുളചിട്ടില്ലാത്ത ആ കാലഘട്ടം .. ചെറുപ്പത്തില്‍ പഠനം നാട്ടിലെ മലയാളം മീഡിയം സ്കൂളില്‍ ആയിരുന്നു... സര്‍ക്കാര്‍ വക സ്ക്കൂള്‍ ആയതിനാല്‍.. ആ സ്ക്കൂളില്‍ പഠിക്കുന്ന പിള്ളേരെ പോലെ തന്നെ സ്ക്കൂളും ഒരു പാട് പോരായിമകള്‍ ഉള്ള ഒരെണ്ണം ആയിരുന്നു.....

        ചെറുപ്പത്തില്‍ മഴക്കാലത്ത്‌ സ്ക്കൂളില്‍ പോകുവാന്‍ നല്ല ഇഷ്ടം ആയിരുന്നു... രാവിലെ എണീക്കാന്‍ സോല്‍പം മടിയായിരിക്കും . ആ മഴയുടെ തണുപ്പില്‍ പുതപ്പിന്‍ അടിയിലേക്ക് ഒന്നുകൂടെ നുഴഞ്ഞു കേറി ഇങ്ങനെ കിടക്കും..

ഒടുവില്‍ അമ്മയുടെ വിളിയുടെ കാഠിന്യം കൂടി എന്ന് അറിയുമ്പോള്‍ പതുക്കണേ ഇണീക്കും.. അടുക്കളയില്‍ ചെന്ന് കടുംകാപ്പി കുടിക്കും മുന്‍പ് ചെയുന്ന വേറൊരു പണി ഉണ്ട്  കിഴക്കേ മുറ്റത്തേക്ക് തുറക്കുന്ന കതവും തുറന്നു  വെളിയിലേക്ക് നോക്കും മഴ ഇങ്ങനെ ചന്നം പിന്നം പെയ്യുന്നത് നോക്കും .... പറമ്പിലും മുറ്റത്തും മുഴുവന്‍ വെള്ളം ആയിരിക്കും.... എല്ലാം ഒന്ന് നോക്കിയിട്ട് പതുക്കനെ  ഇട്ടിരിക്കുന്ന നിക്കറും ഊരി കട്ടള പടിയില്‍ നിന്നുകൊണ്ട് നീട്ടി ഒന്ന് പെടുക്കും മുറ്റത്തെ മഴ വെള്ളത്തിലേക്ക്‌... ഇത് കണ്ടുകൊണ്ട് ആയിരിക്കും അമ്മ വരുന്നത്... നാണം ഇല്ലല്ലോ പെണ്ണ് കേട്ടാറായ ചെരുക്കനാ ഇങ്ങനെ നാണം ഇല്ലാത്ത പണി കാണിക്കുന്നോ....

  മഴക്കാലം ആയതിനാല്‍ ആണ് അമ്മ അങ്ങിനെ പറയുന്നത് അല്ലാത്ത സമയം ഞാന്‍ ഉണര്‍ന്നു എന്ന് അറിയുമ്പോള്‍ തന്നെ അമ്മ ഉറക്കെ വിളിച്ചു പറയും ""അപ്പുവേ അങ്ങ് ദൂരെ എങ്ങാനും മാറി നിന്ന് പെടുക്കണേ മുറ്റത്ത്‌ പെടുക്കല്ലേ വാട എടുക്കുമേ "" എന്നിങ്ങനെ......  

എന്‍റെ പെടുപ്പ് കഴിഞ്ഞതും അമ്മ കൈയില്‍ കുറച്ചു ഉമിക്കരിയും ഒരു പച്ച ഈര്‍ക്കില്‍ നടുകെ മുറിച്ചതും കൂടി തരും എന്നിട്ട് പറയും മഴയത്ത് ഇറങ്ങാതെ ഈ ചെരുവില്‍ നിന്ന് പല്ല് തേച്ചാട്ടെ ... നല്ലവണ്ണം നാക്കും വടിക്കണേ അമ്മ ഇപ്പോള്‍ വരാം.. തുടര്‍ന്ന് അമ്മ വീണ്ടും അടുക്കളയിലേക്കു പോകും.....  ഉപ്പുരെസവും ശകലം എരിവും ഉള്ള ആ ഉമിക്കരിയും കൂട്ടി പിടിച്ചു പല്ല് തേക്കാന്‍ എന്താ രസം... പല്ല് തേപ്പ് കഴിഞ്ഞു നാക്ക്‌ വടിക്കും മുന്‍പ് നേരെ അമ്മയെ വിളിക്കും ഞാന്‍ എന്നിട്ട് ചോദിക്കും നോക്കിക്കേ പല്ല് വെളുത്തോ എന്ന്.... എത്ര വെളുതിട്ടുണ്ട് എങ്കിലും അമ്മയ്ക്ക് തൃപ്തി ആകില്ല... എന്‍റെ പല്ലിന്മേല്‍ അമ്മ അമ്മയുടെ കൈ വിരലുകള്‍ കൊണ്ട് വീണ്ടും ഒരു ചെറിയ മല്‍പ്പിടുത്തം നടത്തും... മുകളിലോട്ടും താഴോട്ടും ഉള്ള മല്‍പ്പിടുത്തത്തില്‍ ഞാന്‍ തല വെട്ടിക്കുംപോള്‍ അമ്മ സ്ഥിരം പറയുന്ന ഡയലോഗ് ഉണ്ട്.. ഇങ്ങനെ തേച്ചാല്‍ മാത്രമേ പല്ല് ഉന്താതെ ഇരിക്കു പല്ല് ഉന്തിയാല്‍ പിന്നെ പെണ്ണ് കിട്ടത്തില്ല....

 പല്ലുതേപ്പ് കഴിഞ്ഞാല്‍ അടുത്തപണി കുളിയാണ് അതിനു മുന്‍പ് തലയിലും മുകത്തും മറ്റു ശരീര ഭാഗങ്ങളിലും അമ്മ എണ്ണ തെല്പ്പിച്ചു നിര്‍ത്തും കുറച്ചു സമയം....പിന്നീട് കുളിയും കഴിഞ്ഞ്... സ്ക്കൂളില്‍ പോകാന്‍ ഉള്ള ഒരുക്കത്തിന് ഇടയില്‍
കുട്ടികൂറാ പൌഡര്‍ നല്ലവണ്ണം മുഖത്തും ഇട്ട് അമ്മ തലമുടി ഒരു പ്രത്യേക സ്റ്റൈലില്‍ ചീകി വെച്ച് തരും... പുസ്തകങ്ങള്‍ എല്ലാം എടുത്ത് ഓണത്തിന് തുണി വാങ്ങിച്ചപ്പോള്‍ കിട്ടിയ കളര്‍ ഉള്ള കവറില്‍ വെച്ചിട്ട് അമ്മ പറയും .. ഉടുപ്പ് അഴുക്കാക്കാതെ അടങ്ങി നില്‍ക്കണം അവര് വരും വരേക്കും.....

 അവര്‍ എന്ന് പറഞ്ഞാല്‍ അയല്‍വക്കത്തെ മുതിര്‍ന്ന ചേച്ചിമാരും ചേട്ടന്‍ മ്മാരും... അവരോട്ഒന്നിച്ചേ എന്നെ സ്ക്കൂളില്‍ വിടാറുളളു അമ്മ .... ഒറ്റയ്ക്ക് വിടാന്‍ പേടിയാണ് കാരണം മഴക്കാലം ആയതിനാല്‍ റോഡും തോടും മുഴുവന്‍ വെള്ളമാണ്..  ചേച്ചിമാരും ചെട്ടന്മ്മാരും വന്നാല്‍ അവരുടെ കൂടെ ഞാനും ഇറങ്ങും കുടയും പിടിച്ചു കൊണ്ട്

 ചെരുപ്പ് ഊരി കൈയില്‍ പിടിക്കും കാരണം അല്ലങ്കില്‍ സ്ക്കൂളില്‍ എത്തുമ്പോഴേക്കും ഉടുപ്പിന്റെ പുറകു ഭാഗത്ത് മുഴുവന്‍ ചെരുപ്പില്‍ അടിച്ച ചെളി ആയിരിക്കും പോകും മുന്‍പ് അമ്മ പറയും പിള്ളാരെ അപ്പൂനെ നോക്കിക്കോണെ വെള്ളത്തില്‍ ചാടാന്‍ അനുവധിക്കരുതെ .....

  സ്ക്കൂളിലേക്ക്  ഉള്ള യാത്ര നല്ല രസം ആയിരിക്കും.... തോട്ട്ടിലും പാടത്തും വരമ്പിലും ചെറിയ ചെറിയ ചാലുകളിലും മുഴുവന്‍ വെള്ളം ആയിരിക്കും ... ആ വെള്ളത്തില്‍ ചെമ്പിലകള്‍ പറിച്ചു ഒഴുക്കി വിടുവാനും ഇടയ്ക്കിടയ്ക്ക് തലപോത്തി നോക്കുന്ന  നീര്‍ക്കൊലിയെ കല്ലെറിയാനും..... അമ്മ കാണാതെ വീട്ടില്‍ നിന്നും കൊണ്ട് വന്ന തോര്‍ത്ത്‌ ഉപയോഗിച്ച് മാനത്താം കണ്ണി എന്ന ചെറിയ മീനിനെ പിടിക്കാനും ഞാന്‍ ഉള്‍പ്പടെ എല്ലാവര്‍ക്കും എന്ത് ഉത്സാഹം ആയിരുന്നു.... സ്ക്കൂളില്‍ എത്തുമ്പോഴേക്കും ഉടുപ്പും നിക്കറും മുഴുവന്‍ വെള്ളം ആയിരിക്കും.....

  തണുത്തു വറചു കുട്ട്കാരനേം കെട്ടിപിടിച്ചു കൊണ്ട് ക്ലാസില്‍ ഇരിക്കാന്‍ അതിലും രസം ആയിരുന്നു.........

      എത്ര മഴ നനഞാലും അന്ന് പനി വരാറില്ലായിരുന്നു.....
ഇന്നത്തെ ഹോര്‍ലിക്സ് കുട്ടികള്‍ക്ക് കിട്ടാത്ത എത്ര എത്ര നല്ല നല്ല മുഹൂര്‍ത്തം......

 അത് പറഞ്ഞാല്‍ മനസിലാകില്ല അനുഭവിക്കണം.....
ഇനിയും ഒരിക്കലും തിരിച്ചു കിട്ടാന്‍ കഴിയാത്ത ആ

Sunday, December 1, 2013

കണക്ക് കൂട്ടലുകള്‍

കണക്ക് പരീക്ഷയില്‍ എനിക്ക് കിട്ടിയ മാര്‍ഗ് കണ്ട് അച്ഛന്‍ ബോധം കേട്ട് വീണു ""5/50"" നിന്നെ എന്നാത്തിനാടാ പഠിക്കാന്‍ വിടുന്നത് ആ സമയം വല്ല ചാണകവും വാരാന്‍ പോയിക്കൂടയോ അച്ഛന്‍ പതിവ് പല്ലവി ആവര്‍ത്തിച്ചു ആ വട്ടവും.......

ഞാന്‍ എന്താ ചെയ്യാനാ എത്ര പഠിച്ചാലും കണക്ക് പരീക്ഷയുടെ മാര്ഗ് വരുമ്പോള്‍ എന്‍റെ കണക്ക് കൂട്ടലുകള്‍ എല്ലായിപ്പോഴും തെറ്റും..... എത്ര ശ്രേമിച്ചിട്ടും അതില്‍ നിന്ന് രക്ഷ പെടുവാന്‍ സാധിക്കുന്നില്ല......

അങ്ങിനെ അച്ഛനോട് ആരോ പറഞ്ഞു നാട്ടില്‍ ഒരു സാര്‍ ഉണ്ട് കണക്ക് മാത്രം പഠിപ്പിക്കുന്ന ഒരാള്‍.. എത്ര പഠിക്കാത്ത കുട്ടി ആണ് എങ്കില്‍ പോലും സാറിന്‍റെ അടുക്കല്‍ വിട്ടാല്‍ ഫുള്‍ മാര്ഗ് വാങ്ങും പോലും.... ഒടുവില്‍ എന്നെ അവിടെ ഒന്ന് പരീക്ഷിക്കാന്‍ അച്ഛന്‍ തീരുമാനിച്ചു....

അങ്ങിനെ ഒടുവില്‍ സാറിന്‍റെ വീട്ടില്‍ ഞാന്‍ എത്തപെട്ടു...
സുന്ദരനും മാന്യനുമായ ഒരു ചെറുപ്പക്കാരന്‍... ആദ്യ കുറച്ചു ദിവസങ്ങള്‍ കുഷപ്പമില്ലാതെ കടന്നു പോയി ... പിന്നെ പിന്നെ സാറിന്‍റെ സ്വോഭാവം മാറാന്‍ തുടങ്ങി.... അദ്ധേഹത്തിനു ആരോടെങ്കിലും പകയോ ദേഷ്യമോ ഉണ്ടങ്കില്‍ അത് മുഴുവന്‍ അയാള്‍ എന്നോട് തീര്‍ക്കാന്‍ തുടങ്ങി....

തൊട്ടാലും പിടിച്ചാലും എല്ലാം എനിക്ക് അയാളുടെ കൈയില്‍ നിന്നും അടിയോടടി കിട്ടാന്‍ തുടങ്ങി... ചുരുക്കത്തില്‍ എന്‍റെ അവസ്ഥ ഒരു ചെണ്ടയ്ക്ക് സമാനം ആയി

ഇതില്‍ നിന്ന് ഒരു മോചനം കിട്ടാനായി ഞാന്‍ അറിയാവുന്ന എല്ലാ ദൈവങ്ങളേയും വിളിച്ചു പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി.....

ഒടുവില്‍ എനിക്ക് പരീക്ഷയുടെ ടൈം ടേബിള്‍ കിട്ടി... പിറ്റേന്ന് മുതല്‍ സാറിന്‍റെ അടുക്കലെ ക്ലാസ്സ്‌ രാത്രിയില്‍ ആക്കി.... രാത്രി ക്ലാസ്‌ കഴിഞ്ഞു സാറിന്‍റെ കൂടെ അത്താഴം ... സാറിന്‍റെ കൂടെ ഉറക്കം.... ഇതായിരുന്നു ചിട്ടകള്‍.....

ഒരുദിവസം രാത്രി പഠിപ്പിച്ചു കൊണ്ടിരിക്കുമ്പോള്‍ എന്‍റെ പുസ്തകത്തില്‍ നിന്നും സാറിന് ഒരു ലെറ്റര്‍ കിട്ടി........
അത് പ്രേമലേഖനം ആണ് എന്നറിഞ്ഞതും.. അയാളുടെ ബലിഷ്ടമായ കൈകള്‍ എന്‍റെ ചന്തിയില്‍ ചിത്രപണി തുടങ്ങി
നടുകേം കുറുകേം ഒരുപാട് റെയില്‍വേ പാളങ്ങള്‍ അയാള്‍ എന്‍റെ ചന്തിയിലും തുടയിലും മായി വടികള്‍ കൊണ്ട് ഉണ്ടാക്കി .......... ആ നിമിഷം ഒരു തോക്ക് കിട്ടിയാല്‍ അയാളെ കൊല്ലുവാന്‍ ഞാന്‍ റെഡി ആരുന്നു .... എന്‍റെ മനസ്സില്‍ അടക്കി വെച്ചിരുന്ന ദേഷ്യം വളര്‍ന്നു ഹിമാലയം പോലെ ആയി........ അടിയുടെ കൂടെ അയാളുടെ ഉപദേശവും

പഠിക്കാന്‍ പോകുന്ന സമയം പഠിക്കണം അല്ലാതെ പ്രേമിച്ചു നടന്നാല്‍ പറ്റില്ല .. മാത്രമല്ല സ്ത്രീ അമ്മയാണ് ,ദേവിയാണ് ഒരിക്കലും ഒരു പെണ്ണിനെ പ്രേമിക്കരുത് തുടങ്ങിയ കൂതറ ഡയലോഗുകള്‍ കൂടി അയാള്‍ എനിക്ക് ഉപദേശ രൂപേണ പകര്‍ന്നു തന്നു....

പഠനം കഴിഞ്ഞു രാത്രി ഞാന്‍ ഉറങ്ങാന്‍ കിടന്നു.... പാതി ഉറക്കത്തില്‍ എപ്പോഴോ ഞാന്‍ ഉണര്‍ന്ന സമയം... എനിക്ക് മനസിലായി മുറിയില്‍ സാര്‍ ഇല്ലന്നുള്ള കാര്യം .. ഞാന്‍ കട്ടിലില്‍ നിന്നും എണീറ്റു ജനലിലൂടെ വെളിയിലേക്ക് നോക്കിയപ്പോള്‍ കണ്ടു സാര്‍ തലവഴി ഒരു മുണ്ടും പുതച്ചുകൊണ്ട് അയല്‍ വീടിന്‍റെ മതില് ചാടുന്നു......അന്ന് വെളുത്ത വാവ് ആയതിനാല്‍; എല്ലാം നല്ലത് പോലെ കാണുവാന്‍ കഴിയുമായിരുന്നു

ഞാന്‍ സമയം നോക്കി രാത്രി പതിനൊന്നു മുപ്പത്.. ഈ സമയം സാര്‍ എന്തിനാ അയലത്ത് പോകുന്നത് എന്നിലെ ആകാംഷ ഉറക്കം മതിയാക്കി പുതപ്പും തട്ടിമാറ്റി എണീറ്റു...

ഞാനും പതുക്കെ മുറിയുടെ വാതില്‍ തുറന്ന് വെളിയിലിറങ്ങി...... സാര്‍ പോയ വഴി ലെക്ഷ്യമാക്കി ഞാന്‍ പയ്യെ പയ്യെ നടന്നു..... മതിലിനു സമീപം എത്തി മതിലിനു എന്നേക്കാള്‍ പൊക്കം എങ്ങിനെ ചാടി കടക്കും... ഞാന്‍ തലപുകഞ്ഞ് ആലോചിച്ചു .... ഒടുവില്‍ മതിലിനോട് ചേര്‍ന്നു വളര്‍ന്നു നില്‍ക്കുന്ന ചെറിയ പേര മരത്തിന്‍റെ സഹായത്തോടെ ഞാന്‍ ഒരുവിധം ആ മതില്‍ ഊര്‍ന്നിറങ്ങി ... എന്‍റെ ശരീരത്തിലെ പറയാന്‍ പറ്റാത്ത പല സ്ഥലത്തേം തൊലി പെരമരത്തില്‍ പറ്റി പിടിച്ചു .....

മതിലിനു അപ്പുറം എത്തിയതും ഞാന്‍ പെട്ടന്ന് തന്നെ ചുറ്റും കണ്ണോടിച്ചു ആരെങ്കിലും ഉണ്ടോ എന്ന് .. ആ കൂട്ടത്തില്‍ ഞാന്‍ കണ്ടു സാര്‍ ആ വീടിന്‍റെ പുറകുവശത്തെ പശുക്കളെ കെട്ടുവാന്‍ ഉപയോഗിക്കുന്ന പുരയിലേക്ക് കയറിപോകുന്നു.. ഞാന്‍ സാറ് കാണാതെ ചെറുകെ അങ്ങോട്ട്‌ വെച്ച് പിടിച്ചു...

പെട്ടന്ന് ഞാന്‍ കണ്ടു ആ വീടിന്‍റെ കതകും തുറന്നു കൊണ്ട് ഒരു സ്ത്രീ രൂപം വെളിയിലേക്ക് വരുന്നു... വെളിയിലെത്തിയതും ഞാന്‍ ആ മുഖം വെക്തമായി കണ്ടു.. ഞാന്‍ ആര്‍ക്കു പ്രേമലേഖനം എഴുതിയതിന്‍റെ പേരിലാണോ ഇന്ന് അടിവാങ്ങി കൂട്ടിയത് അതേ അവള്‍.........

എന്തുകൊണ്ട് സാര്‍ എന്നെ അടിച്ചു എന്ന് എനിക്ക് അപ്പോള്‍ മനസിലായി.... പണി കൊടുക്കാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു

ഞാന്‍ പതുക്കെ ആ വീടിന്‍റെ പട്ടി കൂട് ലെക്ഷ്യമാക്കി നടന്നു.... എന്നെ കണ്ടതും പട്ടികള്‍ കുരയോട് കുര ... ഞാന്‍ മതിലില്‍ നിന്നും പട്ടി കൂടിലെക്കുള്ള ദൂരം അളന്നു . പെട്ടന്ന് തന്നെ കൂടും തുറന്നു കൊണ്ട് ഞാന്‍ മതില്‍ ലെക്ഷ്യമാക്കി ഓടി ഒരുവിധം ആ വലിയ മതില്‍ ചാടികടന്നു ഞാന്‍ ഇപ്പുറം എത്തി തുടര്‍ന്ന് ഒരു കല്ലും കൈക്കലാക്കി ഞാന്‍ നേരെ ആ വീടിന്‍റെ ജെന്നല്‍ ചില്ല് ലെക്ഷ്യമാക്കി ഒരേറ് പാസാക്കി .....

അപ്പോഴേക്കും വീട്ടിലുള്ളവര്‍ ഉണര്ന്നതിന്റെ സിഗ്നല്‍ കിട്ടി ചുറ്റും ലൈറ്റുകള്‍ തെളിഞ്ഞു ... ആ തക്കത്തിന് ഞാന്‍ ഓടി വന്നു മുറിയില്‍ കയറി മിണ്ടാതെ പുതച്ചു കിടന്നു.....

ചുറ്റുപാടും പട്ടികള്‍ കുറയ്ക്കുന്നതിന്റെം ആളുകള്‍ ഓടുന്നതിന്റെം സൌണ്ട് എനിക്ക് കേള്‍ക്കാന്‍ കഴിഞ്ഞു ... ഞാന്‍ കണ്ണും അടച്ച് ഉറങ്ങാന്‍ തുടങ്ങി

പെട്ടന്ന് തന്നെ കതകും തല്ലി തുറന്നു കൊണ്ട് അതാ മുണ്ടും തുണിയും ഇല്ലാതെ ഒരുത്തന്‍ അകത്തു കയറി ഞാന്‍ പെട്ടന്ന് ലൈറ്റ് ഇട്ടു.... ദേഹം ആ സഹലം പട്ടിയുടെ കടിയും ഏറ്റു കൊണ്ട് നമ്മുടെ കഥാ നായകന്‍ നില്‍ക്കുന്നു ........ അവെക്തമായ സോരത്തില്‍ ആ വായില്‍ നിന്നും വെള്ളം വെള്ളം എന്ന വാക്കുകള്‍ വെളിയിലേക്ക് ഊര്‍ന്നു വീഴുന്നുണ്ടായിരുന്നു

ബാക്കി അവിടെ നടന്നത് ഞാന്‍ പറയാതെ തന്നെ നിങ്ങള്‍ക്ക് ഊഹിക്കാമല്ലോ ???
— feeling (A+B)2= ബ ബ ബ അല്ല , ഭൂഗോളത്തിന്റെ സ്പന്തനം മാത്തമാറ്റിക്സില്‍ ആണ് പോലും.

കോണ്‍ഫറന്‍സ് "


ഓഫിസില്‍ നിന്നും പതിവിലും നേരത്തെ ഇറങ്ങിയ സഹപ്രേവര്‍ത്തകനെ നോക്കികൊണ്ട് ഞാന്‍ അത്ഭുതത്തോട് ചോദിച്ചു... എന്താണ് ചേട്ടാ ഇന്ന് പതിവിലും നേരത്തെ ????

വളരെ അതികം സന്തോഷത്തോടയും അഭിമാനത്തോടയും അദേഹം പറഞ്ഞു ""ടുഡേ ഐ ഹാവ് വണ്‍ കോണ്‍ഫറന്‍സ് ""
പുള്ളി ആഗലേയത്തില്‍ കത്തി വെക്കാന്‍ തുടങ്ങിയപ്പോള്‍ എനിക്ക് ബോര്‍ ആയി കാരണം നമ്മുക്ക് പണ്ട് മുതല്‍ക്കേ സായിപ്പിന്‍റെ ഭാക്ഷയോടു എന്തോ ഒരു വെറുപ്പാണ്.. എങ്കിലും എനിക്ക് പിന്നീട് മനസിലായി എന്തുകൊണ്ടാണ് നമ്മുടെ പുള്ളി ഇന്ന് നേരത്തെ പോകുന്നത് എന്ന്...

കാര്യം മറ്റൊന്നുമല്ല ഏതോ ഒരു അമേരിക്കന്‍ കമ്പനിയില്‍ പുള്ളിക്ക് ജോലി ശെരിയായി പോലും ഫോണ്‍ വഴിയുള്ള ഇന്റര്‍വ്യൂ കഴിഞ്ഞു ഇനീം അവര്‍ക്ക് പുള്ളിയുമായി വീഡിയോ കോണ്‍ഫറന്‍സ് നടത്തണം അതിന് ആണ് പോലും പുള്ളി ഇന്ന് നേരത്തെ പോകുന്നത് ... എന്തായാലും സംഭവം കൊള്ളാം ....

ഞാനും പുള്ളിയുടെ കൂടെ പോകുവാന്‍ തീരുമാനിച്ചു ഒന്നുമല്ലേലും ഈ വീഡിയോ കോണ്‍ഫറന്‍സ് എങ്ങിനാ നടത്തുന്നത് എന്ന് കാണാമല്ലോ .... ഞാന്‍ പറഞ്ഞു പുള്ളിയോട് ചേട്ടാ ഞാനും കൂടി വരട്ടെ കൂടെ ഒന്നും അല്ലേലും ഒന്ന് പടിച്ചിരിക്കാമല്ലോ സംഭവങ്ങള്‍....

ആദ്യം വേണ്ടാ എന്ന് പറഞ്ഞെങ്കിലും എന്‍റെ നിരന്തരമായ അപേക്ഷയുടെ ഒടുവില്‍ പുള്ളി ഉപാധികളോടെ കൂടെ ചെന്നുകൊള്ലാന്‍ സമ്മതിച്ചു ... ഉപാധികള്‍ ഇപ്രകാരം ആയിരുന്നു.....

ആവശ്യം ഇല്ലാതെ സൌണ്ട് ഉണ്ടാക്കുകയോ.... പുള്ളിയുടെ ശ്രദ തെറ്റിക്കുകയോ ചെയ്യരുത് കോണ്‍ഫറന്‍സ് നടക്കുന്ന സമയത്ത് ഞാന്‍ അദ്ധേഹത്തിന്റെ ലാപ്‌ ടോപിനു സമീപം വരരുത് കാരണം നമ്മുക്ക് ലുക്ക്‌ ഇല്ല പോലും.... ഞാന്‍ സമ്മതിച്ചു.....

ഞങള്‍ ഒരുമിച്ചു യാത്ര ആയി റൂമില്‍ എത്തിയതും പുള്ളി നേരെ താഴത്തെ ലോണ്ട്രിയില്‍ പോയി ഒരു മണിക്കൂര്‍ കഴിഞ്ഞു തരാം എന്നും പറഞ്ഞു ഒരു കോട്ട് വാടകയ്ക്ക് എടുത്തു കൊണ്ട് വന്നു... പാന്റ്സും അഴിച്ചു കളഞ്ഞു പകരം ഒരു കീറ തോര്‍ത്തും അരയില്‍ ചുറ്റി ഷര്‍ട്ടിന് മുകളില്‍ ടൈ യും ചുറ്റി അതിന് പുറമേ കോട്ടും ഇട്ട് പുള്ളി ലാപ്‌ ടോപ്പും തുറന്നു വെച്ച് ടാബിളിനു അരികില്‍ സ്ഥാനം പിടിച്ചു.......

ഞാന്‍ ദൂരെ നിന്നും നോക്കി അടിപൊളി ഒറ്റനോട്ടത്തില്‍ എക്സിക്യുട്ടിവ്‌ സ്റ്റൈല്‍.. ഞാന്‍ ചോദിച്ചു നിങ്ങള്‍ എന്താ പാന്‍റ് ഇടാത്തത് .... കൊച്ചു കുട്ടികള്‍ അവരുടെ കാര്യം നോക്കിയാല്‍ മതി .. ഇത് എങ്ങിനെ ചെയ്യണം എന്ന് എനിക്കറിയാം ... കമ്പുടറില്‍ എന്‍റെ അരയ്ക്കു മുകള്‍ ഭാഗം മാത്രമേ കിട്ടുകയുള്ളൂ.... അമേരിക്കയിലെ സായിപ്പിനെ കളിപ്പിക്കാന്‍ ഇതൊക്കെ തന്നെ ധാരാളം.... പുള്ളി മറുപടിയും തന്നു......

കോണ്‍ഫറന്‍സ് തുടങ്ങി പുള്ളി നല്ലവണ്ണം പെര്‍ഫോം ചെയ്യുന്നുണ്ട്.... കുറേ നേരം കഴിഞ്ഞപ്പോള്‍ എനിക്ക് മടുപ്പായി ഞാന്‍ ഒന്ന് കറങ്ങി വരാം എന്നും പറഞ്ഞു വെളിയിലേക്ക് ഇറങ്ങി.......

കറക്കം എല്ലാം കഴിഞ്ഞു ഏകദേശം രാത്രി ആയപ്പോള്‍ ഞാന്‍ റൂമില്‍ തിരിച്ച് എത്തി....

റൂമില്‍ എത്തിയതും ഞാന്‍ നമ്മുടെ കഥാ നായകനെ നോക്കി എന്തോ പോയ ആരെയോ പോലെ അദ്ദേഹം വിഷണ്ണന്‍ ആയി കട്ടിലില്‍ കിടപ്പുണ്ടായിരുന്നു .......

ഞാന്‍ കാര്യം തിരക്കി ... ജോലി ശരി ആയോ എന്ന് ചോദിച്ചു ... പുള്ളിയുടെ ഭാഗത്ത് നിന്നും മറുപടി ഒന്നുമേ കിട്ടിയില്ല .....

എനിക്ക് അത്ഭുദം ആയി ഇനീം എന്നാ പറ്റി............ ഞാന്‍ കൂടെ ഉള്ള മൂന്നാമത്തെ സഹമുറിയനോട് കാര്യം തിരക്കി.....

പുള്ളി പറഞ്ഞ മറുപടി കേട്ടപ്പോള്‍ ഒരുനിമിഷം ഞാന്‍ പൊട്ടി ചിരിച്ചു പോയി പരിസരം പോലും മറന്ന്.........



എന്താ അവിടെ സംഭവിച്ചത് എന്ന് എല്ലാര്ക്കും ഊഹിക്കാമല്ലോ ????
— feeling ഒരുത്തന് പണി കിട്ടി എന്ന് കേള്‍ക്കുവാന്‍ എന്നാ സുഖമാ അല്ലെ.

പെര്‍ഷ്യാക്കാരന്‍



ഓര്‍മ്മവെച്ച നാളുമുതല്‍ക്കെ കേള്‍ക്കുന്ന ഒരു വാചകം ആണ് "പേര്‍ഷ്യാക്കാരന്‍"" ആദ്യമൊക്കെ ആ വാക്ക് കേള്‍ക്കുമ്പോള്‍ അത്ഭുദം ആയിരുന്നു മനസ്സില്‍...... ഞാന്‍ തന്നെ ഒരുപാടു തവണ എന്നോട് ചോദിച്ച ചോദ്യമാണ് ആരാണ് ഈ പേര്‍ഷ്യാക്കാരന്‍?? എവിടെ ആണ് ഈ പേര്‍ഷ്യാ ????

കൊച്ചിലെ അമ്മുമ്മയും അമ്മാവിയും പരസ്പരം പറയുന്നത് കേട്ടിട്ടുണ്ട് ""അങ്ങേലെ ജാനകിയുടെ മോളുടെ കല്യാണം ആയി പയ്യന്‍ പെര്ഷ്യക്കാരന്‍ ആണ് പോലും ... ഇനീം അവള്‍ താഴെ ഒന്നും ആരിക്കില്ല """ അതുപോലെ അപ്പുപ്പന്‍ കാടുവെട്ടാന്‍ വരുന്ന നാണുവിനോട് ചോദിക്കുന്നതും കേട്ടിട്ടുണ്ട് "നിന്‍റെ മോന്‍റെ പേര്‍ഷ്യാ പോക്ക് എന്തോ ആയി നാണു"" എന്നിങ്ങനെ

കുറേ കൂടി പ്രായം ആയപ്പോള്‍ നാട്ടിലെ വീടിന്‍റെ തൊട്ടടുത്തെ മാമനിലൂടെ പെര്ഷ്യയെ പറ്റി ഞാന്‍ കൂടുതല്‍ അറിഞ്ഞു.... മാമന്‍ വലിക്കുന്ന 555 സിഗരറ്റിലൂടെ എനിക്ക് പേര്‍ഷ്യയുടെ മണം കൂടുതല്‍ കിട്ടി.... മാമന്റെ മകനും സര്‍വ്വോപരി എന്‍റെ ഗുരുനാഥനും ആയ സുര അണ്ണന്‍ പൂശുന്ന അറബി മൂത്രത്തിലൂടെ പിന്നെ കുറേ കൂടുതലും എനിക്ക് മനസിലായി പെര്ഷ്യയെ പറ്റി



സുര അണ്ണന്റെ കഴുത്തിലെ സൊര്ണ്ണ്‍ മാലയും എന്‍റെ കഴുത്തിലെ കറുത്ത ചരടും വെച്ച് ഞാന്‍ താരതമ്യം ചെയ്ത നിമിഷത്തില്‍ ഞാന്‍ അറിയാതെ അഗ്രെഹിച്ചു പോയി ഒരു പേര്‍ഷ്യക്കാരന്റെ മകനായി ജെനിച്ചിരുന്നു എങ്കില്‍ എന്ന് ....

സ്കൂളിലെ താഴ്ന്ന ക്ലാസുകളില്‍ പഠിക്കുന്ന സമയത്ത്
കൂടെ പഠിക്കുന്ന ജയകൃഷ്ണന്‍ അടുത്ത് വരുമ്പോള്‍ അവനില്‍ നിന്നും മനം മയക്കുന്ന ഒരു മണം വരുമായിരുന്നു
അവന്‍റെ ഷര്‍ട്ടും നിക്കറും വിലകൂടിയവ ആയിരുന്നു..... അതിന്‍റെ കാരണം അവന്‍റെ അച്ഛന്‍ പേര്‍ഷ്യാക്കാരന്‍ ആയതിനാല്‍ ആണ് പോലും

കാലം അവിടെ നിന്നും ഒരുപാട് ദൂരം മുന്നോട്ടു കുതിച്ചു..
പഠനം എന്ന കടമ്പ പലവുരുവും തട്ടിയും മുട്ടിയും കടന്ന സമയത്ത്... മനസ്സില്‍ തോന്നിയിട്ടുണ്ട് പഠനം കൊണ്ട് പ്രേയോചനം ഒന്നും ഇല്ല എങ്ങിനെ എങ്കിലും ഒരു പേര്‍ഷ്യക്കാരന്‍ ആകണം എന്ന്.......

അമ്മയുടെയും അച്ഛന്‍റെയും ബന്ധുക്കളില്‍ ചിലര്‍ വീട്ടില്‍ വരുമ്പോള്‍ പല്ലേല്‍ ഒട്ടുന്ന മിട്ടായി കൊണ്ട് വരുമായിരുന്നു അത് കഴിച്ചു തുടങ്ങുമ്പോള്‍ തന്നെ എനിക്ക് മനസിലാകുമായിരുന്നു അവരും പേര്‍ഷ്യാക്കാര് ആണ് എന്ന്
അവരോടു അമ്മ പലവുരു പറയുന്ന കേട്ടിട്ടുണ്ട് ""എന്‍റെ അപ്പു വലുതാകുമ്പോള്‍ അവനേം കൂടി കൊണ്ട് പോകണേ പേര്‍ഷ്യായിലേക്ക് """

പേര്‍ഷ്യാക്കാര്‍ നാട്ടില്‍ വരുമ്പോള്‍ അയലത്തെ വീട്ടിലെ കുട്ടികള്‍ക്ക് കുറേ പേനയും പെന്‍സിലും റബ്ബറും കൊടുക്കുക എന്നത് ഒരു ചടങ്ങ് ആയിരുന്നു ... ചുരുക്കത്തില്‍ പേര്‍ഷ്യാ എന്ന മായിക ലോകത്ത് എങ്ങിനെ എങ്കിലും എത്ത പെടുവാന്‍ വേണ്ടി ഞാന്‍ എല്ലാ ദൈവങ്ങളേയും ദിവസവും വിളിച്ചു പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി.....

പിന്നെ കുറേ കാലം കഴിഞ്ഞപ്പോള്‍ ആരും പെര്ഷ്യയെ പറ്റി പറയുന്നത് ഞാന്‍ കേള്‍ക്കാതായി പേര്‍ഷ്യാക്കാര്‍ പലരും അപ്പോഴേക്കും ഗള്‍ഫുകാര്‍ ആയി മാറിയിരുന്നു..

അപ്പോഴും പഴയ 555 സിഗരറ്റും പേനയും ,പെന്‍സിലും ,പല്ലേല്‍ ഒട്ടി മിട്ടായിയും ഒരു മാറ്റവും ഇല്ലാതെ തുടര്‍ന്ന് കൊണ്ടേ ഇരുന്നു ....

കുറെ കാലം കൂടി കഴിഞ്ഞപ്പോള്‍ ഗള്‍ഫും മാറി എല്ലാരും ദുഫായിക്കാര്‍ ആയി മാറി...

പണ്ട് ഒരു നാട്ടില്‍ മൂന്നു ഗള്‍ഫുകാര്‍ എങ്കില്‍ അപ്പോള്‍ ഒരു വീട്ടില്‍ മൂന്നു ഗള്‍ഫുകാര്‍ എന്ന അവസ്ഥയില്‍ കാര്യങ്ങള്‍ എത്തി.... കല്യാണ മാര്‍ക്കറ്റില്‍ ഏറ്റവും കൂടുതല്‍ വാല്യു ഗള്‍ഫുകാര്‍ക്ക് ആയി ... രണ്ടാമത് പട്ടാളക്കാരും ... എന്താണാവോ അതിന്‍റെ കാരണം

എന്‍റെ പ്രാര്‍ത്ഥനയുടെ ഫലമോ അതോ മുന്‍ ജന്മമത്തില്‍ ചെയ്ത പാപമോ ഒടുവില്‍ "" 555ഉം അറബി മൂത്രോം പല്ലേല്‍ ഒട്ടി മിട്ടായിയും ഇല്ലാത്ത ഒരു ലോകത്ത് ഞാനും എത്തപെട്ടു .....

കഴിഞ്ഞ തവണ നാട്ടില്‍ പോയപ്പോള്‍ കുഞ്ഞിരാമേട്ടന്‍ എന്നോട് ചോദിച്ചു ""മോന്‍ ഇപ്പോള്‍ പേര്‍ഷ്യയില്‍ ആണ് അല്ലേ"" അപ്പോള്‍ ആണ് ഞാനും ചിന്തിച്ചത് ഞാനും ഒടുവില്‍ പേര്‍ഷ്യാക്കാരന്‍ ആയി എന്ന് ...

പക്ഷെ ഇപ്പോഴും അറിയാന്‍ വൈയ്യാത്ത രണ്ടു ചോദ്യം ഇതാണ് ... ആരാണ്ഈ പേര്‍ഷ്യാക്കാരന്‍ ???? എവിടെ ആണ് ഈ പേര്‍ഷ്യാ ????